Saturday, July 20, 2013

റിട്ടേൺ ഫ്ളൈറ്റ്‌


പുസ്തകം : റിട്ടേൺ ഫ്ളൈറ്റ്‌ 
രചയിതാവ് : റീനി മമ്പലം
പ്രസാധകര്‍ : ലിപി പബ്ളി­ക്കേ­ഷൻസ്‌
അവലോകനം : ഇ.ഹരികുമാര്‍



ലോകം എങ്ങി­നെ­യാണ്‌ എന്ന­തി­നെ­പ്പറ്റിയെഴു­തു­ന്നത്‌ സാഹി­ത്യ­കൃ­തി­യാ­­­മെ­ന്നി­ല്ല. അതിനെ ചരി­ത്ര­മെന്നോ നാൾവ­ഴി­യെന്നോ പറ­യാം. ഈ ചരി­ത്ര­മാ­കട്ടെ എഴു­തുന്ന വ്യക്തി­യുടെ അഭി­രു­ചി­കൾക്ക­നു­സരിച്ചും രാഷ്ട്രീയ ചായ്‌വുകൾക്കനു­സൃ­­മായും അല്പാല്പം മാറ്റു­കയും ചെയ്യാറൂണ്ട്‌. മറിച്ച്‌ ലോകം എങ്ങി­നെ­യാ­­­മെ­ന്ന­തി­നെ­പ്പറ്റി നിരന്തരം സ്വപ്നം കാണു­കയും എഴു­തു­കയും ചെയ്യുന്ന ഒരു വ്യക്തി­യാണ്‌ സാഹി­ത്യ­കാ­രൻ. അങ്ങിനെ വരു­മ്പോൾ എഴുത്ത്‌ യാഥാർത്ഥ്യ­ത്തിൽനിന്ന്‌ വഴി­മാറി സ്വപ്ന­­­ത്തി­ലെ­ത്തു­ന്നു.

റീനി മമ്പ­­ത്തിന്റെ `റിട്ടേൺ ഫ്ളൈറ്റ്‌` എന്ന സമാ­ഹാ­­ത്തിലെ പന്ത്രണ്ടു കഥ­കൾ വായി­ച്ച­പ്പോൾ കഥ­­ളുടെ പിന്നിൽ നിര­ന്തരം സ്വപ്നം കാണുന്ന ഒരു എഴു­ത്തു­കാ­രി­യെ­യാണ്‌ കാണാൻ കഴി­ഞ്ഞ­ത്‌. `എഴു­ത്തിന്റെ വഴി­കൾ` എന്ന കഥ­യിലെ ദീപ­യെന്ന ചെറു­പ്പ­ക്കാരി വീട്ടമ്മ അമേ­രി­ക്ക­യിൽ ജോലി­യെ­ടു­ക്കുന്ന ഒരു കുടും­ബി­നി­യാ­ണ്‌. പക്ഷെ അവർ വളരെ വിചി­ത്ര­മായ വഴി­യിൽ അവിടെ ഒറ്റ­പ്പെ­ടു­­യാ­ണ്‌. ആ ഒറ്റ­പ്പെ­ടൽ കാണി­ക്കാൻ കഥാ­കാരി ഉപ­യോ­ഗി­ക്കു­ന്ന ബിംബങ്ങ­ൾ പുതിയ ലോക­ത്തി­ന്റേതാ­ണ്‌. ഭാര്യ­യുടെ ലോല­വി­കാ­­ങ്ങൾ ഒരി­ക്കലും മന­സ്സി­ലാ­വാത്ത,
എപ്പോഴും ലാപ്ടോ­പിനു മുമ്പി­ലി­രി­ക്കുന്ന ഭർത്താ­വിന്റെ ചിത്ര­മാ­ണ്‌ അതി­ലൊന്ന്‌. അവൾ വള­രെ­­ധികം ഇഷ്ടപ്പെടുന്നഒരു വ്യക്തി­യിൽനി­ന്നുള്ള സമ്മാ­­മായ പൂച്ചട്ടി ഉട­ഞ്ഞ­പ്പോൾ അത്‌ വേറെ വാങ്ങി­ക്കൂടെ എന്ന ചോദ്യം അവൾക്ക്‌ താങ്ങാ­വു­ന്ന­തി­­പ്പു­­മാ­യി­രു­ന്നു. അവളെ സംബ­ന്ധി­ച്ചേ­­ത്തോളം ആ പൂച്ചട്ടി വളരെ വില­പി­ടി­ച്ച­താ­ണ്‌.

ഒറ്റപ്പെടുന്ന ഒരു സ്ത്രീ

ഒര­­­മെന്ന മട്ടിൽ തുട­ങ്ങിയ എഴു­ത്തി­നെ­പ്പറ്റി അയാ­ളുടെ അഭിപ്രായം `എന്തിനാ ഇതൊക്കെ എഴു­തി­ക്കൂ­ട്ടു­ന്ന­ത്‌, കുട്ടികൾക്ക്‌ കാലത്തും നേരത്തും വല്ലതും വെച്ചു­കൊ­ടു­ത്തു­കൂടെ` എന്നാ­ണ്‌. അതു­പോലെ കുട്ടി­കൾ വിശ­ക്കുന്നു എന്നു പറഞ്ഞ­പ്പോൾ ഭർത്താവ്‌ ഓർമ്മി­പ്പി­യ്ക്കു­ന്നു, `ദീപേ ഫ്രിഡ്ജിൽ ഇരി­ക്കുന്ന പച്ചക്ക­റി­കൾ കേടു­വന്നു പോകു­ന്നു.` അതോടെ അവ­ൾക്കുണ്ടാ­കുന്ന തോന്നൽ ഈയി­ടെ­യായി ഫ്രിഡി­ജിന്റെ തട്ടു­കൾക്ക്‌ അഗാ­­മായ ഒരു കുഴൽകിണര്‍പോലെ ആഴം കൂടുന്നു എന്നാ­ണ്‌. അക­ത്തേ­യ്ക്കൊന്നും കാണാൻ കഴി­യു­ന്നി­ല്ലെന്ന തോന്ന­ലു­ണ്ടാ­­പ്പോൾ അവൾ ഫ്രിഡ്ജിലെ ബൾബ്‌ മാറ്റി­യി­ടു­ന്നു. ശരിയ്ക്കു പറ­ഞ്ഞാൽ ഫ്രിഡ്ജിന്റെ ഉള്ളിലെ വെളിച്ചം കുറ­ഞ്ഞതോ കാഴ്ച കുറ­യു­ന്നതോ അല്ല പ്രശ്നം, തന്നി­ലേയ്ക്ക്‌ ഉൾവ­ലി­യുന്ന ഒരു മന­സ്സിന്റെ ക്രമാ­­­മായ സ്വയം നഷ്ട­പ്പെടലാണത്‌. അവ­ളുടെ വീട്‌ സന്തോ­ഷമു­ണ്ടാ­ക്കുന്ന ഒന്നിനേയും അക­ത്തേയ്ക്ക്‌ കട­ത്തി­വി­ടാത്ത കറുത്ത ഗോള­മാ­ണെന്ന്‌ അവൾ വിശ്വ­സി­ച്ചി­രു­ന്നു. മറിച്ച്‌ അവൾ എഴു­തി­ക്കൂ­ട്ടിയ അക്ഷ­­ങ്ങൾക്കും അവ പണി­തെ­ടുത്ത പ്രപ­ഞ്ച­ത്തിനും അവൾക്കിഷ്ടപ്പെട്ട വെളുത്ത നിറ­മാ­യി­രു­ന്നു.`

ഒറ്റ­പ്പെ­ടുന്ന ഒരു സ്ത്രീയുടെ വികാ­­ങ്ങൾ വളരെ മനോ­­­മാ­യി, തീവ്രമായി ആവി­ഷ്ക­രി­ക്കു­­യാണ്‌ റീനി. അതിനു നേരെ മറി­ച്ചാണ്‌ എഴു­ത്തിന്റെ വഴി­കളും അതിന്റെ സൈബർ പ്രതിക­­­ങ്ങ­ളും, അതു­പോലെ ഒരു പൂവിന്റെ മെയിൽ ഐഡിയുള്ള ഒര­ജ്ഞാ­­നു­മാ­യുള്ള ഇമെ­യി­ലു­­ളും. വർച്വൽ ലോകത്ത്‌ അവൾ ഒറ്റ­പ്പെ­ടു­ന്നി­ല്ല. ആ ലോക­മാ­കട്ടെ അവ­ളു­ടെ­ സ്വന്തം സൃഷ്ടി­യു­മാ­ണ്‌. ആ ലോകവും തകർന്നേക്കാവുന്ന ഒര­­സ്ഥ­യിൽനിന്ന്‌ അവൾ അദ്ഭു­­­­മായി രക്ഷ­പ്പെ­ടു­­യാ­ണ്‌. `അരു­താത്ത ഇഷ്ടം ജീവിസഹജ­മായ, ശിക്ഷ­യർഹി­ക്കാത്ത അപ­രാ­­മാണ്‌` എന്ന സ്വന്തം മന­സ്സാ­ക്ഷി­യുടെ സാന്ത്വനം അവളെ ആ വർച്വൽ ലോകത്തെ ഒറ്റ­പ്പെ­­ലിൽനിന്ന്‌ ഒഴി­വാ­ക്കു­­യാ­ണ്‌. മനോ­­­മായ കഥയാണ്‌ `എഴുത്തിന്റെ വഴി­കൾ`.

അരു­താത്ത ഇഷ്ടം ശിക്ഷ­യർഹി­ക്കാത്ത അപ­രാ­­മാണ്‌ എന്ന തീം തന്നെ­യാണ്‌ സെപ്റ്റ­മ്പർ 14 എന്ന കഥ­യു­ടെയുംഅന്തർധാ­. ഇവിടെ പക്ഷെ അവളെ കാത്തി­രി­ക്കു­ന്നത്‌ വളരെ കന­പ്പെട്ട പരീ­ക്ഷ­യാ­ണ്‌. സെപ്റ്റം­ബർ 11ന്‌ ലോകത്തെ നടു­ക്കിയ ട്വിൻ ടവർ അട്ടി­­റി­യിൽ നഷ്ട­പ്പെട്ട മൂവ്വാ­യി­­ത്തിൽ പരം പേരിൽ അവ­ളുടെ മകനും ഉൾ­പ്പെട്ടുവോ എന്ന സംശ­യം.അമേ­രി­ക്ക­യിൽ സ്ഥിര­താ­­­മാ­ക്കി­യെ­ങ്കിലും പിറന്ന നാടിന്റെ സ്പന്ദ­­ങ്ങൾ ഹൃദ­­ത്തിൽസൂക്ഷി­ച്ചു­­യ്ക്കുന്ന ഒരു മനസ്സ്‌ എല്ലാ കഥ­­ളിലും സജീ­­മാ­ണ്‌. അത്‌ പല വിധ­ത്തിൽ അവളെ ബാധിയ്ക്കു­ന്നു­ണ്ട്‌, ആർദ്ര­സ്നേ­­മാ­യി, ഗൃഹാ­തു­­മാ­യി. പല­പ്പോഴും ശല്യം ചെയ്തു­കൊണ്ട്‌ ആ ഓർമ്മ­കൾ അവളെ വേട്ട­യാ­ടു­ന്നു. നാട്ടിൽ ഇപ്പോഴും ജീവി­ച്ചി­രി­ക്കുന്ന അമ്മ,അൽഷൈ­മേഴ്സ്‌ പിടിച്ച്‌ ഓർമ്മ­യുടെ ആണ്ട കയ­ങ്ങ­ളിൽ മുങ്ങി­ത്തപ്പുന്ന അപ്പൻ. `ചിത­റി­പ്പോയ മാപ്പിൽ രാത്രിമു­ഴു­വൻ സ്വന്തം നാടിനെ തിര­യു­ന്ന` സുമി അങ്ങിനെ നിറ­മുള്ള കഥാ­പാ­ത്ര­ങ്ങ­ളി­ലൂടെ ഈ കഥാ­കാരി ഒരു പുതിയ ലോകം, പുതിയ ഭാഷ നമുക്ക്‌ തരു­ന്നു.

പ്രവാ­­ലോ­­ത്തെ­ക്കു­റി­ച്ച്‌, പ്രത്യേ­കിച്ച്‌ അമേ­രി­ക്കൻ പ്രവാ­സി­­ളുടെ ജീവി­­ത്തെ­ക്കു­റിച്ച്‌ നമുക്ക്‌ അധികം കഥകളൊന്നും ലഭി­ച്ചി­ട്ടി­ല്ല. ആ ജീവിതം സ്വർഗ്ഗ­മാണ്‌ എന്നു കരു­തുന്നവർക്കി­­യിൽ അപൂർവ്വ­മാ­യെ­ങ്കിലും വീർപ്പുമുട്ടലുകളമുഭ­വി­ക്കു­ന്ന­­രു­മുണ്ട്‌ എന്ന്‌ ഈ കഥ­കൾ നമ്മോട്‌ പറ­യു­ന്നു. അങ്ങി­നെ­യു­ള്ള­­രുടെ ലോകം നമുക്കു മുമ്പിൽ തുറ­ന്നു­വെ­യ്ക്കു­­യാണ്‌ റീനി.

ഔട്ട്സോ­ഴ്സിങ്ങ്‌ ആണ്‌ അമേ­രി­ക്കൻ സമ്പ­ദ്‌വ്യ­­സ്ഥ­യുടെ കാത­ലാ­യി­ട്ടുള്ള സവി­ശേ­­. എന്നാൽ  മാതൃ­ത്വ­ത്തിൽ ഔട്ട്സോ­ഴ്സിങ്ങ്‌ നട­ത്തുന്നത്‌ വളരെ സാധാ­­­മാ­യി­ട്ടു­ണ്ടെന്ന കാര്യം ആരും അറി­യു­ന്നു­ണ്ടാ­വി­ല്ല. അതി­ന്റെയും ഗുണ­ഭോ­ക്താ­ക്കൾ ഇന്ത്യ­ക്കാ­രാണെ­ന്നതും അധിക­മാർക്കും അറി­യി­ല്ല. ഗുണ­ഭോ­ക്താ­ക്കൾ എന്നതു കൊണ്ടു­ദ്ദേ­ശി­ക്കു­ന്നത്‌ സാമ്പ­ത്തി­­നേട്ടം മാത്ര­മാണ്‌. പക്ഷെ അതിനു കൊടു­ക്കേ­ണ്ടി­­രുന്ന `വില` ഇന്ത്യൻ അമ്മ­മാർക്ക്‌ നേട്ട­­ല്ല, മാനസികമായ  കോട്ടം­­ന്നെ­യാ­ണെന്ന്‌ സൂചി­പ്പി­ക്കുന്ന ഒരു കഥ­യാ­ണ്‌ `ഔട്ട്സോ­ഴ്സ്ഡ്‌`. അണ്ഡവും പുരു­­ബീ­ജവും വേറെ വ്യക്തി­­ളു­ടേ­താ­ണ്‌. ബീജ­സം­യോ­ജനം ലാബിൽവെച്ചു നട­ക്കു­ന്നു. അതി­നു­ശേ­­മാണ്‌ ഗർഭ­മേൽക്കാൻ
സന്ന­ദ്ധ­യായ ഒരു സ്ത്രീയുടെ ഗർഭ­പാ­ത്ര­ത്തി­ലതു നിക്ഷേ­പി­യ്ക്കു­ന്ന­ത്‌. ശരിയ്ക്കു പറ­ഞ്ഞാൽ ആ ഗർഭ­സ്ഥ­ശിശു മറ്റൊരു ദമ്പ­തി­­ളു­ടേതാ­ണ്‌, ഈ സ്ത്രീ അതിനെ ഒമ്പ­തു­മാസം ചുമ­ക്കു­ന്നു­വെ­ന്നേ­യു­ള്ളു. ഇത്രയും യുക്തി­­­ജമായി വാദി­യ്ക്കാം. പക്ഷെ പ്രകൃ­തി, ഏത്‌ സാധാ­രണ സ്ത്രീയെയും ഈ ഒമ്പ­തു­മാ­­ത്തി­നു­ള്ളിൽ അവ­ളുടെ ദേഹ­ത്തിലെ പരി­ണാ­­ങ്ങൾ വഴി ഒര­മ്മ­യാ­ക്കു­ന്നു. ഗർഭ­പാ­ത്ര­ത്തി­ൽ വള­രുന്ന ശിശുവിനു കൊടു­ക്കാ­നായി അവ­ളുടെ മുല­­ളിൽ പാൽ നിറ­യ്ക്കു­ന്നു, ഒരു കുട്ടിയ്ക്ക്‌ കിട­ക്കു­വാൻ പാക­ത്തിൽ അവ­ളുടെ ദേഹം വിക­സി­പ്പി­യ്ക്കു­ന്നു. എല്ലാ­റ്റി­നു
­മു­പരി അവ­ളുടെ മന­സ്സി­നാണ്‌ ഏറ്റവും വലിയ പരി­ണാ­­മു­ണ്ടാ­ക്കു­ന്ന­ത്‌. വംശം നില­നിർത്താ­നുള്ള പ്രകൃ­തി­യുടെ ആയു­­മാണ്‌ പുതു­ജാ­­രോ­ടുള്ള ഒര­മ്മ­യുടെ വാത്സ­ല്യം, ആർദ്രത. ഇതൊന്നും ഒരു ദിവ­സം­കൊണ്ട്‌ തുട­ച്ചു­നീ­ക്കാ­വു­ന്ന­­ല്ല. പിഞ്ചു­വാ­യുടെ അഭാ­­ത്തിൽ മുല­യിലെ പാൽ ക്രമേണ വറ്റി­യെന്നു വരും, പക്ഷെ അവ­ളുടെ മന­സ്സി­ലു­ണ്ടായ മുറി­വ്‌ ഉണ­ങ്ങി­യെന്നു വരി­ല്ല. മറിച്ച്‌ ഒരുസ്ത്രീയും പുരു­ഷനും തമ്മിൽ കാണു­ന്ന­തു­പോലും ഒരേയൊരു കാര്യ­ത്തിന്‌, അതാ­യത്‌ ലൈംഗിക സമ്പർക്ക­ത്തിന്‌ മാത്രമാ­ണെന്ന്‌ അടി­യു­റച്ച്‌ വിശ്വ­സി­ക്കുന്ന ഒരു നാട്ടിൽ, ഈ സെറ­ഗെറ്റ്‌ മാതൃത്വം അവൾക്ക്‌ നൽകു­ന്നത്‌ അപ­വാ­­ങ്ങളും വേദ­­യും മാത്ര­മാ­യി­രി­ക്കും. ഇതെല്ലാം സഹിച്ച്‌ ഒരു സ്ത്രീ കഴി­യു­മ്പോൾ അതിൽനിന്നു ലഭി­ക്കുന്ന പണം­കൊണ്ട്‌ നല്ല ജീവിതം നയി­ക്കുന്ന ഭർത്താവ്‌ താൻ ഇതി­ന്റെ­യൊന്നും ഭാഗ­­ല്ലെന്ന്‌ നടി­ക്കു­ന്നു. സാന്ത്വനം നൽകു­ന്നി­ല്ലെന്നു മാത്ര­മല്ല സ്വന്തം പ്രവൃത്തി­കൾകൊണ്ടും വാക്കു­കൾ കൊണ്ടും അവളെ നോവി­പ്പിയ്ക്കുകയും ചെയ്യുന്നു. റീനി­യുടെ ഔട്ട്സോ­ഴ്സ്ഡ്‌` എന്നത്‌ ഒര­സാ­ധാ­രണ സൗന്ദ­ര്യ­മുള്ള കഥ­യാ­ണ്‌.

ഒരാത്മാവിന്റെ ധര്‍മ്മസങ്കടം

ആദ്യത്തെ കഥ­യായ `ഓർമ്മ­­ളുടെ ഭൂപടം` ചെറി­­താ­ണെ­ങ്കിലും മന­സ്സിൽ തട്ടുന്ന കഥ­യാ­ണ്‌. നാട്ടിൽനിന്ന്‌ അമേ­രി­ക്ക­യി­ലേയ്ക്ക്‌ വരുന്ന ഒരു പഴയ സ്നേഹിതന്റെ ഫോൺ വിളി­യിൽനിന്ന്‌ അവൾ കോള­ജിൽ പഠി­ക്കുന്ന കാലത്ത്‌ അവളെ സ്നേഹി­ച്ചു­കൊണ്ട്‌ പിന്നാലെ നട­ന്നി­രുന്ന ജോർജ്ജിന്റെ മര­­വാർത്ത അറി­യു­ന്നു. ഒരു തീവണ്ടി സ്ഫോട­­ത്തി­ലാ­­യാൾ മരി­ച്ച­ത്‌. ആവാർത്ത അവ­ളിൽ വലിയ കോളി­­ക്ക­മൊന്നും സൃഷ്ടി­ച്ചി­രു­ന്നി­ല്ല, കാരണം അവൾക്ക­യാളെ ഇഷ്ട­­ല്ലാ­യി­രു­ന്നു. പക്ഷെ സ്നേഹി­തൻ പറ­ഞ്ഞ­തിലെ ഒരു വാക്യം അവ­ളിൽ കോളി­­ക്ക­ങ്ങൾ സ്രൃഷ്ടി­ക്കു­­യാ­ണ്‌. ആ പൊട്ടി­ത്തെ­റി­യിൽ അവൾക്ക്‌ നഷ്ട­പ്പെ­ട്ടത്‌ സ്വന്തം നാടാ­യി­രു­ന്നു. നാട്‌ മങ്ങിയ ഓർമ്മകൾക്കു പിന്നിൽ ശിഥി­ലമായെന്ന്‌ അവ­­റി­ഞ്ഞു. കഥ­യുടെ അന്ത്യം വളരെ ഭാവ­സാ­ന്ദ്ര­മാ­ണ്‌. `ചിത­റി­പ്പോയ മാപ്പിൽ അന്നു ­രാ­ത്രി­മു­ഴു­വൻഞാനെന്റെ നാടിനെ തിര­ഞ്ഞു.`

`പുഴ­പോലെ` എന്ന കഥ മൂന്നു തല­മു­­കളുടെ കഥ­യാ­ണ്‌. നാട്ടിൽ, ചെറു­പ്പ­ത്തിലേ വിധ­­യായ അമ്മ, അവ­രുടെ അമേ­രി­ക്ക­യി­ലേയ്ക്ക്‌ കല്യാണം കഴി­ച്ചെ­ത്തുന്ന മകൾ, അവ­രുടെ `ഇരുണ്ട തൊലിയും വെളുത്ത മന­സ്സു­മായി` നട­ക്കുന്ന രണ്ടു മക്കൾ. `വൈധവ്യം ക്രൂര­മായി എറി­ഞ്ഞു­കൊ­ടുത്ത സ്വാതന്ത്യം` ഇഷ്ട­പ്പെടുക കാരണം മകന്റെ ഒപ്പം ജീവി­ക്കാ­നി­ഷ്ട­മി­ല്ലാതെ തറ­വാ­ട്ടിന്റെ ഏകാ­ന്ത­­യി­ലേയ്ക്കു തിരിച്ചു വന്ന ആ അമ്മയ്ക്കും അമേ­രി­ക്കൻ ജീവി­­ത്തിൽ ഇഴു­കി­ച്ചേർന്ന തന്റെ മക്കൾക്കു­മി­­യിൽ ഞെരി­യുന്ന ഒരു ചെറു­പ്പ­ക്കാരി അ­മ്മ­യുടെ ചിത്രംഈ കഥ­യിൽ വര­ച്ചു­കാ­ണി­ക്കു­ന്നു. പിറന്ന നാടി­നെയും വൃദ്ധയും നിരാ­ലംബയുമായ അമ്മ­യെയും സ്നേഹി­ക്കു­ന്നുണ്ടെ­ങ്കിലും അമേ­രി­ക്ക­യിൽവച്ച്‌ ജന്മം നൽകിയ മക്ക­ളുടെ ഭാവി ഓർത്ത്‌ തിരിച്ചു പോകാൻ കഴി­യാ­താവു­ന്ന ഒരാ­ത്മാവിന്റെ ധർമ്മ­­ങ്കടം, തേങ്ങൽ ആണ്‌ ഈ കഥ.

വയ­സ്സായ അച്ഛനെ വിദേ­ശത്ത്‌     ഒപ്പം താമ­സി­യ്ക്കാൻകൊണ്ടു­വന്ന ഒരു മകന്റെ കഥ­യാണ്‌ `ശിശിരം`. തികച്ചും അപ­രി­ചി­­മായ ഒര­ന്ത­രീ­ക്ഷ­ത്തിൽ ഒരു മിസ്ഫി­റ്റായി തോന്നിയ ആ മനു­ഷ്യന്‌ അൽഷൈ­മേഴ്സ്‌ എന്ന മറ­വി­രോ­ഗം­കൂടി പിടി­പെ­ട്ടു. എല്ലാ­വരുടെ ജീവി­­ത്തിലും ഒരു ശിശി­­മുണ്ട്‌ എന്ന്‌ ഓർമ്മി­പ്പിക്കു­ന്ന­താണ്‌ അവ­സാ­­മായി സഹോ­­രി­യുടെ മകൾ പറ­യുന്ന വാച­കം. നല്ല കഥ.

വർഷ­ങ്ങ­ളായി അമേ­രി­ക്ക­യിൽ സ്ഥിര­താ­­­മാ­ണെ­ങ്കിലും ഒരു മല­യാ­ളി­യെ­പ്പോലെ ചിന്തി­ക്കു­കയും, മല­യാളം മല­യാളം­പോലെ എഴു­തുകയും ചെയ്യുന്ന ഈ എഴു­ത്തു­കാരി ഒര­ദ്ഭു­­മാ­ണ്‌. ചുരു­ക്കി­പ്പ­­ഞ്ഞാൽ ഗുണ­­­മായ മേന്മ അവ­കാ­­പ്പെ­ടുന്ന ഈ മല­യാ­ളിക്കഥ­കൾ നമ്മുടെ വായ­­യെ ധന്യ­മാ­ക്കു­ന്നു (വില: 50 രൂപ.)

2 comments:

  1. വായിച്ചു നോക്കിയിട്ട് വളരെ നല്ല ഒരു പുസ്തകം ആണ് എന്ന് തോന്നുന്നു. അമേരിക്ക യിലും ഇങ്ങനെ വീര്പ്പു മുട്ടി കഴിയുന്ന ആളുകൾ ഉണ്ടോ. ഇവിടെ എല്ലാവരും അമേരിക്ക എന്ന് കേൾക്കുമ്പോൾ അത് ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യം എന്നും അവിടെ എങ്ങനെ യും എത്തിച്ചേരണം എന്ന് ആഗ്രഹിക്കുന്നവരാണ്.

    ReplyDelete

താങ്കൾ എന്തുപറയുന്നു പുസ്തക വിചാരത്തെപ്പറ്റി ?