പുസ്തകം : ഐ ക്യാന്‍ വിന്
രചയിതാവ് : സെബിന്.എസ് കൊട്ടാരം & ജോബിന് എസ് കൊട്ടാരം
പ്രസാധകര് : ഡോള്‍ഫിന്‍ ബുക്സ് (94478 74887)
അവലോകനം : കുഞ്ഞിക്കണ്ണന് വാണിമേല്‍
ജീവിതത്തില്‍ സംഭവിക്കുന്ന ഓരോ കാര്യങ്ങളോടും എങ്ങനെ പ്രതികരിക്കുന്നുവെന്നതാണ് നമ്മുടെ വിജയവും പരാജയവും നിര്‍ണ്ണയിക്കുന്നത്. എല്ലാം തകര്‍ന്നെന്നു നാം കരുതുന്ന നിമിഷങ്ങളിലും ഗ്രൗണ്ട് സീറോയില്‍ നിന്ന് ബിഗ് ഹീറോയാകാന്‍ ആര്‍ക്കും കഴിയും. അതിനായി ഏതു മനോഭാവത്തോടെ എപ്രകാരം പ്രവര്‍ത്തിക്കണമെന്ന് - കാണിച്ചുതരുന്ന പുസ്തകമാണ് ഐ ക്യാന്‍ വിന്. (വില- 240 രൂപ)
ലളിതമായ ഇംഗ്ലീഷ് ഭാഷയില്‍ ഉദാഹരണങ്ങളിലൂടെയും കഥകളിലൂടെയും വിജയത്തിന്റെ സൂത്രവാക്യങ്ങളിലേക്ക് വായനക്കാരെകൊണ്ടുചെന്നെത്തിക്കുകയാണ് ഐ ക്യാന്‍ വിന്. നിരാശയിലും പരാജയഭീതിയിലും ആത്മവിശ്വാസം നഷ്ടപ്പെട്ട് നിഷ്ക്രിയരായിരിക്കുന്നവര്‍ക്ക്പ്രവര്‍ത്തനോര്‍ജം പകരുകയാണ് ഈ പുസ്തകത്തിലൂടെ. സാഹചര്യങ്ങളോ സമ്പത്തോ, കുടുംബമഹിമയോ, ഉന്നത വിദ്യാഭ്യാസമോ ഒന്നുമല്ല ഇച്ഛാശക്തിയും ദൈവവിശ്വാസവും പ്രസാദാത്മകമനോഭാവവും എങ്ങനെ ഒരാളെ വിജയത്തിലേക്ക് നയിക്കുന്നുവെന്ന് ഗ്രന്ഥകര്‍ത്താക്കള്‍ ഈ പുസ്തകത്തിലൂടെ വിശദീകരിക്കുന്നു. തുടര്‍ച്ചയായ പാരായണക്ഷമത നിലനിര്‍ത്തുന്ന 248 പേജുകളിലായുള്ള 58 അധ്യായങ്ങളിലൂടെ ഓരോ വായനക്കാരനേയും വിജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തുന്ന ഐ ക്യാന്‍ വിന് രാജ്യാന്തര വിപണിയില്‍ ഇതിനകം ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു.ഓരോ അധ്യായവും അവസാനിക്കുന്നത് മനസ്സില്‍ പ്രചോദനത്തിന്റെ അഗ്നിജ്വലിപ്പിക്കുന്ന ഓരോ ചിന്തകളുമായാണ്. ഏതൊരു സാധാരണക്കാരനും അസാധാരണമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കുമെന്ന് എളിയ നിലയില്‍ നിന്ന് ജീവിതത്തില്‍ നേട്ടങ്ങള്‍ കൈവരിച്ച ഒട്ടേറെ പ്രമുഖ വ്യക്തികളുടെ ഉദാഹരണങ്ങള്‍ സഹിതം ഈ പുസ്തകത്തിലൂടെ പറഞ്ഞുതരുന്നു.
അവഹേളനങ്ങളിലും വീഴ്ചകളിലും രോഗങ്ങളിലും ജീവിതത്തില്‍ പരാജയപ്പെട്ടുവെന്ന് തോന്നുന്ന നിമിഷങ്ങളിലും മൂന്നേറാനുള്ള പാഠങ്ങളാണ്. ഐ ക്യാന്‍ വിന്നിലൂടെ പകര്‍ന്നു തരുന്നത്. കുറവുകളെ എങ്ങനെ കഴിവുകളാക്കി മാറ്റാം. വിജയത്തിലേക്ക് എങ്ങനെ തയാറെടുക്കാം. കഴിവുകളെ എങ്ങനെ തിരിച്ചറിയാം. താല്‍ക്കാലിക തിരിച്ചടികളെ എങ്ങനെ വിജയത്തിലേക്കുള്ള ചവിട്ടുപടികളാക്കാം. നല്ല തീരുമാനങ്ങളുടെ വില, പ്രതിസന്ധികളെ അവസരങ്ങളാക്കാം, ബന്ധങ്ങളെ ഊഷ്മളമാക്കാം, സ്വപ്നം യാഥാര്‍ത്ഥ്യങ്ങളാക്കാം, ആശയങ്ങളുടെ വില, പ്രസന്റേഷന് മികവുറ്റതാക്കാം, പുഞ്ചിരി നല്കുന്ന നേട്ടം, ടൈം മാനേജ്മെന്റ്, മൂലക്കല്ലുകളെ നാഴികക്കല്ലുകളാക്കാം, അവഹേളനങ്ങളെ വിജയമാക്കി മാറ്റിയെഴുതാം, ആത്മവിശ്വാസം, ഉയര്‍ത്താം, വിഷാദത്തെ തൂത്തെറിയാം, അസാധ്യത്തെ സാധ്യമാക്കാം, സ്വന്തം മൂല്യം തിരിച്ചറിയാം, തുടങ്ങിയ വൈവിധ്യമാര്‍ന്ന വിഷയങ്ങളാണ് ഓരോ അധ്യായങ്ങളിലൂടെയും അനാവരണം ചെയ്യുന്നത്.മോട്ടിവേഷനല്‍ സ്പീക്കറും ധീരതയ്ക്കുള്ള ഇന്ത്യയിലെ പരമോന്നത സിവിലിയന്‍ ബഹുമതിയായ രാഷ്ട്രപതിയുടെ ജീവന്‍രക്ഷാപഥക് ദേശീയ അവാര്‍ഡ് ജേതാവുമാണ് സെബിന്.എസ് കൊട്ടാരം. പ്രമുഖ ഹ്യൂമന്‍ റിസോഴ്സസ് മാനേജ്മെന്റ് വിദഗ്ധനും മോട്ടിവേഷനല്‍ സ്പീക്കറുമാണ് ജോബിന് എസ് കൊട്ടാരം, ഇരുവരുമെഴുതുന്ന പത്താമത്തെ പ്രചോദനാത്മക ഗ്രന്ഥമാണ് ഐ ക്യാന്‍ വിന്.
അവലോകനം നന്നായി
ReplyDeleteആശംസകള്‍
ആശംസകൾ
ReplyDelete