പുസ്തകം :മരണ വിദ്യാലയം
രചയിതാവ് : സുസ്മേഷ് ചന്ദ്രോത്ത്
പ്രസാധകര് : മാതൃഭൂമി
അവലോകനം :ഡോ. സുജയ
ജനിമൃതികള്‍ക്കിടയിലെ ഒരു നൂല്പാലമാണ് ജീവിതം. ബാഹ്യാന്തരസംഘര്ഷങ്
ഒരു വ്യത്യസ്തമായ അദ്ധ്യാപകകഥയെന്നു തന്നെ വിശേഷിപ്പിയ്ക്കാം ഇതിലെ ആദ്യ കഥയായ ‘മരണവി ദ്യാലയ’ത്തെ . നേത്രി എന്ന കുട്ടിയുടെ മരണമാണ് വിഷയം. അന്വേഷണോദ്യോഗസ്ഥന്റേയും അദ്ധ്യാപി കയുടേയും നേത്രിയുടേയും ചിന്തകളിലൂടെ കഥ ചുരുളഴിയുന്നു. നേത്രിയുടെ കൌമാരപ്രായം പോലീസുദ്യോ ഗസ്ഥന്റെ മനസ്സില്‍ വ്യത്യസ്തമായ സന്ദേഹങ്ങളുണ്ടാക്കുന്നു . അവ അവളുടെ അച്ഛന്റേയും സ്കൂള്‍ ഡയ റക്ടറുടേയും നേര്‍ക്കു വരെ ചെന്നെത്തുന്നു. ജസ്ന ടീച്ചര്‍ പോലീസിനോട് പറയാതെ മറച്ചു വെച്ച സത്യം നേത്രി ഉത്തരക്കടലാസിലെ തെറ്റുകള്‍ വൈറ്റ്നര് ഉപയോഗിച്ച് തിരുത്തിയത് താന്‍ കണ്ടെത്തി, അതുകൊ ണ്ടവള്‍ക്ക് സ്കൂള്‍ അസംബ്ലിയില്‍ പരസ്യമായി മാപ്പ് പറയേണ്ടി വന്നു എന്നതാണ് . ആര്‍ക്കും ഉത്തരം കണ്ടെത്താനാകാത്ത തന്റെ മരണത്തിന്റെ സത്യം നേത്രി തന്നെ പറഞ്ഞു തരുന്നു. ക്ലാസ് ടീച്ചര്‍ അദിതിയാ ണവളെ അതിനു പ്രേരിപ്പിച്ചത്. മനസ്സില്ലാമനസ്സോടെ താന്‍ ചെയ്ത ആ തെറ്റ് ഇക്കാര്യമറിയാത്ത ജസ്ന ടീച്ചര്‍ കണ്ടെത്തി. അണ് എയ്ഡഡ് സ്കൂളിലെ അദ്ധ്യാപകരുടെ ദുരിതങ്ങളാണിവിടെ യഥാര്‍ത്ഥ ചര്‍ച്ചാ വിഷയം.കുട്ടിയ്ക്ക് മാര്‍ക്ക് കുറഞ്ഞാല്‍ അത് ടീച്ചറുടെ കഴിവുകേടായി പരിഗണിയ്ക്കപ്പെടും.ജോലിസ്ഥിരത ഒരു പ്രശ്നമാകുന്നതുകൊണ്ട് കുട്ടികളുടെ കരുണ അദ്ധ്യാപകര്‍ക്കത്യാവശ്യമാണെന്ന അവസ്ഥ വന്നു ചേരുക യാണ്. ജാതീയ ചിന്താഗതി പുലര്‍ത്തുന്ന ഒരു മാനേജ്മെന്റിന് കീഴില്‍ ജോലി ചെയ്യുന്ന ഇതര മതവിഭാഗ ത്തില്‍ പെട്ട അദ്ധ്യാപകര്‍ക്കു കൂടുതല്‍ ഭയക്കേണ്ടതുണ്ട് . വിദ്യാഭ്യാസം കച്ചവടവല്‍കൃതമാകുമ്പോള്‍ അദ്ധ്യാ പകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും മൂല്യങ്ങളുപേക്ഷിച്ച് പ്രവര്‍ത്തിയ്ക്കേണ്ടി വരുന്ന ദുരവസ്ഥയാണ് ഇവിടെ കഥാകൃത്ത് പരാമര്‍ശിയ്ക്കുന്നത് .
സഫലമാകില്ലെന്നുറപ്പുണ്ടെങ്കിലു
യഥാര്‍ത്ഥ രാഷ്ട്രീയബോധമെന്തെന്നും , രാഷ്ട്രീയം എന്തായിരിയ്ക്കണമെന്നും വിവരിയ്
ആദര്‍ശങ്ങളില്‍ നിന്ന് വ്യതിചലിയ്ക്കാതെ ജീവിച്ചു. ഭാര്യയുടെ എതിര്‍പ്പുകള്‍ക്കിടയിലും മകളെ സര്‍ക്കാര്‍ സ്കൂളില്‍ ചേര്‍ത്തു. അവളില്‍ സ്വാശ്രയശീലവും തന്റേടവുമുണ്ടാക്കി. കലോത്സവത്തിന് ചെന്നെത്തിയ ആ ഗ്രാമം, ചായക്കട, മകള്‍ക്ക് പേരക്കിടാവിനെന്ന പോലെ പാല് ചൂടാറ്റി ക്കൊടുക്കുന്ന ചായക്കടക്കാ രന്,പരസ്പരം സ്നേഹം പങ്കിടുന്ന നാട്ടുകാര്‍ - എല്ലാം ഖയസ്സില്‍ പഴയ സ്മരണകളും ആവേശവുമുണര്‍ ത്തി . മകളും ഇതെല്ലാം മനസ്സിലാക്കട്ടെയെന്നും, തീവ്രരാഷ്ട്രീയബോധം എങ്ങനെ പ്രാദേശികതലങ്ങളി ലൂടെ മനുഷ്യരിലേയ്ക്ക് പകരുന്നു വെന്നു കണ്ടറിയട്ടെയെന്നും അയാള്‍ കരുതി. തന്റെ മകള്‍ ദേശഭക്തി ഗാനം തന്നെ മത്സരയിനമായി തെരഞ്ഞെടുത്തത് തന്റെ പാരമ്പര്യമാ ണെന്നു ചിന്തിച്ചുകൊണ്ട് , ഗാനമാല പിയ്ക്കുന്ന മകളെ നോക്കിനിന്നപ്പോള്‍ അയാള്‍ക്ക് രക്തം രക്തത്തെ അഭിവാദ്യം ചെയ്യുന്ന അനുഭൂതിയു ണ്ടായി. ആ സന്തോഷത്തോടെ, അഭിമാനത്തോടെ, ആവേശത്തോടെ അയാള്‍ മകളെ ‘ സഖാവേ ’ എന്ന് വിളിച്ചു.
വിചിത്രവും, ശക്തവുമായ മാനുഷികബന്ധങ്ങളാണ് 'നീര്‍നായ' എന്ന കഥയില്‍ കടന്നു വരുന്നത്. കടല്ക്ക രയില്‍ ആവര്‍ത്തനവിരസമായ കാഴ്ച്ചകള്‍ക്കിടെ , കളിച്ചുകൊണ്ടിരുന്ന ഒരു പെണ്‍കുട്ടിയെ കണ്ടപ്പോള്‍ ജയശീലന്‍ അവളെ കാവൂട്ടീ എന്നു വിളിയ്ക്കാന്‍ തോന്നി. മിതഭാഷി യും ,മൌനവ്രതക്കാരനുമായ തന്നെ മടുത്തുതുടങ്ങിയ സോഫിയ്ക്ക് തന്റെ സുഹൃത്ത് പോളുമായുണ്ടായിരുന്ന ബന്ധം , തങ്ങളുടെ വിവാഹമോ ചനം , പോളും തന്റെ സഹപ്രവര്‍ത്തക രാധികയും തമ്മില്‍ താന്‍ നിര്‍ദ്ദേശിച്ച വിവാഹം , പ്രസവാനന്തരം രാധികയുടെ മരണം – തുടങ്ങി അനേകം കാര്യങ്ങള്‍ ജയശീലന്റെ മനസ്സിലൂടെ കടന്നു പോയി. പിന്നീട് പോളിന്റെ മകള്‍ കാവൂട്ടിയാണ് ഇരുവരുടെയും ബന്ധം നിലനിര് ത്തിയത്. പോളുമായുള്ള ബന്ധത്തില്‍ സോഫിയ്ക്കൊരു കുഞ്ഞുണ്ടാകുമായിരുന്നുവെന്നും തന്റെ അഭിമാനത്തിനു വേണ്ടി ആ കുഞ്ഞിനെ വേണ്ടെ ന്നു വെച്ചതാണെന്നുമുള്ള അറിവ് കാവൂട്ടിയുമായുള്ള ജയശീലന്റെ ബന്ധം ശക്തമാക്കി. അക്കാര്യം പറഞ്ഞു താന്‍ രാധികയെ വഞ്ചിച്ചതോര്‍ത്ത് കുറ്റബോധത്തോടെ കരയുന്ന പോളിനെ അയാള്‍ സമാധാനിപ്പിയ്ക്കു കയാണ് ചെയ്തത് ! പോള്‍ സമ്മാനിച്ച വാച്ച് , പ്രവര്‍ത്തനരഹിതമായിട്ടും അയാള്‍ അതെപ്പോഴും കൈത്തണ്ടയില്‍ കെട്ടിയിരുന്നു. മുന്നോട്ടൊഴുകാത്ത കാലവും , നശിച്ചു കഴിഞ്ഞിട്ടും അറുത്തെറിയാന്‍ കഴി യാത്ത ബന്ധങ്ങളുമൊക്കെയാണ് ആ വാച്ച്.
മനുഷ്യന് പ്രകൃതിയോടു കാണിയ്ക്കുന്ന ക്രൂരതയും അതിനവനു ലഭിയ്ക്കുന്ന തിരിച്ചടിയുമാണ് 'ഭൂതമൊഴി ’ എന്ന കഥയുടെ സാരം. ‘ജന്തുക്കള്‍ ക്കും കപ്പച്ചെടികള്‍ക്കും കടലിലെ മീനുകള്‍ക്കും ഒരേ പോലത്തെ വീട് , മനുഷ്യര്‍ക്ക് മാത്രം പല രൂപത്തിലുള്ള , പല ഉദ്ദേശ്യത്തിലുള്ള വീടുകള്‍ ’ എന്ന വാക്യങ്ങള്‍ മനുഷ്യന്റെ സ്വാര്‍ത്ഥത നിറഞ്ഞ മനസ്സ് വ്യക്തമാക്കുന്നു. പന്നികളേയും പൂച്ചകളേയുമൊക്കെ അടിച്ചുകൊന്നി
മനുഷ്യത്വത്തിനും, ആസുരതയ്ക്കുമിടയില്‍ ചഞ്ചലപ്പെടുന്ന ഒരു കള്ളന്റെ കഥയാണ് ' മരണത്തിനും സ്വര്‍ണ്ണത്തിനുമരികെ ’ . ഒരു വൃദ്ധയെ ഒന്നേമുക്കാല്‍ പവന്റെ മാലയ്ക്കു വേണ്ടി കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ കഴിയുകയായിരുന്ന പ്രതാപന്റെ മുമ്പില്‍ വെച്ചാണ് ഒരു വാഹനാപകടമുണ്ടായത്. ഒരു സമ്പന്നനാ യ ചെറുപ്പക്കാരന്. അയാളുടെ കൈവശമുണ്ടായിരുന്ന പണം മുഴുവന്‍ കൈയിലെടുത്ത് പോകാനൊരുങ്ങു മ്പോള്‍ എന്തുകൊണ്ടോ അയാളെ ആശുപത്രിയിലേയ്ക്കെത്തിയ്ക്കാന്‍
ഭ്രാന്തമനസ്സിന്റെ വിഹ്വലതകള്‍ ചിത്രീകരിയ്ക്കുന്ന ചില കഥകളും ഈ കൃതിയിലുണ്ട്. സമനില തെറ്റിയ മനസ്സ് സൃഷ്ടിയ്ക്കുന്ന സാങ്കല്പിക ലോകവും അതിന്റെ ക്രൂരതയും ഇവിടെ കാണുന്നു. താളപ്പിഴകള്‍ പറ്റിയ മനസ്സിന്റെ സന്ത്രാസങ്ങളും സാന്ത്വനത്തിനായുള്ള മോഹവും ഈ കഥകളില്‍ വിവരിയ്ക്കപ്പെടുന്നു.
പത്ത് കഥകളാണീ സമാഹാരത്തിലുള്ളത്. ആഖ്യാനരീതി കൊണ്ടും പ്രമേയം കൊണ്ടും വ്യത്യസ്തത പുലര്‍ത്തുന്ന കഥകള്‍. കഥാപാത്രങ്ങ ളുടെ വ്യക്തിത്വം ,അവര്‍ക്ക് നല്‍കിയിരിയ്ക്കുന്ന പേര് തുടങ്ങിയ കാര്യങ്ങളില്‍ പോലും ഈ വൈവിദ്ധ്യം കഥാകൃത്ത് പുലര്‍ത്തുന്നുണ്ട്. അച്ഛന് കൊണ്ടുവന്ന ഇലഞ്ഞിത്തയ്യുടെ അടുത്ത് കൈ രണ്ടും ചേര്‍ത്തുപിടിച്ച് കുന്തിച്ചിരുന്നു അതിനെ ഒരു ചത്ത ജന്തുവിനെയെന്നോണം നിരീക്ഷി യ്ക്കുന്ന അഞ്ചു വയസ്സുകാരി പീലി, ഏകലോകസങ്കല്പം വെച്ചുപുലര്‍ത്തുന്ന അരവിന്ദാക്
‘ ഇറച്ചിയ്ക്ക് വേണ്ടി ജീവനെടുത്ത ജന്തുവിന്റെ ചോരയേക്കാള്‍ അറപ്പിയ്ക്കുന്നതും നികൃഷ്ടവുമാ