രചയിതാവ് : ചാരു നിവേദിത
പ്രസാധകര്‍ : കിഴക്ക് പതിപ്പഗം
അവലോകനം : ജയേഷ്.എസ്
നാട്യങ്ങളിലാത്ത കഥാപാത്രങ്ങളാണ് ചാരു നിവേദിതയുടെ എഴുത്തില് പ്രത്യക്ഷപ്പെടുക. നമുക്ക് ചുറ്റും കാണുന്ന വെറും വെറും മനുഷ്യര്‍. അവര്‍ ദാര്‍ശനിക ഭാരത്താല്‍ കനത്ത ശിരസ്സുകളുമായല്ല ജിവിക്കുന്നത്, നെറികെട്ട ലോകത്തിന്റെ, ആര്‍ത്തിയുടെയും, ചതിയുടേയും, അന്ധതയേയും പൈശാചികതയുടേയും നേര്‍ക്ക് ഒന്നും ചെയ്യാനാകാതെ ചൂഴ്നിലയിലാണ് അവരുടെ ജീവിതം. സീറോ ഡിഗ്രിയില്‍ ഇത്തരം കുറേ കഥാപാത്രങ്ങളെ നമ്മള്‍ കണ്ടുകഴിഞ്ഞതാണ് (പക്ഷേ, ഒരു പോര്‍ണോ നോവല്‍ എന്നറിയപ്പെടാനായിരുന്നു ആ നോവലിന്റെ വിധി. അതൊരു lipogrammatic നോവല്‍ ആയിരുന്നെന്ന് ആധികമാര്‍ക്കും അറിയില്ല)
ഇപ്പോള്‍ ചാരു നിവേദിത തന്റെ പുതിയ നോവലായ എക്സൈലില്‍ Autofiction ശൈലിയാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതിലും ഒട്ടേറെ കഥാപാത്രങ്ങളുണ്ട്. ആദ്യം പറഞ്ഞത് പോലെ ജിവിതം കൊണ്ട് മാത്രം ചുഴ്നിലയില്‍ പെട്ടുപോയ, ആത്മഹത്യ ചെയ്യാന്‍ ധൈര്യമില്ലാത്ത കുറേ കഥാപാത്രങ്ങള്‍. അഞ്ജലി എന്ന ഒറ്റ കഥാപാത്രത്തിലൂടെ നാം മഹത്തെന്ന് വിചാരിക്കുന്ന നമ്മുടെ സംസ്ക്കാരത്തിന്റെ പൊള്ളത്തരങ്ങള്‍ വെളിപ്പെടുത്തുന്നുണ്ട് ചാരു. ജീവിതത്തിന്റെ ഓരോ അണുവിലും ഘട്ടത്തിലും നാം എത്രത്തോളം വഞ്ചിക്കപ്പെടുന്നെന്ന് സമകാലീന സംഭവങ്ങള്‍ ഉള്‍പ്പെടുത്തി വിശദമായിത്തന്നെ നോവലില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. ഒപ്പം, മൂന്ന് പതിറ്റാണ്ടുകള്‍ താണ്ടിയ തന്റെ സാഹിത്യജിവിതത്തില്‍ ഇന്നോളം കേട്ടിട്ടുള്ള ഭര്‍സനങ്ങള്‍ (അത് മാത്രമേയുള്ളൂയെന്ന് തോന്നുന്നു) മറുപടിയും കൊടുക്കുന്നുണ്ട്.
ഇത്രയും പറഞ്ഞ് നിര്‍ത്തേണ്ടതല്ല എക്സൈല്‍ . വായിക്കുന്തോറും മനസ്സില്‍ സംശയങ്ങളുടെ കനം കൂടും. (വില: 250 രൂപ)
പുസ്തകത്തെ പരിചയപ്പെടുത്തല്‍ മാത്രമായല്ലോ?
ReplyDeleteഒരല്പം കൂടി.......
ആശംസകള്‍
ചാരു നിവേദിതയുടെ പുസ്തകങ്ങള്‍ വായിക്കാന്‍ കഴിഞ്ഞിട്ടില്ല.... ഒന്നു കൂടി വിശദമായ പരിചയപ്പെടുത്തല്‍ ആയിരുന്നെങ്കില്‍ ....
ReplyDeleteഇത്തരം ശ്രമങ്ങളെ അഭിനന്ദിക്കുന്നു
ReplyDelete