Wednesday, March 28, 2012

ദി ആല്‍ക്കെമിസ്റ്റ്

പുസ്തകം : ദി ആല്‍ക്കെമിസ്റ്റ്
രചയിതാവ് : പൌലോ കൊയ്‌ലോ / വിവര്‍ത്തനം : രമാ മേനോന്‍

പ്രസാധകര്‍ : ഡി.സി.ബുക്സ്
അവലോകനം : ഷുക്കൂര്‍

ലോകത്തേറ്റവും കൂടുതല്‍ വായനക്കാരുള്ള എഴുത്തുകാരന്‍ ‍ആര് എന്ന ചോദ്യത്തിന് ഒറ്റവാക്കിലുള്ള ഉത്തരമാണ് ബ്രസീലിയന്‍ എഴുത്തുകാരനായ പൌലോ കൊയലോ. ഏറ്റവും കൂടുതല്‍ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട ജീവിച്ചിരിക്കുന്ന എഴുത്തുകാരന്റെ പുസ്തകം എന്ന ഗിന്നസ്‌ റെക്കോര്‍ഡ്‌ ഇദ്ദേഹത്തിന്‍റെ 'ദി ആല്‍കെമിസ്റ്റ്' എന്ന നോവലിന് സ്വന്തമാണ്. 70 ലോകഭാഷകളിലേക്ക് തര്‍ജമ ചെയ്യപ്പെട്ട ഈ പുസ്തകം എഴുപത്തൊന്നാമാതായി മാള്‍ട്ടീസ് ഭാഷയിലേക്കും തര്‍ജമ നടന്നു കൊണ്ടിരിക്കുന്നു. ഇതിന്റെ മൂലകൃതി പോര്‍ച്ചുഗീസ്‌ ഭാഷയിലാണ്. രമാ മേനോന്‍ മൊഴിമാറ്റം നടത്തി മലയാളത്തില്‍ ഇത് ഡി സി ബുക്സ്‌ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‌

സ്വപ്നത്തില്‍ ദര്‍ശിച്ച നിധി തേടിപ്പോകുന്ന സാന്റിയാഗോ എന്ന ഇടയയുവാവിന്റെ കഥയാണ് ഇതിവൃത്തം. പ്രപഞ്ച രഹസ്യങ്ങളുടെ നിഗൂഢതകള്‍ ദാര്‍ശനികതയുടെ പിന്‍ബലം ചാര്‍ത്തി മനസ്സിനെ പിടിച്ചുലക്കുന്ന രീതിയില്‍ അവതരിപ്പിട്ടുള്ളതാണ് പുസ്തകത്തിന്‌ ഇത്രയേറെ ജനപ്രീതി നേടിക്കൊടുത്തത്‌. സ്പെയ്നില്‍ നിന്നും ആഫ്രിക്കയിലേക്ക് കടന്ന് ഈജിപ്ത് വരെ യാത്ര ചെയ്യുന്ന സാന്റിയാഗോ നിരവധി തീക്ഷ്ണവും സ്തോഭജനകവുമായ അനുഭവങ്ങളിലൂടെ കടന്നു പോകുന്നു. വിവിധ സംസ്കാരങ്ങളും ഭാഷക്കുപരിയായി മനുഷ്യന്‍റെ സംവേദനക്ഷമതയുമെല്ലാം ഒരു പ്രത്യേക വികാരത്തോടെ കൊയലോ വരച്ചു കാണിക്കുന്നുണ്ട്.

നോവലിന്‍റെ മര്‍മം എന്ന് പറയാവുന്ന വാക്കുകളാണ് സലേമിലെ രാജാവാണെന്ന് സ്വയം പരിചയപ്പെടുത്തുന്ന ഒരു വൃദ്ധന്‍ സാന്റിയാഗോക്ക് നല്‍കുന്ന ഉപദേശം.

"കുട്ടിക്കാലത്ത് നാം ഉള്ളിന്റെയുള്ളില്‍ മോഹിക്കുന്നതെന്താണോ അതാണ്‌ നമ്മുടെ ജീവിത ലക്‌ഷ്യം. ആ ലക്ഷ്യത്തിലേക്കുള്ള പ്രയാണമാണ് നമ്മുടെ ജീവിതം. എന്തെങ്കിലുമൊന്നു തീവ്രമായി മനസ്സില്‍ തട്ടി മോഹിക്കുകയാണെങ്കില്‍ അത് നടക്കാതെ വരില്ല. കാരണം സ്വന്തം വിധിയാണ് മനസ്സില്‍ ആ മോഹത്തിന്റെ വിത്തുകള്‍ പാകുന്നത്. പ്രപഞ്ചം മുഴുവന്‍ ആ ഒരു കാര്യസാധ്യത്തിനായി സഹായത്തിനെത്തും. എന്നാല്‍ ജീവിത യാത്രയുടെ ഏതോ ഒരു വഴിത്തിരിവില്‍ മനുഷ്യന് അവനവന് മേലുള്ള നിയന്ത്രണം നഷ്ടപ്പെടുന്നു. പിന്നെയൊക്കെ വിധിയുടെ കൈപ്പിടിയില്‍. "

അത്യന്തം പ്രതികൂലമായ സാഹചര്യങ്ങളിലൂടെ നിയന്ത്രണം നഷ്ടപ്പെടാതെ വിധിക്ക് കീഴടങ്ങാതെ തന്‍റെ ജീവിത ലക്ഷ്യ പ്രാപ്തിയിലേക്കെത്തിച്ചേരുന്ന സാന്റിയാഗോയുടെ കൂടെയുള്ള യാത്ര ഓരോ വായനക്കാരന്റെ മനസ്സിനെ ഇരുത്തിച്ചിന്തിപ്പിക്കുമെന്നതില്‍ സംശയമില്ല.

മരുഭൂമിയുടെ സവിശേഷ സ്വഭാവങ്ങളും അതിലെ വിചിത്രമായ നിയമങ്ങളെയും കാല്‍പ്പനികതയുടെ കോണിലൂടെ നോക്കിക്കാണുന്ന ഹൃദ്യമായ അവതരണഭംഗിയും ദി ആല്‍ക്കെമിസ്റ്റിന്റെ പ്രത്യേകതയാണ്.

19 comments:

 1. ഞാന്‍ വായിച്ച ചുരുക്കം ബുക്കുകളില്‍ വച്ച് നല്ലൊരണ്ണം.
  നല്ല റിവ്യൂ.

  ReplyDelete
 2. ഷുകൂര്‍ ബായി ... ജീവിതത്തിലെ ഏറ്റവും പുണ്യമായി ഞാന്‍ കരുതുന്നത് ഒരാളുടെ സൃഷ്ട്ടി മറ്റുള്ളവര്‍ക്ക് പരിചയപെടുത്തുക എന്നതാണ് . ദി ആല്‍കെമിസ്റ്റ് ഒത്തിരി വായിക്കാന്‍ കൊതിച്ച പുസ്തകാമാണ്. ഇതെല്ലാം വായിച്ചപ്പോള്‍ മനസ് നിറഞ്ഞു. വീണ്ടും വരാം ..

  സ്നേഹാശംസകളോടെ....
  ആഷിക് തിരൂര്‍ ..

  ReplyDelete
 3. വായനയില്‍ അതീവ ഹൃദ്യമായ പുസ്തകം ...പുസ്തകവിചാരം അതിന്റെ മഹത്വം വര്‍ധിപ്പിച്ചു.
  നന്ദി മനോരാജ്.

  ReplyDelete
 4. നന്നായിട്ടുണ്ട്. ഇതിന്റെ ഇന്ഗ്ലീഷ്‌ വായിക്കുന്നത് ഈ അടുത്താണ് :)

  ReplyDelete
 5. നന്ദി ഈ ഓർമപെടുത്തലിന്ന്

  ReplyDelete
 6. This comment has been removed by the author.

  ReplyDelete
 7. മ്..
  വായിക്കാന്‍ കൊതിച്ച പുസ്തകം, കാരണമേറെയുണ്ട്.
  പുസ്തകപരിചയ സന്ദര്‍ഭം അത്തരത്തിലുള്ളതായിരുന്നു.

  ReplyDelete
 8. അവലോകനം നന്നായിട്ടുണ്ട്, വായനയ്ക്ക് പ്രേരിതവും :)

  ReplyDelete
 9. ചുരുങ്ങിയ വാക്കുകൊണ്ട് ആ നല്ല കൃതിയുടെ ഉള്ളടക്കം എന്ത് എന്ന് അറിയിച്ചു തന്നു.

  ReplyDelete
 10. ചുരുങ്ങിയ വാക്കുകളില്‍ നല്ല അവലോകനം ...!

  ReplyDelete
 11. പരിചയപ്പെടുത്തല്‍ നന്നായിരിക്കുന്നു

  ReplyDelete
 12. ഓര്‍മപ്പെടുത്തലിന് നന്ദി.
  എനിക്കിഷ്ടപ്പെട്ട പുസ്തകങ്ങളില്‍ ഒന്നാണ് ആല്‍ക്കെമിസ്റ്റ്.
  ആശംസകള്‍

  ReplyDelete
 13. oru swapnasanchariyude suhruthanee pusthakam...

  ReplyDelete
 14. nalla pusthakam nalla niroopanam........

  ReplyDelete
 15. ഞാൻ വായിച്ച പുസ്തകമാണ്. ഒന്നിൽ കൂടുതൽ തവണ വായിച്ചിട്ടുണ്ട്. നാം ഒരു കാര്യത്തിന് ഇറങ്ങിപ്പുറപ്പെട്ടാൽ പ്രകൃതി പോലും നമ്മോടൊപ്പം ഉണ്ടാവും എന്ന വലിയ പാഠം നല്കുന്ന ബുക്ക്.

  പുസ്തക വിചാരത്തിന് നന്ദി

  ReplyDelete
 16. മുഹമ്മത് കാരാട്ടു ചാലിSeptember 3, 2016 at 3:58 AM

  ഈ പുസ്ഥകം വായിച്ചില്ല. ഉതീൻെറ Aydio കേട്ടു ഞങ്ങളുടെ "വായനശാല" ഗ്രൂപ്പിലൂടെ, വായിച്ചപോലെ തന്നെ ഫീൽ ചെയ്തു, വളരെ നല്ല പുസ്തകം.

  ReplyDelete

താങ്കൾ എന്തുപറയുന്നു പുസ്തക വിചാരത്തെപ്പറ്റി ?