Friday, April 20, 2012

ഒരു ദേശത്തിന്റെ കഥ

പുസ്തകം : ഒരു ദേശത്തിന്റെ കഥ
രചയിതാവ് : എസ്‌. കെ. പൊറ്റെക്കാട്

പ്രസാധകര്‍ : സാഹിത്യപ്രവര്‍ത്തക സഹകരണസംഘം

അവലോകനം : deepdowne



ന്റെ നാടായ അതിരാണപ്പാടത്തെക്കുറിച്ചുള്ള ശ്രീധരന്റെ ഓര്‍മ്മക്കുറിപ്പുകളാണ്‌ ഈ പുസ്തകം. ഒരു നോവലെന്നു പറയുന്നെങ്കിലും ഇതിനെ ഒരു നോവലായി കാണാന്‍ കഴിയുന്നില്ല. ഒരു നോവലില്‍ പൊതുവെ അതിലെ കഥാപാത്രങ്ങളെയും വിവരിച്ചിട്ടുള്ള സംഭവങ്ങളെയും മറ്റു കഥാപാത്രങ്ങളുമായും സംഭവങ്ങളുമായും ബന്ധിപ്പിച്ചുനിര്‍ത്തുന്ന ഒരു കട്ടിയുള്ള ചരട്‌ കാണാന്‍ പറ്റും. പക്ഷെ ആ ചരട്‌ ഇതിലില്ല. ഇതിലെ ഓരോ അദ്ധ്യായവും ഓരോ വ്യത്യസ്ത സംഭവമാണ്‌. അതിന്‌ മറ്റ്‌ അദ്ധ്യായങ്ങളുമായി ഒരു ബന്ധവുമില്ല. ഓരോ അദ്ധ്യായത്തിലെ കഥയും സ്വതന്ത്രമായി നില്‍ക്കുന്നു. ഒരു അദ്ധ്യായത്തിലെ മാറ്റങ്ങള്‍ മറ്റദ്ധ്യായങ്ങളെ കാര്യമായി സ്വാധീനിക്കുന്നില്ല. ഇതിലെ ചില അദ്ധ്യായങ്ങള്‍ അവിടെന്നും ഇവിടെന്നും എടുത്തുമാറ്റിയിട്ട്‌ ബാക്കിയുള്ളത്‌ കൂട്ടിവെച്ച്‌ ഒരു പൂര്‍ണ്ണ പുസ്തകമാണെന്നും പറഞ്ഞ്‌ ആര്‍ക്കെങ്കിലും വായിക്കാന്‍ കൊടുത്താല്‍ അയാള്‍ക്ക്‌ ആ മാറ്റം തിരിച്ചറിയാന്‍ കഴിയില്ല. അതുകൊണ്ടാണ്‌ ഇതിനെ ഒരു നോവലായി കാണാന്‍ തോന്നുന്നില്ല എന്നു പറഞ്ഞത്‌. ഒരു പ്രസിദ്ധ കൃതിയെക്കുറിച്ചും പ്രസിദ്ധ എഴുത്തുകാരനെക്കുറിച്ചും ഇങ്ങനെയൊക്കെ ചിന്തിക്കേണ്ടിവരുന്നല്ലോ എന്ന വിഷമവുമായി പുസ്തകത്തിന്റെ അവസാനപേജുകളോടടുത്തു കൊണ്ടിരിക്കുമ്പോഴാണ്‌ ആ ചിന്തയെയെല്ലാം തട്ടിമാറ്റിക്കൊണ്ട്‌ രണ്ടദ്ധ്യായങ്ങള്‍ ഓടിയടുത്തത്‌. അവസാന അദ്ധ്യായത്തിനു തൊട്ടുമുന്‍പുള്ള രണ്ടദ്ധ്യായങ്ങള്‍. എമ്മ എന്ന ജര്‍മ്മന്‍ പെണ്‍കുട്ടിയുടെ ഹൃദയസ്പര്‍ശിയായ കഥ. കണ്ണുകളെ ഈറനണിയിക്കുന്ന ഏതാനും താളുകള്‍. ബാക്കിയുള്ള അദ്ധ്യായങ്ങളുടെ പോരായ്മ നികത്താന്‍ അവയെക്കാളും നൂറുമടങ്ങ്‌ ഭംഗിയുള്ള ഈ രണ്ട്‌ അദ്ധ്യായങ്ങള്‍ മാത്രം മതി. സന്തോഷമായി. ആള്‍'സ്‌ വെല്‍ ദാറ്റ്‌ എന്‍ഡ്‌സ്‌ വെല്‍!

8 comments:

  1. ജ്ഞാനപീഠം കരസ്ഥമാക്കിയ കൃതിയെ പലപ്പോഴും അന്ധമായ ആരാധനയോടെ പുകഴ്ത്തുക സ്വാഭാവികം.എന്നാല്‍ അക്ഷരലോകത്ത്‌ അപ്രിയ സത്യങ്ങളെ തുറന്നു പറയാന്‍ പലപ്പോഴും പലരും ശ്രമിക്കാതിരിക്കുമ്പോള്‍, തികച്ചും വ്യത്യസ്തമായി,സത്യസന്ധമായ ഈ ഇടപെടല്‍ അഥവാ വിലയിരുത്തല്‍ തന്നെയാണ് പുസ്തക വിചാരത്തെ എന്നും അനുവാചകര്‍ക്ക് മുന്നില്‍ വേറിട്ട്‌ നിര്‍ത്തുന്നതും.ലോക പുസ്തക ദിനത്തില്‍ വീണ്ടും വീണ്ടും വായിക്കാന്‍ കൊതിക്കുന്ന നല്ലൊരു പുസ്തകത്തെയും ഒപ്പം ഗതകാല സ്മരണകളെയും ഉണര്‍ത്തിയ പുസ്തകവിചാരത്തിന്റെ ഈ ഉദാത്തമായ വിചാരം അനുമോദനം അര്‍ഹിക്കുന്നു.:)

    ReplyDelete
  2. ആത്മ കഥാംശമുള്ള കൃതിയാണ് ദേശത്തിന്‍റെ കഥയെന്നു കേട്ടിട്ടുണ്‍ട്. ശ്രീധരന്‍റെ ലോകമാണ് നോവലില്‍ നിറയുന്നത്. ഓരോ അദ്ധ്യായങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കുന്നതും ശ്രീധരന്‍ തന്നെയാണെന്നാണ് എനിക്കു തോന്നിയത്.ഏതെങ്കിലും ഒരദ്ധ്യായം എടുത്തുമാറ്റുന്നതിനെ കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയുന്നില്ല ശ്രീധരന്‍റെ വ്യക്തിത്വം വികസിക്കുന്നത് ഓരോ അദ്ധ്യയത്തിലൂടെയുമല്ലേ?...

    ReplyDelete
  3. This comment has been removed by the author.

    ReplyDelete
  4. this is an amazing story .... isn't it??????????

    ReplyDelete
  5. ഈ പുസ്തകത്തിന്റെ മഹത്വത്തിനെ നിസാരവല്‍ക്കരിച്ചെഴുതിയ അവലോകനം വിരസമായി എന്നു പറയാതെ വയ്യ!!
    ആദ്യമായി ഒരു മലയാളം പുസ്തകം (നോവലെന്നോ, സഞ്ചാരസാഹിത്യമെന്നോ, കഥയെന്നോ പറയാം) വായിക്കാന്‍ ആഗ്രഹിക്കുന്ന ഏതൊരാള്‍ക്കും നിസ്സംശയം എടുത്തു നല്‍കാവുന്ന ഒരു പുസ്തകം!! അയാളിലെ വായിക്കാനുള്ള അഭിവാഞ്ചയെ ഭാവിയില്‍ ത്വരിതപ്പെടുത്തുന്ന ചാലകമായി "ഒരുദേശത്തിന്റെ കഥ" എന്ന ഈ പുസ്തകത്തിനു വര്‍ത്തിക്കാനാവും എന്ന് ഞാന്‍ ഉറപ്പിച്ചു പറയും!

    ReplyDelete
  6. kadha cheruthanu alleeeeeeeeeeee

    ReplyDelete
  7. വായന ഒരു ലഹരി യാക്കി മാറ്റിയ പുസ്തകം...ബസ്ര കുഞ്ഞാപ്പു ഇന്നും ഒരു ബീഡി കത്തിച്ചു കൊണ്ട് കഥ പറയാൻ ഉള്ളിലുണ്ട്... പാനൂസ്....എത്ര നിറവുള്ള കഥാപാതങ്ങൾ

    ReplyDelete

താങ്കൾ എന്തുപറയുന്നു പുസ്തക വിചാരത്തെപ്പറ്റി ?