പുസ്തകം : ബുദ്ധന്‍ പിറന്ന മണ്ണില്‍
രചയിതാവ് : കെ.എല്‍.മോഹനവര്‍മ്മ
പ്രസാധകര്‍ : പൂര്‍ണ്ണ പബ്ലിക്കേഷന്‍സ് , കോഴിക്കോട്
അവലോകനം : കരിപ്പാറ സുനില്‍
ബുദ്ധന്‍ പിറന്ന മണ്ണില്‍ എന്ന പേരുകേള്‍ക്കുമ്പോള്‍ തന്നെ ഒരു വേറിട്ട ഒരു ഭാവവും ആകാംക്ഷയും നമ്മില്‍ നിറയുന്നു. പ്രത്യേകിച്ച് ഗ്രന്ഥകര്‍ത്താവ് പ്രസിദ്ധ സാഹിത്യകാരനായ കെ എല്‍ മോഹനവര്‍മ്മകൂടി ആകുമ്പോള്‍ . മോഹനവര്‍മ്മയുടെ പ്രസിദ്ധനോവലായ ഓഹരി മലയാളിയുടെ മനസ്സില്‍ ഒരു പ്രത്യേക വഴിത്തിരിവു തന്നെയാണ് ഉണ്ടാക്കിയെടുത്തതെന്ന കാര്യത്തില്‍ സംശയമില്ല.
ഇങ്ങനെയൊക്കെയാണെങ്കിലും ശ്രീ മോഹന വര്‍മ്മയെക്കുറിച്ച് കൂടുതല്‍ അറിയുന്നത് കൌതുകമല്ലേ.
1936 ല്‍ ചേര്‍ത്തലയിലാണ് മോഹനവര്‍മ്മ ജനിച്ചത് . പിതാവ് പ്രസിദ്ധ ജ്യോതിശാസ്ത്രജ്ഞനായ അഡേക്കറ്റ് എം. ആര്‍ . കേരളവര്‍മ്മയായിരുന്നു. അക്കൌണ്ട്‌സിലും മാനേജ്‌മെന്റിലും
ബിരുദങ്ങള്‍ നേടി. ഇന്ത്യന്‍ ഗവണ്മെന്റ് സര്‍വ്വീസിലായിരുന്നു ജോലി .അവിടെ നിന്ന് വളണ്ടിയര്‍ റിട്ടയര്‍മെന്റ് വാങ്ങി. കുറച്ചുകാലം പൈക്കോ പബ്ലിക്കേഷന്‍സിന്റെ ചീഫ് എഡിറ്ററായും രണ്ടു വര്‍ഷം കുവൈറ്റില്‍ അക്കൌണ്ട്സ് മാനേജരായും ജോലിനോക്കി. ഒന്നര വര്‍ഷം കേരള സാഹിത്യ അക്കാദമിയുടെ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. ഭാര്യ : രാധികാ വര്‍മ്മ, മകന്‍ : സുഭാഷ്, മകള്‍ : കവിത, വിലാസം എം. ഐ.ജി , 429 , പനമ്പിള്ളി നഗര്‍ , കൊച്ചി
പുസ്തകത്തെക്കുറിച്ച് :
ഇതൊരു യാത്രാവിവരണമാണ്. ചരിത്രവും സമകാലീനവും ഒന്നിച്ചുചേരുന്ന വിവരണം. ഏതൊരു സ്ഥലവും പ്രസിദ്ധമാകുന്നതില്‍ മുഖ്യപങ്ക് അതിന്റെ ചരിത്രത്തിനുണ്ടല്ലോ . ഇവിടെ ശ്രീ മോഹനവര്‍മ്മ യാത്രാവിവരണം തുടങ്ങുന്നതിനുമുമ്പേ തന്നെ പ്രസ്തുത സ്ഥലത്തിന്റെ ചരിത്രപ്രാധാന്യം വ്യക്തമാക്കിത്തരുന്നു. കുശി നഗരത്തില്‍ വെച്ചുള്ള ശ്രീ ബുദ്ധന്റെ നിര്‍വ്വാണത്തെ അനുസ്മരിച്ചുകൊണ്ടാണ് പുസ്തകം ആരംഭിക്കുന്നതുതന്നെ .അതും ബി സി 544 ലെ കഥ പറഞ്ഞുകൊണ്ട്........... കുശിനഗരം ഭാരതത്തിലാണെങ്കിലും ബുദ്ധന്‍ ജനിച്ച സ്ഥലമായ ലുംബിനി നേപ്പാളിലാണ് സ്ഥിതിചെയ്യുന്നത് . ഭാരതീയര്‍ക്കും മാത്രം നേപ്പാളില്‍ പ്രവേശിക്കുവാന്‍ പാസ്പോര്‍ട്ടും വിസയുമൊന്നും വേണ്ടത്ര! ബുദ്ധഗയ എന്നുപ്രസിദ്ധിനേടിയ ഉരുവേല നഗരത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും പുസ്തകത്തില്‍ ചുരുങ്ങിയ വരികള്‍ക്കൂടിയാണെകിലും വ്യക്തമാക്കുന്നുണ്ട്.
ബുദ്ധന്‍ ആ സ്ഥലത്താണ് ആറുവര്‍ഷം കഠിനമായി തപസ്സുചെയ്തത് . സ്വപ്രയത്നംകൊണ്ട് ലക്ഷ്യത്തിലെത്തുവാന്‍ തീരുമാനിച്ചതിന്റെ ഫലമായിരുന്നു അത് .
അശോകനും ശ്രീബുദ്ധനും :
അശോക മഹാരാജാവിന്റെ ശക്തി ഇന്നത്തെ നമ്മുടെ ജനാധിപത്യസര്‍ക്കാരിലും അനുഭവപ്പെടുന്നു എന്നത് ഇവിടെ പ്രസ്താവ്യാര്‍ഹമായഒന്നാണ് . അശോകന്‍ ബിന്ദുസാരമഹാരാജാവിന്റെ പുത്രനും മൌര്യവംശസ്ഥാപകനായിരുന്ന ചന്ദ്രഗുപ്തന്റെ പുത്രനുമായിരുന്നു.ബുദ്ധന്റെ മരണത്തിനുശേഷം 200 വര്‍ഷങ്ങള്‍ക്കുശേഷമാണ് അശോകന്റെ ജനനം . അതായത് ഇന്നേക്ക് 2300 വര്‍ഷങ്ങള്‍ക്കുമുന്‍പ്
കലിംഗയുദ്ധം അശോകചക്രവര്‍ത്തിയെ മാറ്റിമറിച്ച കഥ നമുക്ക് അറിവുള്ളതാണല്ലോ . യുദ്ധത്തിനുശേഷം, ഒരു വര്‍ഷം ബുദ്ധസംഘത്തിലെ അന്തേവാസിയായി കഴിച്ചുകൂട്ടിയെ അശോകന്‍ ബുദ്ധന്‍ പിറന്ന മണ്ണായ ലുംബിനിയിലേക്ക് ഒരു തീര്‍ഥയാത്ര നടത്തി. അദ്ദേഹം അവിടെ സ്മാരകങ്ങള്‍ പണിതു. അങ്ങനെ അതിന്റെകൂടെ അശോക സ്തംഭങ്ങളും ഉയര്‍ന്നു വന്നു. ഈ സ്തംഭങ്ങള്‍ക്ക് ചില പ്രത്യേകതകള്‍ ഉണ്ട് .ഒന്ന് അവ അശോകന്റെ അതിര്‍ത്തികളെ പ്രഖ്യാപിക്കുന്നു. മറ്റൊന്ന് , അശോകന്റെ ധര്‍മ്മശാസനകളെ ജനങ്ങള്‍ക്ക് മനസ്സിലാക്കികൊടുക്കുന്നു. ഈ സന്ദര്‍ശനത്തില്‍ അശോകന്‍ ജനങ്ങള്‍ക്ക് വേണ്ടി മഹത്തായ ഒരു കാര്യം ചെയ്തു ! തന്റെ സന്ദര്‍ശനം പ്രമാണിച്ച് നികുതിഭാരം ഒഴിവാക്കിക്കൊടുത്തു. അങ്ങനെ അശോകചക്രവര്‍ത്തിയുടെ ലുംബിനി തീര്‍ഥാടനം ലോകം എന്നും ഓര്‍ക്കുന്ന ചരിത്രസംഭവമായി മാറി.
ഹുയാങ് സാങിന്റെ സന്ദര്‍ശനം :
അത് ഏഴാം നൂറ്റാണ്ടിലായിരുന്നു. അദ്ദേഹം പത്തുവര്‍ഷക്കാലം ഭാരതത്തിന്റെ ബുദ്ധക്ഷേത്രങ്ങളില്‍ യാത്രനടത്തി. നളന്ദാ വിദ്യാലയത്തില്‍ കുറേക്കാലം താമസിച്ച് പഠിച്ചു.മഹായാന ബുദ്ധമതത്തിലാണ് അദ്ദേഹം വിശ്വസിച്ചിരുന്നത്
പുനര്‍ജന്മം ??
ബുദ്ധമതം പുനര്‍ജ്ന്മത്തില്‍ വിശ്വസിക്കുന്നു. ഭൌതിക വാദത്തിലൂടെ നീങ്ങുകയായിരുന്ന ബുദ്ധന് എങ്ങനെ ഈ പുനര്‍ജന്മസിദ്ധാന്തത്തില്‍ വിശ്വാസം ജനിച്ചു എന്ന് സംശയംനമുക്ക് തോന്നം. പുനര്‍ജന്മ സിദ്ധാന്തം മനുഷ്യബന്ധങ്ങള്‍ - മരണം - എന്നിവക്ക് ആശ്വാസം നല്‍കുന്നൊരു വിശ്വാസമാണോ ? മറ്റുജീവികളെ സഹാനുഭൂതിയോടെ ദര്‍ശിക്കുന്നതിന് സാധാരണക്കാരെ പ്രാപ്തമാക്കുന്നതില്‍ വിജയിക്കുമോ ? അഹിംസാ സിദ്ധാന്തത്തിന്റെ വളര്‍ച്ചക്ക് ഇത് സാധിച്ചില്ലേ ?
എന്നീട്ടും ബുദ്ധന്റെ മരണകാരണമായ ഭക്ഷണം........?
ബുദ്ധന്റെ ഉപദേശങ്ങള്‍ പാലീഭാഷയില്‍ ഗ്രന്ഥരൂപത്തിലാക്കപ്പെട്ടവയാണ് തിപിടകങ്ങള്‍
ഇവയുടെ മൂലരൂപങ്ങള്‍ പലതും നഷ്ടമായി ക്കഴിഞ്ഞിരുക്കുന്നു. സാധാരണക്കാര്‍ക്കുവേണ്ടി ഈ തത്വങ്ങള്‍ ലളിതമാക്കിയതാണ് ജാതകകഥകള്‍
ലുംബിനി വീണ്ടും കണ്ടുപിടിക്കപ്പെടുന്നു?
അത് സംഭവിച്ചത് 1865 ല്‍ ആണ് . അന്ന് ഇവിടം കാടുപിടിച്ചു കിടക്കുകയായിരുന്നു. എ എ ഫുറര്‍ എന്ന പുരാവസ്തു ഗവേഷകന്‍ ശ്രീ ബുദ്ധനെക്കുറിച്ചുള്ള ഗവേഷണം നടത്തി ചില പുരാതന ശില്പങ്ങള്‍ കണ്ടെടുത്തു. പിന്നീട് കണ്ടെടുത്ത സ്ഥലം വിശദമായി പരിശോദിച്ച് അത് ബുദ്ധന്റെ ജനനസ്ഥലമാണെന്ന് ഉറപ്പുവരുത്തുകയും ചെയ്തു. പക്ഷെ , ഇതിന് പ്രാപ്തമാക്കിയ സംഭവങ്ങള്‍ -- നാടകീയ രംഗങ്ങള്‍ - ഈ പുസ്തകത്തില്‍ വിവരിക്കുന്നുണ്ട് . ഇതൊക്കെ ചരിത്രസംഭവങ്ങള്‍ ........
ഈവകകാര്യങ്ങളൊക്കെ പുസ്തകത്തില്‍ വ്യക്തമാക്കുന്നുമുണ്ട് . പക്ഷെ , ഇവയിലൂടെ ഇപ്പൊള്‍ മോഹനവര്‍മ്മ കടന്നുപോകുമ്പോള്‍ ... അനുഭവപ്പെടുന്ന കാര്യങ്ങള്‍ ..... സാക്ഷിയാകേണ്ടിവന്ന സംഭവങ്ങള്‍... സഹയാത്രികരാകേണ്ടിവന്ന കഥാ പാത്രങ്ങള്‍..ഇവരെയൊക്കെ ഈ പുസ്തകവായനയിലൂടെ നമുക്കും പരിചയപ്പെടാം. അതും ഒരു ഭാഗ്യമല്ലേ . ഏതൊരു സ്ഥലവും സന്ദര്‍ശിക്കുമ്പോള്‍ പ്രസ്തുത സ്ഥലത്തിന്റെ ചരിത്രവും പ്രാധാന്യവും നാം മുന്‍പേ മനസ്സിലാക്കിയിരിക്കണമെന്ന തത്ത്വം മോഹനവര്‍മ്മ പാലിച്ചിട്ടുണ്ടെന്ന്‍ ഈ യാത്രാവിവരണപുസ്തകത്തില്‍ നിന്ന് നമുക്ക് ബോദ്ധ്യമാകും (വില : 40 രൂപ)
No comments:
Post a Comment
താങ്കൾ എന്തുപറയുന്നു പുസ്തക വിചാരത്തെപ്പറ്റി ?