Friday, April 25, 2014

മഞ്ഞവെയില്‍ മരണങ്ങള്‍

പുസ്തകം : മഞ്ഞവെയില്‍ മരണങ്ങള്‍
രചയിതാവ് : ബെന്യാമിന്‍
പ്രസാധകര്‍ : ഡി.സി.ബുക്സ്
അവലോകനം : അബ്ദുള്ള മുക്കണ്ണി



ട്ടേറെ അവാര്‍ഡുകളും വായനക്കാരുടെ പ്രശംസകളും നേടിയ ആടുജീവിതം എന്ന നോവലിന് ശേഷം ബെന്യാമിന്‍ അദ്ദേഹത്തിന്റെ പുതിയ മഞ്ഞ വെയില്‍ മരണങ്ങള്‍ എന്ന നോവലുമായി വന്നിരിക്കുയയാണ്. ഒരു ക്രൈം ത്രില്ലര്‍ പോലെ നമുക്ക് ഇത് വായിച്ചു പോകാം. ആടുജീവിതം എന്ന നോവല്‍ കൊണ്ടു മലയാള സാഹിത്യത്തില്‍ വേരുറപ്പിച്ച അദ്ദേഹത്തിന്റെ എഴുതാനുള്ള കഴിവും വായനക്കാരെ ഒട്ടും ബോറടിപ്പിക്കാത വായിപ്പിക്കാനുള്ള കഴിവും നോവലിലും പ്രകടമാണ്! എഴുത്തുകാരനായ ബെന്യാമിനും അദ്ദേഹത്തോടൊപ്പം ജീവിക്കുന്ന സുഹൃത്തുക്കളും കഥാപാത്രമാകുന്ന നോവല്‍ നമ്മെ നിരാശനാക്കുന്നില്ല! എങ്കിലും പ്രവാസമെന്ന നോവലിലൂടെ മുകുന്ദനും ഫ്രാന്‍സിസ് ഇട്ടിക്കൊരയിലൂടെ ടി.ഡി. രാമകൃഷ്ണനും സ്വീകരിച്ച അതേ രചനാതന്ത്രങ്ങള്‍ ഇതിലും ബെന്യാമിന്‍ പിന്തുടരുന്നതില്‍ വായനക്കാര്‍ ദോഷം കണ്ടേക്കാം !! ഡീഗോ ഗാര്‍ഷ്യ(?) എന്ന ദ്വീപിലും കേരളത്തിലുമായി നടക്കുന്ന സംഭവ പരമ്പരകളുമാണ് നോവലിന്റെ ഇതിവൃത്തം! നോവലിലെ കഥ ഓരോ വായനക്കാരനും സ്വകാര്യമായി ആസ്വദിക്കേണ്ടതുകൊണ്ടു അതെക്കുറിച്ച് ഇവിടെ ഒന്നും പരാമര്‍ശിക്കുന്നില്ല! ...

"അച്ചടിച്ച്‌ വരുന്ന എല്ലാ കഥകളും വായിക്കണമെങ്കില്‍ ബാങ്ക് കാരുടെ .ടി.എം.പരസ്യം പോലെ ഏഴു ദിവസം ഇരുപത്തിനാല് മണിക്കൂര്‍ മുഴുവന്‍ വേണ്ടി വരും, അതുകൊണ്ട് തലക്കെട്ടിലൂടെ ഒരോട്ട പ്രദക്ഷിണമാണ്.ചിലപ്പോള്‍ കഷ്ടിച്ചോരു പാരഗ്രാഫ് അത്രതന്നെ,ജയേന്ദ്രന്‍ പറയുമായിരുന്നു... ഏതൊരു നോവലിസ്റ്റിനും ഞാന്‍ ആദ്യത്തെ അമ്പതു പേജിന്റെ സൌജന്യം അനുവദിച്ചിട്ടുണ്ട്, അതിനപ്പുറത്തേക്ക് എന്നെ കൊണ്ടു പോകേണ്ടത് എഴുത്തുകാരന്റെ കടമയാണ് സാഹചര്യം ഒക്കെ പോയിരിക്കുന്നു, ആദ്യത്തെ അഞ്ചു പെജിനുള്ളില്‍ ശ്രദ്ധ പറ്റാനായില്ലെങ്കില്‍ പിന്നൊരു വായനക്കാരനെ നേടുക അസാധ്യം എനിക്ക്തോന്നുന്നത്" നോവലില്‍ അന്ത്രപ്പേര്‍ എന്ന കഥാപാത്രം പറയുന്നതാണ്‌ മുകളിലുദ്ദരിച്ച വരികള്‍! എല്ലാ എഴുത്തുകാര്‍ക്കുമുള്ള ഒരു മുന്നറിയിപ്പാണ് ഇത്.. വെല്ലുവിളികളെ അതിജീവിക്കാന്‍ കഴിവുള്ള കേരളത്തിലെ എഴുത്തുകാരുടെ മുന്‍നിരയില്‍ മുകുന്ദനും പുനത്തില്‍ കുഞ്ഞബ്ദുളളയും മാത്രമേയുള്ളൂ..

No comments:

Post a Comment

താങ്കൾ എന്തുപറയുന്നു പുസ്തക വിചാരത്തെപ്പറ്റി ?