പുസ്തകം : ഫ്രാന്‍സിസ് ഇട്ടിക്കോര
രചയിതാവ് : ടി.ഡി.രാമകൃഷ്ണന്‍
പ്രസാധകര്‍ : ഡി.സി.ബുക്സ്
അവലോകനം : ഗീതാഞ്ജലി കൃഷ്ണന്‍
‘ഫ്രാന്‍സിസ് ഇട്ടിക്കോര ‘ എന്ന് ഗൂഗിളില്‍ തിരഞ്ഞപ്പോള്‍ 27,100 ലിങ്കുകള്‍ തെളിഞ്ഞു. കൂടുതലും ഫെയ്സ് ബുക്കിലും ട്വിറ്ററിലുമാണ്. “കൊച്ചിയിലെ ഒരു നക്ഷത്ര വേശ്യാലയം.. “ എന്നാണ് തുടക്കം. പ്രതികരിച്ച വായനക്കാരായി അനേകം പേരുണ്ട്. ഡോ.ആര്‍.വീ.ജീ മേനോനും ശ്രീ. കെ.എന്‍ ഷാജിയും ഉള്‍പ്പെടും. എല്ലാവരും പുസ്തകത്തെ പ്രകീര്‍ത്തിക്കുന്നു. ഗണിതം, ചിത്രകല, മൈക്കേല്‍ ആഞ്ജലോവിന്റെ പിയത്ത, അന്താരാഷ്ട്ര സമൂഹം, ഇറാക്കില്‍ അമേരിക്ക നടത്തിയ അധിനിവേശം, സദ്ദാം ഹുസൈന്‍ , തുപാക്ക് അമറു എല്ലാറ്റിനേയും ഒരൊറ്റ ക്യാന്‍വാസിനുള്ളില്‍ കൊണ്ടുവന്നില്ലേ? മലയാളഭാഷയില്‍ ഇത്തരമൊരു പ്രദര്‍ശന നോവല്‍ അപൂര്‍വ്വം! കാര്‍ണിവെല്‍ എന്നുവിളിക്കുന്ന രചനാ സങ്കേതമാണ് ഉപയോഗിച്ചിരിക്കുന്നത്. അവതാരിക എഴുതിയിരിക്കുന്നത് ആഷാമേനോനാണ്. അടുത്തകാലത്ത് ഏറ്റവുമധികം വായിക്കപ്പെട്ട മലയാള പുസ്തകങ്ങളിലൊന്നാണത്രെ ഇത്.
“ഫ്രാന്‍സിസ് ഇട്ടിക്കോര“ എന്ന ശ്രീ. റ്റി.ഡി. രാമകൃഷ്ണന്‍ എഴുതിയ നോവലിന് (ഡി.സി. ബുക്സ്, 2009) ഈ വിയോജനക്കുറിപ്പെഴുതുമ്പോള്‍ ഇതുമൂലം അതിന് വായനക്കാര്‍ ഇനിയും കൂടിപ്പോവുമോ എന്ന ആശങ്ക എന്നെ ബാധിച്ചു. അറപ്പോടെയാണ് വായനക്ക് ശേഷം പുസ്തകം പൊതിഞ്ഞ് സഞ്ചിയിലിട്ടത്. ഫ്രാന്‍സിസ് ഇട്ടിക്കോര ഒരു മനോഹര പുസ്തകമാണെന്നും അതു വായിക്കണമെന്നും പറഞ്ഞത് വായനാശീലമുള്ള ഒരു സഹപ്രവര്‍ത്തകനാണ്. എനിക്കു മുന്‍പേ വായിച്ച മറ്റു പലരും ഇതിനെ പുകഴ്ത്തി. ഒരു ഇടത്തരം കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന ഞാന്‍ മഞ്ഞപ്പുസ്തകങ്ങളോ നീലച്ചിത്രങ്ങളോ അനുഭവിച്ചിട്ടില്ല. ഇത് അത്തരത്തിലുള്ള ആദ്യാനുഭവമായിരുന്നു. മഞ്ഞയിലും നീലയിലും പൊതിഞ്ഞ ഗണിതവും രാഷ്ട്രീയവും. വായനക്കാരായ ഈ മനുഷ്യരെല്ലാം ഇതിനെ വാഴ്ത്തുന്നത് ഇതിന്റെ ആവേശം നിറഞ്ഞ പുരുഷാധിപത്യ പ്രവണത കൊണ്ടാണെന്നു പിന്നീടാണ് മനസ്സിലായത്. ബ്രാം സ്റ്റോക്കറിന്റെ ഡ്രാക്കുള എന്ന പുസ്തകം വായിക്കാത്തവര്‍ ചുരുങ്ങും. ഭീതിദമെങ്കിലും ആഖ്യാനരീതികൊണ്ട് മനസ്സിനെ പിടിച്ചിരുത്തുന്ന അനുഭവം. പകല്‍ ശവപ്പെട്ടിയിലുറങ്ങുകയും രാത്രി ഉണര്‍ന്ന് ഇരകളുടെ രക്തം പാനം ചെയ്ത് അമരത്വം നേടുകയും ചെയ്യുന്ന ഡ്രാക്കുള പ്രഭുവിന്റെ കഥ. റുമേനിയായിലെ കാര്‍പ്പേതിയന്‍ മലനിരകളിലെ ഡ്രാക്കുള പ്രഭുവിന്റെ കൊട്ടാരവും അവിടെ കണക്കെഴുത്തുകാരനായി ചെല്ലുന്ന ജൊനാതന്‍ ഹാര്‍പ്പര്‍ എന്ന മനുഷ്യന്റെ അനുഭവങ്ങളും ഉയര്‍ന്ന നെഞ്ചിടിപ്പോടെയാണ് വായിച്ചിരുന്നത്. ഡ്രാക്കുളയില്‍ ഉള്ള എന്തോ ഒന്ന് ഫ്രാന്‍സിസ് ഇട്ടിക്കോരയിലും രുചിച്ചു. രക്തപാനം, മനുഷ്യമാംസ ഭോജനം എന്നിവ. നിലവറക്കകത്ത് ശവപ്പെട്ടിയില്‍ ഉറക്കവും , കൃസ്തുമസ് രാത്രിയില്‍ ഉണര്‍ന്ന് കന്യകയായ യുവതികളെ ഭോഗിക്കുകയും ചിലന്തിയായി രൂപം പ്രാപിക്കയും ചെയ്യുക. കന്യകയായ ഇരയുടെ കഴുത്തിനു പിന്നില്‍ കടിച്ച് ചോര കുടിച്ചുണ്ടാക്കുന്ന മുറിപ്പാടും ഡ്രാക്കുള പ്രഭുവില്‍നിന്നും ഇട്ടിക്കോരയും കടം കൊണ്ടിട്ടുണ്ട്. ഡ്രാക്കുള പ്രഭുവിന്റെ കൊട്ടാരത്തിലുള്ളതുപോലെ തൃശ്ശൂരിനടുത്തുള്ള കുന്ദംകുളത്തും പരിസരത്തുമുള്ള രഹസ്യ ഭൂഗര്‍ഭപാതകളും നിലവറകളും ഫ്രാന്‍സിസ് ഇട്ടിക്കോരയിലുമുണ്ട്. പക്ഷേ ഒരു കുറവുണ്ട്. എഴുത്തുകാരന്റെ സര്‍ഗ്ഗശേഷിയുടെ അഭാവം. ഹൃദയത്തോട് സംവേദിക്കുന്ന ഭാഷയുടെ അഭാവം. പാത്രസൃഷ്ടിയിലും കൈയ്യടക്കത്തിലും കാട്ടേണ്ട ജാലവിദ്യയുടെ അഭാവം. ഇതെല്ലാം ഈ നോവലിനെ കോവര്‍കഴുതയെപ്പോലെ ഒരു സങ്കര സന്തതിയാക്കുന്നു. അഥവാ കമ്പ്യൂട്ടര്‍ പോലെ ജീവനില്ലാത്ത ഒരു സൃഷ്ടി.
ഈ നോവലിലെ പ്രധാന സ്ത്രീകഥാപാത്രങ്ങള്‍ - രേഖയും രശ്മിയും ബിന്ദുവും - കൊച്ചിയില്‍ ഒരു നക്ഷത്രവേശ്യാലയം രഹസ്യമായി നടത്തുന്നവരും അതിനായി വന്‍ തോക്കുകളെ കൂട്ടുപിടിക്കുന്നവരുമാണ്. സെക്സ് ടൂറിസമാണ് അവരുടെ ലക്ഷ്യം. നായകനായ സേവ്യര്‍ ഇട്ടീക്കോര, അയാളുടെ പൂര്‍വ്വപിതാമഹനായ ഫ്രാന്‍സിസ് ഇട്ടിക്കോര എന്നിവര്‍ സ്ത്രീകളെ ശരീരം എന്ന നിലക്കല്ലാതെ കാണാത്തവരും. ചരിത്ര നായകനായ ഫ്രാന്‍സിസ് ഇട്ടിക്കോരക്ക് ലോകം മുഴുവനുമായി പല സ്ത്രീകളില്‍ 79 മക്കളുണ്ടായിരുന്നു. കുരുമുളക് കച്ചവടത്തിനായി ലോകസഞ്ചാരം നടത്തുന്ന അയാളുടെ കഥ സേവ്യര്‍ ഇട്ടീക്കോരക്കുവേണ്ടി ഈ മൂന്നുസ്ത്രീകളും ചേര്‍ന്ന് ഗവേഷണം നടത്തി പുറത്തെടുക്കുന്നതാണ് നോവലിന്റെ ഉള്ളടക്കം. ഈ മെയിലിലും ബ്ലോഗിലും ചാറ്റിലും ഒക്കെക്കൂടിയാണ് കഥ വികസിക്കുന്നത്. അമേരിക്കന്‍ പൌരനായ സേവ്യര്‍ ഇട്ടീക്കോര ഇറാക്കിലെ യുദ്ധത്തില്‍ പങ്കെടുത്ത സൈനികനും, നരമാംസഭോജിയുമാണ്. ധാരാളം പണം ഈ ഗവേഷണത്തിനായി ഇയാള്‍ ഈ മൂന്നു സ്ത്രീകള്‍ക്ക് നല്‍കുന്നുമുണ്ട്. നരമാംസഭോജനത്തെപ്പറ്റി കാര്യമായി വിവരിച്ചിട്ടുണ്ടിതില്‍. ഈ പുസ്തകത്തില്‍ പുരുഷ കഥാപാത്രങ്ങളെക്കാള്‍ സ്ത്രീ കഥാപാത്രങ്ങള്‍ ആണു കൂടുതല്‍. സൌന്ദര്യവും മാദകത്വവുമില്ലാത്ത ഒരു സ്ത്രീക്കും നോവലില്‍ ഇട്ടിക്കോരയുടെ കപ്പലില്‍ എന്നപോലെ തന്നെ പ്രവേശനമില്ല (ശ്രീമതി പ്രിയ ദിലീപ് , മലയാളനാട്). വേശ്യയല്ലാത്ത, പുരുഷന് ശരീരം എന്ന നിലയിലല്ലാതെ പ്രത്യക്ഷപ്പെടുന്ന ഒരൊറ്റ സ്ത്രീയുമില്ലെന്നത് ആശ്ചര്യജനകം. പുരുഷാഭിലാഷ പൂര്‍ണനത്തിനുള്ള വസ്തുക്കള്‍ മാത്രമാണ് നോവലിസ്റ്റിന്റെ കണ്ണില്‍ ഈ സ്ത്രീകളെല്ലാം എന്നതാണ് സവിശേഷത. സ്ത്രീപുരുഷബന്ധങ്ങളെ ആത്മബന്ധങ്ങളിലേക്ക് നയിക്കാന്‍ സ്ത്രീകള്‍ മുന്‍കൈയെടുക്കാറുണ്ടല്ലോ, പക്ഷെ പ്രണയത്തിനും മനസ്സിനും ഇവിടെ പ്രസക്തിയില്ല. മാത്രമല്ല, അഴകളവുകള്‍ തികയാത്ത ഒരൊറ്റ സ്ത്രീയും നോവലിലില്ല. ഗണിത ശാസ്ത്രജ്ഞയായ മൊറിഗാമി പോലും ഈ വാര്‍പ്പുമാതൃകയിലാണ്. സിനിമ പോലെതന്നെ സാഹിത്യവും ഐറ്റം നംബര്‍ മസാല ചേര്‍ത്ത, മാദകനൃത്തം നടത്താനുള്ള അരങ്ങായി മാറുന്ന കാഴ്ച്ചയാണിത്. പണവും അധികാരവും കച്ചവടവും കൈക്കലാക്കി വച്ചുകൊണ്ട് മുതലാളിത്ത മനസ്സുകള്‍ നടത്തുന്ന ചൂഷണത്തിന്റെ ഒരു വകഭേദം. ഇതിനെ പുരുഷകേന്ദ്രീകൃതമായ ചരിത്രത്തിന് കോറിയിടുന്ന സ്ത്രീ പക്ഷ വായനയെന്ന് വിശേഷിപ്പിക്കപ്പെട്ടത് ( ശ്രീകുമാര്‍, മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് ) എന്തുകൊണ്ടാണാവോ!
മാധവിക്കുട്ടിയുടെ ‘എന്റെ കഥ,‘ നളിനീ ജമീലയുടെ ആത്മകഥ എന്നിവ പുറത്തിറങ്ങിയപ്പോള്‍ ഇളകിമറിഞ്ഞ കേരളസമൂഹം ഇപ്പോള്‍ പറയുന്നു, ഇത് ഒരു വെറും നോവല്‍ മാത്രമാണ്. ഗഹനമായ അന്താരാഷ്ട്ര വിഷയങ്ങള്‍ അവതരിപ്പിക്കാന്‍ നോവലിസ്റ്റ് നൂതന മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചിരിക്കുന്നു എന്നു മാത്രം. കത്തോലിക്കാസഭയുടെ അധീശത്വം തച്ചുടക്കാന്‍ കസാന്‍ദസാക്കീസിന്റെ അന്ത്യപ്രലോഭനത്തിനും ദാന്‍ ബ്രൌണിന്റെ ഡാവിഞ്ചി കോഡിനും തുല്യമായ ഒരു ശ്രമം മാത്രം! “എന്റെ കഥയില്‍“ ഒരിടത്തുപോലും സ്ത്രീ വിരുദ്ധമായ വിവരണങ്ങളും വര്‍ണനകളും ഇല്ല. സ്നേഹമാഗ്രഹിക്കുന്ന ഒരു സ്ത്രീ മനസ്സിന്റെ നിരാശകള്‍ മാത്രമേയുള്ളൂ. ആ അനുഭവങ്ങളുടെ പങ്കുവയ്ക്കലേയുള്ളൂ. സ്ത്രീയെഴുതുമ്പോള്‍ സദാചാര വിരുദ്ധമാവുന്നത്, പുരുഷന്‍ എഴുതുമ്പോള്‍ മനോഹരമാവുന്നതിലെ മലയാളിയുടെ ഇരട്ടത്തപ്പു നയം വെളിവാകുന്നു എന്നു മാത്രം പറയാം. കാഴ്ച്ചയില്‍ അത്യധികം അഭിരമിക്കുന്നവരാണ് മനുഷ്യരിലെ ആണ്‍പ്രജകള്‍. ( രോഗങ്ങളും സര്‍ഗ്ഗാത്മകതയും - ഡോ. കെ. രാജശേഖരന്‍ നായര്‍ ). കമ്പോളസംസ്കാരം സോപ്പും ചീപ്പും വാഷ്ബേസിനും കാറും വരെ വിറ്റഴിക്കുന്നത് ഈ ആണ്‍ കാഴ്ച്ചയുടെ, മനശാസ്ത്രത്തിന്റെ, പിന്‍പറ്റിയാണ്. പണവും അധികാരവും അവര്‍ കൈക്കലാക്കിവച്ചിരിക്കുന്നതു കൊണ്ടാണ്, ആണ്‍പ്രജകളുടെ താല്‍പ്പര്യത്തിനനുസരിച്ച് സിനിമയും മാധ്യമങ്ങളും പരസ്യങ്ങളും രൂപം പ്രാപിക്കുന്നത്. ഇതേ കാഴ്ച്ചക്കുള്ള കെട്ടുകാഴ്ച്ചകളായിട്ടാണ് നോവലിലെ മൂന്നു നായികമാരും ഫെമിനിസ്റ്റായ ഫെമിയും ഹൈപെഷ്യായെന്ന ചരിത്ര കഥാപാത്രവും മൊറിഗാമിയെന്ന ഗണിത വിദഗ്ധയും വരെ വേഷമിടുന്നത്. നോവലിലെ സ്ത്രീ വേഷവര്‍ണനകള്‍ ഒരു ഫാഷന്‍ ഷോയുടെ കമന്ററിയെ അനുസ്മരിപ്പിക്കുന്നു. പ്രപഞ്ചത്തിന്റെ സൌന്ദര്യാനുപാതം - സ്ത്രീ ശരീരത്തിന്റേതു മാത്രം- ഒരു ദിവ്യാനുപാതത്തിലാണെന്നും ഹൈപേഷ്യയുടേത് അത്തരത്തിലൊന്നാണെന്നും പറഞ്ഞിരിക്കുന്നത് ഈ കാഴ്ച്ചയുടെ ആസക്തികൊണ്ടാണ്.
ശരീരത്തിന്റെ നിരര്‍ഥകതയെപ്പറ്റി കെ. ആര്‍ മീരയെഴുതിയ “സോളോ ഗോയാ“ എന്ന കഥ ഇവിടെ പരാമര്‍ശിക്കട്ടെ. ആല്‍ബയിലെ പ്രഭ്വിയും സ്പാനിഷ് ചിത്രകാരനായ ഫ്രാന്‍സിസ് ഗോയയുമായുള്ള അനുരാഗത്തിന്റെ കഥയാണത്. ഗോയയുടെ അനവധി ചിത്രങ്ങളുടെ മോഡല്‍ ആയിരുന്നു അതിസുന്ദരിയായിരുന്ന പ്രഭ്വി. ചരിത്രവും ചിത്രകലയും കഥയില്‍ ഇഴപിരിച്ച് ചേര്‍ക്കുന്നതിന്റെ, ഭാഷയുടെ അനന്ത സാധ്യതകളുടെ ദൃഷ്ടാന്തം.പ്രഭ്വിയുടെ മരണശേഷം കുറച്ചുനാള്‍ കഴിഞ്ഞാണ് ശരീരം ബഹുമതികളോടെ സംസ്ക്കരിക്കുന്നതിനായി പുറത്തെടുക്കുന്നത്. അതുകാണാന്‍ ആല്‍ബയിലെ ജനം തടിച്ചുകൂടി. സുന്ദരിമാരില്‍ സുന്ദരിയായിരുന്നവളുടെ ചര്‍മ്മം ഉണങ്ങി ചുക്കി ചുളിഞ്ഞിരുന്നു. തലമുടി വേര്‍പെട്ടിരുന്നു. ...ജീവിതം അത്രേയുള്ളൂ. എന്തൊക്കെപ്പറഞ്ഞാലും കഥപറച്ചിലിന്റെ ഒന്നാമത്തെ പണിയായുധം ഭാഷ കൈകാര്യം ചെയ്യുന്നതിലുള്ള നിപുണതയാണ്. തനിക്ക് വിദ്യാഭ്യാസം കുറവാണെന്നും അതുകൊണ്ട് പരിമിതമായ വാക്കുകളേ സ്വന്തമായിള്ളുവെന്നും മാധവിക്കുട്ടി പറഞ്ഞിട്ടുണ്ട്. ആ പരിമിതമായ വാക്കുകളാണ് ‘നെയ്പ്പയസവും’, ‘പക്ഷിയുടെ മണവും’ സൃഷ്ടിച്ചത്!
ഈ നോവലിലെ സ്ത്രീകളെല്ലാം സ്വതന്ത്രകളാണെന്നും വിവാഹം എന്ന കുടുക്കിനുള്ളില്‍ കുടുങ്ങിയവരല്ലെന്നും കാണാം. പ്രസവിച്ച് കുഞ്ഞുവളര്‍ത്തി കുടുംബം നോക്കി അതിന്റെ സുഖദു:ഖങ്ങളനുഭവിക്കുന്ന സ്ത്രീകള്‍ ഇതിലില്ല. പക്ഷേ, അടിമകളെപ്പോലെ ഞരമ്പുരോഗികളോ മാനസികവൈകല്യമുള്ളവരോ ആയ ഉപഭോക്താക്കളുടെ ഭോഗാസക്തിക്കും ഉപദ്രവത്തിനും നിന്നുകൊടുക്കുന്ന, അവര്‍ നല്‍കുന്ന പണത്തിന്റേയും സമ്മാനങ്ങളുടെയും പൊലിമയില്‍ അടിയുടെ വേദന മറക്കുന്ന നോവലിലെ പ്രധാന സ്ത്രീകഥാപാത്രങ്ങള്‍ - രേഖയും രശ്മിയും ബിന്ദുവും - ഏതു സ്വാതന്ത്ര്യത്തെയാണ് പ്രതിനിധീകരിക്കുന്നത്? കീഴാളരിലും അധ:പതിച്ചാണ് അവരുടെ നില. ഉപഭോക്താക്കളെ സന്തോഷിപ്പിച്ച് പണം നേടുക മാത്രമാണ് കര്‍ത്തവ്യം. അവസാനം പതിനെട്ടാം കൂറ്റുകാരുടെ കയ്യില്‍പ്പെട്ട് ബിന്ദു മരിക്കുമ്പോള്‍ വായനക്കാര്‍ക്ക് ഒന്നും തോന്നുന്നില്ല. ഹിംസയിലും രതിവൈകൃതങ്ങളിലും നമ്മുടെ സമൂഹം അഭിരമിക്കുന്നത് വരച്ചുകാട്ടാനാണ് നോവലിസ്റ്റിന്റെ ശ്രമമെങ്കിലും അത് ആഖ്യാനത്തിലെ പാളിച്ചകൊണ്ട് വിഫലമായി. മറ്റെ അറ്റത്തുള്ള സ്ത്രീ ദുരിതങ്ങളെ മറന്നുപോയതുകൊണ്ട് അസ്ഥാനത്തുമായി.
ഫ്രാന്‍സിസ് ഇട്ടിക്കോരയില്‍ കമ്പ്യൂട്ടറും ഈ മെയിലും ഗൂഗിളും വെബ്സൈറ്റുകളും, സാങ്കേതികവിദ്യയുമെല്ലാമുണ്ട്. പക്ഷെ കാമം എന്നല്ലാതെ മറ്റൊരു വികാരവും , വിഷയാസക്തി നിറഞ്ഞ മണിപ്രവാള കവിതകളിലെപ്പോലെ - പ്രതിപാദ്യമാകുന്നില്ല. താരുണ്യ സമൃദ്ധിയും രതികേളികളുമാണ് മുഖ്യ വിഷയം. ഇടക്ക് ഗണിതവും ചരിത്രവും സദ്ദാം ഹുസൈനും അബുഗരീബുമൊക്കെ ചേര്‍ത്തിട്ടുണ്ടെന്നു മാത്രം. നോവലിന് ഹൃദയവും മുഖവും ജീവനുമില്ല. കമ്പ്യൂട്ടര്‍ തലക്കുപിടിച്ച ഒരു യന്ത്രമനുഷ്യന്‍ . “യന്തിരന് “ എന്ന രജനീകാന്ത് സിനിമയിലെ റോബോട്ടിനു പോലും അവസാനം മനുഷ്യ വികാരങ്ങള്‍ കൈവരുന്നുണ്ട്. ഭൂമുഖത്തെ ഏറ്റവും വികലമായ സൃഷ്ടിയാണ് മനുഷ്യനെന്നതും ഹിംസയും ലൈംഗികതയുമാണ് അവന്റെ പ്രധാന തൊഴില്‍ എന്നതിനും തര്‍ക്കമില്ല. മനുഷ്യന്‍ ചെകുത്താന്റെ ജാരസന്തതിയാണെന്ന് ദസ്തയേവ്സ്കി പറഞ്ഞിട്ടുള്ളത് ഓര്‍ക്കുക. ഈ പുസ്തകം ഖണ്ഡ:ശ പ്രസിദ്ധീകരിച്ചതിന് വന്‍ സ്വീകരണമായിരുന്നത്രേ. “കേരളം ഞരമ്പുരോഗികളുടെ സ്വന്തം നാടാണല്ലോ”. (ശ്രീമതി കെ.എ. ബീനയോട് കടപ്പാട്). അവതാരികയില്‍ ആഷാമേനോന്‍ ഒ.വി. വിജയന്റെ ധര്‍മ്മപുരാണത്തിനോടാണ് ഇതിനെ ഉപമിക്കുന്നത്. പക്ഷേ, വിജയന്‍ അനശ്വരനായത് “ഖസാക്കിന്റെ ഇതിഹാസവും, ഗുരുസാഗരവും, കടല്‍തീരത്തും “ എഴുതിയതു കൊണ്ടാണ്. അല്ലാതെ ധര്‍മ്മപുരാണം എഴുതിയതു കൊണ്ടല്ല.
ജീവിതത്തിന്റെ നന്മയും മൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കയും അതിന്റെ ജൈവപരമായ ധര്‍മ്മം നിര്‍വഹിക്കാന്‍ സഹായിക്കയുമാണ് ഉത്തമ സാഹിത്യത്തിന്റെ അഭിരുചി. “ ഇത് ചരിത്രമല്ല. കേട്ടുകേഴ്വികളും കെട്ടുകഥകളും നുണകളും ചേര്‍ത്ത് ഒരു കഥ പൊലിപ്പിച്ചെടുക്കാനുള്ള ശ്രമം മാത്രം. “ഈ നോവലിസ്റ്റ് പറയുന്നു. ആ പൊലിമ മാത്രമേ കാണാനുള്ളൂ. പൂക്കുറ്റി (കൊരവപ്പൂ എന്നു വിളിക്കുന്ന കരിമരുന്നു പ്രയോഗം) കത്തിത്തീരുമ്പോലെ ഒരു കാഴ്ച്ച മാത്രം. പലതരം പ്രദര്‍ശന സ്റ്റാളുകള്‍ നിരത്തിവച്ചിരിക്കുന്ന ഒരു മേള, കാര്‍ണിവെല്‍. ‘തിന്നും കുടിച്ചും ഇണചേര്‍ന്നും ജീവിതത്തെ ഒരു കാര്‍ണിവെല്‍ പോലെ ആഘോഷിക്കുക ‘ എന്നാണ് നായകനായ ‘കോരപ്പാപ്പന്റേയും‘ തത്വശാസ്ത്രം. ഇഗ്ലീഷിലും മലയാളത്തിലുമുള്ള ആഖ്യാനം. ഇപ്പോ മലയാള സിനിമകള്‍ക്ക് ഇംഗ്ലീഷ് പേരിടുന്ന പ്രവണത പോലെ. സെക്സിലും കെട്ടുകാഴ്ച്ചകളിലും പൊതിഞ്ഞ് ചരിത്രവും ഗണിതവും സംഗീതവും ചിത്രകലയും മുന്നിലേക്കുവച്ചാല്‍ അത് ഉത്തമ സാഹിത്യമാകുന്നതെങ്ങനെ? മലയാള സാഹിത്യത്തിന്റെ വളര്‍ച്ചയാവുന്നതെങ്ങനെ?
ഒരു പുസ്തകം ഋണ ഊര്‍ജ്ജം പരത്തുന്നതെങ്ങനെ എന്നതിന്റെ തെളിവാണ് ഫ്രാന്‍സിസ് ഇട്ടിക്കോര. അതുകൊണ്ടുതന്നെ കേരളത്തിലെ വായനാശീലമുള്ള വനിതകള്‍ ഈ പുസ്തകത്തെ നിഷേധിക്കേണ്ടതും ആവശ്യമായി വരുന്നു. ജനിതകമാറ്റം വരുത്തിയ നോവലാണ് ഫ്രാന്‍സിസ് ഇട്ടിക്കോര. ഇതു ഭക്ഷിച്ചാല്‍ വായനാസമൂഹത്തിന് ക്യാന്‍സര്‍ പിടിപെടുമെന്നതിന് സംശയം വേണ്ട.
Showing posts with label ഗീതാഞ്ജലി കൃഷ്ണന്‍. Show all posts
Showing posts with label ഗീതാഞ്ജലി കൃഷ്ണന്‍. Show all posts
Sunday, May 4, 2014
Friday, October 18, 2013
അമ്മമാര്‍ അറിയാത്തത്
പുസ്തകം : അമ്മമാര്‍ അറിയാത്തത്
രചയിതാവ് : കെ.എ.ബീന
പ്രസാധകര്‍ : പിയാനോ പുബ്ലിക്കേഷന്‍സ്
അവലോകനം : ഗീതാഞ്ജലി കൃഷ്ണന്‍

ഏതു പ്രായത്തിലും സ്ത്രീ അമ്മയും സ്നേഹവുമാണ്. മകളും ചിറ്റയും അമ്മായിയും സുഹൃത്തുമൊക്കെ പല നിമിഷങ്ങളിലും “അമ്മയായി” മാറിയ അനുഭവങ്ങള്‍ എല്ലാവര്‍ക്കും ഏറെ പറയാനുണ്ടാവും. സ്നേഹിക്കാനുള്ള സ്ത്രീയുടെ അപരിമേയമായ കഴിവാണ് അവളുടെ ജീവസത്ത. ഇ പുസ്തകം കയ്യിലെടുത്താല്‍ നിങ്ങള്‍ അതിലെ അവസാനത്തെ വരികള്‍ ആദ്യം വായിക്കുക. എഴുത്തുകാരി എന്ന നിലയില്‍, സുഹൃത്ത് എന്ന നിലയില്‍, സ്നേഹിക്കാനുള്ള ഇവളുടേയും അപരിമേയമായ കഴിവിനേയും ശക്തിയേയും തിരിച്ചറിയുക. കെ.എ. ബീനയെന്ന സാമൂഹ്യപ്രതിബദ്ധതയുള്ള ഈ എഴുത്തുകാരിയെ സൃഷ്ടിച്ചത് കേരളത്തിലെ പൊതുവിദ്യാഭ്യാസ സമ്പ്രദായമാണെന്ന് ശ്രീമതി സി. എസ്. സുജാത, ബീനയുടെ മറ്റൊരു പുസ്തകത്തിന്റെ അവതാരികയില്‍ പറഞ്ഞത് ഇവിടെയും പ്രസക്തം. സാമൂഹത്തിന്റെ ഇന്നത്തെ സന്നിഗ്ധാവസ്ഥയില്‍, പ്രതിബദ്ധതയുള്ള മനസ്സ് അതിന്റെ പ്രഷര്‍വാല്‍വ് തുറന്നുവിടുന്നതാണ് സ്ത്രീപക്ഷചിന്തയുടെതായ ഈ പുസ്തകം.
ഈ ലേഖനങ്ങളെല്ലാം ദേശാഭിമാനിപത്രത്തില്‍ പലപ്പോഴായി പ്രസിദ്ധീകരിച്ചവയാണ്. “ അമ്മമാര്‍ അറിയാത്തത് “എന്നാണ് പുസ്തകത്തിന് ബീന നല്‍കിയ പേരെങ്കിലും “സ്വപ്നങ്ങള്‍ കാണണം“എന്ന അവസാനത്തെ ലേഖനമാണ് പുസ്തകത്തിന്റെ ഊര്‍ജ്ജം. ( അമ്മമാര്‍ അറിയാത്തത് , കെ.എ. ബീന , പിയാനോ പുബ്ലിക്കേഷന്‍സ് , വില 60 രൂപാ.) പ്രതീക്ഷയാണ് ജീവിതത്തിന്റെ രസതന്ത്രം എന്നു പറയുന്നതാണ് ഈ എഴുത്തുകാരിയുടെ ജീവിതവീക്ഷണം. അതു നാം ഉള്‍ക്കൊള്ളണം. അല്ലെങ്കില്‍, പുസ്തകത്തിലൂടെ കടന്നുപോവുമ്പോള്‍ കേരളനാട് ഇന്നെത്തിനില്‍ക്കുന്ന രാക്ഷസീയതയില്‍ മനംനൊന്ത് പരിഹാരമില്ലാത്ത അസ്വാസ്ഥ്യം നമ്മെയും പിടികൂടും.
“ കേരളം ഞരമ്പുരോഗികളുടെ സ്വന്തം നാട് “ എന്ന ലേഖനത്തില്‍ തുടങ്ങി 33 ലഘുലേഖനങ്ങളിലായി , നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്ന ഭീകരതകളുടെ ഭയാനകചിത്രം വരച്ചുകാട്ടുന്നതോടൊപ്പം, നമുക്ക് ഇതിനായി എന്തുചെയ്യാന്‍ പറ്റുമെന്ന് ഒരു ചോദ്യം കൂടി ബാക്കി വക്കുന്നു, ബീന. ഈയടുത്ത ദിവസം സൌമ്യ എന്ന പെണ്‍കുട്ടിക്ക് തീവണ്ടിയാത്രക്കിടയില്‍ സഹയാത്രികനില്‍നിന്നും പീഢനമേറ്റുവാങ്ങി മരണം വരിക്കേണ്ടിവന്ന സാഹചര്യമാണ് കേരളത്തിലെ യാത്രയിലെ സുരക്ഷിതത്വം. യാത്രാവിവരണങ്ങളെഴുതി ചിരപ്രതിഷ്ഠനേടിയ ബീന, യാത്രക്കിടയില്‍, പൊതുവഴിയില്‍, അഭിമാനത്തോടെ നടക്കാനുള്ള സ്വാതന്ത്ര്യം സ്ത്രീകള്‍ക്ക് നിഷേധിക്കുന്നതിനെപ്പറ്റിയും, പെണ്‍കുഞ്ഞുങ്ങളെ ഒറ്റക്ക് പുറത്തുവിടാനാവാത്ത അവസ്ഥയെപ്പറ്റിയും ഇതില്‍ ഉത്കണ്ഠപ്പെടുന്നു.
നമ്മുടെ നാട്ടില്‍ ചെറിയ പെണ്‍കുട്ടികള്‍ പോലും ലൈംഗികാതിക്രമങ്ങല്‍ക്ക് ഇരയാവുന്നു.അദ്ധ്യാപകരില്‍നിന്ന്, ബന്ധുക്കളില്‍ നിന്ന്, പൊതുസ്ഥലങ്ങളില്‍ നിന്ന് - ഓരോ കുഞ്ഞുശരീരവും പീഢനങ്ങള്‍ എറ്റുവാങ്ങുന്നു. ഭൌതികതയും ഉപഭോഗ സംസ്ക്കാരവും അടിമകളാക്കി മാറ്റിയ ഒരു സമൂഹത്തിലെ കുഞ്ഞുങ്ങള്‍ നേരിടേണ്ടിവരുന്ന ദുര്യോഗമാണിത്. എന്തേ അമ്മമാര്‍ ഇതൊന്നും അറിയാത്തത്? ബീന തന്നെ ഉത്തരവും തരുന്നു. സ്നേഹം നഷ്ടപ്പെട്ടുപോയ നമ്മുടെ സമൂഹത്തിന് ഇതെല്ലാം സംഭവിക്കുന്നു. പത്രം വായിക്കാതിരുന്നെങ്കില്‍, ടെലിവിഷന്‍ കാണാതിരുന്നെങ്കില്‍ എന്ന് ഓരോ അമ്മയും ആഗ്രഹിച്ചുപോകും. വാര്‍ത്തകള്‍ അത്രക്ക് ഭീതിദവും കരാളവുമായി മാറിക്കൊണ്ടീരിക്കുന്നു. ബീന അസമില്‍ താമസിച്ചിരുന്ന കാലത്ത് അവിടുണ്ടായ ഒരനുഭവം വിവരിക്കുന്നുണ്ട്. പത്തുവയസ്സുകാരിയെ ബലാത്സഗം ചെയ്തു കൊന്ന സംഭവത്തില്‍ പ്രതിഷേധിച്ചുനടത്തുന്ന ബന്ദിന് അവിടത്തെ സ്ത്രീ സംഘടനകളായിരുന്നു ആഹ്വാനം ചെയ്തത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സംരക്ഷണം വേണമെന്ന മുദ്രാവാക്യം അസം ജനത മുഴുവനും ഏറ്റെടുത്തു. ഇവിടെ കൊലചെയ്യപ്പെടുന്ന ഷഹാനമാര്‍ക്കുവേണ്ടീ സ്ത്രീകള്‍ ബന്ദു പ്രഖ്യാപിച്ചാല്‍ അതേറ്റെടുക്കാന്‍ എത്രപേര്‍ കൂടെയുണ്ടാവുമെന്ന് ബീന ചോദിക്കുന്നു.
വീടെവിടെയാണ് എന്ന ചോദ്യത്തിന് ഒരു കുട്ടി നല്‍കിയ മറുപടി അമ്മ ഉള്ള സ്ഥലം എന്നായിരുന്നു. അമ്മയാണ് കുട്ടിക്ക് വീട്. ഒരോ മനുഷ്യനും അമ്മ വ്യക്തിപരമായ ഒരു വികാരമാണ്. അതോ, അമ്മയെന്നാല്‍ സ്നേഹമായതുകൊണ്ട് തോന്നുന്നതാണോ? പ്രപഞ്ചമാകെ നിറയുന്ന കരുതലിന്റെ സാന്നിദ്ധ്യമാണ് അമ്മ. ഓരോ വ്യക്തിയിലും അതുണ്ട്. സ്നേഹം പങ്കുവയ്ക്കുമ്പോള്‍ ഒരാള്‍ മറ്റേയാളിന് ആ ഭാവം പകര്‍ന്നു നല്‍കുന്നു. ഈ പുസ്തകത്തിന്റെ സന്ദേശം ഈ ലേഖനമാണ്.
“ അമ്മയുടെ പരാജയമായണ് നമ്മുടെ സമൂഹത്തിന്റെ പരാജയം എന്ന് തോന്നിപ്പോകുന്നു. പഴയ അമ്മമാര്‍ മക്കളെ വെട്ടിപ്പിടിക്കാന്‍ പഠിപ്പിച്ചിരുന്നവരല്ല. നിറയെ സ്നേഹത്തോടെ സ്വന്തം മക്കള്‍ക്കൊപ്പം അന്യരെക്കൂടി ഉള്‍പ്പെടുത്താന്‍ കഴിവുള്ള വലിയ മനസ്സുള്ളവരായിരുന്നു ഏറെയും. “ ബീന നിരീക്ഷിക്കുന്നു. “ ചെറിയ പ്രായം മുതല്‍ കുട്ടിയെ മത്സരിക്കാന്‍ പഠിപ്പിക്കുന്നവരാണ് ഇന്നത്തെ ഏറെ അമ്മമാരും. തന്നേക്കാള്‍ മാര്‍ക്കു വാങ്ങുന്ന കൂട്ടുകാരനോട് ശത്രുതാമനോഭാവമാണ് വേണ്ടത് എന്ന ബാലപാഠം കുട്ടിക്ക് നല്‍കുന്ന അമ്മമാരെ ഒരുപാട് കണ്ടിട്ടുണ്ട്. ജീവിതത്തില്‍ മത്സരിക്കാനും വിജയിക്കാനും അന്യനെ വെറുക്കേണ്ട കാര്യമില്ല എന്ന് പറഞ്ഞുകൊടുക്കാനറിയാത്ത അമ്മമ്മാര്‍ വളര്‍ത്തുന്ന കുട്ടികള്‍ക്ക് ദൃഢമായ സൌഹൃദബന്ധങ്ങളും സ്നേഹബന്ധങ്ങളും ഉണ്ടാക്കാന്‍ കഴിവുണ്ടാവുകയില്ല. സ്നേഹിക്കാന്‍ അറിയാത്തവന് സ്നേഹം ലഭിക്കുക ബുദ്ധിമുട്ടാണ്.”
സ്നേഹം നല്‍കുന്നതുപോലെ തന്നെ സ്നേഹമാഗ്രഹിക്കുന്നവളുമാണ് സ്ത്രീ.അതുകൊണ്ടാണ് സ്നേഹത്തിന്റേയും ആദര്‍ശത്തിന്റേയും ചതിക്കുഴിയില്‍ പെട്ട് , ആത്മഹത്യക്കു ശ്രമിച്ച് അവസാനം ഭ്രാന്താശുപത്രിയില്‍ എത്തപ്പെട്ട ലക്ഷ്മിയുടേയും ദാമ്പത്യത്തിന്റെ പീഢനങ്ങള്‍ സ്വയം സഹിച്ച് മക്കള്‍ക്കുവേണ്ടി ജീവിക്കാന്‍ തീരുമാനിച്ച മറ്റൊരു സ്ത്രീയുടേയും കഥ വിവരിക്കേണ്ടീ വരുന്നത്. ഭര്‍ത്താക്കന്‍മാരില്‍ നിന്നും എച്. ഐ. വി.അണുബാധ പകര്‍ന്നുകിട്ടിയ രണ്ടു സ്ത്രീകളുടെ കഥയും എല്ലാവര്‍ക്കും പ്രതീക്ഷ പകര്‍ന്നുനല്‍കും. മരണത്തെ മുന്നില്‍ കണ്ടിട്ടും സാമൂഹ്യപ്രവര്‍ത്തനത്തിന് സന്മനസ്സുകാട്ടുന്ന ഉല്ലാസവതികളായ മിടുക്കികള്‍.
ഇക്കാലത്ത് വിവാഹങ്ങളക്കാള്‍ കൂടൂതല്‍ വിവാഹമോചനങ്ങള്‍ നടക്കുന്നതിനെപ്പറ്റിയും പൊന്നില്‍ കുളിപ്പിച്ച് വധുവിനെ കല്യാണത്തിന് അണിയിച്ചൊരുക്കുന്നതിനെപ്പറ്റിയും ഈ പുസ്തകത്തില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. സ്വര്‍ണപ്പണ്ടങ്ങള്‍ അണിഞ്ഞു എന്നുവച്ച് ഏതെങ്കിലും പെണ്‍കുട്ടിയുടെ വിവാഹജീവിതം സുരക്ഷിതമായതായി അറിവില്ല. പരസ്യക്കാരും കച്ചവടക്കാരും സ്വര്‍ണ്ണക്കടക്കാരും ചേര്‍ന്ന് ഒരു സമൂഹത്തെയാകെ വിഡ്ഢികളാക്കി വച്ചിരിക്കുന്നു. ഇലക്ഷന്‍ നടത്തുമ്പോള്‍ ചെലവിന് പരിധി വച്ചിരിക്കുന്നതുപോലെ, വിവാഹധൂര്‍ത്തിനും പരിധിവക്കണമെന്ന് ബീന നിര്‍ദ്ദേശിക്കുന്നു.
‘സ്ത്രീയും പുരുഷനും -പ്രകൃതി പരസ്പ്പരപൂരകങ്ങളാകാന്‍ സൃഷ്ടിച്ചതാണ്. ഒന്നു മറ്റൊന്നിനെക്കാള്‍ ചെറുതോ വലുതോ അല്ലാതെ അന്യോന്യം പൂരകങ്ങള്‍ ആകേണ്ടവര്‍. പക്ഷേ ഇവിടെ ജീവിത യാത്രയില്‍ വണ്ടി ഒറ്റച്ചക്രത്തിലാണ് ഓടിക്കൊണ്ടിരിക്കുന്നത്. ലോകമാകെത്തന്നെ ഒറ്റച്ചക്രത്തില്‍ വണ്ടി ഓടുന്നതിന്റെ തിക്തഫലങ്ങള്‍ അറിയുന്നുണ്ട്. ഒരു ചക്രം ഊരിമാറ്റി വീടിനുള്ളില്‍ വക്കാന്‍ ശ്രമിച്ച് വണ്ടി ഓടിക്കുമ്പോള്‍ തകര്‍ന്നുവീഴുന്നത് ജീവിതം തന്നെയാണ്. സ്ത്രീ സഹജമായ വികാരവിചാരങ്ങളും നിലപാടുകളുമില്ലാതെ നീങ്ങുന്ന ലോകത്ത് പുരുഷസഹജമായ അക്രമവാസനകളും താന്‍പോരിമകളും യുദ്ധങ്ങളുമല്ലാതെ മറ്റെന്താണ് പ്രാമുഖ്യം നേടുക? ഭൂമിക്ക് പൊള്ളുമ്പോള്‍, നദിക്ക് ദാഹിക്കുമ്പോള്‍, കാട് കരയുമ്പോള്‍, പെണ്ണിന് നോവുമ്പോള്‍ ഇരുട്ടില്‍നിന്ന് ചാടി വീണ് “അരുത്” എന്ന് ഉറക്കെ പറയാന്‍ പലപ്പോഴും സ്ത്രീയേ ഉണ്ടാകാറുള്ളൂ. പ്രകൃതിക്കുവേണ്ടി മുറവിളികൂട്ടുന്നവരുടെ കണക്ക് എടുത്താല്‍ പലപ്പോഴും സ്ത്രീക്ക് മുന്‍തൂക്കമേയുള്ളൂ’ നിരവധി പ്രതിസന്ധികള്‍ക്കു ശേഷവും ഇനിയും പാര്‍ളിമെന്റു പാസ്സാക്കിയിട്ടില്ലാത്ത വനിതാ സംവരണബില്ലിന്റെ പശ്ചാത്തലത്തിലാണ് ബീനയുടെ ഇപ്പറഞ്ഞ ചിന്തകള്‍.
ഒരുപാട് ഊര്‍ജ്ജ വാഹികളായ ശുഭചിന്തകള്‍ കൂടി ഉള്‍ക്കൊള്ളിച്ചിരിക്കുന്ന ഈ പുസ്തകത്തിന് ആമുഖം എഴുതിയിരിക്കുന്നത് ശ്രീ. ജോര്‍ജ്ജ് ഓണക്കൂറാണ്. നല്ല ചിന്തകള്‍, നല്ല സുഹൃത്തുക്കള്‍, നല്ല പുസ്തകങ്ങള്‍ - ഇവയൊക്കെയാണ് മനസ്സിന്റെ ശക്തിസ്രോതസ്സുകള്‍. ആത്മവിശ്വാസമാണ് അതിലും അപാരമായ ശക്തിസ്രോതസ്സ്. ബീഥോവന്റെ കഥ വിവരിച്ചുകൊണ്ട് ആത്മവിശ്വാസത്തിന്റെ ശക്തിയെ വരച്ചുകാട്ടുന്നു. നല്ല നാളെക്കുള്ള ചൂണ്ടുപലകയാവട്ടെ ഈ രചന.

Subscribe to:
Posts (Atom)