രചയിതാവ് : കെ.വി. അബ്ദുല്ല
പ്രസാധകര് : മാരാത്ത് പബ്ലിക്കേഷന്‍സ്, കടലുണ്ടി
അവലോകനം : കുഞ്ഞിക്കണ്ണന് വാണിമേല്‍
ദ മെലഡി ഓഫ് റെയ്ന്‍, ഡോണ്‍ ഡ്യൂ, ദ ഫ്ളവര്‍ ഓഫ് ദ എമിറേറ്റ്സ്, യെസ്റ്റര്‍ഡേ ആന്റ് ടുഡേ, മോറല്‍സ്, വിന്റര്‍ മെമ്മറീസ്, ദ ഗസ്റ്റ്, ദഹോസ്റ്റ്, ദഗോസ്റ്റ തുടങ്ങിയ കവിതകളിലൂടെ മനുഷ്യമനസ്സിന്റെ സൗന്ദര്യാത്മകത ഉയര്‍ത്തിപ്പിടിക്കുന്നു. മനുഷ്യന്റെ വിപരീത ദിശയിലുള്ള ചിത്രവും ഈ കവിതകളിലുണ്ട്.
കാല്‍പനികഛായയാണ് കെ.വി. അബ്ദുല്ലയുടെ രചനകളുടെ പരിസരം. വ്യത്യസ്തമായ ആഘാതങ്ങള്‍ കൊണ്ട് മലീമസമായ അന്തരീക്ഷം ഈ കവിതകളില്‍ നിറയുന്നു.മനുഷ്യബന്ധങ്ങളിലെ വിധ്വംസകത്ത്വത്തെ കടുത്ത പരിഹാസച്ചിരിയോടെ നോക്കിക്കാണുന്ന കവിതയാണ് ദ ഗോസ്റ്റ്. ആസൂത്രിതമായ ചുവടുവയ്പ്പുകളും തന്ത്രശാലിത്വവും `വിന്റര്‍ മെമ്മറീസി'ലുണ്ട്. കവിതയെക്കുറിച്ചുള്ള കാല്പനിക മധുരമായ മുന്‍ധാരണകളില്‍ ബോധപൂര്‍വ്വം വരുത്തുന്ന വ്യതിയാനമാണ് അബ്ദുല്ല അനുഭവപ്പെടുത്തുന്നത്. സൂക്ഷ്മമായ സാമൂഹികബോധവും മൂല്യ സംബന്ധിയായ ഉല്‍ക്കണ്ഠകളും അലോസരപ്പെടുത്തുന്ന ഒരു എഴുത്തുകാരനെയാണ് `വിന്റര്‍ മെമ്മറീസി'ല്‍ കാണാനാവുന്നത്. പക്ഷേ, ആഴമുള്ള ജീവിതാവസ്ഥകളെയും പ്രകൃതിപാഠങ്ങളെയും രേഖപ്പെടുത്തുന്നതോടൊപ്പം തന്നെ, ഉപരിപ്ലവമായ വര്‍ണഭംഗികളിലേക്ക് മുഖംതിരിക്കുന്ന കാഴ്ചയും ഈ കൃതിയിലുണ്ട്.
സാധാരണതകളില്‍ നിന്നും അസാധാരണതകള്‍ കണ്ടെടുക്കുന്ന രചനാശൈലിയുടെ സൗന്ദര്യം വിന്റര്‍ മെമ്മറീസില്‍ അനുഭവപ്പെടുത്തുന്നു. (വില- 100 രൂപ)
'വിന്റര്‍ മെമ്മറീസ്'പരിചയപ്പെടുത്തിയതിനു നന്ദി..
ReplyDeleteകുറച്ചു വരികള്‍ കൊണ്ടുള്ള ഈ അവലോകനവും ഇഷ്ടായി...