പുസ്തകം : ഉന്മത്തതയുടെ ക്രാഷ് ലാന്റിംഗുകള്‍
രചയിതാവ് : രാജേഷ് ചിത്തിര
പ്രസാധകര് : സൈകതം ബുക്സ്
അവലോകനം : എം.ആര്.വിഷ്ണുപ്രസാദ്
ആദ്യം കാണുന്നത് ആകസ്മികതയുടെ ഒരു നൂല്പാലമാണ്. ഗ്രാഫിക് ചലച്ചിത്രങ്ങളിലേതു പോലെ വായുവില്‍ തങ്ങി നില്ക്കുന്ന ഒരു നടവരമ്പ്. അതിലൂടെ വേണം അങ്ങോട്ട് പോകാന്‍. കൈവെള്ളയ്ക്കുള്ളിലിരുന്ന് മലയാളം ചൊല്ലുന്ന എലിക്കുഞ്ഞിനെ പിടിക്കാന്‍ ഇതുവരെയും ഒരു പൂച്ചസന്യാസിക്കും കഴിയാത്ത അവസ്ഥയില്‍ അച്ചടിലോകത്ത് കവിതയുടെ മുഖം മൂടികള്‍ പുത്തന്‍ കൂറ്റ്കാരെന്നു വ്യാജന് ചമയും. അവര്‍ക്ക് മീതെ സാറ്റലൈറ്റുകളുടെ തരംഗ ലീലയില്‍ ഉന്മത്തരായ ഒരു പുതു കവിതയെഴുത്ത് സമൂഹം ആര്‍ക്കും പിടിതരാതെ പുലരുന്നുണ്ടെന്ന് ഓര്‍ക്കുക. കയ്യിലെടുത്ത് ഓമനിക്കാമെന്ന് വെച്ചാല്‍ അത്രയെളുപ്പമങ്ങ് സ്നേഹിക്കാന്‍ പോലും കഴിയാത്ത ഏലിയന്‍ ഭാഷയുമായ് അച്ചടിക്ക് വെളിയിലുള്ള കവിത ഇന്റെര്‍നെറ്റിന്റെ ഒടുങ്ങാത്ത വള്ളികളിലൂടെ പാഞ്ഞു നടക്കുന്നു. മുഖ്യധാരാ ആഴ്ചപതിപ്പുകളില്‍ അച്ചടിച്ച് വരുന്നതാണ് മലയാളത്തിലെ പുതുകവിതയെന്നു തെറ്റിധരിച്ചവര്‍ക്ക് നൂല്പാലങ്ങള് കടക്കുക അസാധ്യം. രാജേഷ് ചിത്തിര എന്ന പുതുകവി അച്ചടിക്ക് പുറത്തുള്ള ആളാണ്. ഇലക്ട്രോണുകളെ കൂട്ടുപിടിച്ച് കവിത സൃഷ്ട്ടിക്കുന്ന അനേകം പുതു കവികളുടെ/കവയിത്രികളുടെ പ്രതിനിധി. ബൂലോകത്തിന്റെ വലക്കണ്ണികളില്‍ നിന്ന് രാജേഷിന്റെ കവിതകളും ഈയിടെ പുസ്തകമായ് പ്രസിധീകരിക്കപെട്ടു. 'ഉന്മത്തതയുടെ ക്രാഷ് ലാന്ടിങ്ങുകള്' എന്ന പേരില്‍.
ഒന്നിനെയും പെരുപ്പിക്കാനിഷ്ടമില്ലാത്ത ഒരാളെയാണ് ഈ പുസ്തകം പരിചയപ്പെടുത്തുന്നത്. വസ്തുക്കളെ മുറിച്ച്, വീണ്ടും മുറിച്ച്, മുറിച്ച് മുറിച്ച് അതിന്റെ ആറ്റ ത്തി ലേക്ക് കടന്നു ചെന്ന് , സബറ്റോമിക കണങ്ങളെ ഉമ്മ വെയ്ക്കാനുള്ള വെമ്പലാണ് ഇക്കവിതകളുടെ മുഖമുദ്ര.
മരവും പുഴുവുമാകാതെ
വസന്തത്തിന്റെ നോവറിഞ്ഞ
ഏതോ കാറ്റില്‍ നിലം തൊടാതെ
വീണുടഞ്ഞ ഒരു കണ്ണുനീര്.
എന്നെഴുതുമ്പോള്‍ മനസിനുള്ളിലേക്ക് കടന്നു വരുന്നത് ഒരു ഇലക്ട്രോണാണ്. നെഗറ്റിവ് ചാര്‍ജുള്ള ഒരു കണമായ് കണ്ണുനീരിനെ വായിച്ചനുഭാവികാന് കഴിയുന്നു. വസ്തുസത്തകളെ ചുരുക്കാനുള്ള ഈ വിങ്ങല്‍ പുതുകവിതയില്‍ ധാരാളമായ് കാണാം. ഇലക്ട്രോണുകളുടെ സഹായത്തോടെ എഴുതുമ്പോള്‍ എല്ലാം പരമാനുവിലേക്ക് ചെന്നെത്താന്‍ തിടുക്കം കാട്ടുന്നതാവാം. അല്ലെങ്കില്‍ വസ്തുവകകളുടെ ധാരാളിത്തത്തെ കുറിച്ച് പുറംപൂച്ച് പറയാനുള്ള വിസമ്മതമാവാം. എന്തായാലും ഇലക്ട്രോണുകളുടെ നൂല്‍പ്പാലം കടക്കാനുള്ള ധൈര്യവും സാവധാനവും വേണം. കാലുതെറ്റിയാല്‍ മൂക്കും കുത്തി അച്ചടിക്കാരുടെ വ്യാജ പുഴയിലേക്ക് ഉരുണ്ടു വീഴും. കാലത്തിന്റെ വരവു കണക്കുകളെ, യന്ത്രങ്ങളുടെ സ്വകാര്യതയെ, ഉപകരങ്ങളുടെ പ്രവര്‍ത്തനങ്ങളെ, ബന്ധങ്ങളുടെ അനൌപചാരികതയെ, പെട്ടെന്നു മാഞ്ഞു പോകുന്ന നിമിഷ സൂചികളെ ഉള്‍ക്കൊള്ളാത്ത ഒരാള്‍ക്ക് പുതുകവിത സൃഷ്ടിക്കുന്ന വാഗ്ക്രമങ്ങളെ ഉള്‍ക്കൊള്ളുക അസാധ്യമാണ്.
ആവശ്യത്തിനും അല്ലാതെയും ഗ്രാമബിംബങ്ങളെ വാഴ്ത്തുകയാണ് മിക്ക കവിത എഴുത്തുകാരുടെയും എക്കാലത്തെയും ദൗര്‍ലബ്യം. ഭൂഗോളം ഒന്നാകെ അറിവിന്റെ മഴമേഘങ്ങള്‍ ഒരേപോലെ മൂടി പുതഞ്ഞു കിടക്കുമ്പോള്‍ നാട്ടിലുല്ലവരുടെയും നഗരതിലുള്ളവരുടെയും മനസ്ഥിതി ഏതാണ്ട് ഐക്യപെട്ടു കഴിഞ്ഞിരിക്കുന്നു. സാഹിത്യം സ്വപ്നം കാണുന്ന 'വിശുദ്ധ' സങ്കല്പ്പങ്ങളില് നിന്നൊക്കെ ഗ്രാമങ്ങള്‍ എന്നേ വിടുതി നേടിയിരിക്കുന്നു. രാജേഷ് ഒരു പ്രവാസി കൂടി ആയതിനാല്‍ ഇക്കവിതകളില്‍ ഗ്രാമ ചിത്രങ്ങള്‍ ധാരാളമായുണ്ട്. ആവിഷ്കാരത്തിന്റെ നൂതനത്വം കൊണ്ടാണ് ഗൃ ഹാ തുരതയുടെ പരമ്പരാഗത എമ്പക്കങ്ങളില് നിന്ന് ഇക്കവിതകള്‍ വേറിട്ട് നില്‍ക്കുന്നത്. എല്ലാ കാര്യങ്ങളും പകുതിയില്‍ മുറിച്ചും, മറച്ചു വെച്ചും തയ്ചെടുക്കുന്ന തുണികഷ്ണതിലാണ് രാജേഷ് കവിത തുന്നുന്നത്.
ഉലുവാ മണമുള്ള ആളുകള്‍ ഏതോ പറമ്പിലിരുന്ന് കപ്പ പുഴുങ്ങുന്ന ഒരു കവിതയില്‍ (ഓര്‍മ്മകള്‍ ചൂളം കുത്തി...)
അര്‍ഥങ്ങള്‍ ഒളിപ്പിച്ചും വെട്ടി കളഞ്ഞും നടത്തുന്ന കൈപ്പണി കവിതയെഴുത്തില് ഒരു നല്ല തയ്യല്കാരന്റെ സാന്നിധ്യത്തെ അറിയിക്കുന്നു. ഓര്‍മകളെ പുകത്തീവണ്ടികലുമായ് ഉപമിക്കാനല്ല ഇക്കവിതയിലെ ആകാംഷ. മറിച്ച് നിലാവിന് കീഴിലെ ആഞ്ഞിലി മര ചോട്ടിലിരുന്ന് പുകയൂതുന്നോന്റെ നെഞ്ചിലെ സിഗ്നല്‍ വെട്ടത്തിലാണ് കവിയുടെ കണ്ണ്. കവിയുടെ വാക്കുകളിലൂടെ തന്നെ ഈ കത്രികവിദ്യയെ അടുത്തറിയാം. 'കാഴ്ച്ച' എന്ന കവിതയില്‍ രാജേഷ് ഇങ്ങനെ എഴുതുന്നു.
ഇടത്ത് നിന്ന് വലത്തോട്ട്
പലവുരു വാക്കുകളെ
നിരത്തി വെട്ടി മാറ്റി
മുറിച്ച് കടക്കും മുന്‍പ്
ഇടത്തോട്ടും പിന്നെ
വലത്തോട്ടും തല
ഒരു പെന്‍ഡുലം പോലെ.
ഇത്തരത്തില്‍ എഡിറ്റിങ്ങിന്റെ ഒരു കൊയ്ത്ത് പാട്ടിലൂടെ യാണ് കവിതയെ രാജേഷ് വരുതിയിലാക്കുന്നത്. നാട്ടിന് പുറത്തെ ഒരു പാവം തടിപ്പണിക്കാരന്റെ തിരോധാനത്തെ വരച്ച് വെയ്ക്കുന്ന കവിതയില്‍ (ഉളിപ്പേച്ച്) മേല്‍സൂചിപ്പിച്ച എഡിറ്റിങ്ങിന്റെ ജാലവിദ്യ പൂര്‍ണ രൂപത്തില്‍ കളിയാടുന്നുണ്ട്. അതുമാത്രമല്ല കാലത്തിന്റെ വിവിധ ചീളുകള്‍ ഒറ്റവാക്കുകളുടെ ചിന്തേരടരുകളായ് നാലുപാടും ചിതറുന്ന അനുഭവം കൂടി ഇക്കവിത പങ്കുവെയ്ക്കുന്നു. ഒരുത്തനുമിപ്പോള് ബാലനാശാരിയെ വേണ്ട എന്ന ദുഖത്തെ മുറിഞ്ഞ പലകകളായ് കവിതയില്‍ അടുക്കി വെയ്ക്കുമ്പോള്‍ കരിവീട്ടി, റം, ബ്ലേഡ് കുമാരന്, തെക്ക്, ജയഭാരതി, പോളിഷ്, ഉണ്ണിമേരി, മുഴക്കോല്, ശ്രീവിദ്യ, കോഴിക്കൂട് എന്നിങ്ങനെ ഓര്‍മകളുടെ അറക്കവാള്‍ പല്ലുകള്‍ വാക്കുകളായ് തുറിച്ചു നില്ക്കുന്നു. കുത്ത്യാലും കുത്ത്യാലും മുറുകാത്ത മുണ്ടേ, നീയിതെവിടെ പോയ്, എന്ന ചോദ്യത്തില്‍ നിന് മുഷിഞ്ഞ ഒരു അണ്ടര്‍വെയര്‍ നമ്മളെ നോക്കി ചിരിക്കുന്നത് കാണാം. അര്‍ഥങ്ങള്‍ ഒളിപ്പിച്ച് വെച്ചുള്ള ഈ കണ്ണാരം പൊത്ത് ഈ സമാഹാരത്തിലെ മിക്ക കവിതയിലും കാണാം. നിന്നിലേക്കുള്ള യാത്രകളില്‍, ഒട്ടും സ്വോഭാവികമാല്ലാത്ത ചിലത്, തുറമുഖം, സാക്ഷാത്ക്കാരം, പോന്റൂര് തീര്‍ഥാടനം, കാലത്തിന്റെ സ്ടാച്ചു പറച്ചില്, വേയിലെ വേയിലെ തുടങ്ങിയവ ചില ഉദാഹരണങ്ങളാണ്.
എണ്ണി പറയാനും അക്കമിട്ടു നിരത്താനും കഴിയാത്ത വിധത്തില്‍ പുതുപുത്തന്‍ ആവിഷ്കാര വൈവിധ്യങ്ങള്‍ കൊണ്ട് കഴിഞ്ഞ പത്തു വര്‍ഷകാലം മലയാള കവിത അന്തം വിട്ട് നില്ക്കുന്ന കാഴ്ചയാണ് കണ്ടത്. ചുരുങ്ങിയ കാലം കൊണ്ട് ഇത്രത്തോളം വൈവിധ്യങ്ങളെ ഉള്‍ക്കൊണ്ട മറ്റൊരു എഴുത്ത് രൂപവും സമകാലിക മലയാളത്തില്‍ വേരുറപ്പിച്ചിട്ടില്ല. കവിതയുടെ അനിയന്ത്രിതമായ ഈ കുത്തോഴുക്കിനെ മെരുക്കാന്‍ കഴിയാതെ നദിക്കരയിലിരുന്നു കുറ്റം പറഞ്ഞവരാണ് ഏറെ പേരും. പബ്ലിക് ലൈബ്രറിയില്‍ കാലു നീട്ടിയിരുന്ന് നാലഞ്ചു പുസ്തകം തപ്പിയെടുത്ത് പുതുകവിതയെ നിരുപിക്കാന്‍ സാധ്യമല്ല. മുഖ്യെതര അച്ചടി പുറങ്ങളിലൂടെ, തിര മലയാള കൂട്ടായ്മകളിലൂടെ, ഇല്ലന്റ്റ് മിനി മാസികളിലൂടെ, നാനാതരം പുതുമുഖ പ്രസാധകരിലൂടെ, ഈമൈലുകളിലൂടെ , സെല്‍ ഫോണിലൂടെ വഴുതി ഒഴുകി കൊണ്ടിരിക്കുന്ന വരാല് മത്സ്യമാണ് പുതു കവിത. ആദ്യവായനയില്‍ രണ്ടുപേര്‍ തമ്മിലുള്ള സ്വകാര്യ ഭാഷണമായി തോന്നാമെങ്കിലും 'നമുക്കിടയില്‍' എന്ന കവിത പുതുകവിതയെ എതിരിടുന്നവരോട് കവി നടത്തുന്ന സംഭാഷണമായി വായിക്കാം. നമുക്കിടയിലെന്താണ്? എന്ന ചോദ്യം തന്നെയാണ് വായനക്കാരനും പുതു കവിതയും തമ്മിലുള്ള നിശ്ചലതയെ വര്‍ധിപ്പിക്കുന്നത്. കവിതയില്‍ ഒറ്റമരങ്ങളുടെ കാലം കഴിഞ്ഞെന്ന് പൂര്‍ണ ബോധ്യമുണ്ടായിട്ടും നിലനില്‍പ്പിന്റെ തീയാളുന്ന ചരിവുകള്‍ മരങ്ങളെ ചുറ്റി നില്‍പ്പില്ലെന്ന് അറിഞ്ഞിട്ടും എന്തിനാണ് ഈ നാട്യങ്ങള്‍ എന്ന ചോദ്യത്തിന് മുന്നിലേക്ക് പ്രതികളെ മാറ്റി നിര്‍ത്താന്‍ രാജേഷിനു കഴിയുന്നുണ്ട്.
മരക്കൂട്ടത്തിനിടയിലെ ഏതോ ഒരു മരമെന്ന്
ഒരു പേര് വിളിക്കാനായ്മ്പോഴേക്കും
ചില്ലകള്‍ വരെ മൊട്ടിട്ടു നില്ക്കുന്ന
മരമായി നിന്റെ കണ്ണുകള്‍ തിളങ്ങുന്നു.
പുതുകവിത ഒരു മരക്കൂട്ടത്തെ ഓര്‍മിപ്പിക്കുന്നു. നിഷേധ ഭാവത്തോടെ, മുന്‍വിധികളോടെ കവിതയെ സമീപിക്കുന്നവരെ സമാധാനിപ്പിക്കാനുള്ള ഒറ്റ മര തണലുകള്‍ ഇപ്പോള്‍ മലയാളത്തിലെ പുതുകവിതയില്‍ ഇല്ല. എന്നാല്‍ മര ക്കൂട്ടത്തിന്റെ ഇലയനക്കങ്ങളെ അടുത്തറിയുമ്പോള്‍ നമ്മുടെ കണ്ണുകള്‍ തിളങ്ങാന്‍ തുടങ്ങുന്നുവെന്ന് രാജേഷ് കവിതയിലൂടെ പറഞ്ഞു വെയ്ക്കുന്നു.
വെട്ടിയൊതുക്കിയ വാക്കുകളുടെ ഏറ്റവും ചെറിയ പൂന്തോട്ടങ്ങളാക്കി ഓരോ കവിതയെയും മാറ്റാനാണ് ഈ പുസ്തകം ശ്രമിക്കുന്നത്. ഇത്തരമൊരു കത്രിക വിദ്യയിലൂടെ നീണ്ട വാചകങ്ങ ളില്‍ നിന്ന് വരികളിലെക്കും, ഒറ്റ വാക്കിന്റെ നിഗൂഡതകളിലെക്കും, വാക്കിനുമുള്ളില്‍ വിളയാടുന്ന ഇലക്ട്രോണിക തലത്തിലേക്കും വായനക്കാരന് ചെന്നെത്താനാവുന്നു. പുതുകവിതയില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന അനേകം ഭാവ മുദ്രകളില്‍ രാജേഷിന്റെ കവിതകളുടെ പ്രത്യേകത കത്രികകണ്ണില് വിരല്‍ കടത്തി കവിതകള്‍ വെട്ടിയെടുക്കുന്ന തയ്യല്‍ പണി തന്നെയാണ്. തയ്യല്‍ മേഷിനിന്റെ യന്ത്ര കലഹങ്ങളെ അവഗണിച്ച് കഴിഞ്ഞ തലമുറയില്‍ നിന്ന് കടം വാങ്ങാത്ത സൂചിയും നൂലും കൊണ്ടുള്ള കവിതയിലെ ഫാഷന്‍ ഡിസൈനിങ്ങ്! ഈ സമാഹാരത്തിലെ കവിതകള്‍ ഇട്ടു നോക്കുമ്പോള്‍ ആദ്യം അത്ര പാകമായില്ലെന്നു തോന്നും. പുതു കവിത വായിക്കുമ്പോള്‍ പണ്ടത്തെ പോലെ കണ്ണാടിക്കു മുന്നില്‍ നിന്ന് പ്രതിബിംബം നോക്കി രസിക്കുന്ന പണി അവസാനിപ്പിക്കുക. വെറുതെയങ്ങ് ഇട്ടു നോക്കുക. വസ്ത്രം നമ്മുടെ തൊലിയോട് അധികം ഒച്ചയില്ലാതെ സംസാരിച്ചു തുടങ്ങും. തീര്‍ച്ച. ദയവു ചെയ്ത് കണ്ണാടിയില്‍ നോക്കരുത്.
Monday, April 28, 2014
Friday, April 25, 2014
മഞ്ഞവെയില്‍ മരണങ്ങള്
പുസ്തകം : മഞ്ഞവെയില്‍ മരണങ്ങള്
രചയിതാവ് : ബെന്യാമിന്
പ്രസാധകര് : ഡി.സി.ബുക്സ്
അവലോകനം : അബ്ദുള്ള മുക്കണ്ണി

ഒട്ടേറെ അവാര്‍ഡുകളും വായനക്കാരുടെ പ്രശംസകളും നേടിയ ആടുജീവിതം എന്ന നോവലിന് ശേഷം ബെന്യാമിന് അദ്ദേഹത്തിന്റെ പുതിയ മഞ്ഞ വെയില് മരണങ്ങള് എന്ന നോവലുമായി വന്നിരിക്കുയയാണ്. ഒരു ക്രൈം ത്രില്ലര്‍ പോലെ നമുക്ക് ഇത് വായിച്ചു പോകാം. ആടുജീവിതം എന്ന നോവല്‍ കൊണ്ടു മലയാള സാഹിത്യത്തില്‍ വേരുറപ്പിച്ച അദ്ദേഹത്തിന്റെ എഴുതാനുള്ള കഴിവും വായനക്കാരെ ഒട്ടും ബോറടിപ്പിക്കാത വായിപ്പിക്കാനുള്ള കഴിവും ഈ നോവലിലും പ്രകടമാണ്! എഴുത്തുകാരനായ ബെന്യാമിനും അദ്ദേഹത്തോടൊപ്പം ജീവിക്കുന്ന സുഹൃത്തുക്കളും കഥാപാത്രമാകുന്ന ഈ നോവല്‍ നമ്മെ നിരാശനാക്കുന്നില്ല! എങ്കിലും പ്രവാസമെന്ന നോവലിലൂടെ മുകുന്ദനും ഫ്രാന്‍സിസ് ഇട്ടിക്കൊരയിലൂടെ ടി.ഡി. രാമകൃഷ്ണനും സ്വീകരിച്ച അതേ രചനാതന്ത്രങ്ങള്‍ ഇതിലും ബെന്യാമിന് പിന്തുടരുന്നതില് വായനക്കാര്‍ ദോഷം കണ്ടേക്കാം !! ഡീഗോ ഗാര്‍ഷ്യ(?) എന്ന ദ്വീപിലും കേരളത്തിലുമായി നടക്കുന്ന സംഭവ പരമ്പരകളുമാണ് നോവലിന്റെ ഇതിവൃത്തം! ഈ നോവലിലെ കഥ ഓരോ വായനക്കാരനും സ്വകാര്യമായി ആസ്വദിക്കേണ്ടതുകൊണ്ടു അതെക്കുറിച്ച് ഇവിടെ ഒന്നും പരാമര്‍ശിക്കുന്നില്ല! ...
"അച്ചടിച്ച് വരുന്ന എല്ലാ കഥകളും വായിക്കണമെങ്കില്‍ ബാങ്ക് കാരുടെ എ.ടി.എം.പരസ്യം പോലെ ഏഴു ദിവസം ഇരുപത്തിനാല് മണിക്കൂര്‍ മുഴുവന്‍ വേണ്ടി വരും, അതുകൊണ്ട് തലക്കെട്ടിലൂടെ ഒരോട്ട പ്രദക്ഷിണമാണ്.ചിലപ്പോള്‍ കഷ്ടിച്ചോരു പാരഗ്രാഫ് അത്രതന്നെ,ജയേന്ദ്രന്‍ പറയുമായിരുന്നു... ഏതൊരു നോവലിസ്റ്റിനും ഞാന്‍ ആദ്യത്തെ അമ്പതു പേജിന്റെ സൌജന്യം അനുവദിച്ചിട്ടുണ്ട്, അതിനപ്പുറത്തേക്ക് എന്നെ കൊണ്ടു പോകേണ്ടത് എഴുത്തുകാരന്റെ കടമയാണ് ആ സാഹചര്യം ഒക്കെ പോയിരിക്കുന്നു, ആദ്യത്തെ അഞ്ചു പെജിനുള്ളില് ശ്രദ്ധ പറ്റാനായില്ലെങ്കില് പിന്നൊരു വായനക്കാരനെ നേടുക അസാധ്യം എനിക്ക്തോന്നുന്നത്" ഈ നോവലില്‍ അന്ത്രപ്പേര്‍ എന്ന കഥാപാത്രം പറയുന്നതാണ് മുകളിലുദ്ദരിച്ച വരികള്‍! എല്ലാ എഴുത്തുകാര്‍ക്കുമുള്ള ഒരു മുന്നറിയിപ്പാണ് ഇത്.. ഈ വെല്ലുവിളികളെ അതിജീവിക്കാന്‍ കഴിവുള്ള കേരളത്തിലെ എഴുത്തുകാരുടെ മുന്‍നിരയില്‍ മുകുന്ദനും പുനത്തില്‍ കുഞ്ഞബ്ദുളളയും മാത്രമേയുള്ളൂ..

Tuesday, April 22, 2014
ഒരിടത്തൊരു ലൈന്മാന്
പുസ്തകം : ഒരിടത്തൊരു ലൈന്മാന്
രചയിതാവ് : എസ് ജയേഷ്
പ്രസാധകര് : ആല്‍ഫവണ്‍ പബ്ലിഷേഴ്സ് , കണ്ണൂര്‍
അവലോകനം : വെള്ളെഴുത്ത്
സ്വന്തം ആവിഷ്കാരങ്ങളോടുള്ള ഒതുക്കമുള്ള ഭയം മറ്റൊരാവിഷ്കാരത്തിനു പ്രേരണയായി ഭവിക്കുന്നത് ഒരു പക്ഷേ കലയിലെ മാത്രം കണ്ണാടിക്കാഴ്ചയാവാം. ചെകുത്താന് ചുരുട്ടിയെടുത്തുകൊണ്ടു പോയതിനാല്‍ നിഴല്‍ നഷ്ടപ്പെട്ട സ്വത്വങ്ങളാണ് പിന്നെ ഫ്രാങ്കസ്റ്റൈനുകളായും കിംകോങുകളായും ജുറാസിക്കില്‍ നിന്നിറങ്ങി വന്ന പെരുമ്പടപ്പുകളായും അനക്കോണ്ടകളായും മറ്റും മറ്റും വന്നു നിന്ന് നമ്മെ തന്നെ വിറപ്പിച്ചത്. യന്ത്രങ്ങള്‍ നമുക്കുവേണ്ടി ഭാവന ചെയ്യുന്നതിനെയും ഭാവന ചെയ്ത് നാം പേടിച്ചു രസിച്ചു. ഇപ്പോഴും രസിക്കുന്നു. യന്ത്രങ്ങള്‍ക്ക് ആത്മാവില്ല; അന്നും ഇന്നും. അതൊരു വശം. മറുവശത്ത് യന്ത്രങ്ങള്‍ അതിരിടുന്നൊരു ലോകത്തിനുള്ളില്‍ നിന്ന് രക്ഷയില്ലാതെ നട്ടം തിരിയുന്നൊരുതരം പൊറുതികേടും വന്നുപെട്ടിട്ടുണ്ട്. യന്ത്രവുമായുള്ള അഭിമുഖീകരണങ്ങളാണ് 'യാന്ത്രികമായ' എന്നൊരു അപകൃഷ്ടമായ പദത്തിനെ സാധ്യമാക്കിയത്. പൈതൃകമായി കിട്ടിയ മൂല്യത്തിന്റെ നാശം 'യാന്ത്രികത'യില്‍ ദര്‍ശിച്ച് നമ്മളിന്നും വിതുമ്പുന്നുണ്ട്. 'സ്വാഭാവിക'മായ എല്ലാത്തിനും നേരെ ഭീഷണമായ ചൂണ്ടു വിരല്‍ ഉയര്‍ത്തിയാണ് അതിന്റെ നില്‍പ്പ് എന്ന ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്? വികാരങ്ങള്‍ അസ്തമിച്ച് മരവിച്ചകാലത്തിന്റെ രൂപകമായി, ആവര്‍ത്തന വിരസതയെന്ന കോട്ടുവായായി 'യാന്ത്രികലോകം' നമ്മുടെ സാരസ്വതങ്ങളില്‍ നിറഞ്ഞു നില്ക്കുന്നു. 'യന്ത്രസരസ്വതി നമ്മെ സംഭ്രമിപ്പിക്കുമോ?' എന്ന കിടിലന്‍ ചോദ്യത്തിന് പക്ഷേ, അതു മാത്രമായിരുന്നില്ല ധ്വനി. അടുത്തപടിയായി യന്ത്രങ്ങള്‍ മനുഷ്യഭാവനയില്‍ അസ്തിത്വങ്ങള്‍ നേടിയെടുക്കുകയും മാനുഷികമായ മൂല്യങ്ങള്‍ എന്നു വിളിപ്പെട്ട സകലതിനെയും മെതിക്കുകയും ചെയ്യുമെന്ന പ്രവാചകസ്വരം ആ വാക്യം ഉള്ളടക്കുകയും ചെയ്തതായി തോന്നുന്നുണ്ടെങ്കില്‍ അതിനു കാരണം നമ്മള് ദാ എത്തി നില്ക്കുന്ന വെബ് 2.0 ലോകത്തിന്റെ ഊറ്റമാണ്. ആശയവിനിമയം സാധാരണയില്‍ കവിഞ്ഞ വേഗത്തില്‍ സാധ്യമാവുന്നിടത്ത് യാന്ത്രികമായ ചട്ടക്കൂടിനുള്ളില്‍ മാനുഷികമായതെല്ലാം തിരിച്ചു വരുന്നതായി വിഭാവനം ചെയ്തു തുടങ്ങിയതിന്റെ ഫലമാണ് അപ്രമാദികളായ യന്തിരന്മാര്. ടൈപ്പ്റൈറ്ററുകളുടെ തണുത്തുറഞ്ഞ തരം മരവിപ്പല്ല, സിലിക്കണുകളുടെ ശബളമായ കുടമാറ്റങ്ങളിലുള്ളത്. വിരല്‍ത്തുമ്പുകളേറ്റ് പിച്ചളമൊട്ടുകള്‍ മുഴക്കിയ ഒച്ചകള്‍, അനന്തവൈവിധ്യമാര്‍ന്ന നിറമുള്ള ഈണങ്ങള്‍ക്കു വഴിമാറി. യാന്ത്രികതയില്‍ നിന്ന് സാങ്കേതികതയിലേയ്ക്കുള്ള ദൂരം വലുതാണ്. പാതാളത്തില്‍ നഷ്ടപ്പെട്ടുപോയ പ്രണയിനിയുമായി ഭൂമിയിലേയ്ക്ക് തിടുക്കപ്പെട്ട് സഞ്ചരിക്കുന്ന ഓര്‍ഫ്യൂസിന്റെ കഥയിലെന്നപോലെ പ്രതീക്ഷയോടെ മിന്നിമറയുന്ന ദശലക്ഷം വര്‍ണ്ണബിന്ദുകള്‍ പിന്നിലെവിടെയോ യൂറിഡൈസിനെ ഒപ്പം നടത്തിക്കുന്നുണ്ടെന്ന ബോധം പുതിയ ഭാവനയെ തിളക്കുന്നുണ്ട്. ഭൂസ്പര്‍ശം വരെ തിരിഞ്ഞു നോക്കാന്‍ വയ്യെങ്കിലും പിന്നില്‍ അവളുണ്ട്.
യന്ത്രവുമായുള്ള അഭിമുഖീകരണം മലയാളഭാവനയെ എത്തിച്ച പരിണതികളിലൊന്നിന്റെ വഴിയെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. ചില്ലുകൂടുകള്‍ക്കുള്ളില്‍ ഇപ്പോള്‍ ഋതുക്കള്‍ മാറിമാറി മറിയുന്നു. ജയേഷിന്റെ 'യന്ത്രം' എന്ന കഥയിലെ നായകന് 'യാന്ത്രികമായ' ജീവിതത്തിന്റെ മരവിപ്പില്‍ നിന്ന് രക്ഷപ്പെടുന്നത് പെണ്‍കുട്ടിയുടെ വിരള് സ്പര്‍ശത്താലാണ്. അവള് അവസാന വാചകം കോറിയിട്ടത് 'അവനി'ലായിരുന്നു. പതിവു രീതിയനുസരിച്ച് അതൊരു ആത്മഹത്യാക്കുറിപ്പായിരുന്നോ ഒരു തീവ്രവാദിനിയുടെ ആസൂത്രണരേഖയായിരുന്നോ യന്ത്രത്തെ കൊല ചെയ്യാനുദ്ദേശിച്ച് കുറിച്ചിട്ട കോഡാണോ എന്നൊക്കെയുള്ള കാര്യത്തില്‍ കഥ മൌനം പാലിക്കുന്നു. അതിനേക്കാള്‍ പ്രസക്തം ഹൃദയാഹൃദയ സംവേദങ്ങള്‍ ഇതുവരെ അവലംബിച്ചിട്ടില്ലാത്ത മട്ടില്‍ ഈ കഥയില്‍ സംഭവിച്ചിരിക്കുന്നു എന്ന ആഖ്യാതാവിന്റെ ആശ്ചര്യം കൊള്ളലാണ്. അതാണ് മറ്റൊരു രീതിയില്‍ മെക്കാനിക്കുകളുടെ കൌതുകമായി പുറത്തുവരുന്നത് . സാമ്പ്രദായികരീതി അനുസരിച്ച് ഈ കഥ തകര്‍ന്ന പ്രണയത്തെക്കുറിച്ചുള്ള സാധാരണ ആഖ്യാനമാണ്. എന്നാല്‍ മറ്റാരാലോ നിയന്ത്രിക്കപ്പെടുന്ന യന്ത്രത്തിന്റെ സാധ്യതകളും പരിമിതിയും ഒരു രൂപകത്തിന്റെ ഭംഗിയാര്‍ജ്ജിച്ച് നില്ക്കുന്ന ഈ കഥയില്‍ മാനുഷികമായ ഭാവങ്ങളെ 'യന്തിരനിലേയ്ക്ക്' പകര്‍ന്നു നല്‍കാനുള്ള യത്നമുണ്ട്. അതാണ് ആലോചനകള്‍ക്ക് വക നല്കുന്ന വശം. കമ്പ്യൂട്ടറുകള്‍ രക്ഷപ്പെടാനാവാത്ത വിധം നീളന്‍ വലകള്‍ നെയ്തൊരു ലോകത്ത്, കാലത്ത് ജീവിച്ചു പോകുന്ന മനുഷ്യന് പൊടുന്നനെ തന്നെയൊരു യന്ത്രമായി വിഭാവനം ചെയ്യുന്നതില്‍ അസ്വാഭാവികമായൊന്നുമില്ല. മനുഷ്യനില്‍ നിന്നുള്ള ഇറക്കമാണ് തന്നെ പാറ്റയായി കാണാന്‍ കാഫ്കയ്ക്ക് പ്രേരണയായതെങ്കില്‍ അതേ ഇറക്കം തന്നെയാണ് ഉത്തേജിതമായ 'മെമ്മറിയാല്‍' ഉദാസീനനാവുന്ന യന്ത്രഹൃദയത്തിലും ഉള്ളത്.
യന്ത്രം മാനുഷികമായ ഭാവങ്ങളിലേയ്ക്ക് ഇറങ്ങി വന്നിരിക്കുന്നതെങ്ങനെ എന്നും കഥകള്‍ സാക്ഷ്യം പറയുന്നുണ്ട്. ജയേഷിന്റെ 'ഒരിടത്തൊരു ലൈന്മാന്' എന്ന സമാഹാരത്തിലെ (വില : 55 രൂപ) കഥകളില്‍ ആവര്‍ത്തിച്ചു വരുന്ന ഒരു സ്ത്രീ കഥാപാത്രം രതിപ്രിയയാണ്. അതൊരാളോ വാര്‍പ്പുമാതൃകയോ അല്ല. (എന്‍ എസ് മാധവന്റെ കഥകളില്‍ ആവര്‍ത്തിച്ചു വരുന്ന ആണ് കഥാപാത്രം രാഘവനെപോലെ) പേരിന്റെ സാമ്യത്തിനപ്പുറത്ത് ഒരേ പേരുകാരികളായ സ്ത്രീകള്‍ കഥാപാത്രത്തിനപ്പുറത്തുള്ള ആശയലോകത്തിലേയ്ക്ക് വിരള്‍ചൂണ്ടി നില്‍പ്പാണ്. അതിന് ഏറെക്കുറെ നാം പാത്തുവയ്ക്കുന്ന എതിര്‍ലിംഗസങ്കല്‍പ്പങ്ങളുമായി അബോധത്തില്‍ ചാര്‍ച്ചകളുണ്ടാവും. തൂവാനത്തുമ്പികളില്‍ രതിപ്രിയ മരീചികാസ്വഭാവമുള്ള നിഴലാണ്. ഒരു ഫോണ്‍ കോളില്‍ അവളുണ്ട്, നേരിട്ട് ചെല്ലുമ്പോള്‍ ഇല്ലെന്ന അവസ്ഥയാണത്. മറ്റൊരുതരത്തില്‍ ഒരു പ്രതീതിയാഥാര്‍ത്ഥ്യം. പ്രതീതിയും യാഥാര്‍ത്ഥ്യവും തമ്മിലുള്ള സംഘര്‍ഷം കാലവും സ്ഥലവും തമ്മിലുള്ള പൊരുത്തക്കേടായി സന്നിഹിതമാവുന്നത് നാം കാണുന്നു. കഥയുടെ അവസാനത്തില്‍ സൂരിയുടെ കൈത്തണ്ടയില്‍ പിടിക്കുന്ന രതിപ്രിയയോട് അയാള്‍ പറയുന്നത് ഇത് സ്വപ്നമാണെന്നാണ്. അനുഭൂതിയുടെ നിറവില്‍ സൂരി ഉരുവിട്ട കാല്‍പ്പനിക കൂജനമൊന്നും അല്ലത്. മറിച്ച് ഉണരാന്‍ വൈകുന്നതിനെക്കുറിച്ചോര്‍ത്തുള്ള പിടച്ചിലാണ്. സദാചാരം പാരമ്പര്യവുമായി കെട്ടിമറിഞ്ഞ് കാവിക്കൊടികള്‍ നാട്ടുന്നകാലത്തെ സദൃശലിംഗപരിണയത്തിന്റെ അരക്ഷിതാവസ്ഥയെയാണ് 'ലസ്സി'യിലെ രതിപ്രിയയുടെ ഹാവഭാവാദികള്‍ ഒപ്പിയെടുക്കുന്നത്. 'ഏകാകികള്‍ക്കൊരു പൂവിലെ' രതിപ്രിയ ശരീരം വിരുന്നുമേശകളില്‍ വിളമ്പേണ്ടി വരുന്നതിന്റെ നിസ്സഹായതയെ ചൂണ്ടുന്നുണ്ട്. രതിപ്രിയയുടെ കാമുകന് ദേവവ്രതനും ഇതേ കര്‍മ്മം ചെയ്യേണ്ടി വരുന്നു എന്നിടത്ത് ശരീരമെന്ന വില്‍പ്പനച്ചരക്കിന്റെ സാധ്യതയ്ക്ക് ലിംഗഭേദമില്ലെന്ന വര്‍ത്തമാന വാസ്തവത്തില്‍ ഊന്നുന്നു. 'ബോയ് ഫ്രണ്ട്' എന്ന കഥയിലെ രതിപ്രിയ കാമുകനാല്‍ തിരസ്കരിക്കപ്പെടുന്നവളാണ്. ചാരിത്ര്യത്തിലുണ്ടായിരുന്ന നിഷ്ഠയാണ് അവളെ ദുരന്തകഥാപാത്രമാക്കിയത്. ആ ചാരിത്ര്യമാകട്ടെ ഭാവി ഭര്‍ത്താവെന്ന് അവള് കരുതിയ കാമുകനുവേണ്ടി കാത്തുവച്ച സമ്പാദ്യവുമാണ്. ദുരന്തത്തിലേയ്ക്ക് നടന്നുനീങ്ങുകയും ഉണ്ടോ ഇല്ലയോ എന്ന ആശയക്കുഴപ്പം സൃഷ്ടിക്കുകയും ചെയ്യുന്ന ഈ പഴയ പേരുകാരികള്‍ പുറത്തിറങ്ങാന്‍ വയ്യാത്ത ആശയാഭിലാഷങ്ങളുടെ തടവുകൂടുകളും കൂടിയാണ്. കാരൂരിന്റെ മരപ്പാവകളെയും പൂവന്പഴത്തെയും മിശ്രിതങ്ങളായി പെട്ടെന്ന് ഓര്‍മ്മയില്‍ കൊണ്ടു വന്നു നിര്‍ത്തുന്ന കഥാപാത്രത്തിന് 'മീനാക്ഷി'യെന്നാണ് പേര്. ലൈന്മാന് കൃഷ്ണന്‍കുട്ടിയുടെ വിഹഗനോട്ടത്തിനും നാട്ടുകാരുടെ സമാന്തര നോട്ടത്തിനും വിധേയമാവുന്ന വീട്ടിലെ സ്ത്രീ (ഒരിടത്തൊരു ലൈന്മാന്) കുസുമവുമാണ്.
പുറത്തുകടക്കാനാവാത്തതരത്തിലൊരു വിങ്ങലാണ് ജയേഷിന്റെ കഥാപാത്രങ്ങളെ നിഴല്‍രൂപത്തില്‍ പുറത്ത് നിര്‍ത്തിയിരിക്കുന്നതെന്ന് ചുരുക്കം. പ്രണയമോ രതിയോ സാധ്യമാവുന്ന അപൂര്‍വം ഇടങ്ങളില്‍ അവര്‍ക്ക് പേരു ലഭിക്കുന്നുണ്ട്. കൂട്ടത്തില്‍ താരതമ്യേന അപ്രധാനമെന്നു തോന്നിക്കുന്ന, കുട്ടികള്‍, ഒരു മനുഷ്യനെ ഇല്ലാതാക്കുന്ന വിധം തുടങ്ങിയ കഥകളില്‍ പോലും തിക്കുമുട്ടല്‍ കൊണ്ടുള്ള പിടച്ചില്‍ അനുഭവേദ്യമാണ്. 'കുട്ടികളില്‍' 'കുറച്ചു കഴിഞ്ഞപ്പോള്‍ ഞങ്ങളെല്ലാം ചത്തുപോയി' എന്നൊരു അസംബന്ധവാക്യവുമുണ്ട്. പ്രവര്‍ത്തനം നിലയ്ക്കുകയും സഹനം (പാസീവ്നെസ്സ്) കര്മ്മമാവുകയും ചെയ്യുന്ന ഒരു കാലത്തെക്കുറിച്ചുള്ള ഭയമാണ് ഇത്തരം ആഖ്യാനങ്ങളെ സാധ്യമാക്കുന്നത്. ജയേഷിന്റെ കഥകളില്‍ അവിടവിടെയായി എത്തിനോക്കുന്ന സമൂഹം മുഴുവന്‍ ഭയപ്പെടുത്തലിന്റെയും വേലിക്കെട്ടിന്റെയും അന്തരീക്ഷമാണ് തീര്‍ക്കുന്നത്. മനുഷ്യന്റെ അടിസ്ഥാന ചോദനകള്‍ നിരന്തരം നിരീക്ഷണത്തിനു വിധേയമാവുന്നതിനെക്കുറിച്ചുള്ള ഭയമാണ് അത്. അപ്പോഴുണ്ടാകുന്ന, അല്ലെങ്കില്‍ അങ്ങനെ വിഭാവന ചെയ്യുന്ന നിര്‍ജ്ജീവാവസ്ഥയാണ് ജയേഷിന്റെ ലിപികള്‍ക്ക് ആകൃതി നല്‍കുന്നത്. ഇപ്പോള്‍ ഇത്തരം വിഭാവനകള്‍ക്ക് അധികസാധ്യത മുന്നിലിരുന്ന് നമ്മെ തുറിച്ചു നോക്കുകയും ഉള്ളതോ ഇല്ലാത്തതോ എന്ന് ആശയക്കുഴപ്പം നമ്മില്‍ നിലനിര്‍ത്തുകയും ചെയ്യുന്ന കമ്പ്യൂട്ടറുകള്‍ നല്‍കുന്നുണ്ട്. 'നിശ്വാസധാരയായ വേനല്‍, നിര്വൃതിയായ പൂക്കാലം, ജലക്രീഢാലഹരിയായ വര്‍ഷം, കുളിര്ചൂടിയ ഹേമന്തം'. തരളചിത്തനായ ഒരു കാമുകന്റെ വിചാരപ്പെടലുകള്‍ ചില്ലുകൂട്ടില്‍, സിലിക്കണ്‍ താഴ്വാരങ്ങളില് പുതിയ നിറവും ഭാവവും ആര്‍ജ്ജിച്ച് നില്‍പ്പാണ് എന്നു നമുക്ക് മനസ്സിലാവുന്നു. സ്ക്രീന്‍ സേവറായി, വശങ്ങളില് ചെന്നു മുട്ടി പിടയ്ക്കുന്നൊരു മത്സ്യം, കണ്ണാടിച്ചുവരു നക്കുന്ന നായ്ക്കുട്ടി, ഒരിക്കലും നൃത്തം ചെയ്തു തളരാത്ത ഒരു മനുഷ്യക്കുട്ടി... സംഭ്രമിപ്പിക്കുന്ന യന്ത്രങ്ങളുടെ അധികമാനമായി, ഭാവനയ്ക്കായി നീക്കിവച്ചിരിക്കുന്ന നമ്മുടെ തലച്ചോറിലെ കോശങ്ങളില്‍ കയറിപ്പറ്റിയതായി ഊഹിക്കാന്‍ കഥകള്‍ വക നല്‍കുന്നുണ്ട്.
ഭാഷാപരമായ തുടര്‍ച്ചകള്‍ ഇല്ലാതെ ആഖ്യാനവഴി ഭൂതകാലത്തിലെവിടെയോ തടഞ്ഞു നില്‍ക്കുമ്പോഴും ജയേഷിന്റെ കഥകളിലെ പ്രണയത്തെയും രതിയെയും ഭീതിയെയും വിരസതയെയും ഏകാന്തതയെയും എല്ലാം പിന്നെയും സാധുവാക്കുന്നത് സൈബര്‍കാലത്തിന്റെ ദിനാവസ്ഥകളാണ്.
Saturday, April 19, 2014
എന്റെ ജ്ഞാനമുകുളങ്ങൾ
പുസ്തകം : എന്റെ ജ്ഞാനമുകുളങ്ങൾ
രചയിതാവ് : എം.കെ.ഹരികുമാര്‍
പ്രസാധകര് : ഗ്രീന്‍ ബുക്സ്, തൃശൂര്‍
അവലോകനം : സ്വാമി സുധി

കരുണ ജീവനിൽ കുടികൊള്ളുന്ന സഹജമായ സംവേദനമാണ്. അത് മൃഗങ്ങളിൽ പ്രകൃതിദത്തവും ബുദ്ധനിൽ അവബോധനിഷ്ഠവുമാണ്. കാരുണ്യം പരിശീലിപ്പിച്ചെടുക്കാവുന്ന ഒന്നല്ല. അത് സ്വസത്തയെ സംബന്ധിച്ച അവബോധത്തിൽനിന്ന് നാമ്പെടുക്കുന്നതാണ്. മഹാനിർവ്വാണത്തിലേക്കു വഴുതിവീഴുന്നതിനു തൊട്ടുമുമ്പ് ശ്രീബുദ്ധന്റെ ഇരുവശങ്ങളിലുമായി വന്നു നിന്ന ശിഷ്യന്മാരിൽ ഒരു ഭാഗത്തുള്ളവർ ചോദിച്ചു: "അവസാനമായി ഞങ്ങൾക്കൊരു ഉപദേശം തരണം, ഗുരോ." മായാത്ത മന്ദസ്മിതത്തോടെതന്നെ ബുദ്ധൻ പറഞ്ഞു: "ആത്മദീപോ ഭവ."
സ്വയം ജ്വലിക്കുന്ന ഒരു ദീപമായിരിക്കുക. മറുവശത്തുനിന്ന ശിഷ്യന്മാരും അപ്പോൾ ചോദിച്ചു: "അവസാനമായി ഞങ്ങൾക്കും ഒരുപദേശം തരിക."
"കരുണചിത്ത ഭവ"കാരുണ്യമുള്ളവരായിരിക്കുക. ബുദ്ധദർശനത്തിന്റെ അകവും പുറവുമാണ് ഈ രണ്ടു വാക്യശകലങ്ങൾ. അകത്തു സ്വയം ജ്വലിക്കുന്നവനു മാത്രമാണ് പുറത്ത് കാരുണ്യവാനായിരിക്കുവാൻ ആവുകയുള്ളു.
നാഗരികത വികാസത്തിന്റെ പടവുകൾ താണ്ടി മുന്നേറുമ്പോൾ മനുഷ്യനിലെ ദീപം ഒളിമങ്ങി പ്രകാശിക്കുന്നു. അപ്പോഴാണ് യാന്ത്രികമായ കർമ്മങ്ങളും മരവിച്ച പ്രതികരണങ്ങളും അക്രമോത്സുകമായ പെരുമാറ്റങ്ങളും അവനിൽ സംഭവിക്കുന്നത്. ആധുനികജീവതം യന്ത്രസമാനം ഉൽപ്പന്നങ്ങളെ സൃഷ്ടിക്കാനുള്ള തന്ത്രപ്പാടിൽ പരിസ്ഥിതിയേയും ആവാസവ്യവസ്ഥയേയും നിഷ്ഠൂരമായി പീഡിപ്പിച്ചുകൊണ്ടിരിക്കുകയാണ്
ഹരികുമാറിന്റെ ഉൾക്കാഴ്ചയുടെ സ്വയംപൂർണ്ണമായ വാക്യശകലങ്ങൾ വായിച്ചുപോകുമ്പോൾ ജീവകാരുണ്യം നഷ്ടപ്പെട്ട ഒരു സമൂഹത്തിന്റെ ബീഭത്സമായ മുഖം നമ്മിൽ അലോസരം സൃഷ്ടിക്കുന്നു.
"മണ്ണിൽനിന്നും മണ്ണിരയിലേക്കുള്ള ദൂരം ഒരു ജീവിതമാണ്." മണ്ണൊരു ഭൗമസത്തയാണ്. മണ്ണിര ഒരുജീവസത്തയും. മൺതരികളിൽ മറഞ്ഞിരിക്കുന്ന ബോധമണികൾ പ്രാർത്ഥനാനിരതമായപ്പോൾ അതൊരു മണ്ണിരയായി മാറുകയായിരുന്നു. മണ്ണിന് എന്നും മണ്ണായിരിക്കാനാവില്ല. അത് ലൈബിനിസിന്റെ മൊണാഡുകളാണ്. അതിന് മണ്ണിരയിലൂടെ ഒരു ബുദ്ധനിലേക്കു സംക്രമിക്കാനുള്ള പരിണാമവാഞ്ഛയുണ്ട്. മണ്ണിൽ മണ്ണിരയുടെ ഗർഭം ഒരു സാധ്യതയായി നിക്ഷിപ്തമായിരിക്കുകയാണ്.
മണ്ണിരയുടെ അകത്തും പുറത്തും മണ്ണാണ്. മണ്ണിന്റെ ഭൗതികതയും മണ്ണിരയുടെ ജൈവികതയും അണുവിൽനിന്ന് ജീവകോശത്തിലേക്കുള്ള ദൂരമാണ്. ഭൂതശാസ്ത്രവും ജീവശാസ്ത്രവും എവിടെയാണ് സന്ധിക്കുന്നത്? മണ്ണിരയിൽ ഈ സന്ധിസ്ഥാനംനമുക്ക് കണ്ടെത്താനാകും.
ഒരിക്കൽ ശിഷ്യന്മാരുടെകൂടെ നടന്നുപോകുമ്പോൾ ശ്രീബുദ്ധൻ വഴിവക്കിൽ കിടന്നിരുന്ന ഒരു കല്ലിനെ ചുംബിക്കുവാനിടയായി. അപ്പോൾ ഒരു ശിഷ്യൻ ചോദിച്ചു: "ഇപ്പോൾ അങ്ങും കല്ലിനെ പൂജിച്ചു തുടങ്ങിയോ?" ശ്രീബുദ്ധൻ പറഞ്ഞു: "ഞാൻ കല്ലിനെ പൂജിക്കുകയായിരുന്നില്ല. ആ കല്ലിൽ ഒരു ഭാവിബുദ്ധന്റെ മുഖം ഞാൻ കണ്ടു. ആ മുഖത്താണ് ഞാൻ ചുംബിച്ചതു. ഒരോ കല്ലും കാലാന്തരത്തിൽ ഒരു ബുദ്ധനായിത്തീരുമെന്നറിയുമ്പോൾ ജൈവികം, ജഡം എന്നുള്ള ഭേദങ്ങൾതന്നെ എത്ര അർത്ഥരഹിതമായവയാണ്. ഹരികുമാർ സൂക്ഷ്മാർത്ഥങ്ങളെ നിവേശിപ്പിച്ചുകൊണ്ട് എഴുതപ്പെട്ടിട്ടുള്ള ഈ വാക്യങ്ങളെല്ലാം സ്വയം വാചാലങ്ങളാണ്. ചിലപ്പോൾ അവ നമ്മുടെ സത്യസന്ധതയെ ചോദ്യം ചെയ്യുന്നുമുണ്ട്.
"അപ്രതിരോധ്യമായ മൗനം ഞാൻ കണ്ടത് അറവുശാലകളിലേക്കു കൊണ്ടുപോകാനായി ഒരിടത്തു കെട്ടിയ പശുക്കളിലാണ്." മനുഷ്യൻ ആടുമാടുകളുടെ മാംസം കടിച്ചു ചവച്ചിറക്കുമ്പോൾ അവയുടെ വിലാപങ്ങൾ നമ്മുടെ സംസ്കാരത്തിന്റെ അന്തർമണ്ഡലങ്ങളിൽ വ്യാപിച്ച് തോരാത്ത ഒരസ്വാസ്ഥ്യം പകരുന്നുണ്ട്. പോത്തിന്റെ പൊരിച്ച തുടയിൽ കടിച്ചുകൊണ്ടുള്ള മനുഷ്യന്റെ ദിവ്യഭാഷണത്തെ ഗ്രന്ഥകാരൻ ഉപഹാസപൂർവ്വം വിലയിരുത്തുന്നു. ജൈവവ്യവസ്ഥയുമായുള്ള നാഭീനാളബന്ധം നമ്മിൽ വിച്ഛേദിക്കപ്പെടുമ്പോൾ പ്രകൃതിയുടെ നാദധ്വനികൾ നമ്മിൽ നിലയ്ക്കുന്നു. കുയിലുകളുടെ കൂജനം കേട്ടുണരുന്ന നിഷ്കളങ്കമായ മനസ്സ് മനുഷ്യനിൽ സുപ്തികൊള്ളുകയാണ്. രാവിലെ എണീക്കുമ്പോൾ ഒരു കിളിയുടെ ശബ്ദമെങ്കിലും കേട്ടെന്നു ഉറപ്പുവരുത്തുക. ഗ്രന്ഥകാരൻ നൽകുന്ന ഒരു സാന്ത്വനചികിത്സയാണിത്. ഈ തെറാപ്പി ഉള്ളത്തിൽ കൃത്രിമമായി സൃഷ്ടിച്ച താളബോധങ്ങളെ നിഷ്കാസനം ചെയ്യുകയും ഗെയ്മൂർച്ചി പറഞ്ഞതുപോലെ മണ്ഡലങ്ങളുടെ സംഗീതം ജീവബോധത്തിൽ ഉണർത്തുകയും ചെയ്യുന്നു.
സായംസന്ധ്യയ്ക്ക് നാട്ടിൻപുറങ്ങളുടെ വിജനതകളിൽ എവിടെയെങ്കിലും ആകാശത്തേക്കു നോക്കിയിരിക്കുമ്പോൾ കിളികൾ ചേക്കേറാനായി പറന്നുപോകുന്ന കാഴ്ച നമ്മിൽ വീണ്ടും വീണ്ടും സ്വത്വത്തിലേക്ക് തിരിച്ചുപോകാനുള്ള പ്രേരണയായി പരിണമിക്കാറുണ്ട്. എവിടെയാണെന്റെ ഗൃഹം? എവിടെയാണെന്റെ അന്തിമവിശ്രമം? എവിടെയാണെന്റെ സമാധാനം? കൂടിതേടി പോകുന്ന കിളികൾ പ്രതീകങ്ങളായി നമ്മുടെ ഉള്ളിനെ തട്ടിയുണർത്തുന്നു. സൗന്ദര്യശാസ്ത്രത്തിന്റെ മിഴിവാർന്ന ഒരു ചിത്രമാണ് ഗ്രന്ഥകാരൻ ഈ വചനത്തിലൂടെ കോറിയിടുന്നത്.
മരണം മനുഷ്യന് എന്നും ഒരു പ്രഹേളികയാണ്. മരിക്കുവോളം മരണത്തെക്കുറിച്ചു ചിന്തിക്കാതെ ജീവിക്കാൻ കഴിയുന്നത് ഒരപൂർവ്വതയാണ്. മരണം പ്രകൃതിയിലെ മറ്റു പ്രതിഭാസങ്ങൾപോലെ വളരെ സഹജമായ ഒരു പ്രക്രിയയാണ്. ഈയാംപാറ്റകൾ അഗ്നിനാമ്പുകളിൽ വീണ് സ്വയം ജ്വലിക്കുന്നത് തന്നിലേക്കൊരീണമായി മരണത്തിന്റെ സംവേദനത്തെ ആവാഹിക്കുന്നത് ഹൃദ്യമായ ഒരു വിലയിരുത്തലാണ്.
ഹരികുമാർ എഴുതിയ 'എന്റെ ജ്ഞാനമുകുളങ്ങൾ' അനുവാചകനിൽ അഗാധമായ അനുഭവങ്ങളെ
ചുരത്തിതന്നുകൊണ്ടിരിക്കും. ഒറ്റവായനകൊണ്ട് പുറംചട്ടകളിൽനിന്ന് അകംചട്ടകളിലേക്ക് പ്രവേശിക്കാൻ കഴിഞ്ഞെന്നു വരില്ല. ഓരോ വാക്യവും വായിച്ച് അൽപനേരം കണ്ണടച്ചിരുന്ന് ധ്യാനിക്കണം. പ്രകൃതി അതിന്റെ താളബദ്ധമായ ചുവടുവെപ്പുകളോടെ അപ്പോൾ നമ്മിലേക്ക് അരിച്ചിറങ്ങി വരുന്നതു കാണാം. മണ്ണിര, അട്ട, ഉറുമ്പ്, തവള, കോഴി, പശു എന്നീ ജീവികളുടെ
മൗനമുദ്രിതമായ ഭാവപ്പകർച്ചകൾ, നമ്മുടെ സാംസ്കാരികമണ്ഡലത്തിലേക്ക് സന്നിവേശിപ്പിച്ച ക്രൗര്യത്തിന്റെയും വൈരത്തിന്റേയും ചരിത്രപശ്ചാത്തലം നമ്മെ ഓർമ്മപ്പെടുത്തുന്നു.
നാരായണഗുരു ഒരു പീഡ എറുമ്പിനും വരുത്തരുത് എന്ന് പറഞ്ഞു. ഉറുമ്പ് ജീവജാലങ്ങളുടെ ഒരു പ്രതിനിധിയാണ്. ഹീനമായ വലിയ കൊല്ലിനും കൊലയ്ക്കും പിന്നിൽ ഒരു ഉറുമ്പിനെക്കൊന്ന ശീലത്തിന്റെ പശ്ചാത്തലം ഉണ്ടായിരിക്കണം. ചെറിയ കുഞ്ഞുങ്ങൾ തുമ്പിയെ പിടിച്ച് വാലിൽ കല്ലുകെട്ടി പറപ്പിക്കുമ്പോൾ അച്ഛനമ്മമാർ കുഞ്ഞുങ്ങൾക്ക് തുമ്പിയുടെ ജീവരഹസ്യം പറഞ്ഞുകൊടുക്കാറില്ല. കുഞ്ഞിലിരുന്നു സ്പന്ദിക്കുന്ന ജീവൻതന്നെയാണ് തുമ്പിയിലും
സ്പന്ദിക്കുന്നത്.
പ്രസിദ്ധ കൊറിയൻ ചലച്ചിത്രകാരൻ കിം കി ഡുക്കിന്റെ വിഖ്യാതമായ ഒരു ചിത്രമാണ് സ്പ്രിങ്ങ്, സമ്മർ, ഫാൾ, വിന്റർ ആന്റ് സമ്മർ. പ്രസ്തുത ചിത്രത്തിൽ നാലുവയസ്സു പ്രായമുള്ള ഒരു ബാലശിഷ്യനും വൃദ്ധനായ ഗുരുവും ഒരു കൊച്ചുവിഹാരത്തിൽ ശിക്ഷണമധുരമായ ജീവിതത്തെ കൊണ്ടുപോകുന്നതാണ് ചിത്രീകരിച്ചിരിക്കുന്നത്. അവൻ ഒരു ദിവസം തവളയേയും മീനിനേയും
പാമ്പിനേയും കല്ലുകെട്ടി വിടുന്നതുകണ്ട ഗുരു അവനെയൊരു പാഠം പഠിപ്പിക്കുവാൻവേണ്ടി അന്നു രാത്രി അവൻ ഉറങ്ങുമ്പോൾ അവന്റെ മുതുകിൽ ഭാരമുള്ള ഒരു കല്ലുകെട്ടി വയ്ക്കുന്നു. രാവിലെ എണീറ്റപ്പോൾ മുതുകിലെ താങ്ങാനാവാത്ത ഭാരവുമായി അവൻ ഗുരുവിന്റെ അടുത്തുചെന്നു പറഞ്ഞു: "ഗുരോ, ഈ കല്ലൊന്നഴിച്ചു തരൂ." അപ്പോൾ ഗുരു ചോദിച്ചു:"നീ തവളയെ കല്ലുകെട്ടി വിട്ടില്ലേ? നീ മീനിനെ കല്ലുകെട്ടി വിട്ടില്ലേ? നീ പാമ്പിനെ കല്ലുകെട്ടി വിട്ടില്ലേ?" അവൻ എല്ലാറ്റിനും നിഷേധിക്കാതെ ഉത്തരം മൂളി. അപ്പോൾ ഗുരു പറഞ്ഞു:"കാട്ടിൽപോയി അവയുടെ കല്ലുകൾ അഴിച്ച് തിരിച്ചുവന്നാൽ ഞാൻ നിന്റെ മുതുകിലെ കല്ലഴിച്ചുതരാം." പോകുന്നതിനുമുമ്പ് ഒരുവാക്യംകൂടി ഗുരു പറഞ്ഞു "അവയിലേതെങ്കിലും ഒരു ജീവി ചാവുകയാണെങ്കിൽ അതിന്റെ പാപം നിന്റെ ഹൃദയത്തിൽ താങ്ങാനാവാത്ത ഒരു കല്ലായി കിടക്കും." കുഞ്ഞ് കാട്ടിൽപോയി നോക്കിയപ്പോൾ മീൻ ചത്തുപോയി. തവള പതുക്കെ ഏന്തി വലിഞ്ഞു നീങ്ങുന്നുണ്ട്. തവളയുടെ കെട്ടഴിച്ചുവിട്ടു. മീനിനെ സംസ്ക്കരിച്ചു. പാമ്പിന്റെ അടുത്തുപോയി നോക്കിയപ്പോൾ രക്തം ഛർദ്ദിച്ചു മരിച്ചുകിടക്കുന്ന ദൃശ്യം ആ കുഞ്ഞിന്റെ ഹൃദയത്തെ വല്ലാതെ പിടിച്ചുലച്ചു. അവൻ വിങ്ങിവിങ്ങി കരയാൻ തുടങ്ങി. ജീവന്റെ വേദന അവന്റെ വേദനയായി മാറി. ജ്ഞാനിയായ ഒരു ഗുരുവിനുമാത്രമേ വേറൊരാളിലേക്കു ഈ അനുകമ്പയെ പകർന്നുകൊടുക്കാൻ കഴിയുകയുള്ളു.
വെള്ളത്തെ സംബന്ധിച്ച നിരീക്ഷണങ്ങളിൽ ഒന്നിൽ പറയുന്നു. "വെള്ളം നിരന്തരമായ സ്വയംനിരാസമാണ്." എല്ലാ നിരാസങ്ങളിലും നവീകരണത്തിന്റെ ത്വരയുണ്ട്. വെള്ളം വെള്ളത്തെ കണ്ടെത്തുന്നു. വെള്ളം പഴമകളെ നിലനിർത്തുന്നില്ല. പുതുമകൾ വെള്ളത്തിന്റെ ആനന്ദോത്സവമാണ്.
വെള്ളത്തിന്റെ ഈ പ്രവാഹചാതുര്യംകണ്ടുകൊണ്ടായിരിക്കണം ഹെരാക്ലീറ്റസ് പറഞ്ഞത്, നിങ്ങൾക്ക് ഒരു നദിയിൽ രണ്ടുപ്രാവശ്യം കാലുകുത്താനാവുകയില്ല എന്ന്. കൈക്കുമ്പിളിൽ ജലം കോരിയെടുക്കുമ്പോൾ സാഗരത്തിന്റെ സംഗീതം അതിൽ ഞാൻ കേൾക്കുന്നു എന്ന് ഒരു കവി പാടി. വെള്ളത്തിനു ദുഃഖമില്ല എന്നു പറയുമ്പോൾ വെള്ളത്തിനു ഭൂതകാലമില്ല എന്നാണ് അറിയേണ്ടത്. വെള്ളം വർത്തമാനകാലത്തിൽ ഉപസ്ഥിതമാണ്. വർത്തമാനകാലത്തിൽ വെള്ളം വർത്തിക്കുമ്പോൾ അത് ഏറ്റവും പവിത്രമായ നിലയെ നമുക്കു പ്രദാനം ചെയ്യുന്നു. വെള്ളം തളിച്ചു ശുദ്ധീകരിക്കുമ്പോൾ അത് ജീവന്റെ മന്ത്രോച്ചാരണമാകുന്നു.
ഹരികുമാർ എഴുതിയ ഈ 151 സൂക്തങ്ങൾ നിരന്തരം നമ്മോടു സംവദിച്ചുകൊണ്ടിരിക്കുന്നവയാണ്. ജൈവികമായ ഒരു താളത്തിലേക്ക് നമ്മുടെ സ്വത്വത്തെ പ്രതിഷ്ഠിക്കുവാനുള്ള ഒരു ഉത്തേജനം ഈ സൂത്രവാക്യങ്ങൾ സമ്മാനിക്കുന്നുണ്ട്. രാത്രിയിലെ മഴ വിദൂരങ്ങളിലുള്ള ഏതോ ആളുകളുടെ
സന്ദേശത്തെ കൊണ്ടുവരുന്നു. രാത്രി, മഴ, വിദൂരത ഇവയെല്ലാം ഓരോരുത്തരിലും നിരവധി അർത്ഥങ്ങളെ ധ്വനിപ്പിക്കുന്നു. തനിച്ചാകുമ്പോഴാണ് രാത്രിമഴയിൽനിന്നും സന്ദേശങ്ങൾ വായിച്ചെടുക്കുവാൻ നമുക്കു കഴിയുന്നത്. മഴയുടെ ആരവത്തെ ധ്യാനിക്കുമ്പോൾ അതിൽനിന്നും ഖുർ-ആനും ബൈബിളും ഗീതയും ധ്വനിയും പ്രതിധ്വനിയുമായി നമ്മുടെ ബോധവിഹായസ്സിൽ പടർന്നുകയറുമ്പോൾ ഈ പ്രകൃതിതന്നെ നമുക്ക് ദൈവരാജ്യത്തിന്റെ ഭൂമിക പണിതുതരുന്നു. മഴയും
കാറ്റും വെയിലും മണ്ണും മരവും വിണ്ണും എല്ലാം പുതിയ തത്ത്വങ്ങളെ നമ്മിൽ കൊണ്ടുനിറയ്ക്കുന്നു.
എം.കെ.ഹരികുമാറിന്റെ 'എന്റെ ജ്ഞാനമുകുളങ്ങൾ' കാലദേശങ്ങളെ ഉല്ലംഘിച്ചുനിൽക്കുന്ന ഒരു അവബോധത്തിലേക്കു നീളുന്ന സൂചികകൾപോലെയാണ്. വായനക്കാരന്റെ അകം നിറയെ ശബ്ദങ്ങളെ ജനിപ്പിച്ച് സ്വയം നിശ്ശബ്ദമാകാൻ പ്രേരിപ്പിക്കുന്നവയാണ് ഓരോ വചനവും. കൂടുതൽ അഗാധമായ വായന ഇതാവശ്യപ്പെടുന്നു.

Subscribe to:
Posts (Atom)