പുസ്തകം : നിങ്ങളെന്നെ കോണ്‍ഗ്രസ്സാക്കി
രചയിതാവ് : എ.പി. അബ്ദുള്ളക്കുട്ടി
പ്രസാധകര്‍ : മാതൃഭൂമി ബുക്സ്
അവലോകനം : അബ്ദുള്ള മുക്കണ്ണി
എ. പി. അബ്ദുളളകുട്ടി എം. എല്‍. എ.യുടെ നിങ്ങളെന്നെ കോണ്‍ഗ്രസ്സാക്കി എന്ന പുസ്തകത്തെ ചെറുതായി ഒന്ന് പരിചയപ്പെടുത്തട്ടെ. ഒരു രാഷ്ട്രീയക്കാരന്‍റെ സത്യസന്ധമായ (?) ആത്മകഥ:
ആദ്യമേ തന്നെ ഇത്തരം ഒരു പുസ്തകത്തെ പരിചയപ്പെടുത്തുന്നത് ഇതിന്റെ സാഹിത്യ മൂല്യം കൊണ്ടാണെന്ന് ആരും തെറ്റിധരിക്കരുത്. എന്നാല്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുമായി തെറ്റിപ്പിരിഞ്ഞശേഷം അദ്ദേഹം രചിച്ച ആത്മകഥ എന്ന നിലക്ക് ഒരുവയനക്കാരന്റെ ആകാംക്ഷയാണ് എന്നെ ഇത്
വായിക്കാന്‍ പ്രേരിപ്പിച്ചത്. മാത്രമല്ല, പുസ്തകം പ്രസിദ്ധീകരിച്ചത് രണ്ടയിരത്തി പത്ത് സെപ്തംബര്‍ പതിനാലിനായിരുന്നു. എന്റെ കയ്യിലുള്ള ഈ കോപ്പി സെപ്തംബര്‍ ഇരുപത്തിഅഞ്ചിനു ഇറങ്ങിയ മൂന്നാംപതിപ്പാണ്!! പത്ത് ദിവസംകൊണ്ട് മൂന്ന്‌പതിപ്പുകള്‍ പുറത്തിറങ്ങി!!! ഇനി എത്രപതിപ്പുകള്‍ വരാനിരിക്കുന്നുവെന്ന് ഇപ്പോള്‍ ആര്‍ക്കു പ്രവചിക്കാന്‍ കഴിയും....? വില്പനയില്‍ ഒരുപക്ഷെ അടുത്തകാലത്ത് ചരിത്രം സൃഷ്ടിച്ചതും ഏറ്റവും അധികം പതിപ്പുകള്‍ ഇറങ്ങിയതും സിസ്ടര്‍ ജെസ്മിയുടെ "ആമേന്‍ " എന്ന (ആത്മകഥയും ) നളിനി ജെമീലയുടെ ഞാന്‍ - ലൈംഗീക തൊഴിലാളി നളിനി ജെമീലയുടെ ആത്മകഥയും ആണെന്ന് തോന്നുന്നു. എന്നാല്‍ ഇതിനു ഒരപവാദമായി ഇന്നും സ്മരണകളുടെ (ഒര്‍മാക്കുറിപ്പുകള്‍) കൂട്ടത്തില്‍ ഒരുപാടു പതിപ്പുകള്‍ ഇറങ്ങിയതും വായനക്കാര്‍ക്ക് ശുപാര്‍ശ ചെയ്യാന്‍ പറ്റിയതുമായ ഒരു കൃതി ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ചിദംബരസ്മരണയാണ്. ആ ഒരു കൃതി മാത്രം മതി അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ നിലനിര്‍ത്താന്‍. (കവി അയ്യപ്പന്റെ ശവസംസ്കാരം നീട്ടിവെച്ചപ്പോള്‍ ചുള്ളിക്കാട് പറഞ്ഞിരുന്നു എനിക്ക് ഒരു തരത്തിലുള്ള മരണാന്തര ബഹുമതികളോ ചടങ്ങുകളോ ഒന്നും വേണ്ട എന്റെ കവിതകളിലൂടെ എന്റെ ഓര്‍മ്മകള്‍ നിലനിര്‍ത്താന്‍ കഴിഞ്ഞാല്‍ മാത്രം മതി എന്ന് ) കൂടുതല്‍ പതിപ്പുകള്‍ ഇറങ്ങിയ കൃതികള്‍ നല്ലതാണെന്ന് പറയാന്‍ കഴിയുമോ?
ഈ കൃതിയുടെ (നിങ്ങളെന്നെ കോണ്‍ഗ്രസ്സാക്കി) പുറംചട്ടയില്‍ എം.വി.ദേവന്‍ ഇങ്ങിനെ കുറിക്കുന്നു.
"കാള്‍മാക്സിന്റെ തത്ത്വങ്ങള്‍ മനസ്സിലാക്കാന്‍ അദ്ദേഹത്തിന്റെ പിന്തുടര്‍ച്ചക്കാര്‍ക്ക് കഴിയാതെപോയി. ഈ പാശ്ചാത്തലത്തിലാണ് അബ്ദുള്ളക്കുട്ടി രചിച്ച നിങ്ങളെന്നെ കോണ്‍ഗ്രസ്സാക്കി ശ്രദ്ധേയമാകുന്നത്.
ജീവിതകഥായനം എന്ന് വിശേഷിപ്പിക്കാവുന്ന ഈ പുസ്തകം സത്യസന്ധമായ ദു:ഖഗാഥയാണ് "
പുറം ചട്ടയില്‍ പ്രസാധകാരായ മാതൃഭൂമി എഴുതിയത് ഇങ്ങിനെ "അട്ടിമറിവിജയംകൊണ്ട് കണ്ണൂരിന്റെ രാഷ്ട്രീയഭൂപടത്തെ മാറ്റിവരച്ച് ബാലറ് റ്പെട്ടിയിലൂടെ അത്ഭുതക്കുട്ടിയായി മാറിയ എ. പി. അബ്ദുല്ലകുട്ടി, താന്‍ പിന്നിട്ടുവന്ന രാഷ്ട്രീയദൂരമത്രയും നേരുകൊണ്ട് അളന്നു നോക്കുകയാണ്. കേരളരാഷ്ട്രീയത്തിലെ കപടമുഖങ്ങളെ കുറിച്ചും ഹൃദയത്തോടൊപ്പം താന്‍ ഏറെക്കാലം ചേര്‍ത്തുപിടിച്ച പ്രത്യയശാസ്ത്രത്തിന്റെ അപചയങ്ങളെക്കുറിച്ചുമെല്ലാം അബ്ദുളളക്കുട്ടി തുറന്നെഴുതുന്നു.
കേരളാ രാഷ്ട്രീയത്തില്‍ കൊടുങ്കാറ്റു സൃഷ്ടിച്ച എ. പി. അബ്ദുള്ളക്കുട്ടിയുടെ രാഷ്ട്രീയ ആത്മകഥ"
മുഖവുരക്ക് ശേഷം അബ്ദുളളക്കുട്ടി ഇങ്ങിനെ കുറിക്കുന്നു.
"കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇരുപത്തേഴാമത് സമ്മേളനത്തില്‍ പാര്‍ട്ടി സെക്രട്ടറി ക്രൂഷ് ചേവ് പ്രസംഗിക്കുകയായിരുന്നു . "സ്റ്റാലിന്‍ ഒരു ശരിയായ കമ്മ്യൂണിസ്റ്റ് ആയിരുന്നില്ല. അധികാരം
ദുരുപയോകം ചെയ്ത ഏകാധിപതിയായിരുന്നു അദ്ദേഹം...' അതുകേട്ട് സദസ്സില്‍ നിന്നാരോ ചോദിച്ചു: 'സ്റ്റാലിന്‍ ജീവിച്ചിരുന്ന കാലത്ത് ഇക്കാര്യം താങ്കള്‍ എന്തുകൊണ്ട് പറഞ്ഞില്ല?' ഉടനെ കോപിഷ്ഠനായി ക്രൂഷ് ചേവ് അലറി : "അതു പറഞ്ഞയാള്‍ എഴുന്നേല്‍ക്കുക." ആരും അനങ്ങിയില്ല. ക്രൂഷ് ചേവ് തന്റെ ആവശ്യം മൂന്നുതവണ ആവര്‍ത്തിച്ചു. എന്നിട്ടും ആരും അനങ്ങുന്നില്ലെന്ന് കണ്ടപ്പോള്‍ ശാന്തനായി അദ്ദേഹം പറഞ്ഞു : "സഖാവേ ഇതേ അവസ്ഥതന്നെയായിരുന്നു അന്ന് എന്റെതും"
ഈ പുസ്തകത്തെ കുറിച്ച എഴുതിയതുകൊണ്ട് ഒരു മഹത്തായ കൃതി വായനക്കരെ പരിചയപ്പെടുത്തുകയാണെന്ന് പുസ്തകവിചാരത്തിന്റെ വായനക്കാര്‍ തെറ്റിദ്ധരിക്കരുത്. ഒരുവായനക്കാരനെന്ന നിലയില്‍ നമുക്ക് ഇതും വായിക്കാം എന്ന് മാത്രം. (പേജ് :120 വില :75 രൂപ)

ഇതൊക്കെ വായിച്ചിട്ട് എന്താവാനാ...?
ReplyDelete