പുസ്തകം : അന്ത്യപ്രഭാഷണം / THE LAST LECTURE
രചയിതാവ് : റാന്‍ഡി പോഷ് / വിവര്‍ത്തനം: എസ്. ഹരീഷ്
പ്രസാധകര്‍ : ഡി.സി.ബുക്സ്
അവലോകനം : അബ്ദുള്ള മുക്കണ്ണി
മലയാളിയുടെ വായന ശീലങ്ങളില്‍ ഇന്ന് സെല്‍ഫ് ഹെല്‍പ് പുസ്തകങ്ങള്‍ക് വലിയ സ്ഥാനമുണ്ട്. അക്കൂട്ടത്തില്‍ ലോക നിലവാരം പുലര്‍ത്തുന്ന ഒരു കൃതിയാണ് റാന്‍ഡി പോഷ് എഴുതിയ അന്ത്യപ്രഭാഷണം. (പേജ് 212 വില : 125 രൂപ) കാര്‍ണഗിമെലന്‍ യൂണിവേര്‍സിറ്റിയില്‍ പ്രൊഫസര്‍ റാന്‍ഡി പോഷ് ചെയ്ത അന്ത്യ പ്രഭാഷണം നിരവധി ശ്രോദ്ധാക്കളെ സ്വാധീനിക്കുകയുണ്ടായി. പത്ത് ലക്ഷത്തിലേറെ ആളുകള്‍ ഇന്റര്‍നെറ്റിലൂടെ കണ്ട അദ്ദേഹത്തിന്റെ പ്രഭാഷണം പുസ്തകരൂപത്തില്‍ പുറത്തിറങ്ങിയപ്പോള്‍ ലക്ഷക്കണക്കിന് കോപ്പികളാണ് വിറ്റഴിഞ്ഞത്. കൂടുതല്‍ കര്‍മോന്മുഖരാകാനും ജീവിതവിജയം കൈവരിക്കാനും ആഗ്രഹിക്കുന്ന ഏതൊരാള്‍കും ഈ പുസ്തകം വളരെ പ്രയോജനപ്രദമാകുമെന്ന് ഞാന്‍ കരുതുന്നു. കാര്‍ണഗിമെലന്‍ യൂണിവേര്‍സിറ്റിയില്‍ പ്രഗല്‍ഭരായ പല അധ്യാപകരും പ്രഭാഷണങ്ങള്‍ നടത്താറുണ്ട്. എന്നാല്‍ അവിടുത്തെതന്നെ ആധ്യാപകനായിരുന്ന പ്രൊഫസര്‍ റാന്‍ഡി പോഷ് അന്ത്യപ്രഭാഷണം നടത്തുമ്പോള്‍ അദ്ദേഹത്തിനു തന്നെ അറിയാമായിരുന്നു അത് തന്റെ അന്ത്യപ്രഭാഷണമാണെന്ന്. അപ്പോള്‍ പാന്‍ക്രിയാട്ടിക് കാന്‍സര്‍ ബാധിതനായ റാന്‍ഡിക്കു വൈദ്യ ശാസ്ത്രം എതാനും മാസത്തെ ജീവിതമേ വിധിച്ചിട്ടുണ്ടായിരുന്നുള്ളൂ. പക്ഷെ അദ്ദേഹത്തിന്റെ പ്രഭാഷണം മരണത്തെ കുറിച്ചായിരുന്നില്ല, ജീവിതത്തിലെ പ്രധിസന്ധികളെ തരണംചെയ്യാനും സ്വപ്നങ്ങളെ സക്ഷാത്കരിക്കുവാനും ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് പ്രചോദനം നല്കുന്നതിനുമായിരുന്നു ആ അന്ത്യപ്രഭാഷണം. തന്റെ ജീവിതഭിലാഷങ്ങളെ പ്രാവര്‍ത്തികമാക്കി അഭിമാനത്തോടെ മരണത്തെ കാത്തിരിക്കുന്ന റാന്‍ഡിയുടെ ചിത്രം നമ്മുടെ ജീവിത മൂല്യങ്ങളെയും ലക്ഷ്യങ്ങളെയും അവകൈവരിക്കുവാന്‍ സ്വീകരിക്കേണ്ട മാര്‍ഗങ്ങളെയും പുനരവലോകനം ചെയ്യാന്‍ നമ്മെ പ്രേരിപ്പിക്കുമെന്ന് തീര്‍ച്ച.
പ്രൊഫ. റാന്‍ഡി പോഷ്(1960-210)
1960 -ല് ജനിച്ചു പ്രശസ്തമായ് കാര്‍ണഗിമെലന്‍ യൂനിവേര്‍സിറ്റിയില്‍ കമ്പ്യൂട്ടര്‍ സയന്‍സിലും ഹ്യൂമന്‍മന്‍- കമ്പ്യൂട്ടര്‍ സയന്‍സിലും ഇന്റ്രാകഷന്‍ ആന്റ് ഡിസൈനിങ്ങിലും അധ്യാപകനായി സേവനം അനുഷ്ടിച്ചു. ഗൂഗിള്‍, അഡോബ്, വാള്‍ട്ട് ഡിസ്നി ഇമാജീയറിംഗ്,എലെക്ട്രോണിക്സ് ആര്‍ട്സ്
എന്നീ പ്രമുഖ കമ്പനികളുമായും സഹകരിച്ചു പ്രവര്‍ത്തിച്ചിട്ടുണ്ട്. ആലീസ് സോഫ്ട് വെയറിന്റെ ഉപജ്ഞാതാവ്. രണ്ടായിരത്തി ആറില്‍ പാന്‍ക്രിയാട്ടിക് കാന്‍സര്‍ ബാധിതനായി, ഏതാനും മാസങ്ങള്‍ക്കുള്ളില്‍ മരണം സംഭവിച്ചേക്കുമെന്ന് അറിഞ്ഞു കൊണ്ട് തന്നെ അദ്ദേഹം കാര്‍ണഗിമെലന്‍ യൂനിവേര്‍സിറ്റിയില്‍ നടത്തിയ "ലാസ്റ്റ്ലക്ചര്‍"എന്ന പ്രഭാഷണം ലോകജനശ്രദ്ധപിടിച്ചു പറ്റി. ലോകമെമ്പാടും നിരവധി പേരെ സ്വാധീനിച്ച ആ പ്രഭാഷണത്തിനു ശേഷം ജൂലൈ 25 - 2008 ല്‍ റാന്‍ഡിപോഷ് മരണത്തിനു കീഴടങ്ങി. ലോകത്തെ സ്വാധീനിച്ച ആറ് വ്യക്തികളില്‍ ഒരാളായി ടൈം മാഗസിന്‍ 2008 ല്‍ അദേഹത്തെ തിരഞ്ഞെടുക്കുകയുണ്ടായി. ജെഫ്രി സസ്ലോ എന്ന വാള്‍ സ്ട്രീറ്റ് ജേര്‍ണലില്‍ കോളമിസ്‌റ്റായ അമേരിക്കന്‍ ജേര്‍ണലിസ്റ്റ്. പ്രൊഫ: റാന്‍ഡിപോഷി ന്‍റെ "ലാസ്റ്റ്ലക്ചര്‍"എന്ന പ്രഭാഷണ വേളയില്‍ സന്നിഹിത നായിരുന്നു. "ലാസ്റ്റ്ലക്ചര്‍"പുസ്തക രൂപത്തിലാക്കിയത് ജെഫ്രിയാണ്.
വിവര്‍ത്തനം: എസ്. ഹരീഷ്
ഒരു മുഷിവും തോന്നാതെ സുഖമമായി ഒറ്റയിരിപ്പിനു വായിച്ചു പോകാന്‍ തക്കവിധം ഇതിന്റെ വിവര്‍ത്തനം നിര്‍വഹിച്ചതില്‍ എസ്. ഹരീഷ് അഭിനന്ദനം അര്‍ഹിക്കുന്നു. കോട്ടയം ജില്ലയിലെ നീണ്ടൂര്‍ സ്വദേശിയായ ഇദ്ദേഹം കേരളാ സാഹിത്യ അക്കാദമിയുടെ ഗീതാഹിരണ്യന്‍ എന്ടോവ്മെന്റ്റ് ലഭിച്ച 'രാസവിദ്യയുടെ ചരിത്രം' എന്ന കഥാ സമാഹാരത്തിന്റെ രചയിതാവ് കൂടിയാണ്.
No comments:
Post a Comment
താങ്കൾ എന്തുപറയുന്നു പുസ്തക വിചാരത്തെപ്പറ്റി ?