പുസ്തകം : ഐ ടൂ ഹാഡ് എ ലവ് സ്റ്റോറി / I too had a love story
രചയിതാവ് : രവിന്ദര്‍ സിംഗ് / Revinder Singh
പ്രസാധകര്‍ :
അവലോകനം : പ്രിയ സായൂജ്
മിക്കവാറും എല്ലാവരുടെയും മിഴിനനയിക്കാന്‍ പാകത്തിലുള്ള മനോഹരമായ എന്നാല്‍ അശുഭ പര്യവസായിയായ ഒരു നോവല്‍ ആണ് രവിന്ദര്‍ സിംഗിന്റെ “ഐ ടൂ ഹാഡ് എ ലവ് സ്റ്റോറി” എന്നത്. നോവലില്‍ അങ്ങോളം ഇങ്ങോളം പ്രയോഗിച്ചിരിക്കുന്ന ചില വാചകങ്ങള്‍ കഥാനായകനായ രവിനു വേണ്ടി കരയുവാന്‍ നമ്മെ പ്രേരിപ്പിക്കും ഉദാഹരണത്തിന് “She died, I survived and since I survived, I died everyday”
രവിന്റെ ഖുഷിയോടുള്ള ശക്തമായ പ്രണയം വളരെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു.. .രവിനും ഖുഷിയുമായുള്ള ആദ്യ സമാഗമവും അവരുടെ ഒരോ സംഭാഷണവും വായനക്കാരന്റെ മനസ്സില്‍ ഒരു തിരശീലയിലെന്നവണ്ണം തെളിക്കാന്‍ മാത്രം വികാരതീവ്രമാന് നോവലിലെ ഓരോ രംഗങ്ങളും. വളരെ ലളിതമായ ഭാഷയില്‍ ഒരു ജീവിതം തന്നെ വരച്ചിട്ടിരിക്കുന്നു ഇവിടെ കഥാകാരന്‍.
അവസാന താളിലേക്ക് വായന നീളുമ്പോള്‍ എത്ര വലിയ കഠിന ഹൃദയനും കണ്ണുനീരിന്റെ ഉപ്പു അറിഞ്ഞെക്കാം..പ്രണയം എന്നാ തീവ്ര വികാരത്തെ അതിന്റെ ഭംഗി ഒട്ടും തന്നെ ചോര്‍ന്നു പോകാതെ അവതരിപ്പിക്കാന്‍ കഴിഞ്ഞു എന്നതാണ് കഥാകാരന്റെ വിജയം...ആത്മാര്‍ഥമായ പ്രണയം അല്ലെങ്കില്‍ ഒരു ബന്ധം തകരുമ്പോള്‍ ഉണ്ടാകുന്ന വേദനയും നമുക്കിവിടെ തിരിച്ചറിയാനാവും .
ഞാന്‍ വളരെയധികം ആസ്വദിച്ച് വായിച്ച ഒരു പുസ്തകമാണിത്..ദിവസങ്ങളോളം കഥാപാത്രങ്ങള്‍ മനസ്സില്‍ തങ്ങി നില്‍ക്കുകയും ചെയ്തു. തീര്‍ച്ചയായും സഹൃദയരായ എല്ലാവര്ക്കും ഇത് ഇഷ്ട്ടമാകും

No comments:
Post a Comment
താങ്കൾ എന്തുപറയുന്നു പുസ്തക വിചാരത്തെപ്പറ്റി ?