രചയിതാവ് : കുഴൂര്‍ വിത്സന്
പ്രസാധനം :പാപ്പിറസ് ബുക്സ്
അവലോകനം : ഡോ. എം. ബി. മനോജ്
ആര് ആദ്യം മരിച്ചുവൊ, മരിക്കാത്തയാളെ ആര് നോക്കുമെന്ന്, അല്ല, ആരെല്ലാം നോക്കുമെന്ന് സങ്കടപ്പെടുന്നുണ്ട് മറ്റെ ആള്. നോക്കുക, എന്നതിന് ജീവിതം നല്‍കുക എന്നൊ, സ്നേഹപൂര്‍വ്വം നോക്കുക എന്നൊ, നോക്കിക്കോ, നിന്നെയെടുത്തോളാം എന്നോ വിവക്ഷയുണ്ടാകാം. ആത്മനിന്ദ തോന്നാത്ത അത്രയ്ക്ക് ജീര്‍ണ്ണിച്ച വ്യവസ്ഥിതിയിലാണ് ഇന്ന് ഒരു ഇന്ത്യക്കാരന്റെ ബോധം ജീവിക്കുന്നത് എന്ന് ഈ പുസ്തകത്തിലെ പ്രണയചര്ച്ചയിലൊരിടത്
'തീരെ ഭംഗിയില്ലാത്ത ഒരു സത്യമാണ് എനിക്ക് പ്രണയം എന്ന് കുഴൂര്‍ വിത്സന്.' ഒരാളില്‍ ശരിക്കും എത്ര ഒരാളുണ്ട് എന്ന കുഴിഞ്ഞ/തുറന്ന നോട്ടത്തിലേക്ക് കൂഴൂര്‍ പ്രവേശിക്കുന്നുണ്ട്. പൊയ്ത്തും കടവിന്റെ രസകരമായ ഒരു ചോദ്യം ഇങ്ങനെയാണ്. എം.ബി.ബി.എസ് അവസാനവര്‍ഷ വിദ്യര്‍ത്ഥിയായ താങ്കളുടെ മകള്‍, തെരുവില്‍ കഞ്ചാവ് വിറ്റുനടക്കുന്ന ഒരുത്തനോട് അവള്‍ക്ക് മുടിഞ്ഞ പ്രേമം. താങ്കളുടെ പ്രണയ സങ്കല്പ കവിതകള്‍ അപ്പോള്‍ താങ്കള്‍ക്ക് ഒരു ഭാരമൊ, ബാധ്യതയൊ ആകുമൊ?
ആയേക്കും എന്നാണ് ലോകത്തിന്റെ പ്രണയമാപിനി/മാര്‍ക്ക
വീണ്ടും ചര്‍ച്ചയിലേക്ക് വരാം. പൊയ്ത്തുംകടവ് കാണുന്നതുപോലെ പ്രണയം ഒരേസമയം പ്രണയമില്ലായ്മകൂടിയാ
പ്രണയം ഇങ്ങനെ ജീര്‍ണ്ണ സമൂഹത്തിന്റെ മേല്‍ തിരിച്ചറിവിന്റെ പരാജയമായും പരാജയങ്ങളുടെ ദൈനംദിന ജീവിതങ്ങള്‍ക്കുമേല്‍ അപ്രതീക്ഷിതവും കാരുണ്യം നിറഞ്ഞതുമായ മൃഗങ്ങളായി സ്വയം ഏറ്റുവാങ്ങുന്ന കഠാരകളായും അവ്യവസ്ഥിതമാകുന്നു. ഇങ്ങനെ അസ്ഥിരമാകുന്ന ചില സമയങ്ങളെ, ഇടങ്ങളെ, കാണുകയൊ, കാണാതിരിക്കുകയൊ, ഓര്ക്കുകയൊ, മറക്കുകയൊ, പകര്ത്തുകയൊ, മായിക്കുകയൊ ചെയ്യുന്നു കുഴൂരിന്റെ കവിത.
ഒന്നോ രണ്ടോ മണിക്കൂറുകളേക്കാള്‍ എത്രയോ ദീര്‍ഘമായിരുന്നു ഒരു ജന്മത്തിന് അപ്പുറത്തു നിന്നുളള യാത്ര അല്ലെങ്കില്‍ മടക്കം. വളര്‍ന്ന മരം/പഴങ്ങള്‍/കാക്കകള്‍/
ഓരോ കവിതയുടേയും ചുവട്ടില്‍ അതിന്റെ തലക്കെട്ടുകള്‍ വീണുകിടക്കുന്നു. ദീര്‍ഘമായി പ്രത്യക്ഷപ്പെടുന്ന പുതിയ തലക്കെട്ടുകള്‍ എഴുതിത്തീര്‍ത്ത ഓരോ കവിതകള്‍ക്കും മേല്‍ തിരിഞ്ഞുസംസാരിക്കുന്ന കമന്റുകളായിത്തീരുന്നു
നിമിഷംപോലും
നീളാത്ത ഒരുമ്മ നല്കി
കര എപ്പോഴും തിരിച്ചയക്കും (എഴുത്ത്)
എന്നതിന്റെ തുടര്‍ച്ചയായിക്കൊണ്ട്,
ഇതിനെല്ലാമിടയില്‍
മുളച്ച
പച്ചപ്പുകള്‍ കരിയുമോ (മൗലികത)
എന്ന് പ്രണയം വ്യാകുലമാകുന്നുണ്ട്. ഒരു വന്‍ തിരമാലയായിക്കൊണ്ട് കരയെ ഏറെനേരം ചുംബിക്കാന്‍, ചുംബനത്താല്‍, പിന്നെ ഒരിക്കലും ഉയര്ന്നെണീക്കാനാവാത്ത
പ്രണയത്തിന് ഒരു ഇടം ആവശ്യമാണെന്ന് കവി ആലോചിക്കുന്നുണ്ടാവണം. ഈന്തപ്പനയുടെ ഇടം, വേപ്പുമരത്തിന്റെ ചുവട്, പന്ത്രണ്ടു വര്‍ഷം വീടായിട്ടുപയോഗിച്ച ലാന്‍സര്‍ കാര്‍ തുടങ്ങി പലതും അങ്ങനെ ഇടവും ഇല്ലായ്മയുമായിത്തീരു
നെഞ്ചിടിപ്പാദ്യമായി
ചെണ്ടമേളം പോലെ
കേട്ടവഴികള്
വാഹനമുരള്ച്ചയില്
കേള്‍ക്കാതെ പോയ കരച്ചില്
പാതിരാത്രിയില്‍
പോലീസ് വന്ന് പൊക്കിയാല്‍ പാസ്പോര്‍ട്ട്
കോപ്പിയൊന്ന് കൊടുത്ത് തിരിച്ചെടുക്കേണേ
എന്നെയറിയുന്ന
രീതിയില്‍ പറഞ്ഞു കൊടുക്കണേ (എന്റെ നഗരമേ)
എന്നിങ്ങനെ നഗരം, അതിന്റെ കോശത്തിലെ ഒരണുവിനോടെന്നവണ്ണം വിഘടിപ്പിക്കുകയോ ജീവിപ്പിക്കുകയോ ചെയ്യേണമെന്ന് കവി. സുബോധവും അതിന്റെ പരിസമാപ്തിയില്‍ തിരിച്ചുവന്നടിക്കുന്ന വിരുദ്ധോക്തിയുമായിട്ടാ
വാഹനാപകടത്തില്‍ മരിക്കണമെങ്കില്‍
ഇഷ്ടമുള്ള ചുവന്ന ലാന്‍സര്‍ കാര്‍ തന്നെ
വരണമെന്നത് അന്ത്യാഭിലാഷമായാലും
ഏത് കോടതി കേള്‍ക്കാനാണ് (മുറിച്ച് കടക്കല്‍)
12 വര്‍ഷം പഴക്കമുള്ള
ഒരു ലാന്‍സര്‍ കാറായിരുന്നു
ഞങ്ങളുടെ വീട് (12 വര്‍ഷം പഴക്കമുള്ള ആകാശം കടല്‍ കാട്)
പല കഷണങ്ങളായി വീതിച്ചെടുക്കുന്ന റോഡും, റോഡിലൂടെ കടന്നുപോകുന്ന ട്രെയിലര്‍, ഹമ്മര്‍, പാട്ടവണ്ടി തുടങ്ങിയവയും മുറിച്ചു കടക്കുന്നവരെ മുറിച്ചുകടക്കുന്നു. കവിതയും ഇതിനെ മുറിച്ചു കടക്കുന്നു. കോഴി വേപ്പുമരം, ശ്രമകരമായ പ്രണയം വെന്തശരീരം, മയങ്ങാതെ തീരാത്ത നീറ്റല്‍, അല്ലെങ്കില്‍ വേണ്ട ബോറടിക്കും എന്ന ഇടയ്ക്കു കയറിയുള്ള പറച്ചില്, ഇതുവരെയുള്ള വരികളെ / ഭാരതത്തെ, തോളുമാറ്റുകയൊ, കാലിലെ ഭാരത്തെ മറ്റൊന്നിലേയ്ക്കു മാറ്റുകയോ ചെയ്യുന്നു കവി/കവിത.
ഉമ്മ എന്ന ക്വട്ടേഷന്‍ പരസ്യത്തിലേക്ക് ജീവിതത്തെ ഉരുക്കിയൊലിപ്പിക്കുന്നു
ഒരുമ്മയില്‍ ഉരുകിയൊലിച്ചേപോയ് ജീവിതം
ഒരുമ്മയില്‍ ഒലിച്ച് പോകാത്ത കറകള്‍ (ഇതൊരു പരസ്യവാചകമല്ല). ഒലിച്ചുപോകാത്ത കറ, ഒലിച്ചുപോകുന്ന കറ, ഉരുകിയൊലിച്ചുപോയ് ജീവിതം, ഒലിച്ചു പോവുകയും കറയായി അവശേഷിപ്പിക്കുകയും ചെയ്യുന്നു ഉമ്മകള്‍.
ശരിക്കും എത്രയുണ്ട് നീയെന്ന് / എത്ര നീയുണ്ടെന്ന്/നീ എത്രയുണ്ടെന്ന് പ്രണയബാധിതമായ / ബാധ്യതയായ എതിര്ധ്രുവത്തോടു ചോദിക്കുന്നു. (തലക്കെട്ടുണ്ട്). അതിലൊരു നീ കേട്ടത് ഇങ്ങനെയാണെന്നു തോന്നുന്നു.
കടലേ കടലേയെന്നാഴത്തില്
വിളിക്കുമ്പോള്‍
കടലയെന്നാണോ കേട്ടത് (നീ അതു കണ്ടുവോ)
മറ്റൊരു നീ കേട്ടത് ഇങ്ങനെയാണ്,
ആകാശം ആകാശത്തേക്കാള്‍ നിറഞ്ഞു
ഇപ്പോള്‍ താഴേക്കു ചാടുമോയെന്ന്
നക്ഷത്രങ്ങള്‍ കുതറി
കടല്‍ കടലിനേക്കാള്‍ പരന്നു
കാട് കാടിനെക്കാള്‍ കറുത്തു (12 വര്‍ഷം പഴക്കമുള്ള ആകാശം കടല്‍ കാട്)
എന്നാല്‍ ഈ കവിതയുടെ തലക്കെട്ട് / മറുപുറം/ കമന്റ്, ഇങ്ങനെയാണ് 'ഒരുമ്മയൊ അച്ഛായെന്നു വിളിയോ കിട്ടാതെ പോകേണ്ടിവരുമെന്ന അയ്യപ്പന് വരി പകര്‍ത്തുമ്പോള്‍ വായിച്ചവരുടെ കൂട്ടത്തില്‍ നെഞ്ച് പിടഞ്ഞ ഒരാളേയുള്ളൂ' അതിനുമപ്പുറത്ത് / ഇപ്പുറത്ത് നിന്നുകൊണ്ടൊരു നീ ആര്‍ക്കും ആരുമില്ലെന്ന് അലറുന്നു.
നീ/ഞാന്‍ എന്നത് തമാശയായി ചിതറുന്നു.
എനിക്ക് ഞാനെങ്കിലുമുണ്ട്
നിനക്കോ
നിനക്ക് ഞാനെങ്കിലുമുണ്ട്
എനിക്കോ
എനിക്കോ എന്റെ നിന്നെ മാത്രം (ആര്‍ക്കും ആരുമില്ലെന്ന് നീയലറുമ്പോഴും)എനിക്ക് എന്റേതായ രീതിയിലായ / എനിക്കാവശ്യമുളള രീതിയിലായ നിന്നെ മാത്രം.
ഈ രണ്ടുകവിതകളും വായിക്കുമ്പോള്‍ ഒരു സിനിമ ഓര്‍ക്കുന്നു. കിം കി ഡുക്കിന്റെ 'ബാഡ് ഗൈ' എന്ന സിനിമ. ഒരുപാടു ഞാനുകള്, ഒരുപാടു നീയുകള്, പുരുഷപ്രണയം, അതിന്റെ മൃഗീയത, സഞ്ചരിക്കുന്ന ലൈംഗികത്തൊഴിലിനായുളള ശയ്യാഗ്രഹവും കൊണ്ട് (പടുതയിട്ടു മൂടിയ ഒരു പാട്ടലോറി) നഗരത്തിലെവിടെയൊക്കെയൊ പ്രത്യക്ഷമാവുന്ന / അപ്രത്യക്ഷമാവുന്ന നീയും നീയും ഞാനും ഞാനും എന്ന മിത്ത്.
ശവകുടീരം കൊണ്ട് ഒരു പ്രണയസ്മാരകമാകാമെങ്
പഞ്ചാരയിട്ട്
കരിച്ചുകളയും
പന്നീ
അവന്റെയൊരു കൈവിരല്‍ (ഉപമകള്‍ നിരോധിച്ച ഒരിടത്തെ താജ്മഹല്‍)
കൊന്ന് തളളിയശേഷം, തെളിവില്ലാതാക്കുന്ന ഒരു വിദ്യയാണ് പഞ്ചാരയിട്ട് തൂളിയിട്ട് കത്തിച്ചുകളയുന്ന രീതിയെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. ലോകത്തിലെ ദുര്ബലവസ്തുക്കളിലൊ
ഒരു വശത്ത് ചങ്കുപൊട്ടിപ്പോകും വിധം ആഹ്ളാദം. ആഹ്ളാദം ചങ്കുപൊട്ടിപ്പോകും വിധമാകുന്നു. മറുവശമാകട്ടെ അതേ ആഹ്ളാദത്തെ അമിതഭാരമെന്നവണ്ണം മിഴിച്ചു നോക്കിക്കൊണ്ടിരിക്കുന്ന തെരുവുമനുഷ്യന്. ആ മനുഷ്യന് ചിലകാര്യങ്ങള്‍ ആഗ്രഹിച്ചിട്ടുണ്ടാവണം. അവയെ ഇങ്ങനെ ചുരുക്കിയെഴുതാം.
ഇന്ന് ആരോടും മരിക്കരുതെന്നും
ആരുടെയും പാസ്സ്പോര്‍ട്ട്
നഷ്ടപ്പെടരുതെന്നും
വീട്ടിലുളളയാള്ക്ക്
ശ്വാസംമുട്ടല്‍ വരരുതെന്നും. (ഒരു ദിവസം)
അയാള്‍ കണ്ടിട്ടുളളത്,
ഈന്തപ്പനകളുടെയും
ഒട്ടകങ്ങളുടെയും
മണ്ണുവീടുകളുടെയും ലോകമായിരിക്കാം.
കടല്‍ത്തിരയുടെ
മുരള്‍ച്ചകേട്ട്
ചെവിമുറിഞ്ഞുപോയ / മുറിച്ചുകൊടുത്ത / മുറിച്ചെടുത്ത, കമുകനെയായിരിക്കാം.
നിമിഷംപോലും
നീളാത്ത ഒരുമ്മ നല്കി
കര എപ്പോഴും തിരിച്ചയച്ച, കരയെയാകാം.
പ്രണയം അതിന്റെ ശൃംഗാരലാസ്യങ്ങള്ക്കപ്
കുഴൂറിന്റെ കവിതയില്‍ പ്രണയം പ്രവേശിക്കുന്നത് ഇതേ ഹിംസയുടെ ആന്തരികഘടകങ്ങളിലെവി
ഈ പരിഹാസത്തിന് മുന്നില്‍ ഒരു പക്ഷെ പ്രണയം തന്നെ ചിരിച്ചു ചിരിച്ച് വാളുവെച്ചേക്കാം
അനുവാദം ചോദിക്കാതെ
അപ്പിയിടാന്‍ പോയതിന്
എത്ര പാറയില്‍ പണിഞ്ഞാലും
ദൈവം ഭൂമികുലുക്കം കൊണ്ടെങ്കിലും അട്ടിമറിക്കും
ഈ ദൈവത്തിന്റെ ഒരു കാര്യം (ഈ ദൈവത്തിന്റെ ഒരു കാര്യം)
ഇന്നിപ്പോള്‍ ഒരു നേരത്തു
ചെല്ലുമ്പോള്‍ അതാ അവിടെ
സിഗരറ്റുമായി വേറൊരാള് (ഇടം)
ഒരു കുഞ്ഞിനെ വളര്‍ത്തി വലുതാക്കുന്നതിനെക്കാള്,
ബഹിരാകാശത്തിലേക്ക് പോകുന്നതിനനെക്കാള്, എത്രയോശ്രമകരം,
പ്രണയമേ നിന്നെ ഒരു ദിവസം പോലും കാത്തു സൂക്ഷിക്കുന്നത് (ഒരു കോഴിക്കവിത)
അപ്പോഴെല്ലാം സിഗരറ്റുവലിയ്ക്കാനെ
ഞാനാരാണെന്ന് വൈകുന്നേരം
രണ്ടെണ്ണം അടിക്കുമ്പോള്‍
എന്നോടു ചോദിച്ച് മനസ്സിലാക്കണം (ഒരു ദിവസം)
എന്നിങ്ങനെ നീളുന്നുണ്ട് പ്രണയത്തിനുമേലുളള പരിഹാസങ്ങള്‍. കവിതയെയും പ്രണയത്തെയും മുന്നോട്ടുകൊണ്ടുപോകുന്
പ്രണയത്തിന്റെ ആകസ്മികതയെക്കുറിച്ച് ടി.പി അനില്‍ കുമാര്‍ സംസാരിക്കുന്നു. 'പറമ്പിലെ കാട്ടുപയറിന്റെ ചെടിപോലെ, മുറിച്ചു കളഞ്ഞാലും, മുറ്റിത്തഴച്ച് എന്റെ മേലിങ്ങനെ ചുറ്റിപ്പടരല്ലെ എന്ന്, എന്നില്‍ നിന്നും യാചിക്കുന്ന ഒന്ന്' അത് പ്രണയത്തിന്റെ ആകസ്മികതയാകുന്നു. അതിന്റെ ആകസ്മികത/ധാരാളിത്തം പലനിലകളില്‍ രൂപങ്ങളില്‍ അടയാളങ്ങളായിത്തീര്‍ന്നു
പ്രണയം/പ്രതീക്ഷ,
പ്രണയം/നിരാശ,
പ്രണയം/ജീവിതം,
പ്രണയം/മരണം,
പ്രണയം/ജന്മാന്തരം,
പ്രണയം/രോഗം,
പ്രണയം/കാമം,
പ്രണയം/സമരം,
പ്രണയം/ഭ്രാന്ത്,
പ്രണയം/ഒളിച്ചോട്ടം,
പ്രണയം/ഭക്തി,
പ്രണയം/വരിയുടച്ച ശരീരങ്ങള്‍,
പ്രണയം/ഗ്യാസ് ചേമ്പറിലേക്ക് പോയവര്‍,
പ്രണയം/രണ്ടുപേര്‍ ചുംബിച്ച് മാറ്റിത്തീര്‍ക്കുന്ന ലോകം,
പ്രണയം/തന്തയില്ലാത്ത മക്കള്‍,
പ്രണയം/മാവേലിസ്റ്റോറ്
പ്രണയം/ഹൈഹീല്‍ഡ് ചെരുപ്പ്,
പ്രണയം/പ്രണയിക്കാന്‍ ഭയന്നോടിയ ലൈംഗീകത്തൊഴിലാളിയുടെ ആത്മകഥയിലെ തൊഴിലാളി,
പ്രണയം/ഐസ്ക്രീം കപ്പ്,
പ്രണയം/സിസ്റ്റര്‍ ജസ്മിയില് സാമീപ്യമാകുന്ന ക്രിസ്തു,
പ്രണയം/മോനേ മനസ്സില്‍ മറ്റൊരു ലഡ്ഡുപൊട്ടി,
പ്രണയം/സുബ്രമണ്യപുരം
പ്രണയം/ മിസ്സിഡ്കോളുകളടിച്ച് കോളുകളുണ്ടാക്കുന്നവര് ,
പ്രണയം/ആടുമായി രമിക്കുന്ന നജീബ്,
പ്രണയം/ നാരായണഗുരു കൈവിട്ട കാളിയമ്മ,
പ്രണയം/നരകം എഴുതുന്ന കവിത,
പ്രണയം/പരിമിതികള്‍ (തടസ്സങ്ങള്‍)എന്ന് സിദ്ധാര്ത്ഥന് യശോദരയില് കണ്ട രാഹുലന്,
പ്രണയം/പെലയ പൂ... മോനെയോ നിനക്കു കിട്ടിയുള്ളൊ,
പ്രണയം/ക്വട്ടേഷന്‍ സംഘത്തിന്റെ ടൂള്‍സ്,
പ്രണയം/ രാജ്യങ്ങള്‍ വലിച്ചു കെട്ടിയ അതിര്‍ത്തി കമ്പിവേലികളില്‍ പുണര്‍ന്നു പടരുന്ന പ്രണയിനികളുടെ രക്തം.
Indeed good work.
ReplyDeleteInformative also.(My personal opinion-:try 2 articulate succinctly,that would be much attractive.)
നന്നായി :)
ReplyDelete