Friday, February 17, 2012

നിലവിളിയെക്കുറിച്ചുള്ള കടങ്കഥകള്‍

പുസ്തകം : നിലവിളിയെക്കുറിച്ചുള്ള കടങ്കഥകള്‍
രചയിതാവ് : ടി.പി.വിണോദ്

പ്രസാധനം : ബുക്ക് റിപ്പബ്ലിക്ക്
അവലോകനം : ബന്യാമിൻ


സൈബര്‍ കാലം ലോകത്തിനുസമ്മാനിച്ച എഴുത്തിന്റെ വിമോചനപാതയായിരുന്നല്ലോ ബ്ലോഗുകള്‍. മലയാളം ബ്ലോഗുകള്‍ അതിന്റെ കൗമാരദിശ പിന്നിടുന്നതേയുള്ളു. എങ്കിലും അതില്‍ കാമ്പുള്ള രചനകള്‍ പലതും വന്നുകൊണ്ടേയിരിക്കുന്നു. കഥയിലും ലേഖനത്തിലും ചര്‍ച്ചകളിലും കവിതകളിലും ഒക്കെ പ്രതിഭകളുടെ ഉദയം തന്നെ ബ്ലോഗില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു. ബ്ലോഗിലെ കവിത എഴുത്തുകാരില്‍ ഏറ്റവും കാമ്പുള്ള എഴുതുകാരന്‍ എന്ന് നിസ്സംശയം പറയാവുന്ന ടി.പി. വിനോദിന്റെ കവിതകളുടെ സമാഹാരമാണ്‌ നിലവിളിയെക്കുറിച്ചുള്ള കടംങ്കഥകള്‍. സമകാലികജീവിതത്തെക്കുറിച്ച്‌ സങ്കടകരമായ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടും തന്റെ അഭിപ്രായങ്ങള്‍ പറഞ്ഞുകൊണ്ടും വായനക്കാരനെ പുതിയ ലോകത്തിന്റെ കാഴ്ചകളിലേക്ക്‌ ക്ഷണിക്കുന്ന കവിതകളാണ്‌ ഈ സമാഹാരത്തിലേത്‌. ചരിത്രത്തെകുറിച്ചോ രാഷ്ട്രീയത്തെക്കുറിച്ചോ നമുക്ക്‌ നിശബ്ദനാകാമെങ്കിലും നിലനില്‌പിനെക്കുറിച്ച്‌ ഒരു ഉത്തരാധുനീകനും നിശബ്ദനാവാന്‍ കഴിയില്ലെന്ന് ഈ സമാഹാരത്തിലെ കവിതകള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. നമ്മുടെ ശ്രദ്ധ പതിയേണ്ട കവിതകളാണിവ.

2 comments:

  1. ആത്മാർത്ഥമായി എഴുതുന്ന ബ്ലോഗുകൾ വളരെ കുറവാണ്‌. അവയ്ക്കിടയിൽ അപൂർവ്വമായി നല്ല സൃഷ്ടികൾ ഒളിഞ്ഞുകിടപ്പുണ്ട്. അത്തരം ബ്ലോഗുകളിൽ ഒന്നായിരിക്കാം ‘നിലവിളിയെക്കുറിച്ചുള്ള കടങ്കഥകളു’ടെ സൃഷ്ടിക്ക് കാരണമായത്.

    പുസ്തകം വായിച്ചിട്ടില്ല. എങ്കിലും ഇത്തരം നല്ല രചനകൾ ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു.

    ReplyDelete
  2. ചില ശ്രദ്ധേയമായ കവിതകളുടെ ഭാഗങ്ങള്‍കൊടുക്കായിരു്ന്നു എന്നൊരു അഭിപ്രായമുണ്ട്...

    എഴുത്തിന്റെ ശൈലീ സൗന്ദര്യങ്ങള്‍ മനസ്സിലാകാന്‍ അത് ഉപകരിക്കും..

    ReplyDelete

താങ്കൾ എന്തുപറയുന്നു പുസ്തക വിചാരത്തെപ്പറ്റി ?