Wednesday, January 12, 2011

സര്‍വ്വം ശിഥിലമാകുന്നു


പുസ്തകം : സര്‍‌വ്വം ശിഥിലമാകുന്നു.
രചയിതാവ് : ചിന്നു അച്ചബേ
പ്രസാധനം : ഡി.സി.ബുക്സ്
അവലോകനം :ബെന്യാമിന്‍


ലോകപ്രസിദ്ധനായ ആഫ്രിക്കന്‍ നോവലിസ്റ്റ്‌ ചിന്നു അച്ചബേയുടെ ഏറ്റവും പ്രശസ്‌തമായ നോവലാണ്‌ സര്‍വ്വം ശിഥിലമാകുന്നു (Things Fall Apart) . പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തിലുമായി നൈജര്‍ താഴ്‌വരകളിലുണ്ടായ സാമൂഹിക മാറ്റത്തിന്റെ കഥയാണ്‌ ഈ നോവലിന്റെ പശ്ചാത്തലം.

വെള്ളക്കാരുടെയും മിഷണറിമാരുടെയും വരവിനു മുന്‍പായി ആഫ്രിക്കന്‍ ഗ്രാമീണ ജനത നയിച്ചിരുന്ന ലളിതവും സമ്പുഷ്ടവുമായ ജീവിതരീതികളും സാമൂഹിക ക്രമങ്ങളുമാണ്‌ നോവലിന്റെ ആദ്യഭാഗത്ത്‌ വരുന്നത്‌. പതിയെ വെള്ളക്കാര്‍ കടന്നുവരുന്നതോടെ അവരുടെ ജീവിതക്രമമാകെ മാറിമറിയുകയാണ്‌. അവരുടെ പൗരാണിക ഗോത്രവിശ്വാസങ്ങളുടെ ഭാഗത്ത്‌ ക്രിസ്‌തുമതം കടന്നു വരുന്നതോടെ അവരുടെ ജീവിതക്രമം താളം തെറ്റുന്നു. പുതിയ മതം ഭാഷ സംസ്കാരം ആചാരങ്ങള്‍ ജീവിതചര്യ നീതിനിര്‍വ്വഹണരീതികള്‍ എന്നിവ അവരുടെ ജീവിതത്തിലേക്ക്‌ കടന്നുവരുന്നു. അന്നുവരെ ചിട്ടയോടെ ജീവിച്ചിരുന്ന ഗോത്രവിഭാഗങ്ങള്‍ ഭിന്നതയിലേക്ക്‌ നീങ്ങുന്നു. ആഫ്രിക്കയിലെ സ്വച്ഛന്ദ ജീവിതത്തിന്‌ താളഭംഗം സംഭവിക്കുന്നു. അതോടെ അവരുടെ പരമ്പരാഗത മൂല്യങ്ങള്‍ ശിഥിലമാകുന്നു. ഇതാണ്‌ ഈ നോവലിന്റെ കഥാതന്തു.

ഒക്കെന്‍ക്വൊ എന്ന ഗ്രാമീണന്റേയും അവന്റെ കുടുംബത്തിന്റെയും ഗോത്രത്തിന്റെയും കഥപറയുന്നതിലൂടെയാണ്‌ ഒരു ഭൂഖണ്ഡത്തിലുണ്ടായ സാമൂഹികമാറ്റത്തിന്റെ കഥ ചിന്നു അച്ചാബേ നമ്മോട്‌ പറയുന്നത്‌. ഒരു നോവല്‍ എന്നതിനപ്പുറം പശ്ചിമാഫ്രിക്കന്‍ ജനജീവിതത്തിന്റെ ചരിത്രരേഖ എന്ന രീതിയില്‍ വേണം നാം ഈ കൃതിയെ സമീപിക്കുവാൻ‍. ഇതൊരു സംസ്‌കൃതിയുടെയോ ജനതയുടെയോ മാത്രം കഥയല്ല, അധിനിവേശങ്ങള്‍ ഉണ്ടായ എല്ലാ സമൂഹങ്ങളുടെയും കഥയാണ്‌. അങ്ങനെയാണ്‌ ഈ നോവല്‍ ഒരു ലോകോത്തര കൃതിയായി മാറുന്നത്‌.

11 comments:

  1. Parichayappeduthalinu Nandi...! Best wishes...!!!

    ReplyDelete
  2. ഈയിടെ മലയാളത്തില്‍ വിവര്‍ത്തന സാഹിത്യത്തിന് വളരെയേറെ ഡിമാന്റാണ്. കഴിഞ്ഞ വര്‍ഷം ഡിസിയുടെ ഈ പുസ്തകത്തിന് വായനക്കാരനില്‍ നിന്നും നല്ല പ്രതികരണം ലഭിച്ചു എന്നാണ് അറിയാന്‍ കഴിഞ്ഞത്. പുസ്തകം വായിച്ചിട്ടില്ല. തീര്‍ച്ചയായും വായിക്കാന്‍ ബെന്യാമിന്റെ ഈ കുറിപ്പ് പ്രചോദിപ്പിക്കുന്നു.

    ReplyDelete
  3. ഞങ്ങള്‍ക്ക് അത്യാവശ്യം ചെറിയ ഒരു ധാരണയെന്കിലും കിട്ടും എന്നത് വലിയ കാര്യമാണ്.

    ReplyDelete
  4. തീര്‍ച്ചയായും പുസ്തകം ഉടനെ വായിക്കും. പരിചയപ്പെടുത്തിയതിന്‌ നന്ദി.

    ReplyDelete
  5. ചിന്നു അച്ചബേയുടെ പുസ്തകം മുന്നോട്ട് വച്ചതിൽ സന്തോഷം. പക്ഷേ കുറിപ്പ് എഴുതിയപ്പോൾ അത് മലയാളത്തിലാക്കിയ പരിഭാഷകരുടെ പേര് സൂചിപ്പിക്കണമായിരുന്നു, നിശ്ചയമായും. കാരണം അത് പരഭാഷപ്പെടുത്താൻ എസ്.ജി.നായരും ലീലാ.ജി.നായരും ഒരുപാട് ശ്രമപ്പെട്ടിട്ടുണ്ടാകുമല്ലോ.

    ReplyDelete
  6. ഒറിജിനലിനെപ്പറ്റിയാണ് പറയുന്നതെന്നു കരുതുന്നു. വിവര്‍ത്തനം എങ്ങിനെയുണ്ടെന്നുകൂടി പറഞ്ഞാല്‍ നല്ലതാണ്. കാരണം വിവര്‍ത്തനം വായിച്ചാല്‍പലപ്പോഴും നിരാശയാണ് തോന്നാറ്.

    ReplyDelete
  7. പുസ്തകവായന ഇഷ്ടപെടുന്നവര്‍ക്ക് ,നല്ല നല്ല പുസ്തകങ്ങളെ
    ക്കുറിച്ചുള്ള ഈ അറിവ് പ്രയോജനം ചെയ്യും..ആശംസകള്‍.

    ReplyDelete
  8. നല്ല പുസ്തകമാണു.

    ReplyDelete
  9. puthiya busthakagale parijayapduthuna manuvettanu ente ellaa aashamsakalum

    ReplyDelete
  10. പുസ്തക വിചാരം എന്ന പുതിയ ഈ
    സംരഭത്തിനു നന്ദി .
    പുതിയ പുസ്തകങ്ങള് വാങ്ങുമ്പോള്
    മുന്കൂട്ടി ഒരു ധാരണ ഉണ്ടാകുന്നത്
    എപ്പോഴും നല്ലതാണ് .വാങ്ങി വായിച്ചു
    നോക്കണം ............

    ReplyDelete
  11. നല്ല വിവർത്തനമാണ്.ഒറിജിനലിനോട് നീതി പുലർത്തീയ വിവർത്തനം.

    ReplyDelete

താങ്കൾ എന്തുപറയുന്നു പുസ്തക വിചാരത്തെപ്പറ്റി ?