പുസ്തകം:സ്വാതന്ത്ര്യവീഥിയിലെ കെടാവിളക്കുകള്‍
രചയിതാവ് :ഡോ : ടി.എസ്.ജോയി
പ്രസാധകര്‍ : പീപ്പിള്‍സ് ഡെവലപ്പ്മെന്റ് സെന്റര്‍ , കോഴിക്കോട്
അവലോകനം : കുഞ്ഞൂസ്
ഐതിഹാസികവും ലോകചരിത്രത്തില്‍ സമാനതകളില്ലാത്തതും അത്യപൂര്‍വ്വവുമായ പോരാട്ടങ്ങള്‍ കൊണ്ട് ഉജ്ജ്വലവുമായ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ ധീരനായകരെക്കുറിച്ചും അവരുമായി ബന്ധപ്പെട്ട ചരിത്ര സംഭവങ്ങളെക്കുറിച്ചും സംക്ഷിപ്തമായി പ്രതിപാദിക്കുന്നതാണ് ഈ പുസ്തകം. മഹാരഥന്മാരുടെ ധീരോദാത്തമായ സ്മരണയിലൂടെ, ചരിത്രത്തില്‍ രേഖപ്പെടുത്താതെ പോയ അനേകായിരം ധീരദേശാഭിമാനികള്‍ക്കുള്ള ശ്രദ്ധാഞ്ജലി കൂടിയാണിത്. 'കേരള ടൈംസ് ' ദിനപത്രത്തില്‍ ഒരു വര്‍ഷം നീണ്ടുനിന്ന ലേഖന പരമ്പരയുടെ പുസ്തകരൂപമാണ് 'സ്വതന്ത്ര വീഥിയിലെ കെടാവിളക്കുകള്‍ ' എന്ന ഈ കൃതി .ഈ പരമ്പരക്ക് സ്വതന്ത്ര സുവര്‍ണ ജൂബിലി അവാര്‍ഡ് , നെഹ്‌റു സ്മൃതി അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തോട് പടപൊരുതാന്‍ ഭാരത ജനതയ്ക്ക് ആയുധമായുണ്ടായിരുന്നത് അവരുടെ ആത്മധൈര്യവും ജീവനെ വിലമതിക്കാത്ത പോരാട്ട വീര്യവുമായിരുന്നു. 1857 മെയ് 10 ന് മീററ്റിലാരംഭിച്ച ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ പ്രഥമ ദിനം തുടങ്ങി 1947 ആഗസ്റ്റ് 14 അര്‍ദ്ധരാത്രി വരെയുള്ള ഐതിഹാസികമായ പോരാട്ടത്തിലുടനീളം ഈ വീര്യം ചോര്‍ന്നു പോകാതെ നിലനിര്‍ത്താന്‍ കഴിഞ്ഞുവെന്നതും അത്ഭുതം തന്നെ.അഹിംസയുടെ തേരിലേറി എന്തിനേയും സഹിച്ചും ത്യജിച്ചും രാജ്യത്തിന്റെ മുഖ്യധാര, ഗാന്ധിജിയുടെ നേതൃത്വത്തില്‍ മുന്നേറിയപ്പോള്‍ യുവത്വത്തിന്റെ ഊര്‍ജ്ജസ്വലമായ മുന്നേറ്റത്തില്‍ അതിവിപ്ളവത്തിന്റെയും സായുധ പോരാട്ടത്തിന്റെയും പാതയില്‍ മുന്നേറിയ യുവനിരയുടെ ശക്തി കണ്ടു ബ്രിട്ടന്‍ ഞെട്ടിവിറച്ചു. ഈ രണ്ടു ധാരകളും സമന്വയിച്ചപ്പോള്‍ ഭാരതം ലോക ചരിത്രത്തില്‍ അത്ഭുതം സൃഷ്ടിക്കുകയായിരുന്നു.
ആത്മാഭിമാനത്തിന്റെ തിലകക്കുറിയായ ലോകമാന്യ ബാലഗംഗാധര തിലക്, ഇന്നും മുഴങ്ങുന്ന ഗര്‍ജ്ജനമായ ലാലാ ലജ്പത് റായ്, സ്വാതന്ത്ര്യ ദാഹത്തിന്റെ ജ്വലിതസാക്ഷ്യമായ ഗോപാല കൃഷ്ണ ഗോഖലെ , താളം പിഴയ്ക്കാത്ത ത്യാഗ ഗാഥയുടെ ദേശ്ബന്ധു സി.ആര്‍ . ദാസ് , ആത്മധീരതയുടെ മാണിക്യമായ പണ്ഡിറ്റ്. മോത്തിലാല്‍ നെഹ്‌റു, ദേശീയതയുടെ നീതിബോധം ഉണര്‍ത്തിയ സുരേന്ദ്ര നാഥ് ബാനര്‍ജി , ഇംഗ്ലീഷ് മനസ്സിലെ ഭാരതീയതയായ ഡോ:ആനി ബസന്റ്, ക്രാന്തദര്‍ശിയായ കര്‍മധീരന്‍ എന്നറിയപ്പെടുന്ന മഹാദേവ് ഗോവിന്ദ റാണാ ദേ , അഭിമാനസാഗരത്തിന്റെ ആദ്യ നായകന്‍ ദാദാ ബായ് നവറോജി, ഹിന്ദു-മുസ്ലിം മൈത്രിയുടെ ധീരനായ പ്രവാചകന്‍ ബദരുദ്ദീന്‍ തയാഭ്ജി, ധീരതയുടെ ആള്‍രൂപമായി സര്‍ ഫിറോസ് ഷാ മേഹ്ത്ത, മഹേതിഹാസത്തിന്റെ പ്രാരംഭകന്‍ ഡബ്ല്യു .സി.ബാനര്‍ജി, നിര്‍ഭയനായിരുന്ന നേതാവ് സര്‍ സി.ശങ്കരന്‍ നായര്‍ , മൈത്രിയുടെ പ്രചാരകന്‍ മൌലാന മുഹമ്മദ് അലി, ദേശീയതയുടെ വാനമ്പാടിയായ സരോജിനി നായിഡു, വിപ്ളവ ഗാഥയുടെ ജപ കീര്‍ത്തനം - ശ്രീ അരബിന്ദോ ഘോഷ്, തുറന്ന മനസ്സുള്ള പണ്ഡിതന്‍ വിത്തല്‍ ഭായ് പട്ടേല്‍ , അനശ്വരാവേശത്തിന്റെ ഗീതാകാരന്‍ ബങ്കിം ചന്ദ്ര ചാറ്റര്‍ജി , മതസൌഹാര്‍ദ്ദത്തിന്റെ മന്ത്രധ്വനികളുയര്‍ത്തി മൌലാന അബ്ദുല്‍ കലാം ആസാദ് , വിദ്യാഗംഗാതന്‍ പുണ്യപ്രവാഹമായി പണ്ഡിറ്റ് മദന്‍മോഹന്‍ മാളവ്യ തുടങ്ങിയ ആദര്‍ശധീരരായ കര്‍മയോഗികളുടെ ജീവിതത്തിലൂടെയുള്ള ഒരു തീര്‍ഥയാത്രയായി ഓരോ അദ്ധ്യായങ്ങളും....
രാജ്യസ്നേഹികള്‍ 'രാജന്‍ ബാബു' എന്ന് സ്നേഹപൂര്‍വ്വം വിളിച്ചിരുന്ന ഡോ. രാജേന്ദ്ര പ്രസാദ് , ദേശീയതയുടെ വിപ്ളവഭാഷ്യമായ വിപിന്‍ ചന്ദ്രപാല്‍ , ദാര്‍ശനിക പ്രതിഭയുടെ പ്രഭാപൂരമായി വിളങ്ങിയ വി.എസ് , ശ്രീനിവാസ ശാസ്ത്രി , മഹേതിഹാസത്തിന്റെ പിതാമഹന്‍ എ. ഓ . ഹ്യൂം , സാമൂഹ്യസേവനത്തിനു പുതിയ മാനം നല്‍കിയ സിസ്റ്റര്‍ . നിവേദിത , കര്‍മയോഗത്തിന്റെ നിസ്വാര്‍ത്ഥഭാഷ്യമായ സര്‍ . ദിന്‍ഷാവാച്ചാ, വര്‍ഗീയതക്കെതിരെ പോരാടിയ വൈദ്യന്‍ ഹക്കിം അജ്മല്‍ ഖാന്‍ , ദേശപ്രിയനായ ബംഗാളി ബാബു സെന്‍ ഗുപ്ത , ഭിന്നതയുടെ കൊടുമുടികളില്‍ മദ്ധ്യസ്ഥതയുടെ മഞ്ഞുകണമായി തേജ് ബഹാദൂര്‍ സപ്രു , സ്വാതന്ത്ര്യ സമര ചരിത്രത്തിന്റെ ഏടുകളില്‍ ജനലക്ഷങ്ങള്‍ 'രാജാജി' എന്ന് ആദരപൂര്‍വ്വം വിളിച്ചിരുന്ന സി. രാജഗോപാലാചാരി , ധീരനായ പത്രപ്രവര്‍ത്തകന്‍ ജി. സുബ്രമണ്യ അയ്യര്‍ , സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ , അതിര്‍ത്തി ഗാന്ധിയായ ഖാന്‍ അബ്ദുല്‍ ഗാഫര്‍ ഖാന്‍ ,കൊടുംകാറ്റിന്റെ മാറ്റൊലിയെന്ന് വിശേഷിപ്പിക്കുന്ന നേതാജി സുഭാഷ് ചന്ദ്ര ബോസ്.... അങ്ങിനെ ഇന്ത്യയുടെ മുക്തിക്കായി പോരാടിയ ധീരയോധാക്കളുടെ ജീവിതം വളരെ ലളിതമായി വിവരിച്ചിരിക്കുന്നു ഈ പുസ്തകത്തില്‍ ...
ഗാന്ധിജിയും നെഹ്രുവും ഇന്നത്തെ തലമുറയ്ക്ക് കൂടുതല്‍ സുപരിചിതരായതിനാല്‍ അവരെ ഒരു ലേഖനത്തില്‍ ഒതുക്കാന്‍ കഴിയാത്തത് കൊണ്ടുമാണ് ഈ പരമ്പരയില്‍ ഉള്‍ക്കൊള്ളിക്കാത്തതെന്ന് ഗ്രന്ഥകാരന്‍ പറയുന്നു. എന്നാല്‍ , ഇവരുടെ സജീവ സാന്നിദ്ധ്യം മിക്ക ലേഖനങ്ങളിലും നമുക്ക് കാണാവുന്നതാണ്.
സ്വതന്ത്ര ഇന്ത്യയില്‍ ജീവിക്കുന്ന നാം മഹാശയരായ സ്വാതന്ത്ര്യ സമരനായകരുടെ ഉദ്ദേശ്യ ലക്ഷ്യങ്ങളില്‍ നിന്നും ഏറെ ദൂരെയാണ് എന്നത് വാസ്തവം തന്നെ. ഈ പുസ്തകത്തിന് പ്രൌഡമായൊരു അവതാരിക എഴുതിയ ജസ്റ്റീസ് . വി. ആര്‍ . കൃഷ്ണയ്യരും നമ്മെ ഓര്‍മപ്പെടുത്തുന്നതും അത് തന്നെയാണ്. മഹാശയരായിരുന്ന അന്നത്തെ തലമുറയുടെ സമര്‍പ്പണ മനോഭാവവും ത്യാഗബുദ്ധിയും ആദര്‍ശശുദ്ധിയും കറയറ്റ രാജ്യ സ്നേഹവും പുതുതലമുറയ്ക്ക് കാണിച്ചു കൊടുക്കുകയെന്ന ലക്ഷ്യവും ഈ പുസ്തകം നിറവേറ്റട്ടെ.

അവലോകനം നന്നായിരിക്കുന്നു.
ReplyDeleteവായിക്കേണ്ടതും കുട്ടികളെ വായിപ്പിക്കേണ്ടതുമായ പുസ്തകം.
ആശംസകള്‍
പുസ്തകം ഇപ്പോൾ കിട്ടാനില്ല
ReplyDeleteപുതിയ പതിപ്പിനുള്ള ശ്രമം തുടരണം
ഇന്നത്തെ തലമുറയ്ക്ക് വലിയൊരു പ്രചോദനം ആകുമെന്നതിൽ ലവലേശം സംശയമില്ല......