പുസ്തകം : പള്‍പ് ഫിക്ഷന്‍
രചയിതാവ് : ലതീഷ് മോഹന്‍
പ്രസാധകര് : ഫേബിയന്‍ ബുക്സ്, മാവേലിക്കര
അവലോകനം : ക്രിസ്പിന് ജോസഫ്
മലയാള കവിതയില്‍ പുത്തന്‍ ചരക്കുകള്‍ ഇറങ്ങിത്തുടങ്ങിയെന്ന് പറഞ്ഞാല്‍ മതിയല്ലോ. കവിതയില്‍ ചരക്കുകള്‍ ഇറക്കുന്നവര്‍ക്ക് മിനിമം വേണ്ട തണ്ടും തടിയുമൊക്കെ ചരക്കിറക്കുന്നവനുണ്ടുതാനും. തലതെറിച്ച നാവികന്മാര് ആവിക്കപ്പലുകളുമായി ആശയവിനിമയത്തിന് ഇറങ്ങുന്ന തുറമുഖങ്ങളുണ്ട് ഭൂമിയില്‍.
തുടയിടുക്കില്‍
ഇന്നു രാത്രി കപ്പലടുക്കും.
ചരക്കുകള്‍ പലതും വരുവാനുണ്ട്.
അതിനുമമ്പ്
അന്തര്‍വാഹിനി വെച്ചൊരു
കളിയുണ്ട്
(പള്‍പ് ഫിക്ഷന്‍)
അതെന്തൊരു കളിയായിരിക്കും, അതിന് ഏത് തരത്തിലുള്ള ഗെയിംപ്ലാനായിരിക്കും ആവിഷ്കരിക്കുക, കളി കാണാനായി ആര്‍ക്കെങ്കിലും അവസരമുണ്ടാകുമോ എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ ലതിഷ് മോഹന്റെ പള്‍പ് ഫിക്ഷന്‍ എന്ന പുസ്തകം ചുമ്മാതങ്ങ് ചോദിക്കുന്നു. (ഒന്നുമില്ലെടാ കൂവേ, ആ പോകുന്ന കപ്പലിനെ ഒന്നു മറിച്ചിടാന്‍ നോക്കുവാന്ന് പറഞ്ഞുകളയുന്നു…?)
കോണിപ്പടി കയറിവരുന്ന ശബ്ദങ്ങളൊക്കെ തന്നെ തിരക്കിയാണ് വരുന്നതെന്ന് വിചാരിക്കുന്ന ഒരാളെ ഈ കവിതകളില്‍ കാണാം. കോണിപ്പടികയറി വരുന്ന കാറ്റിനെ കത്തികാട്ടി തടഞ്ഞു നിര്‍ത്തി കാശുപിടുങ്ങുന്ന ഒരു ഒന്നാന്തരം ഗുണ്ടാപ്പണിയാണ് കവിതയെഴുത്ത്. (പറഞ്ഞത് അപ്പടി ശരിയാണോ എന്നറിയില്ല. എന്തായാലും ലതീഷിന്റെ കവിതയെക്കുറിച്ചാകുമ്പോള് അങ്ങനെയൊക്കെ പറയാമെന്ന് തോന്നുന്നു.)
ഗോത്രയാനം എന്ന കവിതയില്‍ പറയുന്നത് ആണുങ്ങളും പെണ്ണുങ്ങളും ഒരുമിച്ച് കുളിക്കുന്ന പൊട്ടകിണറായി മാറിയ പുഴയെക്കുറിച്ചാണ്. ഏത് നിമിഷവും, ഒരു മുന്നറിയിപ്പുമില്ലാതെ കടലായി മാറാവുന്ന ഈ പുഴയില്‍ കുളിക്കുന്നത് സൂക്ഷിച്ചു വേണം. ചിലപ്പോള്‍ ഒരു നാവികനോ അല്ലെങ്കില്‍ കപ്പല്ത്തന്നെയോ മുടിയിഴകളില്‍ കുടുങ്ങിപ്പോയേക്കാം. കവിതയിലാകുമ്പോള്‍ അതിനുള്ള സാധ്യതകള്‍ അനന്തമാണ്. (ചുമ്മാ പുളുവടിക്കുന്നതല്ല, ഈ കവിതകളില്‍ ഒന്ന് തലവെച്ച് നോക്ക്.)
ഒരു കൌമാരക്കാരിയുടെ
കൈ പിടിച്ച്
മൂന്നു വയസ്സുകാരനൊരുവന്
ബ്ലാക് ആന്‍ഡ് വൈറ്റ് ഫ്രെയിമില്‍
കയറി നില്‍പ്പുണ്ട്
(അമ്മയെ ഓര്‍ക്കുവാനുള്ള കാരണങ്ങള്‍)
പൊന്ത-
കഴിഞ്ഞ ജന്മത്തില് കഴുതയിലായിരുന്ന ചെവികളുമായി നില്ക്കുന്ന ( മാത്രമോ ആഫ്രിക്കന്‍ ജിപ്സിയുടെ മുടിയും) കഥാനായകന് നമ്മോട് വിശേഷങ്ങള്‍ പങ്കുവെയ്ക്കുന്നു. മുലപ്പാലിന്റെ ഗന്ധം ചിതറിക്കിടക്കുന്ന ഓര്‍മ്മയുടെ ഫ്രെയിമിനെ എത്ര അടക്കിവെച്ചിട്ടും പുറത്തുവരുന്നതിന്റെ ആധിയുണ്ട് ഈ കവിതകളില്‍. വീടു നഷ്ടപ്പെട്ടവന്റെ ആകുലതകളിലേക്ക് തെരുവ് ഒരു വഴിയാത്രക്കാരനായി കടന്നുവരുന്നത് അപ്പോഴാണ്. (തെരുവിനെ ഇത്ര അടുത്തറിയാവുന്നന്റെ ചങ്കുറപ്പ് കാണിക്കുന്ന കവിയുമായി നമ്മുക്ക് ഒരു സെറ്റ് റമ്മി കളിച്ചാലോ?)
ലതീഷ് മോഹന്റെ പള്‍പ് ഫിക്ഷന്‍ എന്ന പുസ്തകത്തിലെ കവിതകള്‍ വായനക്കാരന് എന്ന തരത്തില്‍ ഉത്തേജിപ്പിക്കുക തന്നെ ചെയ്യും. പോസ്റ്റ് ചെയ്യാത്ത കത്തുകള്‍ -1 എന്ന കവിതയില്‍ പറയുന്നത് പോലെ എത്രകാലമായി അതിപ്രാചീനമായി ആ സര്‍ക്കസിന്റെ ചുവടുകളില്‍ നമ്മള് ചിത്രശലഭങ്ങളായിട്ട്.
ഇന്ദ്രാപുരി ബാറിന്റെ റൂഫ്ടോപ്പില്
എന്റെ കൈതട്ടി മറിഞ്ഞ നിന്റെ വോഡ്ക
നമ്മുടെ രൂപകങ്ങള്‍
ബോറടിപ്പിക്കുന്ന വിധം പഴയത്
(ട്രോപ്പിക്കല്‍ മോണോലോഗ്)
എന്ന് പറയുന്നവനെ തിരുവനന്തപുരത്തെ ഇന്ദ്രാപുരിയുടെ റൂഫ്ടോപ്പില് വെച്ച് തന്നെയാണ് കാണേണ്ടത്. ബിയര്‍ ബോട്ടിലുകളുമായി മുഖാമുഖമിരിക്കണം. കൈയ്യില്‍ ചുരുട്ടോ, ബീഡിയോ ആവാം. കപ്പല്‍ നഷ്ടപ്പെട്ട ചടച്ച നാവികനെ നമ്മുക്ക് തെരുവിലെ മഴയിലേക്ക് ഇറക്കിവിടണം, സ്വതന്ത്രനാക്കണം. ബോറടിക്കുന്ന പഴയ രൂപകങ്ങള്‍ എത്രവേഗമാണ് നമ്മുടെ നാവില്‍ തെറിയുടെ രൂപം പ്രാപിക്കുന്നത്. ( നിന്നെ പറയാത്ത തെറി കിടന്നെന്റെ നാവ് കുഴയ്ക്കുന്നുവെന്ന് ഞാന്‍ പറയുന്നില്ല കൂവേ) തമ്പാനൂരെ പൊലീസ് സ്റ്റേഷനില്‍ കുറച്ചുപേര്‍ ഒരു പണിയുമില്ലാതെ ഇരുന്ന് ഉറക്കം തൂങ്ങുന്നുണ്ടാവും. അവരെ വെറുതേ വിട്ടേക്കാം, തെറിയുടെ രൂപകങ്ങളുമായി നമ്മുക്ക് വീടു പിടിക്കാം.
ലതീഷിന്റെ കവിതകള്‍ നമ്മുക്ക് തരുന്നത് ഗിറ്റാറില്‍ ഒളിപ്പിച്ചുകടത്തിയ ഓപ്പിയത്തിന്റെ ലഹരിയാണ്. ഉത്തരകാശിയില്‍ പോകുമ്പോള്‍ വാങ്ങിവലിക്കുന്ന ചരസ്സിന്റെ ഓര്‍മ്മവരും പലപ്പോഴും ഈ കവിതകള്‍ വായിക്കുമ്പോള്‍. പേരു പറയാനാണെങ്കില്‍ ഒരുപാട് കവിതകളുണ്ട് ഈ പുസ്തകത്തില്‍. ഋ, ആമരമീമരം, പള്‍പ് ഫിക്ഷന്‍, ഗോത്രയാനം അങ്ങനെ ഒരുപിടി കവിതകള്‍. (പേജ് : 64 വില : 40)
ഈ തെരുവ് എന്റേതാണ്.
ഒരു രാജ്യദ്രോഹിയും
എന്റെ മച്ചാനല്ല.
സഹോദരിമാരെയും
അമ്മമാരെയും ഞാന്‍ സംരക്ഷിക്കും.
കലുങ്കിലിരുന്ന് കമന്റടിക്കുന്നുവനെ
കാച്ചിക്കളയും.
അടിവസ്ത്രമിടാതെ
രാത്രി നിരത്തിലിറങ്ങുന്നവന്‍
അകത്തു കിടക്കും.
മുഴുവന്‍ ദൈവങ്ങളും
നീണാള്‍ വാഴേണം.
Jesus fuckin Christ
എന്നു പറഞ്ഞവന്
നാടുനീങ്ങും, നൂറുതരം

No comments:
Post a Comment
താങ്കൾ എന്തുപറയുന്നു പുസ്തക വിചാരത്തെപ്പറ്റി ?