പുസ്തകം : ദൈവം ഒഴിച്ചിട്ട ഇടം
രചയിതാവ് : രാമചന്ദ്രന് വെട്ടിക്കാട്
പ്രസാധകര് : സൈകതം ബുക്സ്
അവലോകനം : കുഴൂര്‍ വിത്സന്
നിന്റെ കവിതകള്‍
വീണ്ടും ശ്വസിക്കുന്നതിന്
തൊട്ട് മുന്‍പ്
അരി തിളച്ച് തൂവുന്നതിന്റെ മണം കൊണ്ടു.
സ്വന്തമായി ഉണ്ടാക്കിയ
അരികൊണ്ട് മാത്രം
എന്നും രാവിലെ കഞ്ഞി
കുടിച്ചിരുന്ന അപ്പന്
വന്ന് ചോദിച്ചു
നീയും രാമചന്ദ്രനും
തമ്മിലെന്ത്
അവന് എവിടത്തുകാരനാണ്
കള്ള് കുടിക്കുമോ
പണിയെടുക്കുമോ
കുടുമ്മം നോക്കുമോ
അരി തൂവിയ മണത്തിന്റെ കൂടെ
അമ്മയും വന്നു
അമ്മയും ചോദിച്ചു
ആ ചെക്കനേതാണ്
നിന്റെ കൂടെയാണോ പണിയെടുക്കുന്നത്
മലയാളിയാണോ (ക്രിസ്ത്യാനി അല്ലല്ലേയെന്ന് അമ്മയുടെ ഭാഷ)
അവനെന്തെങ്കിലും
തിന്നാന്‍ കൊടുക്കേണ്ടി വരുമോ
അമ്മിണിയും വന്നു
അവള് മാത്രം ചിരിക്കുന്നത് കണ്ടു.
നിന്റെ കവിതകള്‍
വീണ്ടും ശ്വസിക്കുമ്പോള്‍
അവള് മാത്രം കരയുന്നത് കേട്ടു.
നിന്റെ കവിതകള്‍
വീണ്ടും ശ്വസിക്കുന്നതിന് മുന്‍പ്
ഞാന്‍ എന്നോട് തന്നെ
ചോദിക്കുകയാണ്
നീ ആരാണ്
എവിടത്തുകാരനാണ്
എങ്ങനത്തെയാളാണ്
നീയെന്റെ ആരാണ്
ഇതെഴുതുമ്പൊള്‍ നീയെത്ര അകലെയാണ്. എങ്കിലും എന്റെയും നിന്റെയും കവിതകള്‍ ശ്വസിക്കുന്നത് ഒരേ വായുവാണ് എന്നെനിക്ക് തോന്നുന്നു.
അന്തരീക്ഷം കൊണ്ട്, പ്രാണവായു കൊണ്ട് കൂടപ്പിറപ്പുകളായ നമ്മുടെ കവിതകള്‍ക്ക് സ്നേഹം കൊണ്ട് മാത്രം ഈ കുറിപ്പ്. നമ്മുടെ തൃശ്ശൂര്‍ ഭാഷയില്‍
ഒരു എടാ പോടാ വിളി.
------------------------------
ഒരു വെള്ളിയാഴ്ച്ച
നാട് വിട്ട് ഗള്‍ഫിലെത്തിയവരുടെ ഞായറാഴ്ചയാണ് വെള്ളിയാഴ്ച. അനൂപ് ചന്ദ്രന്റെ കവിതയില്‍ ഉള്ള പോലെ നനച്ചിട്ട കിനാക്കള്‍ അലക്കി വെളുപ്പിക്കാനുള്ള ഒരു വെള്ളിയാഴ്ച. വെന്തുവോ ജീവിതമെന്ന് രുചിച്ച് നോക്കുവാനൊരു വെള്ളിയാഴ്ച.
അവധിയില്ലാത്ത വാര്‍ത്തകളില്‍ നിറഞ്ഞ് ദുബായ് മീഡിയ സിറ്റിയിലെ ഏഷ്യാനെറ്റ് ഓഫീസില്‍ ഒരു വാര്‍ത്താ വായനക്കാരന് ഇരിക്കുകയാണ്. നടക്കുകയാണ്. ഇടക്കിടെ സിഗരറ്റ് വലിക്കുകയാണ്. വാര്‍ത്തകളില്‍ നിന്ന് രക്ഷപ്പെടുത്തണേയെന്ന് ആരോടോ പിന്നെയും പിന്നെയും പറയുകയാണ്. ഒരു കാര്‍ നിറയെ കവിതയുമായി നീയന്ന് താഴെ വന്നു. ഖത്തറില്‍ നിന്ന് ദുബായ് വരെയുള്ള വേഗതയില്‍ കവിത, കുപ്പിയില്‍ കവിത. കൂടെയുള്ള കടിക്കാടിലും ശശിയിലും നജൂസിലും കവിത. വലിക്കുന്ന സിഗരറ്റിലും കവിത. തൃശ്ശൂര്‍ സാഹിത്യ അക്കാദമിയുടെ വഴിയിലെവിടെയോ മറന്നുവെച്ച പ്രിയപ്പെട്ടവരെ കാണാനെന്ന പോലെ ഞാനോടിവന്നു. എടായെന്ന് ഞാന്‍ വിളിച്ചു. പോടായെന്ന് ഇടക്കിടെ നീ പറഞ്ഞു.
നീ പകുത്ത സിഗരറ്റിനിടക്ക് നഷ്ടപ്പെട്ടപ്പോള്‍ എപ്പഴോ ഞാന്‍ എന്നോട് തന്നെ ചോദിച്ചിരുന്നു. ഈ രാമചന്ദ്രന് ആരാണ്, എവിടത്തുകാരനാണ്, എങ്ങനത്തെയാളാണ്.
രാമചന്ദ്രാ ഏത് സ്കൂളില്‍
ഏത് ബഞ്ചിലാണ്
നമ്മളൊരുമിച്ച് പഠിച്ചത്.
എപ്പോഴാണ് നീ
ജീവിതത്തിലേക്ക് മരിച്ചത്
എപ്പോഴാണ് നീ
കവിതയിലേക്ക് ജനിച്ചത്.
അതേടാ, ഏതോ സ്ക്കൂളില്‍ ഏതോ ഒരു ബഞ്ചില്‍ ഒരുമിച്ചിരുന്നതിന്റെ ചൂട്, കുറേ നേരം ഒരുമിച്ചിരിക്കുമ്പോള്‍ ഉണ്ടാകുന്ന ബഞ്ചിന്റെ ചൂട്,
എന്തോ ഒരു ചൂടിന്റെ ഇഷ്ടം ചൂടിന്റെ ധൈര്യം നമുക്കിടയില്‍.
വാര്‍ത്തകളിലേക്ക് ഒറ്റയ്ക്കാക്കി ഒരു കാര്‍ കവിതയുമായി നീയന്ന് ഓടിച്ച് പോയപ്പോള്‍ വല്ലാതായി. സ്കൂളിന്റെ പടി മുതല്‍ തല്ല് പിടിച്ചും തമ്മില്‍ കെട്ടിപ്പിടിച്ചും വീട്ട് പടിക്കലെത്തുമ്പോള്‍ ഒരു രാത്രിയിലേക്ക് വിരിയുന്നതിന്റെ എന്തോ സങ്കടം പോലെ ഒന്ന് -
'ഉറക്കം വിട്ടുണരുന്നത്' എന്ന നിന്റെ ഈ കവിത വായിക്കുമ്പോള്‍ ഇപ്പോള്‍ അത്ഭുതം തോന്നുന്നു.
“ശ്രീധരേട്ടന്റെ ഇടവഴിയും
പാറേം തോടും കടന്നാണ്
ഉറക്കത്തിലെന്നും
സ്വപ്നത്തിലേക്കിറങ്ങുന്നത്.
കായ്ച്ചുനില്ക്കുന്ന മദിരാശിമരവും
കടന്ന് സ്കൂളിലെത്തുമ്പോഴേക്കും
സെക്കന്റ് ബെല്ലടിച്ചിരിക്കും.
പിന്ബെഞ്ചില്
സുരേന്ദ്രനും ജോസും
നേരത്തേയുണ്ടാകും,
ഹോം വര്‍ക്ക് ചെയ്യാതെ.
മാരാര്‍ മാഷെത്തുമ്പോഴേക്കും
എന്റെ പുസ്തകം പകര്‍ത്താന്‍."
ഹോം വര്‍ക്കുകള്‍ ചെയ്യാത്ത ഒരു മുതിര്‍ന്നയാള്‍ ഹോം വര്‍ക്കുകള്‍ക്കിടയിലും കവിത കാണുന്ന നിന്നെ ഒന്ന് പകര്‍ത്തുകയാണ്. നിന്റെ സ്നേഹത്തിന്റെ ഒരു ടെസ്റ്റ് പേപ്പറില്‍ എങ്കിലും വിജയിക്കുവാന്‍.
********************
കവിതയിലെ
രണ്ടാം നിരക്കാരന്;
ജീവിതത്തിലെ
സെക്കന്റ് ഷോകളും
ഇതാ ഞാന്‍ ഒരു വിശ്വമഹാകവിയെ അവതരിപ്പിക്കുന്നു എന്ന മട്ടിലാണ് മിക്ക അവതാരികകളും വരാറുള്ളത്. രാമചന്ദ്രന് വെട്ടിക്കാട് എന്ന യുവകവിയുടെ ആദ്യ പുസ്തകത്തിന്റെ അവതാരികാകാരന് അങ്ങനെയെഴുതാന്‍ മനസ്സില്ല. വെട്ടിക്കാട് ഒരു വിശ്വമഹാകവിയോ ഒന്നാം നിര കവിയോ അല്ല എന്നതു തന്നെ അതിനു കാരണം. മലയാള കവിതയില്‍ എന്തു കൊണ്ടും രണ്ടാം നിരക്കാരനാണ് രാമചന്ദ്രന് വെട്ടിക്കാട്. രണ്ടാം നിര ബഞ്ചില്‍ ഇരുന്ന് പഠിക്കുന്നതിനെക്കുറിച്ച് അയാള്‍ എഴുതുന്നത് പോലെ ജീവിതത്തിലെ സെക്കന്റ് ഷോകളെക്കുറിച്ച് അയാള്‍ പറയുന്നത് പോലെ കവിതയിലും അയാള്‍ രണ്ടാം നിരയിലായിപ്പോകുന്നു.
കാരണങ്ങള്‍ പലതാണ്. നാട്ടിലേത് പോലെ ഒരു ഒന്നാന്തരം ജീവിതമല്ല ഗള്‍ഫിലേത്. കുറേക്കാലമായി രാമചന്ദ്രന് വെട്ടിക്കാട് ഗള്‍ഫിലാണ്. ഇടക്ക് ഒന്നാന്തരം ജീവിതം കുടിക്കുവാന്‍ ഒന്നാം തരം ജീവിതം ഉറങ്ങുവാന്‍ അയാള്‍ നാട്ടിലെത്താറുണ്ട്. ഈ ഒന്നാം തരത്തിനും രണ്ടാം തരത്തിനും ഇടയിലാണ് വെട്ടിക്കാടിന്റെ കവിതയെന്ന് തോന്നുന്നു. ഗള്‍ഫിലായിരിക്കുമ്പോഴും എട്ടേ എട്ടു വരികള്‍ കൊണ്ട് നാട്ടില്‍ കാല് കുത്തുവാന്‍ ഇയാള്‍ക്കാകുന്നുണ്ട്. അത് തന്നെയാണ് ഈ കവിതകളും ഇച്ഛയും ഊര്‍ജ്ജവും. ഈ എട്ടു വരികള്‍ ഒന്നിരുത്തി വായിക്കുക.
"ലേബര്‍ ക്യാമ്പില്‍ നിന്നും
സി-റിംഗ് റോഡ് വഴി
IBQ ബാങ്കിന്റെ പരസ്യത്തിലെ
ഗോതമ്പ് പാടത്തിലൂടെ
വഴിയരികിലെ പച്ചപ്പിലൂടെ
പാടത്തേക്കിറങ്ങി.
വരമ്പത്തെ പുല്ലിലെ
പുലര് മഞ്ഞില്‍ കാല് തണുത്തു."
(സെക്കന്റ് ഷോ)
മരുഭൂമിയില്‍ നിന്ന് എട്ട് വരി കൊണ്ട് നാട്ടിലെത്തി കാല് തണുപ്പിക്കാനുള്ള കവിതയുടെ മാജിക് ഇയാള്‍ സ്വന്തമാക്കിയിട്ടുണ്ട്. അതിന് മഹാകവികളുടെ അനുഗ്രഹാശിസുകളോ അക്കാദമികളുടെ അംഗീകാരങ്ങളോ ഒന്നുമല്ല അടിസ്ഥാനം. നാട്ട് വഴികളിലൂടെ ചെരിപ്പിടാതെ നടന്നതിന്റെ ഊര്‍ജ്ജം, മരുഭൂമിയില്‍ പകലന്തിയോളം പണിയെടുക്കുന്നതിന്റെ തഴമ്പ്, കണ്ടവരൊക്കെ കൂട്ടുകാരാകുന്ന ഇഹലോകത്തേയും ഇ-ലോകത്തേയും മനുഷ്യപ്പറ്റ്. അതൊക്കെ തന്നെയാണെന്ന് എനിക്ക് തോന്നുന്നു. നിങ്ങള്‍ക്ക് എന്ത് തോന്നുന്നു?
ജീവിതം സെക്കന്റായിപ്പോകുന്ന പ്രവാസിയുടെ സാധാരണ ജീവിതം ആവിഷ്കരിക്കുന്ന 'സെക്കന്റ് ഷോ' എന്ന ഒറ്റക്കവിത മാത്രം മതി രാമചന്ദ്രന് വെട്ടിക്കാടിനെ കവിയെന്ന് വിളിക്കുവാന്‍. പരാജയത്തിന്റേയും അവിശ്വാസത്തിന്റേയും മതവും രാഷ്ട്രീയവും രാമചന്ദ്രന്റെ കവിതകള്‍ അവതരിപ്പിക്കുന്നുണ്ട്.
"നാല് പേര് ചേര്‍ന്ന്
മേയുന്ന അവളുടെ
മാറില്‍ കിടന്ന്
സ്വര്‍ണ്ണക്കുരിശിലെ
യേശുവിന് ശ്വാസം മുട്ടി.
അതു കണ്ട് അതിലൊരുവന്റെ
കൈയിലെ പച്ച കുത്തിയ
ചെഗുവേര ചിത്രത്തിന്
ചിരി പൊട്ടി."
(ഇതിനായിരുന്നോ)
ഓര്‍മ്മ കവിതയുടെ നില നില്‍പ്പ് കൂടിയാണ്. കാലത്തിന്റേയും. അഴുക്കാകുന്നതിന് മുന്‍പ് കേരളം വിട്ടതിനാലാവണം വെട്ടിക്കാടിന്റെ കവിതയിലെ മതമില്ലാത്ത സാഹോദര്യം വായിക്കാന്‍ നല്ല കൌതുകമാണ്.
"വടക്കുപുറത്തെ അമ്മിക്കല്ലിളക്കി
വയലിനെ മുറിച്ച്
ജോസേട്ടന്റെ വാറ്റ് പുരയും
തകര്‍ത്തിട്ട് നിലക്കാത്ത ഓട്ടം.
ഒറ്റ വേലിച്ചാട്ടത്തിന്
പോയിരുന്ന
കുട്ടേട്ടന്റെ വീട്ടിലേക്ക്
കിലോമീറ്ററുകള്‍, മേല്‍പ്പാലം.“
(സമാന്തരം)
രാമചന്ദ്രന്റെ കവിതയില്‍ ഇപ്പോഴും ഒരു കേരളമുണ്ട്. മതം, ജാതി, പണം, ആണ്, പെണ്ണ്, അധികാരം നാനാവിധത്തില്‍ (നൂറാവിധത്തിലോ) ഛിന്നഭിന്നമായിപ്പോകുന്ന ഒരു കേരളമല്ല അത്. ഓര്‍മ്മയിലെ ഒരു കേരളം. അത് പുനര്‍നിര്‍മ്മിക്കുക എളുപ്പമല്ല. അങ്ങനെയൊരു സ്വപ്നവഴി കൂടി ഈ കവിതകള്‍ വായനക്കാരന് നല്‍കുന്നുണ്ട്.
ആത്മസംഘര്‍ഷം കവിതകളുടേയും കവികളുടേയും അടിസ്ഥാനമാണ്. വെട്ടിക്കാടിന്റെ ഒരു നിരീക്ഷണം നോക്കുക.
"വേട്ടക്കാരന്
വേട്ടക്ക് വരാതായപ്പോള്‍
ഇരകള്‍ക്ക് മുഷിഞ്ഞു.
പിന്നെയവര്‍
പരസ്പരം വേട്ടയാടി."
(വേട്ടക്കാരനും ഇരകളും)
മണ്ണില്‍ വേരുറപ്പിച്ചവനെങ്കിലും മരുഭൂമിയില്‍ ഒട്ടേറെ യു ടേണുകള്‍ തിരിഞ്ഞുവെങ്കിലും വെട്ടിക്കാട് എന്ന കവിയുടെ കവിത സ്വന്തം ഇടം കണ്ടെത്തിയത് സൈബര്‍ ലോകത്താണ്. സൈബര്‍ ബിംബങ്ങളിലൂടെ തന്നെ കവിതയാവിഷ്ക്കരിക്കാന്‍ ഇവനാവുന്നുണ്ട്.
“സീലിംഗില്‍ തൂങ്ങുന്ന
ഈ ഒറ്റക്കയറിലൂടെ
ഇന്‍വിസിബിള്‍ ആയത്
ജീവിതത്തിന്റെ പാസ്സ് വേഡ്
മറന്ന് പോയത് കൊണ്ടാണ്.”
(പാസ്സ് വേര്‍ഡ്)
ബന്ധങ്ങളുടെ കാലത്തില്‍ ഈ കവിയുടെ ജന്മപരമ്പരയില്‍ ആരോ കഠിനമായി കൂടോത്രം ചെയ്തിട്ടുണ്ടെന്ന് പറയാതെ വയ്യ. അച്ഛനും കവിയും മകളും പരിസരമായി അവതരിക്കുന്ന വരികള്‍ നോക്കുക:
“അച്ഛന്റെ അച്ഛനെവിടെയെന്ന്
ഇളയമകള്‍ ചോദിക്കെ
മരിച്ച് പോയെന്ന മറുപടിക്ക്
എനിക്ക് കാണാനായില്ലല്ലോ-
യെന്നവളുടെ സങ്കടം.
നിന്നെക്കാണിക്കാനൊരു
ഫോട്ടോ പോലും കരുതിയില്ലെന്ന
കുറ്റബോധം കണ്ണ് നിറക്കും.”
(അച്ഛന്)
ജനിച്ച നാടിനും, ജീവിതത്തോട് പോരടിക്കുന്ന നാടിനും, ആഗോളമായി പടര്‍ന്ന് കിടക്കുന്ന സൈബര്‍ നാടിനും ഇടയില്‍ ഇതാ ഒരു കവി തന്നെ അടയാളപ്പെടുത്തുകയാണ്. അതിലൂടെ ഒരു മനുഷ്യനെ അടയാളപ്പെടുത്തുകയാണ്. ഈ കവിതകളില്‍ വായനക്കാരാ നീ നിന്നെയും കണ്ടെടുത്തു കൊള്ളുക.
**********************
കവിത കുടിച്ച് കവിത വലിച്ച് കവിത പാടി കവിത കണ്ട് ഒരു ദിവസം ഞങ്ങള്‍ നാലുപേര്‍. കവിതയുടെ ഒരു പകല്ക്കിനാവന്, കവിതയുടെ ഒരു എരകപ്പുല്ല്, കവിതകളുടെ ഒരു വെട്ടിക്കാട്, കവിതയുടെ ഈ കുരിശുമരം, ഞങ്ങള്‍ നാല് പേര് എത്ര കിടന്നിട്ടും ഉറങ്ങിയില്ല. എത്ര തളര്‍ന്നിട്ടും ഉറങ്ങിയില്ല. എത്ര കുടിച്ചിട്ടും ദാഹം തീര്‍ന്നില്ല. കവിത കലര്‍ന്ന ആ പാതിരാത്രിയില്‍ വില്ലയില്‍ നിന്നൊഴിപ്പിച്ച ഒരു ധനവാന്റെ കാറിന്റെ കാറ്റഴിക്കുവാന്‍ ഞാന്‍ പാട്പെട്ടു. നീയന്ന് ധൈര്യത്തോടെ കൂട്ടുകൂടി. വയനാടന്‍ മലനിരകളില്‍ ഒരു വര്‍ഗ്ഗീസിനേയും സുധാകരനേയും പോലെ വിപ്ലവത്തിന്റെ രണ്ട് ഫോട്ടോസ്റ്റാറ്റുകള്‍. അന്ന് രാത്രി പോലീസിനെ പേടിച്ച് മിണ്ടാതെ നാല് പേരും ഒരു വില്ലയിലെ മുറിയില്‍ കെട്ടിപ്പിടിച്ച് കിടന്നു. പിന്നീടെപ്പോഴോ നമ്മളുറങ്ങിപ്പോയി. ഏറെ നാളുകള്‍ക്ക് ശേഷം നീയൊരു കവിത തന്നു.
(നിനക്ക് ഞാനില്ലേയെന്ന്)
ഇന്ന് ആ കവിത ഒരിക്കല്‍ കൂടി വായിക്കുമ്പോള്‍ രാമചന്ദ്രാ, ഞാന്‍ നിന്നോട് തന്നെ ചോദിക്കുകയാണ്
നീ ആരാണ്
നീ എവിടത്ത് കാരനാണ്
എങ്ങനത്തെയാളാണ്
നീ എന്റെ ആരാണ്.
Wednesday, February 29, 2012
Sunday, February 26, 2012
ഞാന്‍ പ്രവാസിയുടെ മകന്
പുസ്തകം : ഞാന്‍ പ്രവാസിയുടെ മകന്
രചയിതാവ് : സൈനുദ്ധീന്‍ ഖുറൈഷി
പ്രസാധകര് : സമയം പബ്ലിക്കേഷന്‍സ് , കണ്ണൂര്‍
അവലോകനം : കുഞ്ഞൂസ്

'ഞാന്‍ പ്രവാസിയുടെ മകന് ' എന്ന കഥ ഒരുപക്ഷേ, ഓണ്‍ലൈനില്‍ സജീവമായിട്ടുള്ള ഒട്ടുമിക്കവര്‍ക്കും പരിചിതമാകും. എഴുത്തുകാരന് ആരെന്നറിയാതെ ഈമെയിലിലൂടെ ഒരു പാട് ചുറ്റിക്കറങ്ങിയിട്ടുള്ള ഈ കഥ നമ്മില്‍ പലരുടെയും കണ്ണുകളെ നനയിച്ചിട്ടും ഉണ്ടാകും. തുടര്‍ന്ന്, കലാകൌമുദിയില് പേര് വെക്കാതെ പ്രസിദ്ധപ്പെടുത്തി വന്നപ്പോഴാണ്, ഇതിന്റെ കഥാകാരന് നമ്മില്‍ ഒരാളായ സൈനുദ്ധീന്‍ ഖുറൈഷി ആണെന്ന് പലരും അറിയുന്നത് തന്നെ. അദ്ദേഹത്തിന്റെ പതിനഞ്ചോളം കഥകളുടെ ഒരു സമാഹാരമാണ് 'ഞാന്‍ പ്രവാസിയുടെ മകന്' എന്ന ഈ കൊച്ചു പുസ്തകം. ഗള്‍ഫ് ജീവിതത്തിന് അനന്തമായ വൈവിധ്യങ്ങളുണ്ട് , വിശ്വസിക്കാനാവാത്ത ഏടുകളുണ്ട് , അമ്പരപ്പിക്കുന്ന സാധ്യതകളും വിചിത്രങ്ങളായ അന്ത്യങ്ങളുമുണ്ട്. ഇവയൊക്കെ നിറങ്ങളുടെ അധിക കലര്‍പ്പില്ലാതെ പറയാന്‍ സൈനുദ്ധീന്‍ സാധിക്കുന്നു എന്ന് ഇതിന്റെ അവതാരികയിലൂടെ ബെന്യാമിന് നമ്മോടു പറയുന്നു. (വില : Rs. 75/-)
വ്യത്യസ്തമായ ആശയങ്ങളും ആഖ്യാന ശൈലികളും കൊണ്ട്, തികച്ചും വ്യത്യസ്തമാണ് ഓരോ കഥയും... അമ്മ, വീട്, പ്രകൃതി, പ്രണയം എല്ലാം ചേര്‍ത്തു പിടിച്ച കഥകള്‍ , വായനക്കാരന്റെ ഹൃദയത്തോട് സംവദിക്കുന്നു... 'മലയിറങ്ങുന്ന ജിന്നുകള്‍' എന്ന ആദ്യ കഥ, വിശ്വാസങ്ങളെ , പ്രത്യേകിച്ചും മന്ത്രിച്ചൂതലും ജപിച്ചു കെട്ടലും തുടങ്ങിയവയെ പരിഹാസപൂര്‍വ്വം ചോദ്യം ചെയ്യുന്ന കഥാകാരന്, 'പിരമിഡുകള്‍ ഉണ്ടാകുന്നത്' എന്ന കഥയിലൂടെ നെഞ്ചിലേക്ക് കോരിയൊഴിക്കുന്ന തീയില്‍ ഉള്ളം വെന്തു നീറുന്നു.
'ഒറ്റ മുറിയിലെ കുടുംബങ്ങള്‍ ' ഗള്‍ഫിലെ കുടുംബജീവിതം ഹാസ്യാത്മകമായി വരച്ചു കാട്ടുന്ന കഥ, നാട്ടിലെ നല്ലൊരു വീട് അടച്ചിട്ടിട്ട് ഗള്‍ഫില്‍ ദാമ്പത്യമനുഭവിക്കാന്‍ വന്ന ഒരു ശരാശരി മലയാളിയുടെ നേര്‍ചിത്രമാകുന്നു. നാട്ടുരാജാക്കന്മാരുടെ കാലാള്‍പ്പട ചതച്ചമര്‍ത്തിയ വീഥിയുടെ മുറിവുകളില്‍ ശരീരം ദാനം ചെയ്യാന്‍ ദൈവം കല്‍പ്പിച്ച ദേവദാസികളുടെ നീറലുകളില്‍ നിന്നും ചേരിയിലേക്ക് വിസ്സര്‍ജ്ജിക്കപ്പെട്ട വസ്തുക്കള്‍ - തന്തയില്ലാത്ത മക്കള്‍ , അതേ, 'അവന്റെ കഥ ആരുടെയൊക്കെയോ കഥ'യാവുന്നത് അങ്ങിനെയാണ്...
ഒരു ആയുസ്സ് മുഴുവന്‍ പ്രാരാബ്ധങ്ങളുടെ ഭാരവും പേറി തളര്‍ന്നു വീണ കുറെ മനുഷ്യ ജീവിതങ്ങള്‍ക്ക് മേല്‍ തിരിച്ചറിവിനായി നമ്മള് കുഴിച്ചിട്ട മറ്റൊരു ഭാരം - 'മീസാന്‍ കല്ല്!. !!....' മൂകസാക്ഷികളായ ഈ മീസാന്‍ കല്ലുകള്‍ക്ക് താഴെ ആരുമറിയാതെ പോയ എത്രയോ ജീവിതങ്ങള്‍ , മാറ്റങ്ങളുടെ ത്വരിത പ്രയാണത്തില്‍ മുങ്ങിപ്പോയ ജീവിതങ്ങള്‍ .... !
കണ്ണൂര്‍ സമയം പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച ഈ സമാഹാരത്തില്‍ , 'പ്രളയം', 'ഇദ്ദ' , 'റുഹാനി', 'സുഹറ' , 'ആദര്‍ശങ്ങളില്‍ നഷ്ടപ്പെടുന്നവര്‍ ' , 'ഭീകരതയുടെ ബലിയാടുകള്‍ ' , 'അമ്മയെ ഓര്‍ക്കാന്‍ ' , 'ഒരു പെരുന്നാള്‍ വിചാരം' , സ്വപ്നത്തിലെ അമ്മമാര്‍ ' തുടങ്ങി ഇനിയുമുണ്ട് കഥകള്‍ .
അവിചാരിതമായി വീണുകിട്ടിയ അമൂല്യ സൌഹൃദത്തിന്റെ ദൂതും പേറി വന്ന കഥാസമാഹാരം നല്ലൊരു വായനാനുഭവവും സൂക്ഷിച്ച് വെക്കാനൊരു നിധിയുമായി...!

Thursday, February 23, 2012
ഭൂതക്കണ്ണാടി
പുസ്തകം : ഭൂതക്കണ്ണാടി
രചയിതാവ് : കെ.എ.ബീന
പ്രസാധകര് : പൂര്‍ണ്ണ ബുക്സ്
അവലോകനം : സി.എസ്.സുജാത
നമ്മളുമായി ബന്ധമില്ലാത്തതൊന്നും നമ്മള് ശ്രദ്ധിക്കേണ്ടവയല്ല എന്നൊരു സിദ്ധാന്തം ആഴത്തില്‍ വേരോടിയ ആസുര കാലമാണിത്. ഓരോ മനുഷ്യനും അവനിലേക്കും അത്യാവശ്യം അവന്റെ അണുകുടുംബത്തിലേക്കും ചുരുങ്ങിക്കൂടി സമൂഹത്തിന്റെ ഓളപ്പരപ്പിലൂടെ ഒരു പൊങ്ങുതടിയെന്നവണ്ണം കഴിഞ്ഞുപോകാന്‍ കൊതിക്കുന്ന കാലം. ഈ യാഥാര്‍ത്ഥ്യത്തിന്റെ ഭൂമികയിലാണ് കെ.എ.ബീന എന്ന എഴുത്തുകാരി. സൂക്ഷ്മ നിരീക്ഷണത്തിലൂടെ നമ്മുടെ സമൂഹത്തിന്റെ പുറംപൂച്ചിനും ക്രൂരതക്കും പൊള്ളത്തരത്തിനും സ്വാര്‍ത്ഥതക്കും നേരെ കലാപാക്ഷരങ്ങളുടെ അഗ്നി വര്‍ഷിക്കുന്നത്.
കേരളത്തിലെ മുന്‍നിര മാധ്യമപ്രവര്‍ത്തകരില്‍ പ്രധാനിയായ കെ.എ.ബീന വിവിധ ആനുകാലികങ്ങളില്‍ പലപ്പോഴായി എഴുതിയ കുറിപ്പുകളാണ് ഈ സമാഹാരത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. മാധ്യമ പ്രവര്‍ത്തക എന്നതിലുപരി, നെറികേടുകള്‍ക്കു നേരെ ഉള്ളം പൊള്ളുന്നൊരു സ്ത്രീജന്മത്തെയും ഒത്തിരി സ്നേഹം മനസ്സില്‍ നിറച്ചുവച്ചൊരു മാതൃത്വത്തെയും ഞാന്‍ ഈ കുറിപ്പുകളിലൂടെ കടന്നുപോകുമ്പോള്‍ കാണുന്നു. സ്നേഹം ചുരത്തുന്ന മനസ്സിന്, കപടതകള് നിറഞ്ഞ ചുറ്റുപാടുകളോടു തോന്നുന്ന രോഷവും എതിര്‍പ്പും പല കുറിപ്പുകളില്‍ നിന്നും വായിച്ചെടുക്കാം.
ഒരു മുഴുവന്‍ സമയ പൊതുപ്രവര്‍ത്തക എന്ന നിലയിലുള്ള എന്റെ ജീവിതയാത്രക്കിടയില്‍ പലപ്പോഴും എനിക്ക് അനുഭവവേദ്യമായ കാര്യങ്ങള്‍ക്ക് സമാനമായ കുറിപ്പുകള്‍ പലതുണ്ട് ഈ സമാഹാരത്തില്‍. അറിഞ്ഞതില്‍ പലതും പിന്നീട് മറവിയുടെ കുടുക്കയില്‍ ഉപേക്ഷിക്കേണ്ടിവന്നത് എന്റെ പരിമിതിയാകാം. എവിടെയാണ് കെ.എ.ബീന എന്ന മാധ്യമ പ്രവര്‍ത്തകയുടെ തുറന്നു പിടിച്ച കണ്ണും മനസ്സും പ്രസക്തമാവുന്നത്. അസൂയ അര്‍ഹിക്കുന്ന സൂക്ഷ്മ നിരീക്ഷണ പാടവമാണ് എഴുത്തുകാരി ഈ കുറിപ്പുകളിലൂടെ നമ്മളിലേക്ക് പകരുന്നത്.
സ്വന്തം ഭാഷയെ അപകര്‍ഷതാബോധത്തോടെ കാണുകയും ഇംഗ്ലീഷ് പഠനത്തെ എല്ലാ ജീവിതവ്യഥകള്‍ക്കുമുള്ള ഒറ്റമൂലിയായി സങ്കല്പ്പിക്കുകയും ചെയ്യുന്നവരാണ് മലയാളികളിലേറെയും. മനസ്സിനോട് സ്വയം സംസാരിക്കുകയും അവനവന് ചിന്തിക്കുകയും ചെയ്യുന്നത് മാതൃഭാഷയിലാണെന്നിരിക്കെ, അതിനു നേരെ അസ്പൃശ്യതയുടെ പൊങ്ങച്ച വേലികള്‍ തീക്കുന്നതിന്റെ ആദ്യ ചുവടുവെയ്പാണല്ലോ മക്കളെ മുന്തിയ അണ് എയ്ഡഡ് ഇംഗ്ലീഷ് മീഡിയം സ്കൂളുകളില്‍ അയക്കുന്നത്. ഒടുവില്‍ ഇംഗ്ലീഷും മലയാളവും അറിയാത്തതും പ്രതികരണശേഷിയും സാമൂഹിക ബോധവും ഇല്ലാത്തതുമായൊരു തലമുറയാണ് ഇതിലൂടെ സൃഷ്ടിക്കപ്പെടുക. ഇതിനെതിരെ സ്വന്തം ജീവിതം കൊണ്ട് കലാപം നടത്തിയ കെ.എ.ബീന എന്ന അമ്മയെ അഭിനന്ദിക്കാതെ വയ്യ. പൊതുവിദ്യാഭ്യാസ സമ്പ്രദായത്തിലൂടെ സമൂഹത്തിലേക്കു വരുന്നവര്‍ നന്മയുടെ വറ്റാത്ത ഖനികളായിരിക്കും എന്നതിന്റെ ഒരുപാട് ദൃഷ്ടാന്തങ്ങള്‍ നമുക്ക് ചുറ്റുമുണ്ട്. അതിന്റെ, വര്‍ത്തമാന കാലത്തെ വക്താവായി എഴുത്തുകാരി മാറുമ്പോള്‍ എന്റെയുള്ളില്‍ സ്നേഹത്തിനു പുറമെ ആദരവ് കൂടി ഉദയം കൊള്ളുന്നത് ഞാനറിയുന്നു.
ഈ സമാഹാരത്തിലെ തീര്‍ത്തും വൈയക്തികം എന്നു പറയാവുന്ന ഈ കുറിപ്പിനെ ഞാന്‍ പ്രത്യേകം പരാമര്‍ശിച്ചത് എഴുത്തുകാരിയുടെ വ്യക്തിത്വത്തെ വായനാലോകത്തിനു മുന്നില്‍ അനാവൃതമാക്കാന് കൂടിയാണ്. അത്രമേല്‍ സാമൂഹിക ബോധം ഉള്ളൊരാള് എഴുതിയ നിരീക്ഷണക്കുറിപ്പുകളില്‍ നിശ്ചയമായും ജീവിതത്തിന്റെ ഉപ്പ് കലര്‍ന്നിരിക്കുന്നു. അത് വായനക്കാരനിലേക്ക് സന്നിവേശിപ്പിക്കാന്‍ കഴിയുന്ന രചനാ രീതിയാണ് കെ.എ.ബീന സ്വീകരിച്ചിട്ടുള്ളത്.
ഉടുപ്പുലയാത്ത ‘ഹൈ, ബൈ’ സൗഹൃദങ്ങളുടെയും സ്വന്തമല്ലാത്തതൊന്നിനേയും സ്നേഹിക്കാന്‍ കഴിയാത്ത സ്വാര്‍ത്ഥതയുടെയും മനസ്സാക്ഷി കുത്താത്ത ആത്മവഞ്ചനയുടെയും ഈ നാളുകളില്‍ നമ്മുടെ നെഞ്ചില്‍ തിരിച്ചറിവിന്റെ തീ കോരി നിറയ്ക്കാന്‍ പര്യാപ്തമാണ് ഈ കുറിപ്പുകള്‍ ഓരോന്നും. ആ വായനാനുഭവത്തിനായി ഈ പുസ്തകം അനുവാചകസമക്ഷം സമര്‍പ്പിക്കുന്നു.

Monday, February 20, 2012
ആത്മാവിഷ്കാരങ്ങള്‍
പുസ്തകം : ആത്മാവിഷ്കാരങ്ങള്‍
രചയിതാവ് : ജി.ആര്. കവിയൂര്‍
പ്രസാധനം : റാസ്പെറി ബുക്സ്
അവലോകനം : ഇന്ദിരാബാലൻ
"അമ്മിഞ്ഞപ്പാലോളം മധുരമുള്ള അമ്മ പറഞ്ഞ ഭാഷയുടെ മന്ത്രവുമായി "ജി.ആർ .കവിയൂരെന്ന പ്രവാസകവി അനുനിമിഷം ജീവിക്കുന്നു. അദ്ദേഹത്തിന്റെ 46 കവിതകളടങ്ങിയ "ആത്മാവിഷ്ക്കാരങ്ങൾ" എന്ന കാവ്യസമാഹാരത്തിലൂടെ കടന്നുപോവുമ്പോളനുഭവപ്പെടുന്നത് നഷ്ടപ്പെടുന്ന പലജീവിതമുഖങ്ങളേയും, ജീവിതസത്യങ്ങളേയുമാണ്. പുതിയ കാലഘട്ടം മറന്നുകൊണ്ടിരിക്കുന്ന പല മൂല്യങ്ങളേയും ഓർമ്മപ്പെടുത്തുവാൻ ഈ കവിക്കു കഴിയുന്നു. അതു തന്നെയാണ് യഥാർത്ഥത്തിലുള്ള ഒരെഴുത്തുകാരന്റെ ധാർമ്മികമായ കടമയും. ഹൈക്കുകവിതകളെ ഓർമ്മിപ്പിക്കുന്ന തരത്തിലുള്ള നാലു വരി കവിതകളിൽ ജീവിതത്തിന്റെ അപാരമായ അർത്ഥതലങ്ങളെ സന്നിവേശിപ്പിക്കുവാൻ ഒരളവുവരെ ജി. ആറി. നു കഴിയുന്നു. എന്താണ് കവിത എന്നതിന് ഇന്നു പല നിർവ്വചനങ്ങളുമുണ്ട്. എറിയുന്ന കല്ലുപോലെ അതു കഠോരവുമാണ്. എന്നാൽ ആത്യന്തികമായി പറയുമ്പോൾ അതു ഹൃദയത്തിൽ നിന്നൊഴുകുന്ന സംഗീതം തന്നെയെന്നു എളിയ എഴുത്തുകാരിയായ ഞാൻ വിശ്വസിക്കുന്നു.അതു വേദനയുടേതാകാം, ആഹ്ലാദത്തിന്റേതാകാം, കലഹത്തിന്റേതാകാം. നിലവിലുള്ള ഹേതുക്കളെ മാറ്റിമറിക്കുന്നതാകാം , കാഴ്ച്ചകളുടേതാകാം, സ്നേഹത്തിന്റേതാകാം, സ്വാതന്ത്ര്യത്തിന്റേതാകാം, പല രൂപഭേദങ്ങളുടെ സ്വരൈക്യമാകുന്നു "കവിത".ഈയൊരു തലത്തിലേക്കു ഈ കവിയുടെ കവിതകളെ ചേർത്തുവെക്കാം. പാരമ്പര്യസംസ്ക്കാരത്തിന്റെ വൃത്തനിബദ്ധതയിൽ നിന്നും തെന്നിമാറി നിയതമായ ഒരു താളം ഈ കവിതകളിൽ ഏകതാനത പുലർത്തുന്നുണ്ട്. യഥാർത്ഥ എഴുത്തുകാരെന്നും അസ്വസ്ഥചിത്തരാകും. ലോകദുഃഖങ്ങൾ തന്റേതായിക്കാണനുള്ള കവികൾക്കുള്ള കഴിവ് അപാരമാണ് കവിയുടെ ലോകത്തിൽ കവിതന്നെയാണ് പ്രജാപതിയാകുന്നത്. .വിമർശക ചൊൽപ്പടിക്കു നിൽക്കുന്നവരുമല്ല കവികൾ. തന്റെ മനസ്സു പറയുന്നതിനനുസരിച്ചു മാത്രമേ കവിയുടെ തൂലിക ചലിക്കുകയുള്ളു. അതു സത്യസന്ധമായിത്തന്നെ അവരാവിഷ്ക്കരിക്കുന്നു. ഈ സത്യസന്ധതയും കവിയൂർക്കവിതകളിൽ ദർശിക്കാം.
"ആറുകടന്നാലും ആഴികടന്നാലും
അകക്കാമ്പിലൂറുന്നു എന്റെ ഭാഷ"
മനുഷ്യൻ സാഹചര്യങ്ങൾക്കനുസരിച്ചു മാറുമ്പോൾ തനതംശങ്ങളെല്ലാം തന്നെ മറക്കുന്നു. അതു ശരിയല്ലെന്ന ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ വരികൾ. നാമെവിടൊക്കെ പോയാലും എത്ര വലിയവരായാലും തന്റേതായ സംസ്ക്കാരത്തിന്റെ തായ്വേര് മുറിക്കാതിരികുക എന്നൊരു ആഹ്വാനവും ഈ വരികളിൽ അന്തർലീനമാകുന്നു. മനസ്സിനുള്ളിൽ വിനയമെന്ന സൗശീല്യം ഉള്ളവർക്കേ ഇങ്ങിനെ കുറിക്കാനാകു. ഈയൊരു ചിന്ത കവിയെ എപ്പോഴും മാതൃഭാഷയോടടുപ്പിക്കുന്നു. വസന്തത്തിന്റെ കൂട്ടുകാരായി മരങ്ങളേയും പക്ഷികളെയും കവി കാണുന്നു, പ്രകൃതി നശീകരണത്തിന്റെ ഇക്കാലത്ത് ഈ ചിന്തകൾ കാണാക്കാഴ്ച്ചകളാകുന്നു.ഒന്നാം തീയതി ആവുമ്പോൾ ജീവിതപ്രാരബ്ധങ്ങളിൽ പെട്ടുഴലുന്നവരുടെ ആശങ്കകളാണ് "ഇന്ന് ഒന്നാം തീയതിയാണല്ലോ" എന്ന കവിത. ഓരോ മനുഷ്യരും കടന്നു വന്ന വഴികൾ മറക്കരുതെന്ന അഭ്യർത്ഥനയാണ്:നിങ്ങളെങ്ങനെ നിങ്ങളായെന്ന് എന്ന രചന. നഷ്ടപ്പെടുന്ന ജീവിതസത്യങ്ങളെ കവി അനുനിമിഷം ഓരോ കവിതകളിലൂടേയും ഓർമ്മിപ്പിക്കുവാൻ ബാധ്യസ്ഥനാകുന്നു. എഴുത്തുകാരൻ സമൂഹത്തിനോടു പ്രതിബദ്ധതയുള്ളവനാണ് .സമൂഹമാണ്` ഒരോ വ്യക്തിത്വങ്ങളേയും സൃഷ്ടിച്ചെടുക്കുന്നത്. പ്രതിഭാശാലികൾ എതു പ്രതിബന്ധങ്ങളെയ്യും തരണം ചെയ്തു മുന്നിലെത്തും. `സമൂഹത്തിന്റെ ദുഷ്ക്കൃതികളെ സമൂലം മാറ്റിയെടുക്കാനാവില്ലെങ്കിലും അന്യായങ്ങൾക്കെതിരെ ആർദ്ദ്രചിത്തരെങ്കിലും പ്രക്ഷോഭകാരികളായ കവികൾ ചൂണ്ടുവിരലുയർത്തുക തന്നെ ചെയ്യും ഈയൊരു ഉദ്യമത്തിൽ ശ്രീ ജി. ആർ. കവിയൂരെന്ന ഈ കവിസുഹൃത്ത് ഒരളവു വരെ വിജയിച്ചിട്ടുണ്ട്. എനിയും ഉത്തരോത്തരം കവിതകളെഴുതി "ജി.ആർ. എന്ന പേര് മലയാള കവിതയിൽ അന്വർത്ഥമായിത്തീരട്ടെയെന്ന് ആശംസിച്ചുകൊണ്ട് ഈ ചെറിയ ആസ്വാദനത്തിന് വിരാമമിടുന്നു.

Friday, February 17, 2012
നിലവിളിയെക്കുറിച്ചുള്ള കടങ്കഥകള്‍
പുസ്തകം : നിലവിളിയെക്കുറിച്ചുള്ള കടങ്കഥകള്‍
രചയിതാവ് : ടി.പി.വിണോദ്
പ്രസാധനം : ബുക്ക് റിപ്പബ്ലിക്ക്
അവലോകനം : ബന്യാമിൻ
സൈബര്‍ കാലം ലോകത്തിനുസമ്മാനിച്ച എഴുത്തിന്റെ വിമോചനപാതയായിരുന്നല്ലോ ബ്ലോഗുകള്‍. മലയാളം ബ്ലോഗുകള്‍ അതിന്റെ കൗമാരദിശ പിന്നിടുന്നതേയുള്ളു. എങ്കിലും അതില്‍ കാമ്പുള്ള രചനകള്‍ പലതും വന്നുകൊണ്ടേയിരിക്കുന്നു. കഥയിലും ലേഖനത്തിലും ചര്‍ച്ചകളിലും കവിതകളിലും ഒക്കെ പ്രതിഭകളുടെ ഉദയം തന്നെ ബ്ലോഗില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു. ബ്ലോഗിലെ കവിത എഴുത്തുകാരില്‍ ഏറ്റവും കാമ്പുള്ള എഴുതുകാരന് എന്ന് നിസ്സംശയം പറയാവുന്ന ടി.പി. വിനോദിന്റെ കവിതകളുടെ സമാഹാരമാണ് നിലവിളിയെക്കുറിച്ചുള്ള കടംങ്കഥകള്‍. സമകാലികജീവിതത്തെക്കുറിച്ച് സങ്കടകരമായ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടും തന്റെ അഭിപ്രായങ്ങള്‍ പറഞ്ഞുകൊണ്ടും വായനക്കാരനെ പുതിയ ലോകത്തിന്റെ കാഴ്ചകളിലേക്ക് ക്ഷണിക്കുന്ന കവിതകളാണ് ഈ സമാഹാരത്തിലേത്. ചരിത്രത്തെകുറിച്ചോ രാഷ്ട്രീയത്തെക്കുറിച്ചോ നമുക്ക് നിശബ്ദനാകാമെങ്കിലും നിലനില്പിനെക്കുറിച്ച് ഒരു ഉത്തരാധുനീകനും നിശബ്ദനാവാന്‍ കഴിയില്ലെന്ന് ഈ സമാഹാരത്തിലെ കവിതകള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. നമ്മുടെ ശ്രദ്ധ പതിയേണ്ട കവിതകളാണിവ.

Tuesday, February 14, 2012
വഴിമരങ്ങളുടെ സ്മൃതിമണ്ഢപങ്ങള്‍
പുസ്തകം : വഴിമരങ്ങളുടെ സ്മൃതിമണ്ഢപങ്ങള്‍
വില്യം വേര്‍ഡ്സ്വര്‍ത്തിന്റെ ഈ വാക്കുകളേക്കാള്‍ മനോഹരമായി കവിതക്ക് ഒരു നിര്‍വ്വചനം കൊടുക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. അദ്ദേഹം പറഞ്ഞത് എത്രയോ ശരിയാണ്. കവിതകളുമായി വായനയിലൂടെയുള്ള ഒരു ബന്ധം മാത്രമേ എനിക്കുള്ളു. അത് തന്നെ വളരെ ശുഷ്കമായതും. പക്ഷെ എന്റെ ശുഷ്കമായ വായനയില്‍ പോലും പല കവിതകളിലും കണ്ടിരിക്കുന്ന മേല്‍സൂചിപ്പിച്ച വികാരങ്ങളുടെ കുത്തൊഴുക്ക് പലപ്പോഴും വിസ്മയിപ്പിച്ചിട്ടുണ്ട്. കവി കാല്പനീകനാണ്. പക്ഷെ, അതോടൊപ്പം അവന് അല്ലെങ്കില്‍ അവള് ഒരു സമൂഹജീവിയും ആണ്. പലപ്പോഴും കവികള്‍ കാല്പനീകതയില്‍ മാത്രം അഭിരമിക്കുമ്പോള്‍, പ്രണയവും സമരവുമായി സമരസപ്പെടുമ്പോള്‍ അവര്‍ തങ്കള്‍ക്ക് സമൂഹത്തോടുള്ള കടമ മറക്കുന്നുവോ എന്ന് തോന്നിയിട്ടുണ്ട്. അതൊരു കുറ്റമെന്ന് അര്‍ത്ഥമാക്കുന്നില്ല. മറിച്ച് കവിതക്ക് കാല്പനീകത സ്ഥായീഭാവമെങ്കില്‍ സാമൂഹ്യബോധം കാവ്യനീതിയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇവിടെ "വഴിമരങ്ങളുടെ സ്മൃതിമണ്ഢപങ്ങള്‍" എന്ന കുമാരി ധന്യമഹേന്ദ്രന്റെ സമാഹാരത്തിലെ കവിതകളിലൂടെ ഒരു വട്ടം ഒന്ന് സഞ്ചരിച്ചപ്പോള്‍ ധന്യയില്‍ ഒരു കാല്പനീക കവിയേക്കാള്‍ ഏറെ സാമൂഹ്യ അവബോധമുള്ള കവയത്രിയെ കാണാന്‍ കഴിഞ്ഞു എന്നത് എന്നിലെ വായനക്കാരനെ ഏറെ സന്തോഷിപ്പിച്ചു.
Unity in diversity നാനാത്വത്തില്‍ ഏകത്വം, ഒരു കാലത്ത് ഭാരതം ഊറ്റം കൊണ്ടിരുന്നു നമ്മുടെ ഈ സംസ്കാരിക പാരമ്പര്യത്തില്‍. പക്ഷെ ഇന്നോ? അധികാരത്തിന്റെ മത്ത് പിടിച്ച, വെറുപിടിച്ച ഹുങ്കാരമാണ് നമുക്ക് ചുറ്റും.. അത് രാഷ്ട്രീയമാവട്ടെ.. മതമാവട്ടെ.. സംഘടനയാവട്ടെ.. വ്യക്തികളോ കുടുംബമോ ഗോത്രമോ വംശമോ ആവട്ടെ എവിടെയും അധികാരഭ്രമത്തിന്റെ കബന്ധങ്ങള്‍ തൂങ്ങിയാടുന്നു. ഇന്നലെ ഇവിടെ ലോകാസമസ്താ സുഖിനോ ഭവന്ദു എന്ന് ഉരുവിട്ടിരുന്ന ഒരു സംസ്കാരമുണ്ടായിരുന്നെന്നും ഇന്ന് ഒരു ജനതയുടെ സത്വം പുരോഗതിയുടെ നാമധേയത്തില്‍ അടിമകളാക്കപ്പെടുന്നു എന്നും കാലങ്ങളായി വിലപേശുന്ന കസേരകള്‍ക്ക് ചോരയുടെ മടുപ്പിക്കുന്ന മണമെന്നും അപ്പകഷണങ്ങള്‍ക്കായി കടിപിടി കൂടുന്ന നായ്കളുടെ ശബ്ദം ഇടനാഴിയില്‍ പ്രതിധ്വനിക്കുന്നു എന്നും "നഷ്ടങ്ങള്‍" എന്ന കവിതയിലൂടെ ധന്യ ഉറച്ച് പറയുമ്പോള്‍ ആ വരികളിലെ തീക്ഷ്ണത കണ്ടില്ലെന്ന് നടിക്കാനാവുന്നില്ല. ഇതൊരു ഉദാഹരണം മാത്രം!! ഇത്തരത്തില്‍ സാമൂഹീക - രാഷ്ട്രീയ വ്യവസ്ഥിതിയോടുള്ള പ്രതികരണങ്ങള്‍ തന്നെ കുമാരി ധന്യ മഹേന്ദ്രന്റെ ഈ സമാഹാരത്തിലെ മിക്ക കവിതകളും.
സ്നേഹം എന്ന കവിത ഇന്നത്തെ രാഷ്ട്രീയക്കാരോടുള്ള വെല്ലുവിളിയാണ്. വിരുദ്ധചേരിയില്‍ നിന്ന് പടപൊരുതുന്ന സുഹൃത്തുക്കള്‍.. അവര്‍ തങ്ങളുടെ പ്രത്യയ ശാസ്ത്രങ്ങള്‍ക്കും വിശ്വാസപ്രമാണങ്ങള്‍ക്കും വേണ്ടി ഇരുട്ടില്‍ പരസ്പരം കഠാരകുത്തിയിറക്കുമ്പോള്‍ വീരാളി പട്ടില്‍ പൊതിഞ്ഞ രക്തസാക്ഷികളായി മാറപെടുമ്പോള്‍ കാതങ്ങള്‍ക്കപ്പുറം അല്ലെങ്കില്‍ വളരെയടുത്ത് കരിപിടിച്ച അടുക്കളപ്പുറങ്ങളില്‍ ഉയരുന്ന അമ്മമാരുടെ കണ്ണുനീര് ആരും കാണുന്നില്ല. സഹോദരങ്ങളുടേയും മക്കളുടെയും വികാരം ആരും തിരിച്ചറിയുന്നില്ല. അതി മനോഹരമായി തന്നെ ഇത് വരച്ച് കാട്ടിയിട്ടുണ്ട് ധന്യ സ്നേഹമെന്ന കവിതയിലൂടെ.. ഇന്നത്തെ ഇത്തരം രാഷ്ട്രീയ ചുടലക്കളം കണ്ട് മനംമടുത്തിട്ടാവാം കണ്ണുകെട്ടപ്പെട്ട പഴയ അതേ ഇതിഹാസ നായിക ഗാന്ധാരിയെ കൊണ്ട് ഒരിക്കല്‍ കൂടെ ഭഗവാന് കൃഷ്ണനോട് "അമ്മമനസ്സ്" എന്ന കവിതയിലൂടെ ധന്യ ചോദിപ്പിക്കുന്നു 'തീരില്ലേ യുദ്ധമൊരു നാളും??'
ഇതിഹാസത്തെ പരാമര്‍ശിക്കുമ്പോള്‍ ഈ സമാഹാരത്തിലെ മറ്റൊരു കവിതയെ ഓര്‍ക്കാതിരിക്കാന്‍ കഴിയില്ല. ഒരു പക്ഷെ ഇതിഹാസകാരന് ഉള്‍പ്പെടെ ഒട്ടുമിക്കവരും വിസ്മരിച്ച ഒരു കഥാപാത്രമാണ് രാമായണത്തിലെ ഊര്‍മ്മിള. എന്നും സീതയുടെ നിഴലില്‍ ഒതുങ്ങേണ്ടി വന്നവള്‍. രണ്ടാമൂഴക്കാരിയായി പോലും ഒരിടത്തും ആരും ഇളയെ പരിഗണിച്ച് കണ്ടിട്ടില്ല. രാമനെയും , ലക്ഷ്മണനെയും, കൈകേയിയേയും, ദശരഥനെയും , അംഗദനേയും, സുഗ്രീവനെയും, ബാലിയെയും എന്തിനേറെ ശൂര്‍പ്പണഖയെ കുറിച്ച് വരെ തീക്ഷ്ണങ്ങളായ രചനകള്‍ പിറവിയെടുത്തപ്പോഴും ഇളക്ക് നേരെ എല്ലാവരും മുഖം തിരിച്ചിട്ടേ ഉള്ളൂ. രാമായാണത്തിലെ തിരസ്കരിക്കപ്പെട്ട ശക്തയായ ആ സ്ത്രീപര്‍വ്വത്തിനു വേണ്ടി ഒരു "നെയ്വിളക്ക്" കരുതി വെക്കുന്നുണ്ട് ധന്യ ഈ സമാഹാരത്തില്‍. മറ്റുള്ളവര്‍ ചെന്നെത്താത്തിടത്ത് ചെന്നെത്തുന്നവനാണ് സാഹിത്യകാരന്. ഇവിടെ ധന്യ മഹേന്ദ്രന് വിജയിക്കുന്നു.
ഒരു കവിതയെ കൂടെ പരാമര്‍ശിക്കാം. ഒറ്റപ്പെട്ടവന്റെ, ഗതികെട്ടവന്റെ, നിസ്സഹായരായവരുടെ കഷ്ടപ്പാടുകളിലേക്കാണ് "നരകത്തിന്റെ വാതില്‍" എന്ന കവിത തുറക്കപ്പെടുന്നത്. ചൂഷണം ചെയ്യപ്പെടുന്ന ഒരു വലിയ സമൂഹം നമുക്ക് ചുറ്റും വന്ന് അലമുറയിടുന്ന ഒരു തോന്നല്‍ ഫീല്‍ ചെയ്യിക്കാന്‍ ഈ കവിതക്ക് കഴിയുന്നുണ്ട്. ഇവിടെ അലമുറയിടുന്നവരില്‍ പലരാല്‍ പിച്ചി ചീന്തപ്പെട്ടവരുണ്ട്. വഞ്ചിക്കപ്പെട്ടവരുണ്ട്. അധികാരികളുടെ കബളിപ്പിക്കലില്‍ കുടിലുകള്‍ നഷ്ടപ്പെട്ടവരുണ്ട്. പിറന്ന മണ്ണില്‍ നിന്നും ആട്ടിപ്പായിക്കപ്പെട്ട് നിസ്സഹായതയുടെ കൊടും തണുപ്പില്‍ അഭയാര്‍ത്ഥിത്വത്തിന്റെ കമ്പിളി പുതച്ച് ഭയന്ന് വിറങ്ങലിച്ച് ഇരിക്കുന്നവരുണ്ട്. അവരെ സ്മാര്‍ത്തവിചാരം ചെയ്യുവാന്‍ ഊഴം കാത്തിരിക്കുന്നവരോടാവാം കവിയിലൂടെ അവര്‍ കേഴുന്നു.
"ഞങ്ങള്‍ പ്രദര്‍ശനശാലയിലെ
കൌതുക വസ്തുക്കളല്ല
വിലപേശിയുറപ്പിക്കാന്‍
വില്പന ചരക്കുകളല്ല
സഹനത്തിന്റെ കയ്പ്പുനീരു കുടിച്ച് സഹിക്കെട്ടിട്ടാവാം അവര്‍ കവയത്രിയിലൂടെ ചോദിക്കുന്നു
ദൈവങ്ങളുടെ നാട്ടിലേക്ക്
നരകത്തിന്റെ താക്കോലുമായി
നിങ്ങളെ അയച്ചത്
ഏതു തമ്പുരാന്റെ കല്പനയായിരുന്നു??
തീക്ഷ്ണതയോടെയുള്ള ചോദ്യങ്ങളും വാദപ്രതിവാദങ്ങളുമാണ് ഈ സമാഹാരത്തിലെ പല കവിതകളും.
പുസ്തകം വായനക്കാരിലേക്കെത്തിക്കുന്നത് കണ്ണൂര്‍ തളിപ്പറമ്പ സീയെല്ലസ് ബുക്സ്. പുസ്തകത്തിനു വേണ്ടി മനോഹരമായ ഒരു കവര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത് വിജയരാഘവന് പനങാട്ട്. എഴുതാതിരിക്കാനാവില്ല എന്ന തോന്നല്‍ കഠിനമാകുമ്പോള്‍ മാത്രം മനസ്സിന്റെ ഗര്‍ഭഗൃഹങ്ങളില്‍ നിന്നും തൂലികത്തുമ്പിലൂടെ ഉതിര്‍ന്നു വീഴുന്നതാണ് എനിക്ക് കവിതകളെന്നും ഇവയില്‍ ജീവസ്സുറ്റതും ,ജീവച്ഛവങ്ങളായവയും ചാപിള്ളകളും ഉണ്ടെന്നും കുമാരി ധന്യ ആമുഖത്തില്‍ പറയുന്നു. മലയാള സാഹിതിയുടെ ശ്രീകോവിലില്‍ ദേവതുല്യം വിളങ്ങുന്ന പൂര്‍വ്വസൂരികളുടെ പാദപത്മങ്ങളില്‍ കാണിക്കയായി ഈ സമാഹാരം കുമാരി ധന്യ സമര്‍പ്പിക്കുന്നു. കവിതകള്‍ക്കൊപ്പം കൊടുത്തിരിക്കുന്ന ചിത്രങ്ങളില്‍ അല്പം കൂടെ ശ്രദ്ധ പുലര്‍ത്താമായിരുന്നു. ചില ചിത്രങ്ങള്‍ കവിതയുടെ അന്ത:സത്തയോട് ഒട്ടേറെ സാമ്യപ്പെടുന്നില്ല എന്ന ഒരു കുറവൊഴിച്ചാല്‍ സമാഹാരം എല്ലാംകൊണ്ടും മികച്ച നിലവാരത്തില്‍ വായനക്കാരന്റെ പക്കല്‍ എത്തിക്കുവാന്‍ കഴിഞ്ഞതില്‍ പ്രസാധകരായ സീയെല്ലസ് ബുക്സിനും അഭിമാനിക്കാം.( വില 40 രൂപ)
'വളരെയധികം ചിന്തിക്കുക. കുറച്ചുമാത്രം സംസാരിക്കുക. അതിലും കുറച്ച് എഴുതുക. കാരണം എഴുതുന്നത് കാലത്തിന് വേണ്ടിയാവണം' എന്ന എബ്രഹാം ലിങ്കന്റെ വാക്കുകള്‍ കടംകൊണ്ടു കൊണ്ട് പറയട്ടെ.. കുമാരി ധന്യ മഹേന്ദ്രന് എന്ന ബ്ലോഗര്‍ കൂടിയായ ഈ കവയത്രിയുടെ ചിന്തകളും കവിതകളും കാലത്തിന് വേണ്ടിയുള്ള നീക്കിയിരിപ്പുകളാവട്ടെ അതോടൊപ്പം വായനക്കാരന്റെ യാത്രയില്‍ ഈ വഴിമരങ്ങള്‍ നല്ലൊരു തണലാവട്ടെ..
രചയിതാവ് : ധന്യ മഹേന്ദ്രന്
പ്രസാധനം : സിയെല്ലസ് ബുക്സ്
അവലോകനം : മനോരാജ്

"അനര്‍ഗളമായ വികാരത്തിന്റെ കുത്തൊഴുക്കാണ് കവിത"

Saturday, February 11, 2012
മുംബെജാലകം
പുസ്തകം : മുംബെജാലകം
രചയിതാവ് : ജ്യോതിര്‍മയി ശങ്കരന്
പ്രസാധകര് : കണിക്കൊന്ന പബ്ലിക്കേഷന്‍സ്
അവലോകനം : സന്തോഷ് പല്ലശ്ശന
വേഗതയാണ് ഈ നഗരത്തിന്റെ മുഖമുദ്ര. ഒന്നിനും പിടികൊടുക്കാതെ പ്രചണ്ഡമായ ഒരു ദ്രുത താളം നഗരജീവിതത്തിന്റെ അടിയൊഴുക്കാണ്. മുബൈ നഗരത്തിന്റെ ചെറുതും വലുതുമായ ഒരു പാടു ഗലികളിലൂടെ അലഞ്ഞു നടന്ന് ഞാന്‍ ഈ നഗരത്തെ അടുത്തറിയാന്‍ ശ്രമിച്ചിട്ടുണ്ട്. എനിക്കു തോന്നുന്നത് നഗരജീവിതത്തിന് 'വേരുകള്‍' ഇല്ലെന്നാണ്. അസ്ഥിവാരങ്ങള്‍ ഇല്ലാത്ത; കമ്പിയും തകരപ്പാട്ടയും കൊണ്ട് കുത്തി മറച്ച "ചോപ്പടകള്‍" നഗരത്തിന്റെ അസ്ഥിരമായ ജീവതാവസ്ഥകളെ ദ്യോതിപ്പിക്കുന്നു. എങ്കിലും എല്ലാവര്ക്കും അഭയംകൊടുക്കുന്ന ഇവള് എന്നെ എന്നും വസ്മയിപ്പിക്കുന്നു. അതിജീവനത്തിന്റെ പുതിയ സങ്കേതങ്ങളെ സ്വയം വികസിപ്പച്ചുകൊണ്ട് എല്ലാ മനുഷ്യരേയും തന്നിലേക്ക് അടുപ്പിക്കുന്നു.
ഒരു നഗര ജീവി എന്നതിന്റെ അര്‍ത്ഥം നഗരത്തില്‍ ജീവിക്കുന്നവന് എന്നല്ല മറിച്ച് നഗരത്തെ സ്വന്തം ഹൃദയത്തിലേക്ക് ഏറ്റുവാങ്ങുന്നവന് എന്നാണ്. മുംബൈ മഹാ നഗരത്തെ സ്വന്തം ഹൃദയത്തിലേക്ക് ഏറ്റുവാങ്ങിയ ഒരു എഴുത്തുകാരിയുടെ സൌമ്യമായ ചെറിയ ചില കലാപങ്ങളാണ് ഈ പുസ്തകത്തിലെ ലേഖനങ്ങള്‍. ഏറെ കാല്പനികമായ കേരളീയ ജീവതത്തിന്റെ മധുരാലസ്യങ്ങളോ, പ്രവാസിയുടെ ഓര്‍മ്മപ്പെയ്ത്തുകളോ അല്ല ഇതിലെ ലേഖനങ്ങള്‍. ഗൃഹാതുരമായ സ്ഥിരം പരിദേവനങ്ങള്‍ ഈ പുസ്തകത്തില്‍ കാണാനാവില്ല. തിരക്കു പിടിച്ച നഗര ജീവിതത്തെ ഒരു ദൂരക്കാഴ്ചയോടെ നോക്കികാണാനുള്ള ശ്രമമാണ് ജ്യോതിര്‍മയി ഇവിടെ നടത്തുന്നത്. ഒട്ടും വച്ചുകെട്ടുകളില്ലാതെ വളരെ ലളിതമായ ഭാഷയിലൂടെ മുംബൈ നഗരത്തിലെ വഴിയോരക്കാഴ്ച്ചകളേയും നഗരാനുഭവങ്ങളേയും ഈ പുസ്തകത്തിലൂടെ പുനസൃഷ്ടിക്കുകയാണ് ഈ എഴുത്തുകാരി. മുംബൈ നഗരത്തിലേക്ക് തുറക്കുന്ന ഒരു ചെറിയ ജനല്‍ക്കാഴ്ച്ചയായി മാത്രം ഈ കുറിപ്പുകളെ കണ്ടുകൂടാ. കാഴ്ചകളെ കുത്തിനോവിപ്പിക്കുന്ന നഗരത്തിന്റെ പിന്നാമ്പുറങ്ങളെ എഴുത്തുകാരി വളരെ സൌമ്യമായി നമ്മുക്കഭിമുഖമാക്കി തിരിച്ചു വയ്ക്കുന്നു. തിരക്കുപിടിച്ച നിരത്തുകളും, ഉത്സവങ്ങളും, നഗരത്തിന്റെ രുചിഭേദങ്ങളും, പുറംപൂച്ചുകളും, പൊങ്ങച്ചങ്ങളുമൊക്കെ ജ്യോതിര്‍മ്മയിയുടെ കുറിപ്പുകള്‍ക്ക് വിഷയീഭവിക്കുന്നു.
ഓരോ നഗരവാസിയും ഓരോ തുരുത്തുകളാണ്. അവന്റെ ന്യൂക്ളിയര്‍ സ്വഭാവം ഒരുപാടു പുതിയ ഭീഷണികളെ ക്ഷണിച്ചു വരുത്തുന്നുണ്ട്. സ്വന്തം അയല്‍ പക്കത്ത് താമസിക്കുന്നത് ആരാണെന്നുപോലും അറിയാന്‍ അവന് ശ്രമിക്കുന്നില്ല. എന്റെ വീട്, എന്റെ കുടുംബം എന്നിങ്ങനെ അവന് അവനിലേക്കു തന്നെ ഒതുങ്ങി പോവുകയാണ്. നഗരത്തിലെ ഓരോ വീടും ഓരോ ദ്വീപുകളാണ്. വീട് വിട്ട് പുറത്തിറങ്ങിയാല്‍ ഇവര്‍ ഈ നഗരത്തിന്റെ ആള്‍ക്കുട്ടത്തില്‍ ലയിക്കുന്നു. ആള്‍ക്കുട്ടമെന്നാല്‍ കുറെ ആളുകളുടെ കൂട്ടം മാത്രമാണ്. എവിടെ നിന്നെങ്കിലും ചെറിയ ഒരു അപശബ്ദം മതി ആള്‍ക്കൂട്ടം തകര്‍ക്കപ്പെടാന്‍; അതു ചിതറിയോടുവാന്‍. ഭയമാണ് അതിന്റെ പൊതുസ്വഭാവം. ആള്ക്കുട്ടത്തിന് ഒരു സമൂഹമൊ ഗോത്രമൊ ആവാന്‍ കഴിയില്ല. നഗരജീവിതത്തിലെ ന്യൂക്ളിയര്‍ ഘടന പുതിയ ഭീഷണികളെ ക്ഷണിച്ചുവരുത്തുന്ന ഒന്നാണ്. കാരണം നഗരം വെറുമൊരാള്‍ക്കൂട്ടമാണ് (ദെലെറ്റ് തിസ്). ശത്രുവിന് ഒരപരിചിതന്റെ വേഷത്തില്‍ കടന്ന് വന്ന് സമര്‍ത്ഥമായി നഗരത്തെ കീഴ്പ്പെടുത്താന്‍ യാതൊരു വിഷമവുമില്ല. മുംബൈയി അടുത്ത കാലത്തു നടന്ന ഭീകരാക്രമണങ്ങള്‍ ഇതിനു തെളിവാണ്. നഗരങ്ങള്‍ എല്ലാകാലത്തും ഇങ്ങനെയൊക്കെയായിരുന്നിരിക്കാം പക്ഷെ ഇന്ന് നാം ഇതുവരെ പരിചയിച്ചിട്ടില്ലാത്ത പുതിയ ഭീതികള്‍ നമ്മെ വേട്ടയാടാന്‍ ആരംഭിച്ചിരിക്കുന്നു. ജ്യോതിര്‍മയി എന്ന ഈ എവുത്തുകാരി ഇവിടെ സ്വന്തം തുരുത്തുകളില്‍ സ്വയം അടയിരിക്കാതെ എഴുത്തിന്റെ എറ്റവും ഉത്തരാധൂനിക സങ്കേതമായ ബ്ളോഗ്ഗെഴുത്തിലൂടെ സ്വയം പുറത്തുകടക്കാന്‍ ശ്രമിക്കുന്നു. മഞ്ഞവെളിച്ചം ഒഴുകി നടക്കുന്ന മുംബൈയുടെ ഉറക്കം നഷ്ടപ്പെട്ട തെരുവകളും ശകടവേഗങ്ങളില്‍ കുതറിവീഴാതെ വീട്ടില്‍ നിന്ന് തൊഴിലിടത്തേക്കും തിരിച്ചും ഷട്ടിലടിക്കപ്പെടുന്ന നഗരജീവിതത്തെ ഒരു ചരിത്ര ദൌത്യം പോലെ ജ്യോതിര്‍മയി വരച്ചിടുന്നു. കാലത്തിണ്റ്റ ഈ പ്രത്യേക ദശാ സന്ധിയില്‍ ജ്യോതിര്‍മയി എന്ന ഈ എഴുത്തുകാരിയെ വായിക്കാന്‍ കഴിഞ്ഞത് ഒരു ഭാഗ്യമായി ഞാന്‍ കാണുന്നു.

Wednesday, February 8, 2012
രാമായണക്കാഴ്ചകള്‍
പുസ്തകം : രാമായണക്കാഴ്ചകള്‍
രചയിതാവ് : ഷാജി നായരമ്പലം
പ്രസാധകര് : സിയെല്ലസ് ബുക്സ്
അവലോകനം : ഡോ: ഗീത സുരാജ്
രാമായണക്കാഴ്ചകള്ക്ക് എഴുതിയ അവതാരികയില്‍ നിന്നും
രാമായണത്തിന്റെ ചില കാണാപ്പുറങ്ങളാണു് ശ്രീ ഷാജി നായരമ്പലത്തിന്റെ രാമായണക്കാഴ്ചകള്‍ . എത്ര തലമുറകള്‍ മറിച്ചുനോക്കിയാലും തീരാത്ത കാണാക്കാഴ്ചകള്‍ ഇനിയും രാമായണത്തില്‍ ഉണ്ടെന്നു് ഷാജിയുടെ ഈ കാവ്യ സമാഹാരം നമുക്ക് കാണിച്ചു തരുന്നു. എത്ര പൂരിപ്പിച്ചാലും പൂര്‍ണ്ണമാകാത്ത ശൂന്യതകള്‍ , എത്ര വാചാലതകള്‍ക്കും നികത്താനാകാത്ത മൌനഹ്രദങ്ങള് , എങ്ങനെയൊക്കെ ഉത്തരം പറഞ്ഞാലും പിന്നെയും സംശയങ്ങള്‍ ബാക്കി നില്ക്കുന്ന ചോദ്യങ്ങള്‍. രാമായണക്കാഴ്ചകള്‍ ചോരപൊടിയുമാറു് ഉള്ളകങ്ങളില്‍ കോറിയിടുന്ന വാക് ചിത്രങ്ങള്‍ ഇവയൊക്കെയാണു് . നൈതികതയും, ധാര്‍മ്മികതയുമൊക്കെ നാം കണ്ടവ തന്നെ ആയിരുന്നുവോ എന്നു് നമ്മില്‍ സന്ദേഹ മുണര്ത്തുന്നവയാണു് ഷാജി കാണിച്ചുതരുന്ന ‘രാമായണക്കഴ്ച്ചകള്‍ ‘.
കഴിഞ്ഞ വര്‍ഷം ഇറങ്ങിയ ‘വൈജയന്തി’ക്കു ശേഷം ഷാജിയുടെ രണ്ടാമത്തെ കാവ്യ സമാഹാരമാണിത് . “തൂലികയെക്കാളേറെ വിരലുകള്‍ കൊണ്ടെഴുതിയത്” എന്നു് ഷാജി മുഖമൊഴിയായിക്കുറിച്ച ‘വൈജയന്തി‘യെ പരിചയപ്പെടാനായത് അല്പം വൈകിയാണ്. ബ്ലോഗും ഓര്‍ക്കുട്ടും അപരിചിതമായതുകൊണ്ടാകാം , ഈ ശിഷ്യന്റെ കവിതകളെ അറിയാന്‍ വൈകിപ്പോയത്. എന്തായാലും ‘രാമായാണക്കാഴ്ചകള്ക്ക് ‘ അവതാരിക കുറിക്കാന്‍ എന്നെ ഏല്‍പ്പിച്ചപ്പോള്‍, ഏറെ സന്തോഷം തോന്നി.
ജീവിതത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത ഏടുകളായിരുന്നു ‘വൈജയന്തി‘യിലെ കവിത കളെങ്കില്‍ ‘രാമായണക്കാഴ്ചകള്‍’ വളരെ വ്യത്യസ്തമായ ഇതിഹാസ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ടവയാണു്. പക്ഷെ ഇതിഹാസത്തിലും തുളുമ്പിക്കിടക്കുന്നത് ചോരയും, കണ്ണീരും പുരണ്ട ജീവിതം തന്നെ എന്ന് ഓരോ കവിതയും ഉറക്കെ വിളിച്ചു പറയുന്നു. വാല്മീക മന്ത്രങ്ങളില്‍ കവിത തേടിയലയുമ്പോഴും കേള്‍ക്കാനാകുന്നത് ഒന്നു തന്നെ.
മണ്ണും പെണ്ണു മണച്ചിടും പ്രണയവും
കത്തുന്ന കാലുഷ്യവും
മണ്ണില്ക്കത്തിയമര്ന്നുപോയ കനിവിന്
കാലൊച്ചയും കേട്ടീടാം
എന്ന് ‘നാന്ദി‘ യില്‍ തന്നെ കവി ഈ കാവ്യ സത്യം നമ്മോട് തുറന്നു പറയുന്നുണ്ട്.
രാമായണ സന്ദര്‍ഭങ്ങള്‍ തന്നെയാണു് ഈ കാഴ്ചകള്‍ക്കു് പാശ്ചാത്തലമൊരുക്കുന്നത്. ബാല കാണ്ഡം മുതല്‍ ഇരുപത് വ്യത്യസ്ത സന്ദര്‍ഭങ്ങളിലെ രാമായണചിത്രങ്ങളാണ് ഈ കാഴ്ചകളില്‍ ഷാജി ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. ഓരോന്നും അതിന്റെ തനിമയോടെ തന്നെ ഉയിര്‍കൊണ്ടുവരുന്ന വിധം ചിത്രീകരിക്കാന്‍ കവി കാണിച്ചിരിക്കുന്ന മിടുക്കാണു് ശ്രദ്ധേയമാകുന്നത്. അഹല്യാ മോഷം, താടകാ വധം, വിരാധവധം, അഭിഷേക വിഘ്നം, ശൂര്‍പ്പണഖാഗമനം, മരീച നിഗ്രഹം, ജടായുഗതി, സുഗ്രീവ സഖ്യം, ബാലിവധം, സമുദ്രലംഘനം, രാവാണന്റെ ഇച്ഛാഭംഗം, ഹനുമാന് രാവണസഭയില്‍, സേതുബന്ധനം, മേഘനാദ വധം, രാവണന്റെ ഹോമ വിഘ്നം, ഉത്തര രാമായണത്തിലെ സീതാ പരിത്യാഗം, സീതാ വിലാപം, സീതയുടെ അന്തര്‍ധാനം എന്നിവയാണു് രാമായണക്കാഴ്ചകളുടെ പ്രധാന സന്ദര്‍ഭങ്ങള്‍. രാമായണത്തിലെ മുഖ്യ മുഹൂര്‍ത്തങ്ങളെല്ലാം സ്പര്‍ശിച്ചുകൊണ്ട് ഒരു രാമായണാനുഭവം ഉണര്‍ത്താന്‍ ഈ കാഴ്ചകള്‍ക്കു കഴിയുന്നുണ്ട്. രാമായണത്തിലെ പ്രധാന കഥാപാത്രങ്ങളെല്ലാം തിരനോട്ടം നടത്തുന്നുമുണ്ട്. പക്ഷെ, രാമായണക്കാഴ്ചകളുടെ മര്‍മ്മം ഇതൊന്നുമല്ല; ആദികവിയും എഴുത്തച്ഛനും ബോധപൂര്‍വ്വം തന്നെ ഇട്ടുവച്ച ചില മൌനങ്ങളെ തൊട്ടുണര്‍ത്താന്‍ വേണ്ടിയാണ് തനീ കാഴ്ചകള്‍ വരഞ്ഞിട്ട് മാറിനില്‍ക്കുന്നതെന്ന് കവി നമ്മോട് പറയാതെ പറയുന്നു. ചിലത് ചോദ്യങ്ങളാണ്, ചിലത് ആത്മഗതങ്ങളാണ്, വേറെ ചിലത് സന്ദേഹങ്ങളാണു്.
ഏതു വിധേനെയാ സീതയെക്കൈവിട്ടു
രാമന് പടുത്തു മഹത്വം മഹീതലേ? (അഹല്യ)
ആരു ത്യജിച്ചു കരഗതം രാജ്യമ-
താരു ത്യജിച്ചു ഭരതനോ, രാമനോ? ( ഭരതന്)
മനസ്സാം മാരിചനോ കുതിക്കുന്നഗമ്യമായ്
പിടിച്ചങ്ങടക്കുവാനെളുതല്ല നിര്‍ണ്ണയം. (മായപ്പൊന്മാന്)
ഇതുപോലെ ഉദ്ധരിക്കാവുന്ന ഒരുപാടുണ്ട്. ഇവിടെയാണു കാഴ്ചകളെ ചിന്തകളാക്കാന്‍ കവിക്ക്
കഴിയുന്നത്. രാമായണത്തെ മാറിനിന്ന് മനനം ചെയ്യുന്നൊരാള്ക്കെ ഇതിനു കഴിയൂ.
ആര്‍ദ്രമായ വാക്കുകള്‍ കൊണ്ട് അതീവ വൈകാരികമായ രീതിയില്‍ രാമായണ സന്ദര്‍ഭങ്ങളെ ഷാജി പുനര്‍ജനിപ്പിക്കുന്നു. ഇതിഹാസകാലത്തേക്കുള്ള ദൂരം അവിടെ ഇല്ലാതാകുന്നു. സ്നേഹവും, ഭക്തിയും, കാമവും, ദുഃഖവും വീരവുമൊക്കെതന്നെ സമാനാനുഭവങ്ങളായി മാറ്റാന്‍ കവിക്കു കഴിയുന്നു എന്നിടത്താണു് കവിതയുടെ വിജയം. സീതാ ചിത്രങ്ങളാണ് ഇവയിലേറെ മിഴിവുറ്റതെന്ന് പറയാതെ വയ്യ.
രാമായണ ശീലുകള്‍ തന്നെ ഉപയോഗിക്കാന്‍ ഷാജി കഴിവതും ശ്രമിച്ചിട്ടുണ്ട്. ശ്ലോകം ശോകത്തില്‍ നിന്നാണുണ്ടാകുന്നത് എന്നാണല്ലൊ അഭിജ്ഞ മതം. ജീവിതത്തിന്റെ കണ്ണീരുപ്പ് ഈ കവിതകളിലെല്ലാം മുഖ്യ രസമായി കിനിഞ്ഞു നില്ക്കുന്നു. തീവ്രമായ വികാരവായ്പ്കൊണ്ട് വാക്കുകള്‍ ചിലപ്പോഴെല്ലാം ഇടറിപ്പോകുന്നത് കവി കാണാതെ പോകുന്നില്ലെ എന്നു സംശയം തോന്നാം.
എന്തായാലും , മൂന്നേകാല്‍ പതിറ്റാണ്ടോളം ഒരു അദ്ധ്യാപികയായി കഴിഞ്ഞ ജീവിതത്തിനു് കൃതാര്‍ത്ഥത പറയാന്‍ തോന്നുന്നത് ഇതുപോലുള്ള സന്ദര്‍ഭങ്ങളിലാണു്. കാലത്തില്‍ തന്റെ അടയാളം പതിക്കാന്‍ കഴിയുന്നൊരു ശിഷ്യന്, അതാണു് ഗുരുവിന്റെ നേട്ടം. ഇനിയും കവിതയുടെ കാല്പാടുകള് കാല വീഥിയില്‍ കൂടുതല്‍ തെളിച്ചത്തോടെ പതിപ്പിക്കാന്‍ ഷാജിക്ക് കഴിയുമാറകട്ടെ എന്ന ആശംസയോടെ, പ്രാര്‍ത്ഥനയോടെ ‘ രാമായണക്കാഴ്ചകളുടെ തിരശ്ശീല ഉയര്‍ത്തട്ടെ! ഈ ‘രാമായണക്കാഴ്ചകള്‍‘ ഏവര്‍ക്കും പ്രിയതരമാകും എന്നെനിക്ക് ഉറപ്പുണ്ടു്.

Sunday, February 5, 2012
ചേര്‍ത്തു പിടിച്ച അകലങ്ങള്‍
പുസ്തകം : ചേര്‍ത്തു പിടിച്ച അകലങ്ങള്‍
രചയിതാവ് : ഷാജി അമ്പലത്ത്
പ്രസാധകര് : സൈകതം ബുക്സ്
അവലോകനം : വിനീത് നായര്‍

മനസ്സിലുറഞ്ഞു പോയ നാട്ടുസൗന്ദര്യത്തിന്റെ വ്യാകരണ ക്രമങ്ങളെ കവിതയിലുപയോഗിച്ച് ജീവിതത്തിന്റെ തൊലിപ്പുറത്ത് സൂചിത്തലപ്പു കൊണ്ട് കുത്തി വേദനിപ്പിക്കുകയാണ് ഷാജി അമ്പലത്തിന്റെ കവിതകള്‍. തന്റെ ജീവിതത്തിന്റെ രണ്ടാംജന്മമായി കവിതയെ ചിത്രീകരിക്കുന്ന ഷാജിക്ക്, കവിത വെറുമൊരു ആവിഷ്ക്കാരോപാധിമാത്രമല്ല. ജീവിതത്തിന്റെ വിപരീത പ്രവാഹങ്ങളില്‍ പിടഞ്ഞുനീന്താനുള്ള ഒരു ശക്തി കൂടിയാണ്.
സ്ഥിരകാഴ്ചകളുടെ വ്യത്യസ്തമായ കാവ്യാതമകരീതികള്‍ കൊണ്ട് കവി ഇവിടെ മറ്റുള്ളവരില്‍ നിന്ന് വേറിട്ട് നില്ക്കുന്നു. ജീവിതത്തോടുള്ള പ്രതികരണമാണ് ഒരു കവിക്ക് അയാളുടെ കവിത എങ്കില്‍ ഷാജിക്ക് അത് പ്രതികരണം മാത്രമല്ല അയാളുടെ വിശ്വാസങ്ങളും, അവിശ്വാസങ്ങളും സന്ദേഹങ്ങളുമെല്ലാമാണ്. അനുഭവങ്ങളുടെ നാഡീപ്രവാഹത്തില്‍ നിന്നാണ് കവി ഇവിടെ വാക്കുകള്‍ തിരയുന്നത്. അതുകൊണ്ട് തന്നെ അയാള്‍ക്ക് കവിത ഒരു സാന്ത്വനം കൂടിയായി മാറുകയാണ്.
സംബന്ധങ്ങളെ അസംബന്ധങ്ങളായി ചിത്രീകരിച്ച് കവിതയ്ക്ക് വേറിട്ടൊരു സൗന്ദര്യക്രമം നല്കാന് കവി ഇവിടെ ശ്രമിക്കുന്നുണ്ട്. പ്രണയവും, മഴയും, കവിതയുമെല്ലാം ഈ രീതിയില്‍പുതിയൊരു ശാസ്ത്രത്തില്‍ ഇവിടെ പുനര്‍നിര്‍മ്മിക്കപെടുന്നു. ഇങ്ങനെ പുതിയ രീതികളിലൂടെ ഉരുട്ടി കൊണ്ട് വരുന്ന വരികളെ, വാക്കുകളെ, ആശയങ്ങളെ പ്രമേയങ്ങളെ പൊടുന്നനെ വായനക്കാരില്‍ നിന്ന് വഴിതെറ്റിക്കാന്‍ ശ്രമിക്കുന്ന,സര്‍ഗാത്മകതയുടെ തുറന്ന ഇടങ്ങളെ മുറിവേല്‍പ്പിക്കുന്ന വര്‍ത്തമാനകാല ജീവിതാവസ്ഥകളില്‍ നിന്ന് പിറന്നുവീണ നാല്‍പ്പത്തിയഞ്ച് കവിതകളുടെ ഒരു സമാഹാരമാണ് 'ചേര്‍ത്തു പിടിച്ച അകലങ്ങള്‍ ' എന്ന ഈ പുസ്തകം
'ഒരു നെല്ലിക്കയില്‍
നീയും ഞാനുമുണ്ട്
വായിലൂറുന്ന
രസ പകര്ച്ചയില്
നീ
എനിക്കേതായിരിക്കും
ഞാന്‍
നിനക്കേതായിരിക്കും'
ഓര്‍മകളുടെ വേദനിപ്പിക്കുന്ന ചിരി കൊണ്ടാണ് ഷാജി ഇവിടെ കവിതയെ നേരിടുന്നത് ഇരുട്ടില്‍ പിഴിഞ്ഞെടുത്ത അയാളുടെ ഏകാന്തതയുടെ വാക്കുകള്‍ ഒരു കാലഘട്ടത്തെയാണ്
പ്രതിഫലിപ്പിക്കുന്നത് .കടന്നു പോയതോ, പോയികൊണ്ടിരിക്കുന്നതോ ഇവിടെ പ്രസക്തമാവുന്നില്ല. ഓര്‍മകളേക്കാള്‍ ഓര്‍മ്മകള്‍ വേട്ടയാടുന്നവന്റെ മുറിവുകളിലെ വ്രണമായാണ് ഈ കവിതകള്‍ ഒരു പക്ഷെ വായനക്കാര്‍ക്ക് അനുഭവപ്പെടുക . " നഷ്ട്ടത്തിന്റെ ചെവിയോര്‍ക്കലുകളാണ് കവിതകളാകാന്‍ ശ്രമിക്കുന്നത് " എന്ന പി.എന്‍. ഗോപീകൃഷ്ണന്റെ വാക്കുകളെ ഞാനോര്‍ക്കുന്നു. കവിയില്‍ നിന്ന് കാണാതായ വാക്കുകളെ ,ഓര്‍മകളെ ,കഥാപാത്രങ്ങളെ ,മൗനങ്ങളെ എല്ലാം ഇപ്പോള്‍ ഷാജി കേട്ടെഴുതുകയാണ്. കണ്ട് മറന്ന നാട്ടുശീലുകള്‍,പാടികേട്ട പഴങ്കഥകള്‍,കളിച്ചു വളര്‍ന്ന മാവിന് ചോടുകള്‍ ഇവയെല്ലാം കവിയെ നിരന്തരം വേട്ടയാടികൊണ്ടിരിക്കുന്നു.
ഭാഷയെ ഹൃദയമിടിപ്പുപോലെ ഗാഡമായി പ്രണയിക്കുന്നവനാവണം കവി. എഴുത്തിന്റെ മൂല്യം അതിന്റെ ധീരതയാണ്. ഇതെല്ലാം ഓര്‍ത്തുകൊണ്ട് ഭാഷയെ പുതിക്കി പണിയാന്‍ കവി ഇവിടെ ശ്രമിക്കുന്നു. ആ ശ്രമങ്ങള്‍ തന്നെയാണ് ഈ പുസ്തകത്തിലെ കവിതകള്‍ക്കുള്ള ഇന്ധനം. മോഷ്ട്ടിക്കപ്പെടുന്നവന്റെയും, വില്‍ക്കപെടുന്നവന്റെയും ഈ കാലത്ത്, മറക്കപ്പെട്ട വ്യാകുലതകളും, ശാഠ്യങ്ങളും വെച്ച് വായനക്കാരോട് വിലപേശുകയാണ് കവി ഇവിടെ .
ഈ സമാഹാരത്തിലെ പല കവിതകളിലും ചെറുതിന്റെ ലാവണ്യം ദര്‍ശിക്കാനാവും. എങ്കില്‍ കൂടി അവക്കൊയ്ക്കെ രാകി മിനുക്കിയ വീശാംകത്തിയുടെ മൂര്‍ച്ച കൂടി അനുഭവിപ്പിക്കാന്‍ കഴിയും എന്ന വസ്തുത നമ്മെ പലവിധത്തിലുള്ള ആശയ സംഘര്‍ഷങ്ങളിലേക്കും, ആത്മനൊമ്പരങ്ങളിലേക്കും കൈ പിടിച്ചു കൊണ്ട് പോകുന്നു.
കാവ്യ ജീവിതത്തിന്റെ ആരംഭഘട്ടത്തില്‍ തന്നെ, ഷാജിയുടെ ഭാവുകത്വം പ്രകൃതിഭംഗിയുടെ സല്ലാപങ്ങളില്‍ നിന്ന് പറിച്ചു മാറ്റപ്പെട്ടതായിതോന്നാം. ജീവിതത്തിന്റെ സൂക്ഷ്മസ്ഥലികളിലേക്ക്
എത്തിനോക്കുന്നവയാണ് ഇതിലെ കവിതകള്‍ എങ്കിലും ഭൂതകാലത്തെ ചിത്രീകരിക്കുമ്പോള്‍ ഭൂപ്രകൃതിയെ മറന്നത് ഒരു കുറവുപോലെ അനുഭവപ്പെടുന്നുണ്ട് . ഒരു പക്ഷെ പ്രകൃതിയില്‍ അതീനസത്യം കാണുന്നത് വ്യര്‍ത്ഥമാണെന്ന് അറിഞ്ഞുകൊണ്ടാവാം കവി ഇങ്ങനെ ചെയ്തത്. സമൂഹത്തിന്റെ വികലവിശ്വാസങ്ങള്‍ക്ക് മുന്നില്‍ പ്രതിരോധത്തിന്റെ ഒരു ചിറ ഉയര്‍ത്താന്‍ ശ്രമിക്കുന്നതിനിടയില്‍ കാറ്റിന്റെ തലോടലും, കളകളാരവവും കവിയെ ഒട്ടും തന്നെ സ്വാധീനിചിട്ടില്ലായിരിക്കാം .അതുകൊണ്ട് തന്നെയാണ് തറവാട്ടുമുറ്റവും, അപ്പുമേസ്തിരിയും, കാദര്‍സാഹിബുമെല്ലാം കവിതയിലേക്ക് കടന്നുവരുമ്പോള്‍ ഓരോ സിദ്ധാന്ധങ്ങളുടെ പിന്തുണ പറ്റുന്നതും.
" സ്വന്തമായി
ജീവിതമില്ലാതത്കൊണ്ടാണ്
ഞാന്‍
നിങ്ങളിലൂടെ ജീവിച്ചുതീരുന്നത്"
പരോക്ഷമായി സൂക്ഷ്മരാഷ്ട്രീയത്തെ കൈകാര്യം ചെയ്യുന്നുണ്ട് ഷാജിയുടെ കവിതകള്‍. അതിന് ഉദാഹരണങ്ങളാണ് "ഗുഡ് ഫ്രൈഡേ", "അപ്പനും മക്കളും" തുടങ്ങിയ കവിതകള്‍. വീടും നാടുമെല്ലാം ഇരുട്ടിലും കണ്ണീരിലും നിര്‍വചിക്കപെടുമ്പോള്‍ ഷാജിയുടെ കവിതകള്‍ തീക്ഷ്ണ വാങ്ങ്മയങ്ങളാല്‍ സമൃദ്ധമാവുകയാണ്.
ഹൃദയത്തിന്റെ താക്കോല്‍ പഴുതിലൂടെ പറന്നുപോയവളെതേടിയും, ഒളിഞ്ഞുനിന്ന പ്രണയത്തില്‍ പടവെട്ടിയും പ്രണയമെന്ന വാക്കിന് കൊത്തുപണി നടത്തുന്ന കവി, വാക്കുകള്‍ കറങ്ങികൊണ്ടിരിക്കുന്നത് ഭ്രമണ നിയമത്തിലാണെന്നും അതുകൊണ്ടാണ് വാക്കുകള്‍ അഴുകിപോകാത്തതും നമ്മള് ചീഞ്ഞു നാറുന്നതും എന്ന് സമര്‍ഥിക്കുന്നു. ഈ പ്രണയ കവിതകളിലെല്ലാം ആസക്തികളെക്കാളേറെ വേര്‍പാടുകളും ഉന്മാദങ്ങളുമാണ് നിറയുന്നത് .
"കവി കുടുംബത്തിന്റെ
വിശപ്പുമാറ്റാന്‍
അറിഞ്ഞുകൊണ്ടൂര്‍ന്നുവീഴുന്ന
സാരിത്തലപ്പുകൊണ്ട്
റേഷന്‍ വാങ്ങിയെടുക്കുന്ന
ഈ രാധാമണിയുടെ
മുഖമുണ്ടോ " എന്നും
" വാക്കുകളുടെ വാതിലടച്ച്
എന്നോട് ചേര്‍ന്ന്
കവിതക്കുള്ളില്‍
തീ കാഞ്ഞിരിക്കുമ്പോള്‍ മാത്രം
ഭയപ്പെടാറില്ലവള്‍ ആരെയും " എന്നും കവി പറയുമ്പോള്‍ ഭാഷയില്‍ ആരും കാണാതെ അമര്‍ന്നു മുഴങ്ങുന്ന ഒരു അധോലോകമുണ്ടെന്ന് നാം അറിയുന്നു. രാധാമണി, തീരം, ഉമ്മ, മഴ, ഇടവഴികള്‍ എന്നീ കവിതകളും മേല്‍ പറഞ്ഞതിനോട് ചേര്‍ത്തുവെയ്ക്കാം.
കവിത എന്നും ഷാജിയ്ക്ക് തിമിര്‍ത്തു പെയ്യുന്ന ഒരു മഴയാണ് ഇടവഴിയില്‍ ഒറ്റയ്ക്ക് കരയുമ്പോഴെല്ലാം ഓടിയെത്തി കണ്ണീര് പകുത്തെടുത്ത മഴ. ഇടവഴികളില്‍ എല്ലാ മഴയെത്തും അയാള്‍ നനഞ്ഞൊലിച്ചു നടന്നു. അതിന്റെ ജലച്ചായചിത്രങ്ങളാണ് ഈ പുസ്തകത്തിലെ പല കവിതകളും. ഇവയിലെല്ലാം തന്നെ 'അവള് ' എന്ന ഒരു കേന്ദ്രീയ കഥാപാത്രം കടന്നു വരുന്നുണ്ട്. ഓര്‍മകളുടെ ഭാണ്ഡക്കെട്ടുകളിലും, ചില്ലിട്ടു വച്ച ചിത്രങ്ങളിലും അവള് തന്നെയാണ് കവിക്ക് എല്ലാമാവുന്നത്. അവളിലൂടെ ഈ ലോകത്തെ നേടാന്‍ കവിയുടെ ഉള്ളം വെമ്പുന്നുണ്ട് .
" ഏറെ കേട്ടിട്ടും മനസ്സിലാവാതെ
മഴയുടെ വര്‍ത്തമാനം
വിവര്‍ത്തനം ചെയ്യാന്‍
ശ്രമിച്ചു ശ്രമിച്ചു
അവള്
പരാജയപെടുന്നുണ്ടാവുമോ "
അപഹരിക്കപെട്ട അനുഭവത്തിന്റെ പച്ചതുരുത്തുകളെയും, തരിശുനിലങ്ങളെയും തിരിച്ചു പിടിക്കുവാനും അതിലൂടെ തന്റേതായ പ്രത്യയശാസ്ത്രങ്ങളെ നിര്‍വചിക്കുവാനും കവി ശ്രമിക്കുന്നുണ്ട് . തന്റെ ദേശത്തെ പോലെ മറ്റെവിടെയോ ഇതുപോലത്തെ ഒരു ദേശമുണ്ടാവില്ലേ എന്നും അവിടെയും ഇത് പോലെ ഒരു പെണ്‍കുട്ടി മഴ കാണുന്നുണ്ടാവില്ലേ എന്നും കവി ചോദിക്കുന്നത് തന്റേതായ പ്രത്യയശാസ്ത്രങ്ങളെ മാത്രം അധികരിച്ച് കൊണ്ട് തന്നെയാണ് .
പുതുകവിതയുടെ നവശിഖരങ്ങളില്‍ വിളഞ്ഞ ഈ സമാഹാരത്തിലെ നാല്‍പ്പതിയഞ്ചു കവിതകളിലും തെളിയുന്നത് വര്‍ത്തമാനകാല ജീവിതത്തിന്റെ സങ്കീര്‍ണമായ നിഴല്‍ രൂപങ്ങളാണ്. ആ നിഴല്‍ രൂപങ്ങള്‍ വായനക്കാരന്റെ മനസ്സിലെത്തി മഴ നനയുകയാണ്. അങ്ങനെ ഉതിര്‍ന്നു വീഴുന്ന ആ മഴയ്ക്ക് ഒരു കുട വാങ്ങി കൊടുക്കുകയാണ് കവി , മഴയ്ക്ക് ഒട്ടും തന്നെ വെയില് കൊള്ളാതിരിക്കാന്‍ ...!

Thursday, February 2, 2012
ഉന്മത്തതയുടെ ക്രാഷ് ലാന്‍ഡിംഗുകള്‍
പുസ്തകം : ഉന്മത്തതയുടെ ക്രാഷ് ലാന്‍ഡിംഗുകള്‍
രചയിതാവ് : രാജേഷ് ചിത്തിര
പ്രസാധകര് : സൈകതം ബുക്സ്
അവലോകനം : ഡോ: ആര്. സുരേഷ്
പനയോലത്താളിലെഴുതുമ്പോള് പരിമിതങ്ങളായ മാധ്യസ്ഥങ്ങളേ ഉണ്ടായിരുന്നിരിക്കാനിടയുളളൂ. മറ്റൊരാളുടെ തെരഞ്ഞെടുപ്പിന് കൂടുതല്‍ വിധേയമാകുന്ന പ്രിന്റു്മീഡിയാവ്യാപനഘട്ടവും കഴിഞ്ഞ് മാധ്യസ്ഥങ്ങളേയില്ലാത്ത ഇന്റര്‍നെറ്റ് ലോകത്തിലേക്ക് സാഹിത്യം ഒരുങ്ങിവരുന്നു. ബ്ലോഗുകളിലൂടെയും ഫെയ്സ് ബുക്കിലൂടെയുമെല്ലാം സര്‍ഗ്ഗരചനകളുടെ സംക്രമണം സമകാലത്ത് കാണ്മാനാകുന്നുണ്ട്. ബ്ലോഗില്‍നിന്നും അച്ചടിമഷിയിലേക്ക് എന്ന തരത്തില്‍ കഥകളുടെയും കവിതകളുടെയും സമാഹരണം പലയിടങ്ങളിലും നടക്കുന്നു. രാജേഷ് ചിത്തിരയുടെ ബ്ലോഗിന്റെ പേര് 'സൂക്ഷ്മദര്‍ശിനി' എന്നാണ്. ഇവിടെ പോസ്റ്റുചെയ്ത കവിതകളില്‍നിന്നും അതീവപ്രസക്തമെന്നു തോന്നിയതെല്ലാം സംയോജിപ്പിച്ച് തയ്യാറാക്കിയ പുസ്തകമാണ് 'ഇക്കോസിസ്റ്റത്തിലെ പ്രാപ്പിടിയന്മാര്.' മുപ്പത്തിനാലോളം കവിതകള്‍ പാരായണസംവാദങ്ങള്‍ക്ക് തയ്യാറായിട്ടുണ്ട്. രാജേഷ് ചിത്തിരയുടെ കാവ്യവ്യവഹാരമണ്ഡലം മുന്നോട്ടുവയ്ക്കുന്ന സൗന്ദര്യപരവും സാംസ്ക്കാരികവുമായ ചില പാഠങ്ങള്‍ അഴിച്ചെടുക്കാനാകുമോ എന്ന അന്വേഷണമാണിവിടെയുളളത്. പിടിതരാതെ പോവുന്ന പ്രാവുകളെ ആഞ്ഞാഞ്ഞുതൊടാനായുളള ഒരു വിമര്‍ശകാവേഗം -അത്രമാത്രമാണ് ഉദ്ദേശ്യം.
ഇടിമിന്നലിനിടയിലൂടെ നടക്കുമ്പോള്‍ മരണത്തിന്റെ കരണത്തടിക്കാനുളള അതീവപ്രഭാമയമായ ഒരു മനസ്സുണ്ടാകും.ഒപ്പം പ്രകാശത്തെ ആവോളം ആസ്വദിക്കുന്ന സര്‍ഗ്ഗബലവുമുണ്ടാകും. ഇവയ്ക്കെല്ലാമിടയിലെവിടെയോ ആണ് കവിതയുടെ കനല്‍ക്കാറ്റ് ചിതറിവരിക. രാജേഷിന്റെ എഴുത്തിടങ്ങളിലെല്ലാം ഇലകള്‍ വന്നുനിറയുന്നു. ഭൂമിയിലെ മുഴുവന്‍ ഇലകളെയും തന്റെ സര്‍ഗ്ഗധ്യാനത്തിന്റെ മുറിയിലേക്ക് വിളിച്ചുവരുത്തി മുറി ഭൂമിയും എഴുത്തുകാരന് പാരിസ്ഥിതികകാവല്‍ക്കാരനുമാകുന്ന കാഴ്ചതന്നെയാണ് ഈ കാവ്യലോകത്ത് സുപ്രധാനം. അഗാധമായ സ്വത്വപ്രതിസന്ധീബോധമെന്നവണ്ണം പാരിസ്ഥിതികവിഷാദങ്ങളെ പരിവര്‍ത്തിപ്പിച്ചെടുക്കുന്ന ഒരു രാസവിദ്യ ഈ കാവ്യലോകത്തിന് സ്വന്തമായുണ്ട്. ഓര്‍മ്മയുടെ രൂപത്തില്‍ ജീവിക്കാനും വ്യാകുലപ്പെടാനും തുനിയുന്ന കവിത പലപ്പോഴും കൃത്യചതുരതകള്‍ നഷ്ടപ്പെട്ട പ്രണയോന്മാദഭൂഭാഗദൃശ്യത്തിലേക്കും സഞ്ചരിച്ചു പോകുന്നു. പ്രവാസത്തിന്റെ ധാതുബലം എല്ലാത്തിനും കൂട്ടുനില്‍ക്കുന്നുണ്ട്. ഒരിടത്തുണ്ടായ നഷ്ടം മറ്റൊരിടത്തുണ്ടാകുന്ന ഉന്മാദവുമായി ഒരു പിരിയന്‍ഗോവണിയിലകപ്പെടുമ്പോഴാണ് രാജേഷിന്റെ കവിതകള്‍ അനങ്ങിത്തുടങ്ങുക. കടംകഥയുടെ അതിലളിതമാതൃക മുതല്‍ പുതുഗദ്യഭാഷണത്തിന്റെ വളവുതിരിവുകള്‍ വരെ ആഖ്യാനാകമ്പടിയായുണ്ട്. ഒരു വലിയ സാംസ്ക്കാരികസങ്കടത്തെ കണ്‍മുന്നില്‍കൊണ്ടുവരാനാണ് ശ്രമം. പ്രവാസഭൂമിയിലിരുന്ന് ഒറ്റപ്പെട്ടുപോകുന്നതിന്റെ അന്തര്‍രഹസ്യങ്ങള്‍ അനുഭവങ്ങളുടെ ആഴങ്ങളില്‍ നിന്ന് കോരിയെടുക്കുന്നു. ബിംബവൈവിധ്യം നിരനിരയാക്കിനിര്‍ത്തി ഭീകരമാംവണ്ണം അപായപ്പെടുന്നു. ഈ കവിതകളെക്കുറിച്ച് പൊതുവേ പറയാന്‍തോന്നുന്നuntitled folder ഒരാമുഖവ്യസനമാണ് ഇവിടെ കുറിച്ചത്. അതിപ്രസക്തമെന്ന് തോന്നുന്നuntitled folder ചിലകവിതകളുടെ സര്‍ഗ്ഗസൂക്ഷ്മതകള്‍ നോക്കിക്കാണാനുളള ശ്രമമാണിനിയുളളത്.
കെണിവെച്ചുപിടിക്കുന്നത് കവിതയെത്തന്നെയാണ്. അതിനാലാണ് വരികളിലൂടെ വീടുനഷ്ടപ്പെട്ട അവസ്ഥയില്‍ പ്രാപ്പിടിയന്മാര്‍ക്ക് അഭിമുഖം നില്‍ക്കാനാവുന്നത്. ഉയര്‍ന്നുവന്ന ഓര്‍മ്മയുടെ തീക്ഷ്ണത പതുക്കനെ ശാന്തമാവുകയുംuntitled folder ചെയ്യും. അറിവില്ലാത്ത അപരനെ അറിയിക്കുംവിധമുളള ആഖ്യാനരീതിയില്‍പ്പെട്ട് 'ഇക്കോസിസ്റ്റത്തിലെ പ്രാപ്പിടിയന്മാര്' എന്ന കവിത കീറിമുറിഞ്ഞുപോകുന്ന കുറുകലുകളുടെ വേദനയില്‍ ഭ്രമിച്ചുനില്‍ക്കുന്നു. വിതറപ്പെട്ട ഗോതമ്പില്‍ പ്രാവുകളുടെ കറുപ്പും വെളുപ്പുമെല്ലാം അപായപ്പെടുകയാണ്. അറിവുളള ബയോളജിമാഷിന്റെ പ്രവൃത്തിയുടെ നെറികേടിനെ ആക്രമിക്കാനെത്തുന്ന കുഞ്ഞിത്തൂവല്‍ കാവ്യാരംഭത്തില്‍ത്തന്നെ നമ്മെ നടുക്കിയിടുന്നുമുണ്ട്. മാഷിന്റെയുളളിലും മണല്‍ക്കാറ്റ് മണക്കുന്നു. മാഷിലും ഫ്ലാറ്റിലും ഓംലറ്റിലും ഒരേസമയം സംഭവിക്കുന്ന കുറുകലുകളുടെ ശവദാഹം കവിതയുടെ തന്നെ അസ്തമനമായിമാറുന്നു. പല ചിത്രങ്ങളെ നൈരന്തര്യമില്ലാതെ കാട്ടിത്തരികവഴി കേവലപ്രതിനിധാനമെന്ന കാവ്യദോഷത്തെ മറികടക്കാന്‍ ഈ കവിതയ്ക്കു കഴിയുന്നുണ്ട്. ഒപ്പം ഗള്‍ഫിലെ പ്രവാസഭൂമിയില് തൊട്ടുനിന്ന് ഭൂമിയുടെ അവകാശികളോട് സൗഹൃദം സ്ഥാപിക്കാനും. 'ഉളിപ്പേച്ച് 'എന്ന കവിത മോഹനകൃഷ്ണന് കാലടിയുടെ 'പാലൈസി'ലുളള കുട്ടിപ്പേച്ചിന്റെ പാരഡിക്കല്‍സ്വരഭംഗിയിലാണ് അവതരിക്കുന്നത്. പിന്നീടത് മദ്യലഹരിപ്പെരുക്കത്തില്‍ ഭാഷാചിതറലായി പരിണമിക്കുകയും ചെയ്യുന്നു. പഠിച്ച ചരിത്രവും ഭൂമിശാസ്ത്രവും അക്കാദമികമായ കളവുപറച്ചിലുകള്‍ മാത്രമാണെന്ന് അപനിര്‍മ്മിച്ചെടുക്കുന്നുണ്ടിവിടെ. സര്‍ഗാധ്വാനത്തിലൂടെ ചരിത്രത്തിലും പ്രകൃതിയിലും മനുഷ്യന് നടത്തുന്ന ഇടപെടലുകളെ ഈ കവിത വെളിച്ചം കാണിക്കുന്നു. അപ്പോഴും ഓര്‍മ്മയായി മാറുന്ന പച്ചയുടെ ഉത്സവങ്ങള്‍ ആഴമേറിയ ദുഃഖമെന്നവണ്ണം കവിതയില്‍ വിന്യസിക്കപ്പെടുന്നുണ്ട്. അബോധത്തിന്റെ വിളനിലങ്ങളില്‍ മാത്രം പുഞ്ചപ്പാടം ഉണ്ടാവുകയും യാഥാര്‍ത്ഥ്യം റബ്ബറാവുകയും ചെയ്തു എന്നതു തന്നെയാണ് ഉളിപ്പേച്ചുകളില്‍ പ്രധാനം. പോളീഷും വാര്‍ണീഷും വന്നപ്പോള്‍ പടിയിറങ്ങിയത് കരിവീട്ടിക്കൊപ്പം ജയഭാരതിയുമാണ്. ഒരു മദ്യപന്റെ സ്വാഭാവികവിഭ്രാന്തികളിവിടെയുണ്ട്. ആര്‍ക്കുംവേണ്ടാതായ ബാലനാശാരി പലതും പങ്കിട്ടുകഴിഞ്ഞുപോയ കാലത്തോടുളള മമതാബന്ധത്തില്‍നിന്നും ഉറവയെടുത്തതാണ്. ആലിലവയലിലും നോട്ടത്തിന്റെ മുഴക്കോലിലും കുത്ത്യാലും കുത്ത്യാലും മുറുകാത്തമുണ്ടിലുമെല്ലാം ഭാവോചിതമായ വാഗ്വിനാസത്തിന്റെ ഉളിപ്പേച്ചുകളും ദര്‍ശിക്കാവുന്നതാണ്.
ഉറപ്പിന്റെ ക്രിയാരൂപങ്ങളാല്‍ ആവൃതമായ സിംഫണിപോലെ തോന്നുന്നു 'വെയിലേ' എന്ന കവിതയുടെ ആഖ്യാനഭുപടം. വെയിലും വയലും ഇടയുന്നിടങ്ങളിലാണ് മരണസ്പര്‍ശമുണ്ടാകുന്നത്. പുതപ്പും കരുത്തും പ്രതീക്ഷയുമെല്ലാമായ ഇല മാഞ്ഞുപോവുകയും അരഞ്ഞാണനീരൊഴുക്ക് ചെളിപ്പെടുകയും ചെയ്തതിന്റെ ദുരന്തദൃശ്യങ്ങളാണ് വൃദ്ധന്റെ സമകാലം. വയറിനെ ഊട്ടാനും കണ്ണിനെ ഉണക്കാനും വെയില് പ്രാപ്തമാണ്. ലക്ഷ്യം വെയ്ക്കുന്നത് ഒരു വിണ്ടുപുകയലാണ്. പച്ചയുടെ ഇക്കോളജിക്കൊപ്പം ജീവനത്തിന്റെ വൃദ്ധത്വവും വിണ്ടുപുകയുന്നു. എല്ലാം ഉറപ്പായിക്കഴിഞ്ഞുവെന്ന അനിവാര്യഖേദത്തെ കാഞ്ഞവെയിലുപോലെ കാട്ടിത്തരാന്‍ വരികളുടെ അന്ത്യങ്ങളില്‍ ക്രിയാരൂപങ്ങള്‍ പരസ്പരം മത്സരിക്കുകയാണ്. പ്രവാസിയുടെ ഏകാകിതയുമായി ഇണങ്ങിനിന്നാണ് ഈ കവി പ്രകൃതിയുടെ ദുരന്തബോധങ്ങളെ വീക്ഷിക്കുന്നതെന്ന് കാണാം. 'കുന്നിന്മുകളിലെ ഒറ്റമരം' എന്ന കവിത കാല്പനികമധുരങ്ങളൊളിപ്പിച്ചുവച്ച ആധുനികകാവ്യഗദ്യത്താല്‍ നെയ്തെടുത്തതാണ്. ഒറ്റമരത്തിന്റെ കാല്പനികാര്ജവം ഏറ്റുവാങ്ങിക്കൊണ്ട് ഭൂമിയെ ചുംബിക്കണമെന്ന ആഖ്യാതാവായ കവിയുടെ ആഗ്രഹചിന്ത സാക്ഷാത്കരിക്കപ്പെടുന്നില്ല. കണ്ണുനീരിന്റെ പ്രസവമുറി തുറന്നുവരുന്നതവിടെയാണ്. മരവും പ്രണയവുമില്ല എന്നിടത്ത് പ്രവാസീജീവിതം തീവ്രവിഷാദത്തിന് അടിമപ്പെട്ടുപോവുകയാണ്. കാറ്റുമില്ല,ഇലയുമില്ല എന്നിടത്ത് 'കാലത്തിന്റെ സ്റ്റാച്യൂപറച്ചില്‍' എന്ന കവിത സ്തംഭിച്ചുനില്ക്കുന്നു. ശബ്ദവും ചലനവും നഷ്ടപ്പെട്ടമരം ഒരു സ്റ്റാച്യൂവാണ്. കളരിപ്പയറ്റിന്റെ ചൊല്‍വടിവിലൂടെയാണ് കവിതയ്ക്കുളളില്‍ മരം മുറിച്ചുവീഴ്ത്തപ്പെടുന്നത്. മരക്കരച്ചിലും ആകാശം വീതം വെച്ചുപറന്നുപോകുന്ന പക്ഷിക്കൂട്ടവും നഷ്ടങ്ങളെയും ഓര്‍മ്മയെയും പലമാതിരി ചിതറിത്തെറിപ്പിച്ച് ഒരു കാല്പനികപകിടകളി നടത്തുകയാണിവിടെ. ഈ കവിത മുര്‍ത്തവും അമൂര്‍ത്തവുമായ പ്രകൃതിബിംബങ്ങളുടെ നന്ദനോദ്യാനമെന്നവണ്ണം പെരുമാറുന്നു. ഉപേക്ഷിക്കപ്പെട്ട സമസ്തത്തിന്റെയും ഉത്സവകാലങ്ങള്‍ തേടാന്‍ ഭൂതത്തെയും വര്‍ത്തമാനത്തെയും നിരന്തരം ക്ഷണിക്കുന്നു.
അപ്രത്യക്ഷമാകുന്നതെല്ലാം ചരിത്രമാകും. അവിടേക്കുപോകാന്‍ ഓര്‍മ്മയുടെ കൂട്ടുവേണം. പഴയ പുകത്തീവണ്ടിയുടെ ഇരുളിമകളിലെവിടെയോ നിന്നാണ് കപ്പക്കഷണങ്ങള്‍ വീണ്ടെടുക്കപ്പെടുന്നത്. പത്തനംതിട്ടയുടെ മലയോരവഴക്കമാര്‍ന്ന കാര്‍ഷികജീവനപദക്കൂട്ടത്തെ പലവിധത്തില്‍ പരസ്പരം തുളച്ചുകയറ്റുന്ന ആഖ്യാനവിദ്യ 'ഓര്‍മ്മകള്‍ ചൂളംകുത്തിക്കുന്ന പുകത്തീവണ്ടികള്‍' എന്ന കവിതയില്‍ നിഴലിക്കുന്നുണ്ട്. കപ്പക്കഷണങ്ങളും കാപ്പിമണവും വട്ടയിലയും ഈറവട്ടിയും മാത്രമല്ല സമീപസ്ഥമാകുന്നത്. അദ്രൂമാനും ആയിഷയും രണ്ടിടങ്ങഴിയും കൂടി ഇവയ്ക്കൊപ്പം ഇണചേരുന്നുണ്ട്. ഒരു പഴങ്കാലകാര്‍ഷികസംസ്കൃതിയെ ചേമ്പും കാച്ചിലും പോലെ അപ്പാടെ പറിച്ചെടുക്കുകയാണിവിടെ. ആയിച്ചനിലൂടെയും കോമാടനിലൂടെയും ഗ്രാമസജീവതയുടെ കാന്താരി രുചിക്കാനുമാകുന്നു. സുറിയാനീസിമിത്തേരിയുടെ ആഗമനത്തോടെ സജീവതയുടെ കൈയിലെ റിലേ ബാറ്റണ്‍ വിജനത കൈക്കലാക്കുന്നു. ഉദയംപേരൂര്‍സൂനഹദോസ് മുതലേ ആരംഭിക്കുന്ന സാംസ്ക്കാരികമായൊരു ഷിഫ്റ്റിന്റെ ചരിത്രവര്‍ത്തമാനങ്ങളിലേക്കുളള ഒരു വാഹകമെന്നവണ്ണം ഈ കവിതയുടെ അന്ത്യഭാഗം മാറുന്നുണ്ട്. ചരിത്രരചനാഭാഷയെ സാന്ദ്രമാക്കുന്നതിന്റെ അടയാളമുദ്രകളാലാണ് 'ചരിത്രത്തിലില്ലാത്ത ചിലത് ' എന്ന കവിത കൊരുത്തിരിക്കുന്നത്. അരികുചേര്‍ക്കപ്പെട്ട ജീവിതങ്ങളും വ്യക്തിഗതജീവിതത്തിന്റെ സൂക്ഷ്മഭാവമണ്ഡലങ്ങളും എഴുതപ്പെട്ട ചരിത്രങ്ങളില്‍ ദര്ശിക്കാനാവുന്നില്ല എന്ന പരാതിയുടെ പടര്‍ച്ചയാണ് ഈ കവിത. വികാരങ്ങളുടെ ചരിത്രത്താല്‍ വിചാരങ്ങളുടെ അംഗീകൃതചരിത്രനിര്‍മ്മിതി ഒരു ദാക്ഷിണ്യവുമില്ലാതെ ചോദ്യം ചെയ്യപ്പെടുന്നു.
പ്രണയത്തിന്റെ അലമാരതുറക്കുന്നിടങ്ങളിലെല്ലാം സവിശേഷമായൊരു ഉന്മാദത്തിന്റെ മണമാണനുഭവപ്പെടുക. വിരഹാതുരമാകുന്നവന്റെ / അവളുടെ മനസ്സംക്രമണങ്ങള്‍ക്ക് ഭാവവും ഈണവുമേകാന്‍ കേകാവൃത്തത്തിന് ഒരു പ്രത്യേക കഴിവുണ്ട്. കേക അയഞ്ഞുപോകുന്നിടങ്ങളില്‍ അതൊരു വിഷാദരാഗം പോലെ തോന്നിപ്പിക്കുന്നു. അലങ്കോലപ്പെട്ടതും അയഞ്ഞതുമായ കേകയുടെ മയില്‍മേനിയിലേറിയാണ് 'പ്രണയം പൂത്തൊരു കാട്ടില്‍ നമ്മള്' എന്ന കവിതയുടെ നില്പും വരവും. അവള് മലയാള മലയോരത്തെ കോടമഞ്ഞും അവന് പ്രവാസയിടങ്ങളിലെ മണല്‍ക്കാറ്റുമായി രൂപന്തരഭ്രമം നടത്തി ഉന്മാദപര്‍വം തുടങ്ങുന്നു. മഞ്ഞുമായുമ്പോള്‍ കാറ്റ് കാത്തിരിക്കുന്നിടങ്ങളിലാണ് സമയബോധത്തിന്റെ അസ്തമനം. ഘടികാരത്തിന്റെ ചലനത്തില്‍ മാത്രമാണല്ലോ ഘടികാരസൂചികളുടെ ശ്രദ്ധ. കാലത്തെക്കുറിച്ച് യാതൊരു ആശങ്കകളും അവയ്ക്കില്ല. ഘടികാരസൂചികളോട് സാമ്യപ്പെട്ടുകൊണ്ട് മലയോരത്തിന്റെയും മരുഭൂമിയുടെയും ഇണങ്ങാനുളള വെമ്പലില്‍ ഒരു പൂമരംപോലെ പ്രണയം തളിര്‍ക്കുന്നു. 'സാക്ഷാത്കാരം' എന്ന കവിതയില്‍ ലിഫ്റ്റിറങ്ങുമ്പോള്‍ നിലകള്‍ തെറ്റിപ്പോകുന്നിടത്തും പ്രണയോന്മാദം ചിറകടിക്കുന്നുണ്ട്. തണുപ്പുകാലത്തു തണുപ്പറിയാതൊഴുകുന്ന സുരതാവേഗങ്ങള്‍ക്കിടയില്‍ ഒന്നുംഒന്നും ചേര്‍ന്ന് ഒന്നായിത്തീരുന്നുണ്ട്. കാത്തിരിപ്പിനൊപ്പം കത്തിപ്പടരലിനുമുളള ചോദന പ്രണയപ്രമേയപരിസരങ്ങളില്‍ അന്തര്‍നിഹിതമാവുന്നതിന്റെ സാക്ഷ്യപത്രമാണിത്.
മനസ്സ് ഒരു വഴിയൊരുക്കും. ആ വഴിയിലൂടെ നീങ്ങവേയാണ് പ്രണയത്തിന്റെ മഹാവിസ്ഫോടനം സംഭവിക്കുക. എന്നാല്‍ വഴിയ്ക്കിടയില്‍ വീണുമരിക്കാനുതകുംവിധം ഒരു കിണറാഴത്തെ സ്ഥാപിക്കാന്‍ സമൂഹത്തിന്റെ പൊതുധാര എപ്പോഴും ഒരുമ്പെടും. വ്യക്തിപ്രണയത്തോട് അടക്കാനാവാത്ത അസഹിഷ്ണുതയാല്‍ സമരം ചെയ്യാനൊരുങ്ങുന്ന സമൂഹമനസ്സാണ് 'ആഴങ്ങളില്‍ ചില മുറിവുകള്‍' സൃഷ്ടിക്കുന്നത്. ഭഗവത്ഗീതാഖ്യാനത്തിലെ പാരമ്പര്യഈണത്തെ ഒടിച്ചുമടക്കിയെടുത്ത ഒരു സവിശേഷകാവ്യഭാഷ ഈ കവിതയ്ക്കുണ്ട്. പൗരാണികകാലം മുതലേ തുടര്‍ന്നേപോരുന്ന കിണറാഴങ്ങളുടെ അപകടപ്പെടുത്തലുകളെ ധ്വനിപ്പിക്കാനാവാം ഇത്തരമൊരു ഭാഷാഖ്യാനരീതി സ്വീകരിച്ചിട്ടുളളത്. ഭാരതത്തിന്റെ പരമ്പരാഗത ബൃഹദാഖ്യാനങ്ങളോട് കലഹം പ്രഖ്യാപിക്കുന്ന കവിതയാണ് 'പ്രണയം'. ശാന്തഗാംഭീര്യമേറുന്ന വെങ്കിടേശ്വരസൂപ്രഭാതത്തിന്റെ ഈണത്തിലും ആകൃതിയിലുമാണ് ഈ കവിതയുടെ രചനാശില്പം.' ശൂര്‍പ്പണഖേ നീയാണു സുന്ദരി' എന്നിടത്ത് സീതയേക്കാള്‍ എന്നൊരു അഭാവവുമുണ്ട്. ഇതിഹാസപാരമ്പര്യവിസ്തൃതികളെ പുനര്‍വിചാരണ ചെയ്യുന്ന ഘട്ടത്തില്‍ ഒരു ക്ലാസ്സിക്കല്റിഥത്തെ കൂട്ടുവിളിച്ചത് ഉചിതവും ഉത്തമവുമായി മാറി. പ്രണയം ഇവിടെ ഹൃദയഛേദമാണ്. മുറിച്ചുമാറ്റപ്പെട്ട മൂക്കിനും മുലയ്ക്കുമപ്പുറം ഹൃദയം തിളക്കമാര്‍ന്നതാകുന്നു, അല്ലെങ്കില്‍ ഉന്മാദത്തിന്റെ വക്കോളമെത്തിയവന്റെ എത്തുംപിടിയും കിട്ടായ്മയായി ഹൃദയം രൂപം മാറിക്കളിക്കുന്നു. എന്തായാലും ഇവിടെ ഛേദിക്കപ്പെട്ടത് ഹൃദയം തന്നെയാണ്.
വലിയ നഗരംകാണലിന് മലയാളി ഇപ്പോഴും പരിപാകമായിട്ടില്ല. പൊടുന്നനെ നടന്ന നവോത്ഥാനക്കുതിച്ചുചാട്ടത്തിന്റെ ആഘാതമാവാം ഇതിനുകാരണം. നഗരത്തെ യാന്ത്രികതയായി മാത്രം മനസ്സിലാക്കുന്ന ഒരു ഗ്രാമാവബോധശീലം രാജേഷിന്റെ കവിതകളിലും ദര്‍ശിക്കാവുന്നതാണ്. എല്ലാ വീടുകളും എല്ലാ ചുവരുകളും എല്ലാ വാതിലുകളും ഒരുപോലെയാകുന്ന സെമിറ്റിക്ഭൂഭാഗപരതയെ ഒരു സ്വപ്നമരം കൊണ്ട് ആക്രമിക്കാന്‍ തയ്യാറാകുന്നു 'തുറുമുഖം' എന്ന കവിതയില്‍. 'നേരം പോയ് നേരംപോയ് പൂക്കൈത മറപറ്റി എന്ന നാടന്‍ചൊല്‍ത്താളഛായയും പരുഷഗദ്യവും ഇടകലര്‍ത്തിയ സമ്മിശ്രരചനാശില്പമാണ് 'തുറുമുഖ'ത്തിന്റേത്. ഇലപോകുകയും പുകപടരുകയും ചെയ്യുന്ന പാരിസ്ഥിതികാഘാതത്തിനു നേരെ ഈ ഫ്ലാറ്റുവിരുദ്ധകവിത അമ്പുകളെയ്യാന്‍ തയ്യാറാവുന്നു. ഗള്‍ഫ് ജീവിതത്തിന്റെ മറുപുറത്ത് ഗ്രാമീണമായ കുട്ടിക്കാലത്തെ ഓര്‍മ്മയാക്കി പ്രതിഷ്ഠിക്കുന്ന 'ഓര്‍മ്മക്കിണര്‍ 'എന്ന കവിതയും യന്ത്രസംസ്ക്കാരത്തോട് വിമുഖതകാട്ടുന്നു. മുന്‍ കവിതയിലെ വീടുകള്‍ക്കുപകരം നിറച്ചേര്‍ച്ചയുളള പൂക്കള്‍ ഇവിടെ കടന്നുവരുന്നു. ഇത്തരം യാന്ത്രികഭീതികളില്‍ നിന്നും അഭയം തിരഞ്ഞ് ചെന്നെത്തുന്നത് സ്വാഭാവികമായും ജന്മനാടിന്റെ മിത്തുകളിലേക്കും ചരിത്രത്തിലേക്കുമാകും. നാടന്‍ചൊല്‍ത്താളഛായയില്‍ത്തന്നെ രചിക്കപ്പെട്ട 'മലങ്കോട്ടയം 'എന്ന കവിത ഇതിനുളള പുറപ്പാടാണ്. മുത്തശ്ശിക്കഥാപരിവേഷത്തോടെ ചരിത്രത്തിലൂടെ നടക്കുന്നതിനിടയില്‍ മല പെട്ടെന്ന് തീവണ്ടിയായി മാറുന്നു. വണ്ടികേറിപ്പോകുന്നത് പലയിടങ്ങളിലേക്കാകുന്നു. മലതന്നെ വണ്ടികേറുമോ എന്ന ക ഗൃഹാതുരാശങ്കയിലാണ് ഈ കവിത അവസാനിക്കുന്നത്.
അന്യവല്‍ക്കരണം എന്നത് സ്ഥാപനകേന്ദ്രിതസമൂഹത്തിന്റെ സവിശേഷതയാണ്. ഇത്തരം ഘട്ടങ്ങളില്‍ വ്യക്തിയനുഭവിക്കുന്ന സ്വത്വപ്രതിസന്ധി ആധുനികതയുടെ കാലം മുതലേ മലയാളത്തില്‍ ആവിഷ്കരിക്കപ്പെട്ടിട്ടുമുണ്ട്. എന്നാല്‍ "ഇസ്മെയില്‍,#050 6156878” എന്ന കവിത മേല്‍ച്ചൊന്ന പ്രമേയത്തിന് പുതിയ ചില അണിയലങ്ങള്‍ കൂടി തുന്നിച്ചേര്‍ക്കുന്നുണ്ട്. ശീര്‍ഷകത്തിലെ ഡിജിറ്റലൈസേഷനും കാവ്യാരംഭത്തിലെ കളരിപ്പയറ്റുഭാഷയും ചാടിക്കടന്ന് കാവ്യാന്ത്യഭാഗം തനിപ്രാദേശികമായ ഒരു വാമൊഴീവഴക്കത്തിന്റെ കരുത്തില്‍ അന്യവല്‍കൃതാവസ്ഥയോട് കലാപം ചെയ്യുന്നുവെന്നതാണത്. 'സിലിമ' കണ്ടിട്ടില്ലാത്ത, സിനിമകൊണ്ടുനടക്കുന്ന ഇസ്മെയിലിന് ഇ മെയിലിന്റെ പാരഡിക്കല്‍സാമ്യതലവും മലബാര്‍ഭാഷയുടെ ചങ്ങായിത്തവും ഒപ്പത്തിനൊപ്പമുണ്ടാവുന്നു. സ്വത്വത്തെ പൂരിപ്പിക്കാനുളള ഘടകങ്ങള്‍ തേടുന്ന തീര്‍ത്ഥാടനവഴികള്‍ 'പൊന്റൂര്‍ തീര്‍ത്ഥാടനം' എന്ന കവിതയില്‍ കാണാം. കഥ പറച്ചിലിന്റെ ഭാഷ കാവ്യഭാഷയാക്കിമാറ്റിയിരിക്കുന്നു. കല്ലുവിതയ്ക്കുമ്പോള്‍ പൂക്കളവും കൈമോശം വന്ന കിനാവും തിരിച്ചെത്തുന്നു. ഇങ്ങനെ നഷ്ടങ്ങളെല്ലാം മടങ്ങിവരുന്ന ഫാന്റസിയുടെ തിരയിളക്കമാണ് ഈ തീര്‍ത്ഥാടനത്തിന്റെ ആത്യന്തികരഹസ്യമായി മാറുന്നത്.
ശ്രദ്ധയ്ക്കും കേള്വിക്കുമപ്പുറം കാഴ്ചയുടെ മഴവില്‍വിതാനങ്ങളിലേക്ക് കവിതയെ കൈപിടിച്ചുനടത്താന്‍ 'കൈത്തോട് ' എന്ന കവിതയ്ക്ക് സാധ്യമായിരിക്കുന്നു. കണ്ടുകൊണ്ടുകൂടി അനുഭവിക്കാനും ആസ്വദിക്കാനും പാകമാണീ കവിത. ഏതാനും ചില മലയാളക്രിയാപദങ്ങള്‍ക്കിടയിലൂടെ ഇളകിത്തെന്നിവരുന്ന കവിതയുടെ കൈത്തോട് പലതും അവശേഷിപ്പിച്ചിട്ട് അഗ്നിമയമാവുന്നത് കണ്ടുനില്‍ക്കുന്നതില്‍ ഒരു സങ്കീര്‍ണ്ണരസമുണ്ട്. ഒഴുകുന്ന വാക്കുകളിലെ അക്ഷരവിന്യാസം അവ പ്രസരിപ്പിക്കുന്ന ഭാവന്തരങ്ങളില്‍ചെന്ന് തൊടുംപോലെയാണ് വിതറിയിട്ടിരിക്കുന്നത്. മഞ്ചാടിമണികളുടെ ഒരു മഹോത്സവം. നാട്ടുജലകണികയും മഞ്ചാടിനിറവും ഒരമിച്ചുനിന്ന് ബാല്യത്തിന്റെ വഴിക്കണ്ണു തേടിപ്പോവുമ്പോഴുളള കാല്പനികസുഖദങ്ങള് കെടുത്തുംവിധം തീയുടെ കത്തുന്ന അരങ്ങേറ്റം. ജലത്തിന് മീതേ തീ ഉയരുന്നത് പഞ്ചഭൂതദുരന്തങ്ങളുടെ നേര്‍ച്ചിത്രം കാട്ടിത്തരുന്നുണ്ട്. എന്നാല്‍ ഉളളിലെ ജലത്തെ കത്തിപ്പടര്‍ത്തുകവഴി ഉന്മാദവിസ്തൃതികളില്‍ അഭയമാരായുന്ന വളരെ പോസിറ്റീവായ ഒരു സ്വത്വപ്രശ്നത്തിലേക്കും ഈ കവിത ക്ഷണിച്ചിരുത്തുന്നുണ്ട്. രാജേഷിന്റെ കവിത അച്ചടിയുടെയും കാഴ്ചയുടെയും കൈത്തോടുകടന്ന് നവസൗന്ദര്യപരതകളുടെ കടലാഴങ്ങളിലേക്ക് കൂടുമാറിപ്പോവുന്നു.
ഇലയും ദേശവും ഇടകലരുമ്പോള്‍ ഹാസ്യത്തിന്റെ മിന്നലാട്ടം പൊതുവെ ദരിദ്രമാവാനാണ് സാധ്യത. രാജേഷിന്റെ കവിതകളില്‍ ചിരി കാര്യമായി പടര്‍ന്നുപിടിക്കാതിരിക്കുന്നത് ഇതിനാലാവാം. വര്‍ത്തമാനകാലത്തിന്റെ ഐറണിയാല്‍ സുതാര്യമാവുന്ന 'പരിണാമത്തിന്റെ ചില പുനരന്വേഷണങ്ങള്‍' എന്ന കവിത അപവാദങ്ങളിലൊന്നാണ്. സ്വന്തമായി എന്തെങ്കിലും പ്രയോജനം കിട്ടിയാല്‍ മാത്രമേ എന്തും ചെയ്യാവൂ എന്ന മലയാളിയുടെ കരിയറിസ്റ്റ്പ്രായോഗികതാവാദത്തോട് കണക്കുതീര്‍ക്കുന്നുണ്ട് ഈ കവിത. നാട്ടുമ്പുറത്തെ സാധാരണമനുഷ്യരുടെ പ്രതികരണങ്ങളുടെതായ ആഖ്യാനരീതിയും ഉചിതമായിരിക്കുന്നു. എപ്പോഴും കുറുക്കുവഴിയും എളുപ്പവഴിയും അന്വേഷിക്കുന്നവരാണ് മലയാളികള്‍. എല്ലാം ക്യാപ്സൂള്‍പരുവത്തില്‍ കിട്ടിയാല്‍ ആഴമേറിയ ജീവിതത്തെ മാറ്റിനിര്‍ത്താമല്ലോ. 'ഉറക്കം' എന്ന ചെറുകവിത ഇത്തരം ചില ചിന്താലോകങ്ങളെ ആക്ഷേപഹാസ്യരൂപേണ വലിച്ചുപുറത്തിടുന്നു. എല്ലാ ക്രിയോന്മുഖതകളില്‍ നിന്നും ഒളിഞ്ഞുമാറിത്താമസിക്കാനുളള മുറിയായി ഉറക്കത്തെ പ്രതിഷ്ടിക്കുമ്പോള്‍ കവിത വിപരീതാര്‍ത്ഥപ്രധാനമാകുന്നുമുണ്ട്. ഇടത്തരം മലയാളികളുടെ അസ്വാഭാവികചെയ് വനകളോട് രൂക്ഷമായ പരിഹാസഭാവത്തില്‍ പ്രതികരിക്കാന്‍ രാജേഷിന്റെ കവിതകള്‍ക്കുളളിലെ ചിരികള്‍ക്കാവുന്നുണ്ട്.
ഒരിക്കലും ഒരിടത്തും പൂര്‍ണ്ണമായി പിടിതരാതെപോകുന്ന പ്രാവുകളെപ്പോലെയാണ് കവിതയെന്ന വ്യവഹാരരൂപം. മറ്റ് സാഹിത്യശാഖകളേക്കാള്‍ സൂക്ഷ്മവും ഭിന്നാര്‍ത്ഥദ്യോതകവുമാണത്. പുതിയ കൂട്ടിച്ചേര്‍ക്കലുകള്‍ കൊളുത്തിവെച്ച് സമ്പന്നമാക്കേണ്ടവയാണ് അപഗ്രഥനങ്ങളുടെ ലോകം. ഇനിയുമേറെ, ഇതിലുമേറെ എത്രയോ കാഴ്ചസ്ഥാനങ്ങളില്‍ നിന്നുകൊണ്ട് തുറന്നെടുക്കാവുന്ന പാഠങ്ങളുണ്ട്. വായനയും അതോടൊപ്പം സ്വയവും പരസ്പരവുമുളള സംവാദങ്ങളും ഇതിന് ഉപോല്‍ബലകമാവട്ടെയെന്ന് ആഗ്രഹിക്കുന്നു. ബ്ലോഗ് സ്വതന്ത്രവര്‍ത്തമാനത്തിനുളള മേഖലകളിലൊന്നാണ്. 'സൂക്ഷ്മദര്‍ശിനി' എന്ന തന്റെ ബ്ലോഗില്‍ ഒരു പ്രതികരണസന്ദര്‍ഭത്തില്‍ രാജേഷ് ചിത്തിര കുറിച്ചതിങ്ങനെ. "ബോധപൂര്‍വമല്ലാതെ സൃഷ്ടിക്കപ്പെട്ട ദുരൂഹത എഴുത്തിന്റെ ന്യൂനതയായിത്തന്നെ കാണുന്നു. ഒരു പരിധിവരെ ആ ഇമേജറികളുടെ സങ്കലനത്തിനുവന്ന അപൂര്‍ണ്ണതയും എഴുത്തിന്റെ ന്യൂനതതന്നെ.” സ്വന്തം കവിതകളെ സ്വയം നിരീക്ഷിക്കാനും വിമര്‍ശിക്കാനും കഴിയുമ്പോഴാണ് കൂടുതല്‍ കരുത്താര്‍ന്ന കാവ്യനിര്‍മ്മിതികളിലേക്ക് ഒരു കവിക്ക് പ്രവേശിക്കാനാവുക. ഈയൊരു തിരിച്ചറിവാല്‍ അനുഗ്രഹീതനായ രാജേഷ് ചിത്തിരയുടെ ധാതുബലമുളള ഈ കാവ്യലോകം അവതരിപ്പിക്കുവാന്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. ഈ കവിതകള്‍ എത്താദൂരങ്ങളിലേക്ക് പരമാവധി പറന്നുപോവട്ടെ, ചിറകണിഞ്ഞ വാക്കുകള്‍ക്കുളളിലേറി ലോകവും കാലവും പുതുതായിമാറട്ടെ .
പിടിതരാതെ പോകുന്ന പ്രാവുകള്‍ എന്ന പേരില്‍ പുസ്തകത്തില്‍ ചേര്‍ത്തിരിക്കുന്ന അവതാരികയുടെ പൂര്‍ണ്ണ രൂപം.

Subscribe to:
Posts (Atom)