പുസ്തകം : മീസാന്‍ കല്ലുകളുടെ കാവല്‍
രചയിതാവ് : പി.കെ.പാറക്കടവ്
പ്രസാധകര്‍ : ഡി.സി. ബുക്സ്
അവലോകനം : മെഹദ് മഹ്‌ബൂല്‍
വേലി വരച്ചേ ഒക്കൂ നമുക്ക് ..
എഴുത്തിനേയും വായനയേയും വരെ
അതിര് കെട്ടാതെ വിടാന്‍ ഭാവമില്ല..
കഥ,ചെറുകഥ,നോവല്‍,നോവലെറ്റ്,ആണെഴുത്ത് ,പെണ്ണെഴുത്ത്,.......
ഭിത്തി കെട്ടിക്കെട്ടി നമുക്ക് പരസ്പരം വായിക്കാന്‍ വയ്യാതായിരിക്കുന്നു..
"എഴുത്ത് രണ്ട് വിധമേയുള്ളൂ.. നല്ലതും തിയ്യതും.."
ഓര്‍മ്മ വരുന്നത് പ്രിയ എഴുത്തുകാരി കമലാ സുരയ്യയുടെ വരികള്‍..
ഇതെന്റെ കവിതയാണ്.. ഇതിലെന്റെ കഥയും.
എന്ന് പറയുംവിധം കഥകവിതകള്‍ക്കിടയിലുള്ള
ബര്‍ലിന്‍ വേലികള്‍ വരെ തകര്‍ച്ച് കൊള്ളുന്നു ഈ പുതിയ എഴുത്ത്കാലങ്ങളില്‍...
'മതിലുകള്‍ ഇല്ലാതായിത്തീരുകയാണ്...
ആര്‍ക്കും ആരുമായിത്തീരാം.. ആര്‍ ആരാണെന്ന്് ചോദിക്കരുത്..
എല്ലാവരും എല്ലാവരുമാണ്'-(അപഹരിക്കപ്പെട്ട ദൈവങ്ങള്‍- ആനന്ദ്)
ഇപ്പോള്‍ മോഡേണില്ല്.. പോസ്റ്റ് മോഡേണും..
ഉള്ളത് പുതിയപുതിയ ഉള്‍ഭവങ്ങളാണ്..
കഥയേക്കാള്‍ കഥയുള്ള കവിതകള്‍..
കവിതയേക്കാള്‍ കവിത്വമുള്ള കഥകള്‍..
രണ്ടും ഇഴുക്കം ചേര്‍ന്ന നോവലുകള്‍..
ഓരോ കലാസൃഷ്ടിയും ഓരോരോ പ്രവണതകളെ വെളിച്ചം കാണിക്കുന്നുണ്ട്..
പികെ പാറക്കടവിന്റെ ആദ്യ നോവല്‍ മീസാന്‍ കല്ലുകളുടെ കാവല്‍ പ്രസക്തമാവുന്നത്
സാമ്പ്രദായിക എഴുത്ത്ശീലങ്ങളില്‍ നിന്നുള്ള ചലന വ്യതിയാനത്തെ പ്രകാശനം ചെയ്യുന്നു അത് എന്നത് കൊണ്ടാണ്..
"ജീവിതം പിഴിഞ്ഞ് സത്തുണ്ടാക്കി
ഇത്തിരി കണ്ണീരും കിനാവും ചേര്‍ത്ത് തപസ്സുചെയ്യുമ്പോള്‍
ഒരു കലാസൃഷ്ടിയുണ്ടാകുന്നു..
കവിതയാണോ..
കഥയാണോ ..
നോവലാണോ..
ദൈവമേ എനിക്കറിയില്ലല്ലോ.".- പി കെ
"ഭൂതകാലം കുഴിച്ചെടുത്താല്‍ നിറയെ കഥകളാണ്.." ഷഹന്‍സാദയുടെ കൈകള്‍ ചേര്‍ത്ത് പിടിച്ച് സുല്‍ത്താന്‍ മൊഴിഞ്ഞു..
"നമ്മുടെ രണ്ടാളുകളുടേയും പേരുകള്‍ നമ്മുടെ ഉമ്മ ബാപ്പമാര്‍ ഭൂതകാലം കുഴിച്ച് കുഴിച്ച് കണ്ടെടുത്തതാണ്."..
കഴിഞ്ഞകാലങ്ങളെ കുഴികുത്തിയെടുത്താണ് കഥയുടെ,കവിതയുടെ, നോവലിന്റെ വഴിപ്പോക്കുകള്‍..
ഇടവഴിയുടെ ഒരു മൂലയില്‍ നിന്ന് വെള്ളിലകള്‍ നുള്ളിയെടുത്ത് സുല്‍ത്താന്‍ പറഞ്ഞു...
"ഒരാളുടെ കുട്ടിക്കാലമാണ് അവന്‍..കുട്ടിക്കാലത്തെ കഥകള്‍ ഖബ്‌റോളം യാത്രചെയ്യും "
ഇങ്ങനെ , ബാല്യവും കൗമാരവും യൗവ്വനവും കടന്ന് ഒടുക്കജീവിതത്തിന്റെ അടയാളക്കുറിയായ മീസാന്‍ കല്ലുകള്‍ വരെ നീളുന്ന നോവല്‍ നടത്തങ്ങള്‍..
തീക്ഷണാശയവാഹിയായ കഥകളിലൂടെ നമുക്ക് പരിചയമുണ്ട് പികെ പാറക്കടവ് എന്ന എഴുത്ത്കാരനെ . ഈ നോവലിലൂടെയും അദ്ദേഹം നമ്മില്‍ നിര്‍മാണം ചെയ്യുന്നത്
അതിശയങ്ങളുടെ ആകാശാഴങ്ങളെയാണ്..

No comments:
Post a Comment
താങ്കൾ എന്തുപറയുന്നു പുസ്തക വിചാരത്തെപ്പറ്റി ?