എഡിറ്റോറിയല്‍

സുഹൃത്തേ,

ബൂലോകത്ത് നിലവിലുള്ള പുസ്തകാവലോകനങ്ങള്‍ എല്ലാം ഒരു കുടക്കീഴില്‍ കൊണ്ടുവരുവാനുള്ള ശ്രമത്തിന്റെ ഫലമാണ്‌ ഈ ബ്ലോഗ്. ഏതു ഭാഷയിലുള്ള പുസ്തകങ്ങളെ കുറിച്ചായാലും അവലോകനങ്ങളും, പരിചയപ്പെടുത്തലുകളും ചെറുകുറിപ്പുകളും എല്ലാം ഇവിടെ സ്വാഗതം ചെയ്യുന്നു. നിങ്ങളുടെ കുറിപ്പുകളും ലേഖനങ്ങളും മലയാളത്തില്‍ ആയിരിക്കണം എന്ന ഒറ്റ നിബന്ധന മാത്രമേ ഇവിടെ ഉള്ളൂ.

ഓരോ പുസ്തകത്തിന്റെയും വായന കഴിയുമ്പോള്‍ ആ പുസ്തകത്തെ കുറിച്ച് എന്തെങ്കിലും രണ്ട് ഖണ്ഡികയില്‍ കുറിച്ചിടണമെന്ന് ഓരോരുത്തര്‍ക്കും പ്രചോദനം നല്‍കാൻ‍... മറുനാട്ടിൽ‍, മലയാള പുസ്തകങ്ങള്‍ ലഭിക്കാതെ പോകുന്ന പുസ്തകസ്നേഹികള്‍ക്ക് പുസ്തകങ്ങളെ പറ്റി എന്തെങ്കിലും ഒരു ധാരണയെങ്കിലും നല്‍കാൻ‍... അങ്ങിനെ ചില ചെറിയ ഉദ്ദേശങ്ങള്‍ മാത്രമേ ഈ സം‌രംഭത്തിന് പിന്നിലുള്ളൂ.

നിങ്ങളുടെ അവലോകനങ്ങള്‍ ഇവിടെ പ്രസിദ്ധീകരിക്കുവാന്‍ manorajkr@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ ബന്ധപ്പെടുക.

ഈ ബ്ലോഗിലൂടെ പുസ്തകത്തെ സ്നേഹിക്കുന്നവര്‍ക്ക് എന്തെങ്കിലും ഉപകാരം ലഭിക്കുന്നു എങ്കില്‍ ഇതിന്റെ പിന്നണിയില്‍ ഉള്ളവരും ഇതില്‍ എഴുതികൊണ്ടിരിക്കുന്നവരും കൃതാര്‍ത്ഥരായി. ഈ ഒരു സം‌രംഭം വിജയിപ്പിക്കുവാന്‍ എല്ലാവരുടേയും സഹകരണം പ്രതീക്ഷിക്കുന്നു. ഒപ്പം നിങ്ങളുടെ വിലയേറിയ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും വഴി ഈ കൂട്ടായ്മയെ പരിപോഷിപ്പിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.

എഡിറ്റോറിയല്‍ ടീം
പുസ്തകവിചാരം.


പുസ്തക വിചാരത്തിന്റെ വിജയത്തിനായുള്ള നിർദ്ദേശങ്ങളും അഭിപ്രായങ്ങളും രേഖപ്പെടുത്താൻ ഇവിടെ ക്ലിക്ക് ചെയ്യുക.