രചയിതാവ് : കെ.എ.ബീന
പ്രസാധകര്‍ : ഡി.സി ബുക്സ്
അവലോകനം : ഹേമ ഗോപന്‍
ബ്രഹ്മപുത്രയിലെ വീട്. നദികളേറെയും അമ്മമാ രായി കരുതപ്പെട്ടു പോരുന്ന ഭാരതത്തില്‍ പൌരുഷമാ യൊരു വന്യശക്തിയോടെ ഒഴുകുന്ന ബ്രഹ്മപുത്ര. ബാബ യെന്ന് ആദരവോടെ വിളിക്കപ്പെട്ടു പോരുന്ന ഈ നദിയില്ലാതെ അസം അസമാകുന്നില്ല. അതുകൊണ്ടു തന്നെ അ സമിലെ യാത്രാനുഭവത്തിന് (ജീവിതാനുഭവമോ) ഈ പേര് ഏറ്റവും യോജ്യമാകുന്നു. കേവലം യാത്രയില്‍ കണ്ട സ്ഥലങ്ങളുടെ വര്‍ണന യ്ക്കപ്പുറം കഥ പറച്ചിലിന്റെയും ഡയറിയെഴുത്തിന്റെയും ഭംഗിയോടെയാണു ബീനയുടെ രചനാരീതി. ഭാരതത്തിന്റെ കിഴക്കനതിര്‍ത്തിയില്‍ കേരളത്തിന് അത്ര പരിചിതമല്ലാത്ത അസമിന്റെ മണ്ണും മനുഷ്യരും ജീവിതരീതികളും വസ്ത്രധാരണവും ഉത്സവങ്ങളും ഭക്ഷണവും വി ചിത്രമായ പെരുമാറ്റങ്ങളുള്ള ചിലരും സ്ത്രീജീവിതങ്ങളും പ്രകൃതി യുടെ ഇടപെടലുകളും ഒക്കെ ബീനയിലൂടെ നാം കാണുന്നുണ്ട്. ബ്രഹ്മപുത്ര നഗരത്തില്‍ സന്ദര്‍ശനത്തിനെത്തുന്ന നേരം.അസമിനെ വെള്ളപ്പൊക്കത്തില്‍ മുക്കുന്ന കാലം. വെള്ളപ്പൊക്കത്തില്‍ എന്ന അ ധ്യായത്തില്‍ പകലിന്റെ ചൂടിനെ ഒാടിച്ച് പാതിരാവിലെത്തുന്ന മഴയുടെ വര്‍ണന. നാട്ടിലെ മഴക്കാലങ്ങളില്‍ നിന്നു വിഭിന്നമായ ആ മഴ നാം നേരിട്ടു കാണുന്നു.
ഈ മഴ ഇതുവരെ കാണാത്ത മഴയാണ്. ഈ മഴപ്പാട്ട് ഇതുവരെ കേള്‍ ക്കാത്ത ആക്രോശമാണ്. രൌദ്രമായമഴ, വന്യമായ മഴ, ക്രൂരതയാര്‍ന്ന മഴ,-ഇത് ഭീകരമായ മഴയാണ്...ഇത് അസമിലെ മഴയാണ്...ഇടക്കിടെ ഗൌരവമുള്ള വിവരങ്ങളും പകരുന്നു .അസമിന്റെ 80 ശതമാനത്തോളം പ്രദേശങ്ങളും വെള്ളപ്പൊക്കമേഖലകളാണ്.ഒാരോ വെള്ളപ്പൊക്കവും ഈ സംസ്ഥാനത്തിന്റെ നട്ടെല്ലൊടിക്കുന്നു എന്നതാണു സത്യം. ല്യൂതാക് ബേതിബോ കോനോ?ല്യൂയിതിനെ(ബ്രഹ്മപുത്രയെ) ആരാണു മെരുക്കുക. ബ്രഹ്മപുത്രയെ തളച്ച് വൈദ്യുതോത്പാദനം നടത്താനുള്ള വിവിധ കമ്മീഷനുകളുടെ നിര്‍ദേശങ്ങള്‍ തുടങ്ങി ബ്രഹ് പുത്രയെപ്പറ്റി നല്ല ഗവേഷണം നടത്തിത്തന്നെ വിവരങ്ങള്‍ പകര്‍ന്നിട്ടു ണ്ട് .വെള്ളപ്പൊക്കത്തെപ്പറ്റി പറയുമ്പോള്‍ പോലും അയല്‍വാസികളായ വൃദ്ധദമ്പതികളെക്കുറിച്ചൊരു കഥ ചേര്‍ത്ത് വായന രസകരമാക്കിയിട്ടുണ്ട്. ഡ്രയിനേജ് കുഴികളില്‍ പതിയിരിക്കുന്ന അപകടവും മഴക്കാലങ്ങളില്‍ അസംകാരുടെ പേടിസ്വപ്നമാണ്. ഉപമണിയെന്ന വീട്ടമ്മയുടെ ദാരു ണാന്ത്യവും തുറന്നുകിടക്കുന്ന മാന്‍ഹോളുകള്‍ക്കും ഡ്രയിനേജ് കുഴി കള്‍ക്കുമെതിരെ അലടയിച്ച ജനരോഷവും വിഷയമാകുന്നു ഒലിച്ചു പോകുന്നവര്‍ എന്ന അധ്യായത്തില്‍.വായന തുടരുമ്പോള്‍ അറിയു ക.നമ്മുടെ നാട്ടിലേതുപോലെതന്നെ അവിടെയും. ദുരന്തമുണ്ടാകുമ്പോള്‍ കുറച്ചുകാലത്തേക്കു കാട്ടുന്ന ഒച്ചപ്പാടിനപ്പുറം പ്രശ്നത്തിനു ശാശ്വതമായ പരിഹാരമുണ്ടാകുന്നില്ല . അവിടെ അസമിലും.ടണ്‍കണക്കിനു പാക്കും വെറ്റിലയും ചവച്ചുതുപ്പി പൊതു സ്ഥലമെല്ലാം വൃത്തികേടാക്കിയിടുന്ന, വാനിറ്റിബാഗില്‍ താമോല്‍ചെല്ലവുമായി(നമ്മുടെ മുറുക്കാന്‍ചെല്ലം പോലെ) നടക്കുന്ന ആഷ്പുഷ് വനിതകളുള്ള അസം.മുറുക്കിത്തുപ്പ് തടയാന്‍ പൊതുകെട്ടിടങ്ങളുടെ ഭിത്തിയി ല്‍ ദൈവചിത്രങ്ങളുള്ള ടൈലുകള്‍ പതിപ്പിക്കുന്ന സൂത്രവിദ്യ. നമ്മുടെ നാട്ടില്‍ തെങ്ങെന്ന പോലെ വീട്ടിലൊരു കമുകില്ലെങ്കില്‍ കുറച്ചി ലായി കരുതുന്ന അസംകാരന്‍. താമോല്‍ചെല്ലത്തിന്റെ സൂക്ഷ്മവര്‍ണന പോലും നല്‍കുന്നുണ്ട് ബീന. തളിര്‍വെറ്റില തിന്നുന്ന മലയാളിക്കു പകരം മുറ്റിയ വെറ്റില തിന്നുന്ന അസംകാരന്‍.ഉത്സവം,ആഘോഷമെന്നൊക്കെ ചോദിച്ചാല്‍ അസമിന്റെ നിഘണ്ടു പകരം വയ്ക്കുന്ന വാക്കാണ് ബിഹു. അസമിന്റെ ജീവിതതാളമാണ് ബിഹു. കാലവും മനുഷ്യനും ചലിക്കുന്നത് ബിഹുവിന്റെ ചക്രത്തിലാ ണ്. ജനുവരിയില്‍ മാഘബിഹു, ഏപ്രിലില്‍ റൊംഗാലി ബിഹു, ഒക്ടോ ബറില്‍ കാത്തി ബിഹു. ഏറ്റവും പ്രധാനം നമ്മുടെ വിഷുദിവസം ആ ഘോഷിക്കുന്ന റൊംഗാലിബിഹു. നൃത്തവും സംഗീതവും എല്ലാം ബി ഹുവിനു വേണ്ടിയുള്ളത്. മടുക്കുവോളം തിന്നാനും കുടിക്കാനുമുള്ള ബിഹു. ആഴ്ചകള്‍ക്കു മുമ്പേ പലഹാരങ്ങള്‍ തയാറാക്കിവയ്ക്കുന്ന സ്ത്രീകള്‍. അങ്ങനെയങ്ങനെ ബിഹു വര്‍ണനയും അതില്‍ പങ്കെടു ത്തതിന്റെ മറക്കാനാകാത്ത ഒാര്‍മകളും.മാഘബിഹു തിന്നുതിന്ന് വയറിന് അസുഖം പിടിക്കാനുള്ള ദിവസമാ ണ്. അസുഖം വന്നില്ലെങ്കില്‍ നാണക്കേടാണ്. നിങ്ങള്‍ നിറയെ ഭക്ഷണം കഴിച്ചില്ലെന്നാണ് അതിനര്‍ഥം-തിന്നൂ, വീണ്ടും വീണ്ടും തിന്നൂ. പിറ്റേന്ന് വയറുവയ്യാതായി കഷ്ടപ്പെടുമ്പോള്‍ അടുത്ത ബിഹുവിന് ഇവിടെ നില്‍ക്കില്ല .നാട്ടില്‍ പോകുമെന്നു പ്രഖ്യാപിച്ച അപ്പു. ഇങ്ങനെ ബീനയും കുടുംബവും മറ്റു പരിചയക്കാരും കടന്നുവന്ന് വായനയ്ക്കു രസം പകരുന്നുണ്ട്.പൂജകളുടെ ദിനങ്ങള്‍ക്കു തുടക്കം കുറിക്കുന്ന ശര ത്ക്കാലം .സെപ്റ്റംബര്‍ 17നു വിശ്വകര്‍മാവിനെ പൂജിച്ചുകൊണ്ടാരംഭിക്കുന്ന പൂജാ സീസണ്‍.ആയുധപൂജയും ലക്ഷ്മീ പൂജയും സരസ്വതീപൂജയുമൊക്കെ വേറിട്ടാഘോഷിക്കുന്ന അസം. ഒാണമെന്ന വികാരവും അയ്യപ്പനും ഒരുമിപ്പിച്ചു നിറുത്തുന്ന മലയാളി സമൂഹം. നാട്ടില്‍ നിന്നു പാചകക്കാരെ വരുത്തി ഒാണസദ്യ ഒരുക്കുന്ന,കലാകാരന്മാരെകൊണ്ടുവന്ന് പരിപാടികള്‍ ഒരുക്കുന്ന മലയാളികള്‍. നാലുദിവസത്തിന്റെ അകലത്തു താമസിക്കുമ്പോഴും നാടിന്റെ ഓര്‍മകള്‍ ചേര്‍ത്തുപിടിക്കുന്ന മറുനാടന്‍ മലയാളി. മറുനാട്ടിലേക്കോ പ്രവാ സഭൂമികയിലേക്കോ പോകുമ്പോള്‍ ഗൃഹാതുരത്വം പൊതിഞ്ഞു കെട്ടി കൂടെക്കരുതുന്ന മലയാളിക്കു മാറാനാവില്ല അസമിലും.അതാണു ബീനയും പറയുന്നത്. ഗുവാഹത്തിയിലെത്തിയാല്‍ കാണാതെ മടങ്ങാന്‍ അനുവദിക്കാത്ത ശക്തിസ്വരൂപിണിയായ കാമാഖ്യ ദേവി.കാണാതെ മടങ്ങിയാല്‍ കാരണമുണ്ടാക്കി മടക്കി വിളിക്കുന്ന ദേവി.ഇവിടെ ദര്‍ശനം നടത്തിയാല്‍ പൂര്‍വജന്മപാപങ്ങള്‍ പോലും ഇല്ലാതാകുമത്രേ.വലിയ വലിയ നോട്ടു കള്‍ നല്‍കി കിട്ടുന്ന അനുഗ്രഹത്തിന്റ അളവുകൂട്ടാന്‍ പറഞ്ഞ പൂജാ രിയും വിഗ്രഹത്തിനു സമീപം കണ്ട ബലിയര്‍പ്പിച്ച ആട്ടിന്‍തലയും ഒ ഴുകുന്ന രക്തവും ഞെട്ടലായതും എല്ലാം പറയുന്നുണ്ട് ബീന. ബംഗാളി കുലവധുക്കളുടെ യഥാര്‍ഥ ജീവിതം പറഞ്ഞ് ബീനയെ വേദനിപ്പിച്ച മൈത്രേയിക്കും പുസ്തകത്തില്‍ ഇടം നല്‍കിയിരിക്കുന്നു. ബംഗാളി നോവലുകളിലും സിനിമകളിലും നാം കണ്ടു പരിചയിച്ച കുലീനയായ, സുന്ദരിയായ, ആഡ്യത്വം തുളുമ്പുന്ന ബംഗാളികുലവധു നേര്‍ജീവിതത്തില്‍ മൈത്രേയിയായി വന്നു സത്യം വിളിച്ചു പറയുകയാണ് ബീനയുടെ വാക്കുകളിലൂടെ. വീട്ടുജോലിക്കാരിക്കു തുല്യമായ അവളുടെ ജീവിതം വരച്ചിടുന്നു. മീനില്ലാതെ ജീവിക്കാന്‍ വയ്യാത്ത ശരാശരി ബംഗാളികള്‍ക്കിടയില്‍ മീന്‍മുള്ളു പോലും കിട്ടാന്‍ ഭാഗ്യമില്ലാ ത്ത കുലവധുക്കള്‍! രാവിലെ വീട്ടുജോലിക്കായി എത്തി എട്ടുവീടുകളിലെ പണി തീര്‍ത്ത് കുളിച്ചൊരുങ്ങി ഫാഷന്‍കാരി ലേഡിയായി വൈകിട്ട് സന്ദര്‍ശനത്തി നെത്തുന്ന മമത.മമതാബാനര്‍ജി യെന്നു വിളിക്കുമ്പോള്‍ ഗമയോടെ നടക്കുന്ന മമത. ഒരു നുള്ളു നര്‍മം മെമ്പോടിയായി ചേര്‍ത്ത് ബീന ഒരു അധ്യായം തന്നെ മമതയ്ക്കായി നീക്കി വച്ചിരിക്കുന്നു. വിരുന്നെത്തിയ അടൂര്‍ ഗോപാലകൃഷ്ണനെപ്പറ്റി പറയുമ്പോള്‍ മമതയുടെ മറുപടി കേള്‍ക്കൂ. കാണാന്‍ സുന്ദരനാണ്. എന്നാലും റായിയെപ്പോലെ ഇല്ല. അത്ര വലിയ ആളൊന്നുമാവില്ല. കോഴിയെ അറപ്പുള്ള മീനം മട്ടണും മൃഷ്ടാന്നം തിന്നുന്ന മമത. സാമ്പാറില്‍പ്പാലും കോഴി സാന്നിധ്യം ഇല്ലല്ലോ എന്നു ചോദിച്ചുറപ്പാക്കുന്ന മമത. ബംഗാളിവിധവയ്ക്കു നിഷിദ്ധമായ മീന്‍തല തിന്നുന്ന മമത. താന്‍ മനസ്സുകൊണ്ട് ഭര്‍ത്താവിനെ വിവാഹം കഴിച്ചിരുന്നില്ലെന്നും അതുകൊണ്ട് അയാളുടെ മരണം മൂലം താന്‍ വിധവയായിട്ടില്ലെന്നും മീന്‍തല തനിക്കു തിന്നാമെന്നും ന്യായം പറയുന്ന മമത. കുടിയനായ ഭര്‍ത്താവിന്റെ തല്ലു സഹിച്ചുസഹിച്ചൊരുനാള്‍ തിരികെ അയാളെ തല്ലി മകനെയും കൂട്ടി വീടുവിട്ട മമത. ഇളയമകനെ ഉപേക്ഷി ച്ചുപോരേണ്ടിവന്ന മമത. ഭര്‍ത്താവിന്റെ ആത്മഹത്യയ്ക്കു കാരണക്കാ രിയായി മുദ്ര കുത്തപ്പെട്ട ,പിന്നീടൊരിക്കലും നാട്ടിലേക്കു മടങ്ങാ നോ ഇളയ കുഞ്ഞിനെ കാണാനോ കഴിയാത്ത മമത. ഈ പുസ്തക വായ നക്കിടെ മമത നമ്മില്‍ ഉണര്‍ത്തുന്ന വികാരങ്ങള്‍ പലതാണ്. അഭിമാ നവും നൊമ്പരവും ഫെമിനിസത്തെപ്പറ്റി പുതിയൊരു കാഴ്ചപ്പാടു പോലും. പൂവാലന്മാരില്ലാത്ത, പെണ്ണുങ്ങള്‍ക്കു ധൈര്യമായി യാത്ര ചെയ്യാവുന്ന അസം. സ്ത്രീപീഡനവും സ്ത്രീധനവും അപൂര്‍വമായ അസം.ഉപ്പും എരിവും പുളിയുമില്ലാത്ത കടുകെണ്ണയില്‍ തയാറാക്കുന്ന അസ മീസ് രുചികള്‍. പച്ചലാര്‍ഖര്‍ എന്നൊരു വിഭവത്തിന്റെ അതിലളിതമായ പാചകവിധിയും പരീക്ഷിച്ചുനോക്കാനായി ബീന തന്നിട്ടുണ്ട്.ബീഫ് തിന്നുന്നവര്‍ക്ക് വാടകയ്ക്കു വീടു കൊടുക്കാത്ത അസം ജനത. കുട്ട ക്കണക്കിന് ഇലക്കറികള്‍ തിന്നുന്നവര്‍.ഏതിലും ഉരുളക്കിഴങ്ങു ചേര്‍ ത്തുരുചികരമാക്കുന്നവര്‍. തുമ്പയും കുടങ്ങലും ബ്രഹമിയും മത്തനിലയുമൊക്കെ പ്രിയത്തോടെ തിന്നുന്നവര്‍. ബീനയുടെ തുമ്പത്തോരന്‍ തിന്നു വായ കയ്ച്ച വിരു ന്നുകാരി അനിതാതമ്പി. ഗ്രനേഡ് ആക്രമണങ്ങളുടെ ഭീതിയില്‍ ഒരു ക്രിസ്മസ് രാവ്. മറ്റു സംസ്ഥാനക്കാരെ ഇന്ത്യക്കാരായി കണക്കാക്കുന്ന പ്രവണത. അസമീസ് അല്ലാത്തവരെ ജോലിക്കെടുക്കുന്നതിനെതിരായ പ്രക്ഷോഭം. വാജ്പേയിയുടെ സന്ദര്‍ശനവേളയില്‍ പ്രൈം മിനിസ്റ്റര്‍ ഫ്രം അവര്‍ നൈബറിങ് കണ്‍ട്രി വിസിറ്റ്സ് നാഗാലാന്‍ഡ് എന്നു തലക്കെട്ടു കൊടുത്ത നാഗാലാന്‍ഡ് പത്രങ്ങള്‍. അസമിന്റെ സംഗീതമായ ഭൂപന്‍ ഹസാരികയ്ക്കായി ഒരു അധ്യായം. കേരളത്തെ സ്നേഹിക്കുന്ന ഭൂപന്‍ ഹസാരിക. അനേക കഴിവുകളുടെ വിളനിലമായ കലാകാരന്‍. മേഖലയിലെ പ്രശ്നങ്ങളില്‍ സമാധാ നദൂതനായി വര്‍ത്തിക്കുന്ന മഹനീയ സാന്നിധ്യം. ബിഹുവിനു പൂര്‍ ണത നല്‍കുന്ന ഭൂപന്‍ദായുടെ ബിഹുഗാനം. താനൊരു നാടോടിയെ ന്നു പാടിനടക്കുന്ന അസമിന്റെ മാനസപുത്രന്‍. വിപ്ളവത്തിന്റെ ചൂടും ചൂരുമൊക്കെ നഷ്ടപ്പെട്ട് അഴിമതിയിലും അപവാദങ്ങളിലും പരസ്ത്രീ ബന്ധകഥകളിലുമൊക്കെപ്പെട്ട് മുഖം നഷ്ടപ്പെട്ട പ്രഫുല്ലകുമാര്‍ മൊ ഹന്ത. താനുണ്ടാക്കിയ അസം ഗണപരിഷത്തില്‍ നിന്നുതന്നെ ഒഴിവാ ക്കപ്പെട്ട മൊഹന്തയെ കാണാനുള്ള പാഴായ ശ്രമം. കാസിരംഗ,ചിറാപുഞ്ചി,നാഥുലാപാസ്,അരുണാചല്‍പ്രദേശ് യാത്രകള്‍. കാഞ്ചന്‍ജംഗയിലെ സൂര്യോദയം,അസമിലെ ഏറ്റവും വലിയ അ നുഗ്രഹമായി ലഭിച്ച സുഹൃത് സംഘം.വിടവാങ്ങല്‍ വേളയില്‍ എന്നും കണ്ണീരുള്ള ഒരു ഒാര്‍മയായി അസമില്‍ വിട്ടുപോരേണ്ടിവന്ന സുമാരി യെന്ന പെണ്‍കിടാവ്. ബീനയുടെ കണ്ണുകള്‍ കണ്ടതൊന്നും ,കാതുകള്‍ കേട്ടതൊന്നും മറക്കാതെ അവര്‍ നമുക്കായി പകര്‍ത്തി വച്ചുവെന്ന് ഈ പുസ്തകം നമ്മോടു പറയുന്നുണ്ട്.
പരിചയപ്പെടുത്തലിനു നന്ദി. ആകര്‍ഷണീയവും , അര്‍ത്ഥവത്തായതുമായൊരു പേരാണ് പുസ്തകത്തിന്റേത്... അസമിനെ അറിയുവാനുതകുന്ന ഈ പുസ്തകം വായിക്കാനുള്ള പ്രേരണയായി ഈ പരിചയപ്പെടുത്തല്‍....
ReplyDeleteഅവലോകനം വായിച്ചപ്പോള്‍ പുസ്തകം വായിക്കാനുള്ള താല്പര്യം
ReplyDeleteഉണ്ടായി.
ആശംസകള്‍
വീണ്ടും വീണ്ടും വായിക്കാന്‍ ഇഷ്ടമുള്ള ലിസ്റ്റില്‍ 'ബ്രഹ്മപുത്രയിലെ വീടും' ഉണ്ട്...
ReplyDeleteഅവലോകനം നന്നായിരിക്കുന്നു ഹേമാ...