Wednesday, March 28, 2012

ദി ആല്‍ക്കെമിസ്റ്റ്

പുസ്തകം : ദി ആല്‍ക്കെമിസ്റ്റ്
രചയിതാവ് : പൌലോ കൊയ്‌ലോ / വിവര്‍ത്തനം : രമാ മേനോന്‍

പ്രസാധകര്‍ : ഡി.സി.ബുക്സ്
അവലോകനം : ഷുക്കൂര്‍





ലോകത്തേറ്റവും കൂടുതല്‍ വായനക്കാരുള്ള എഴുത്തുകാരന്‍ ‍ആര് എന്ന ചോദ്യത്തിന് ഒറ്റവാക്കിലുള്ള ഉത്തരമാണ് ബ്രസീലിയന്‍ എഴുത്തുകാരനായ പൌലോ കൊയലോ. ഏറ്റവും കൂടുതല്‍ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട ജീവിച്ചിരിക്കുന്ന എഴുത്തുകാരന്റെ പുസ്തകം എന്ന ഗിന്നസ്‌ റെക്കോര്‍ഡ്‌ ഇദ്ദേഹത്തിന്‍റെ 'ദി ആല്‍കെമിസ്റ്റ്' എന്ന നോവലിന് സ്വന്തമാണ്. 70 ലോകഭാഷകളിലേക്ക് തര്‍ജമ ചെയ്യപ്പെട്ട ഈ പുസ്തകം എഴുപത്തൊന്നാമാതായി മാള്‍ട്ടീസ് ഭാഷയിലേക്കും തര്‍ജമ നടന്നു കൊണ്ടിരിക്കുന്നു. ഇതിന്റെ മൂലകൃതി പോര്‍ച്ചുഗീസ്‌ ഭാഷയിലാണ്. രമാ മേനോന്‍ മൊഴിമാറ്റം നടത്തി മലയാളത്തില്‍ ഇത് ഡി സി ബുക്സ്‌ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‌

സ്വപ്നത്തില്‍ ദര്‍ശിച്ച നിധി തേടിപ്പോകുന്ന സാന്റിയാഗോ എന്ന ഇടയയുവാവിന്റെ കഥയാണ് ഇതിവൃത്തം. പ്രപഞ്ച രഹസ്യങ്ങളുടെ നിഗൂഢതകള്‍ ദാര്‍ശനികതയുടെ പിന്‍ബലം ചാര്‍ത്തി മനസ്സിനെ പിടിച്ചുലക്കുന്ന രീതിയില്‍ അവതരിപ്പിട്ടുള്ളതാണ് പുസ്തകത്തിന്‌ ഇത്രയേറെ ജനപ്രീതി നേടിക്കൊടുത്തത്‌. സ്പെയ്നില്‍ നിന്നും ആഫ്രിക്കയിലേക്ക് കടന്ന് ഈജിപ്ത് വരെ യാത്ര ചെയ്യുന്ന സാന്റിയാഗോ നിരവധി തീക്ഷ്ണവും സ്തോഭജനകവുമായ അനുഭവങ്ങളിലൂടെ കടന്നു പോകുന്നു. വിവിധ സംസ്കാരങ്ങളും ഭാഷക്കുപരിയായി മനുഷ്യന്‍റെ സംവേദനക്ഷമതയുമെല്ലാം ഒരു പ്രത്യേക വികാരത്തോടെ കൊയലോ വരച്ചു കാണിക്കുന്നുണ്ട്.

നോവലിന്‍റെ മര്‍മം എന്ന് പറയാവുന്ന വാക്കുകളാണ് സലേമിലെ രാജാവാണെന്ന് സ്വയം പരിചയപ്പെടുത്തുന്ന ഒരു വൃദ്ധന്‍ സാന്റിയാഗോക്ക് നല്‍കുന്ന ഉപദേശം.

"കുട്ടിക്കാലത്ത് നാം ഉള്ളിന്റെയുള്ളില്‍ മോഹിക്കുന്നതെന്താണോ അതാണ്‌ നമ്മുടെ ജീവിത ലക്‌ഷ്യം. ആ ലക്ഷ്യത്തിലേക്കുള്ള പ്രയാണമാണ് നമ്മുടെ ജീവിതം. എന്തെങ്കിലുമൊന്നു തീവ്രമായി മനസ്സില്‍ തട്ടി മോഹിക്കുകയാണെങ്കില്‍ അത് നടക്കാതെ വരില്ല. കാരണം സ്വന്തം വിധിയാണ് മനസ്സില്‍ ആ മോഹത്തിന്റെ വിത്തുകള്‍ പാകുന്നത്. പ്രപഞ്ചം മുഴുവന്‍ ആ ഒരു കാര്യസാധ്യത്തിനായി സഹായത്തിനെത്തും. എന്നാല്‍ ജീവിത യാത്രയുടെ ഏതോ ഒരു വഴിത്തിരിവില്‍ മനുഷ്യന് അവനവന് മേലുള്ള നിയന്ത്രണം നഷ്ടപ്പെടുന്നു. പിന്നെയൊക്കെ വിധിയുടെ കൈപ്പിടിയില്‍. "

അത്യന്തം പ്രതികൂലമായ സാഹചര്യങ്ങളിലൂടെ നിയന്ത്രണം നഷ്ടപ്പെടാതെ വിധിക്ക് കീഴടങ്ങാതെ തന്‍റെ ജീവിത ലക്ഷ്യ പ്രാപ്തിയിലേക്കെത്തിച്ചേരുന്ന സാന്റിയാഗോയുടെ കൂടെയുള്ള യാത്ര ഓരോ വായനക്കാരന്റെ മനസ്സിനെ ഇരുത്തിച്ചിന്തിപ്പിക്കുമെന്നതില്‍ സംശയമില്ല.

മരുഭൂമിയുടെ സവിശേഷ സ്വഭാവങ്ങളും അതിലെ വിചിത്രമായ നിയമങ്ങളെയും കാല്‍പ്പനികതയുടെ കോണിലൂടെ നോക്കിക്കാണുന്ന ഹൃദ്യമായ അവതരണഭംഗിയും ദി ആല്‍ക്കെമിസ്റ്റിന്റെ പ്രത്യേകതയാണ്.

24 comments:

  1. ഞാന്‍ വായിച്ച ചുരുക്കം ബുക്കുകളില്‍ വച്ച് നല്ലൊരണ്ണം.
    നല്ല റിവ്യൂ.

    ReplyDelete
    Replies
    1. വളരെ നല്ല റിവ്യൂ....
      Thanku.....

      Delete
  2. ഷുകൂര്‍ ബായി ... ജീവിതത്തിലെ ഏറ്റവും പുണ്യമായി ഞാന്‍ കരുതുന്നത് ഒരാളുടെ സൃഷ്ട്ടി മറ്റുള്ളവര്‍ക്ക് പരിചയപെടുത്തുക എന്നതാണ് . ദി ആല്‍കെമിസ്റ്റ് ഒത്തിരി വായിക്കാന്‍ കൊതിച്ച പുസ്തകാമാണ്. ഇതെല്ലാം വായിച്ചപ്പോള്‍ മനസ് നിറഞ്ഞു. വീണ്ടും വരാം ..

    സ്നേഹാശംസകളോടെ....
    ആഷിക് തിരൂര്‍ ..

    ReplyDelete
    Replies
    1. I love it nice review
      😻 congrats shukkoor 😻 super

      Delete
  3. വായനയില്‍ അതീവ ഹൃദ്യമായ പുസ്തകം ...പുസ്തകവിചാരം അതിന്റെ മഹത്വം വര്‍ധിപ്പിച്ചു.
    നന്ദി മനോരാജ്.

    ReplyDelete
  4. നന്നായിട്ടുണ്ട്. ഇതിന്റെ ഇന്ഗ്ലീഷ്‌ വായിക്കുന്നത് ഈ അടുത്താണ് :)

    ReplyDelete
  5. നന്ദി ഈ ഓർമപെടുത്തലിന്ന്

    ReplyDelete
  6. This comment has been removed by the author.

    ReplyDelete
  7. മ്..
    വായിക്കാന്‍ കൊതിച്ച പുസ്തകം, കാരണമേറെയുണ്ട്.
    പുസ്തകപരിചയ സന്ദര്‍ഭം അത്തരത്തിലുള്ളതായിരുന്നു.

    ReplyDelete
  8. അവലോകനം നന്നായിട്ടുണ്ട്, വായനയ്ക്ക് പ്രേരിതവും :)

    ReplyDelete
  9. ചുരുങ്ങിയ വാക്കുകൊണ്ട് ആ നല്ല കൃതിയുടെ ഉള്ളടക്കം എന്ത് എന്ന് അറിയിച്ചു തന്നു.

    ReplyDelete
  10. ചുരുങ്ങിയ വാക്കുകളില്‍ നല്ല അവലോകനം ...!

    ReplyDelete
  11. പരിചയപ്പെടുത്തല്‍ നന്നായിരിക്കുന്നു

    ReplyDelete
  12. ഓര്‍മപ്പെടുത്തലിന് നന്ദി.
    എനിക്കിഷ്ടപ്പെട്ട പുസ്തകങ്ങളില്‍ ഒന്നാണ് ആല്‍ക്കെമിസ്റ്റ്.
    ആശംസകള്‍

    ReplyDelete
  13. oru swapnasanchariyude suhruthanee pusthakam...

    ReplyDelete
  14. nalla pusthakam nalla niroopanam........

    ReplyDelete
  15. ഞാൻ വായിച്ച പുസ്തകമാണ്. ഒന്നിൽ കൂടുതൽ തവണ വായിച്ചിട്ടുണ്ട്. നാം ഒരു കാര്യത്തിന് ഇറങ്ങിപ്പുറപ്പെട്ടാൽ പ്രകൃതി പോലും നമ്മോടൊപ്പം ഉണ്ടാവും എന്ന വലിയ പാഠം നല്കുന്ന ബുക്ക്.

    പുസ്തക വിചാരത്തിന് നന്ദി

    ReplyDelete
  16. മുഹമ്മത് കാരാട്ടു ചാലിSeptember 3, 2016 at 3:58 AM

    ഈ പുസ്ഥകം വായിച്ചില്ല. ഉതീൻെറ Aydio കേട്ടു ഞങ്ങളുടെ "വായനശാല" ഗ്രൂപ്പിലൂടെ, വായിച്ചപോലെ തന്നെ ഫീൽ ചെയ്തു, വളരെ നല്ല പുസ്തകം.

    ReplyDelete
  17. 1988 ൽ പ്രസദ്ധീകരിച്ച മലയാളത്തിലും ഇംഗ്ലീഷിലും അവൈലബിൾ ആയ,
    70 ഓളം ഭാഷയിൽ തർജ്ജിമ ചെയ്ത
    'ദി ആൽക്കമിസ്റ്' എന്ന ബുക്കിന്റെ പ്രതേകത എന്തായിരിക്കും?

    ഈ ബുക്കിനെ ദി ആൽക്കമിസ്റ് എന്ന് പേരിട്ടത് എന്തുകൊണ്ടായിരിക്കും?

    ഇതിൽ പറഞ്ഞിരിക്കുന്ന കഥ എന്താണ്?

    ഏതൊരാളും ഇതിനെ ഇഷ്ടപ്പെടുന്നത് എന്തുകൊണ്ടായിരിക്കാം?

    വായനക്കാർ ഈ ബുക്കിനെ കൊടുക്കുന്ന റേറ്റിംഗ് എത്രയായിരിക്കാം?

    ഇവയെല്ലാം അറിയുവാൻ തുടർന്ന് വായിക്കുക.

    http://www.aksharathaalukal.in/2018/09/the-alchemist-book-review.html

    തുടർന്ന് ഇതിന് കുറിച്ച് പറയുന്ന വീഡിയോ കാണുവാൻ,
    https://youtu.be/lsyWDN4paz0

    ReplyDelete
  18. എന്റെ മനസ്സ് കീഴടക്കിയ ഒരു പുസ്തകം ആണ് ഇത്...... ഇതിന്റെ അവലോകനത്തിനു നന്ദി... ചുരുങ്ങിയ വാക്കുകളില്‍ നല്ല അവലോകനം ...!

    Good luck...

    ReplyDelete
  19. പരിഭാഷ ചെയ്യേണ്ടത് എങ്ങിനെആയിരിക്കണം എന്നറിയാൻ വേണ്ടിയാണ് അവധിക്കാലത്തു വായിച്ചു തീർത്ത ഇംഗ്ളീഷ് നോവലിന്റെ മലയാള പരിഭാഷ നാട്ടിൽ നിന്നും വാങ്ങി വായിച്ചത്. പരിഭാഷയും നന്നായി ആസ്വാദിച്ചു. പക്ഷെ ഒരു വാചകത്തിൽ മാത്രം എനിക്കു നിരാശയുണ്ടായി.

    ഇംഗ്ലീഷ് പുസ്തകത്തിന്റെ ഇരുപത്തി രണ്ടാമത്തെ പേജിൽ ഇങ്ങനെ ഒരു വാചകമുണ്ട്. "And, when you want something, all the universe conspires in helping you to achieve it." അതു നാല്പതാമത്തെ പേജിലും, അറുപത്തി രണ്ടാമത്തെ പേജിലും ഒക്കെ ആവർത്തിക്കുന്നു. നോവലിലെ ഏറ്റവും പ്രധാനപ്പെട്ട വാചകം ഇതു തന്നെ ആണെന്ന് ഞാൻ കരുതുന്നു.

    ഡി സി ബുക്ക്സ് പുറത്തിറക്കിയ രമാ മേനോന്റെ പരിഭാഷയിൽ ഈ വാചകത്തിന്റ മലയാള പരിഭാഷ ഇങ്ങനെയാണ്. "ഒരാൾ എന്തെങ്കിലും നേടാൻ വേണ്ടി ആത്മാർഥമായി ആഗ്രഹിക്കുന്നുവെങ്കിൽ, ആ ആഗ്രഹം സഫലമാക്കാൻ ഈ ലോകം മുഴുവൻ അവന്റെ സഹായത്തിനെത്തും".

    ഞാൻ തെരഞ്ഞത് Conspiracy യുടെ മലയാള പദമായിരുന്നു. പദാനുപദ തർജ്ജമ ഇഷ്ടപ്പെടുന്നതുകൊണ്ടല്ല. "ഈ പ്രപഞ്ചം നിനക്കു വേണ്ടി ഗൂഡാലോചന നടത്തും" എന്നു പറയുന്നതിൽ എന്തോ ഒരു പ്രത്യേക സൗന്ദര്യമില്ലേ എന്നെനിക്കു തോന്നിപ്പോയി. ഒരുപക്ഷെ ഇതെന്റെ മാത്രം പ്രശ്നമായിരിക്കാം. രാമാ മേനോന്റെ പരിഭാഷയെ കുറച്ചു കാണിക്കലല്ല എന്റെ ഉദ്ദേശം. മലയാളത്തിലുള്ള പുസ്തകവും ഞാൻ നന്നായി ആസ്വദിച്ചു എന്ന് ഒരിക്കൽക്കൂടി രേഖപ്പെടുത്തിക്കൊള്ളട്ടെ. പൗലോ കൊയ്‌ലോ പോർട്ടുഗീസിൽ എഴുതിയ പുസ്തകത്തിൽ conspiracy ക്കു തുല്യമായ പദം ഉണ്ടോ എന്നും എനിക്കറിയില്ല.

    സാസാൻ റ്റിയാഗോ എന്ന ഇടയബാലന്റെ നിധി തേടിയുള്ള യാത്രയാണ് നോവലിന്റെ പ്രമേയം. പ്രവചന സ്വഭാവമുള്ള ഒരു സ്വപ്നത്തിന്റെ പിൻപേ, നിധി തേടി, മരുഭൂമിയുടെ നിർദ്ദയ കാർക്കശ്യത്തിലുടെ കടന്നുപോകുന്ന സാസാൻ റ്റിയാഗോ നാമോരോരുത്തരും ആണെന്ന തോന്നൽ ഉളവാക്കും എന്നിടത്തുനിന്നാണ്, രണ്ടു ദശ ലക്ഷത്തിൽ അധികം വിറ്റഴിഞ്ഞ ഈ പുസ്തകത്തിന്റെ വിപണന രഹസ്യം ഒളിഞ്ഞിരിക്കുന്നത്. ഒരുപാടു 'മോട്ടിവേഷണൽ' പ്രസംഗങ്ങൾക്കു തുല്യമാണ് ഈ ഒരു പുസ്തകം.

    നല്ല അവലോകനം നന്ദി.

    ReplyDelete

താങ്കൾ എന്തുപറയുന്നു പുസ്തക വിചാരത്തെപ്പറ്റി ?