Saturday, May 12, 2012

REVOLUTION 2020


പുസ്തകം : REVOLUTION 2020
രചയിതാവ് : ചേതന്‍ ഭഗത്

പ്രസാധകര്‍ : രൂപ പബ്ല്ലിക്കേഷന്‍സ്
അവലോകനം : ഡി.പി.കെ



ന്റെ 2012 തുടങ്ങുന്നത് "REVOLUTION 2020 " - ല്‍ നിന്നുമാണ് . ലോകം മുഴുവന്‍ , അല്ലെങ്കില്‍ ലോകത്തുള്ള മിക്കവാറും മനുഷ്യരെല്ലാം സ്കോച്ചും വിസ്കിയും ബീയറുമായി പുതു വര്‍ഷത്തെ വരവേല്‍ക്കുമ്പോള്‍ ഞാന്‍ മാത്രം നിശബ്ദമായി ഒരു നോവല്‍ വായനയില്‍ മുഴുകിയിരിക്കുകയായിരുന്നു എന്നോര്‍ക്കുമ്പോള്‍ എനിക്ക് അത്ഭുതം തോന്നുന്നു.

ചേതന്‍ ഭഗത്തിനെ കുറിച്ച് ഒരുപാട് കേട്ടിരുന്നു , അദേഹത്തിന്റെ പുതിയ പുസ്തകം ഇറങ്ങിയെന്നു കേട്ടപ്പോള്‍ മുതല്‍ അതൊരെണ്ണം സ്വന്തമാക്കണം എന്ന ആഗ്രഹിച്ചിരുന്നു . ഈയിടയ്ക്കാണ് അത് കൈയില്‍ വന്നു ചേര്‍ന്നത്‌ . ഇറങ്ങി ആറു മാസം ആയതേ ഒള്ളു . ഇപ്പൊ എന്റെ കൈയില്‍ ഉള്ളത് പത്താമത്തെ എഡിഷന്‍ എന്ന് പറയുമ്പോള്‍ തന്നെ . അദേഹത്തിന്റെ മുന്‍കാല സൃഷ്ടികള്‍ എത്ര മഹത്തരമാണ് എന്ന് പ്രത്യേകിച്ച് പറയേണ്ട കാര്യമുണ്ടോ ?.

"ഒരിക്കല്‍ ഇന്ത്യയിലെ ഒരു ചെറിയ ടൌണില്‍ ബുദ്ധിമാന്മാരായ രണ്ടു പിള്ളാരുണ്ടായിരുന്നു .
ഒരാള്‍ക്ക്‌ തന്റെ ബുദ്ധി ഉപയോഗിച്ച് പണമുണ്ടാക്കണം .
ഒരാള്‍ക്ക്‌ തന്റെ ബുദ്ധി ഉപയോഗിച്ച് വിപ്ലവം സൃഷ്ടിക്കണം .
പ്രശ്നം എന്താണെന്ന് വച്ചാല്‍ ഇരുവരും പ്രണയിക്കുന്നത്‌ ഒരു പെണ്‍കുട്ടിയെ തന്നെ "

പുറന്താള്‍ക്കുറിപ്പ്‌ വായിക്കുമ്പോള്‍ പ്രത്യക്ഷത്തില്‍ ഒരു ത്രികോണ പ്രണയ കഥയാണെന്ന് തോന്നുമെങ്കിലും . അങ്ങനെ ഒറ്റ വാക്കില്‍ പറഞ്ഞു ഈ നോവലിന്റെ മൂല്യം കളയാന്‍ ഞാന്‍ ഉദേഷിക്കുന്നില്ല . കാരണം ഭാരതത്തിലെ അല്ലെങ്കില്‍ ഈ ലോകത്തിലെ തന്നെ ഇന്നത്തെ ചെറുപ്പക്കാരെ പറ്റി , വിദ്യാഭ്യാസ വ്യവസ്ഥിതിയെ പറ്റി , പ്രണയത്തെ പറ്റി , പണത്തിനു വേണ്ടിയുള്ള ഓട്ടത്തെ പറ്റി , കളങ്കപൂരിതമായ ഓരോ ഇടാപാടുകളെ പറ്റി . ചുരുക്കി പറഞ്ഞാല്‍ ഇന്നത്തെ നമ്മുടെ ലോകത്തെ പറ്റിയുള്ള കൃത്യമായ ചിത്രം ഈ നോവല്‍ തരുന്നു . ഒരു നിമിഷം പോലും വായനക്കാരനെ ബോറടിപ്പിക്കാതെ കഥഗതിയോടൊപ്പം സഞ്ചരിക്കാന്‍ നമ്മുക്ക് തോന്നും . അതാണ്‌ എഴുത്തുകാരന്‍ എന്ന നിലയില്‍ അദേഹത്തിന്റെ ഏറ്റവും നല്ല ഗുണം എന്ന് എനിക്ക് തോന്നുന്നു.

മൂന്നു ബാല്യകാല സുഹൃത്തുക്കളുടെ കഥ , വാരണാസി എന്ന പുണ്ണ്യ പുരാതനമായ നഗരത്തില്‍ തങ്ങളുടെ പ്രണയവും സന്തോഷവും കണ്ടത്താന്‍ ശ്രമിക്കുന്ന മൂന്നു പേര്‍ " ഗോപാല്‍ , രാഘവ് , ആരതി " .എന്നാല്‍ കളങ്ക പൂരിതമായൊരു ചുറ്റുപാടില്‍ അതത്ര എളുപ്പമല്ല , വാരണാസിയില്‍ ഓരോരുത്തരും വരുന്നത് ഗംഗയില്‍ തന്റെ എല്ലാ പാപങ്ങളും കഴുകിക്കളയാനാണ് . അത് കൊണ്ട് തന്നെ വരാണാസി കളങ്കരഹിതമാക്കുക എന്നത് ശ്രമകരമായ കാര്യമാണ് . ഗോപാല്‍ തന്റെ ലക്ഷ്യത്തിനായി തെറ്റുകള്‍ ചെയ്യുമ്പോള്‍ , രാഘവ് അവയ്ക്കെതിരെ പൊരുതുന്നു . ആറു ജയിക്കും എന്നതാണ് നോവല്‍ പറഞ്ഞു തരുന്നത് . തോല്‍വിയുടെയും വിജയത്തിന്റെയും കഥ ... വികാര നിര്‍ഭലമായ കുറെ മുഹുര്‍ത്തങ്ങള്‍ കൊണ്ട് മനോഹരമാണ് അതിന്റെ കഥാഗതി ... ചില സമയത്ത് എന്റെ ജീവിതമാണ് ഈ നോവല്‍ എന്ന് കൂടി എനിക്ക് തോന്നിപ്പോയി .... അത് കൊണ്ട് തന്നെ എനിക്ക് ഈ നോവലില്‍ ഒരു വാചകം എനിക്ക് ഈ ജന്മത്ത് മറക്കാന്‍ കഴിയില്ല " Losers , even if they do not have a brain , have a heart " .

എന്റെ ജീവിതത്തില്‍ പലപ്പോഴും ഞാന്‍ ഈ വരികള്‍ ചിന്തിച്ചിട്ടുണ്ട് , ഒരാള്‍ തോല്‍ക്കുമ്പോള്‍ അയാള്‍ക്ക്‌ ബുദ്ധിയില്ല , അയാള്‍ ഒരു മണ്ടനാണെന്ന് എല്ലാവരും വിധിയെഴുതും . ഒരിക്കല്‍ പോലും അയാള്‍ക്ക്‌ വേദനിക്കുന്ന സ്നേഹിക്കാന്‍ കഴിയുന്ന ഒരു മനസുണ്ട് എന്ന് ആരും ചിന്തിക്കാറില്ല.

അത് മാത്രമല്ല ആദ്യമായാണ്‌ ഒരു ഇംഗ്ലീഷ് നോവല്‍ ഇടവേളകളില്ലാതെ വായിച്ചത് .. രണ്ടാമൂഴവും , ഒരു സങ്കീര്‍ത്തനം പോലെയും , മയ്യഴിപ്പുഴയുടെ തീരങ്ങളിലും ഒക്കെ വായിച്ചത് പോലെ ...

മറ്റുള്ളവരും ഈ നോവല്‍ വായിക്കണം അല്ലെങ്കില്‍ വായിക്കേണ്ടതാണ് എന്ന് തോന്നിയത് കൊണ്ടാണ് ഇങ്ങനെ ഒരു കുറിപ്പ്.

6 comments:

  1. Thank you D.P.K. for the inspiring review!!!
    In fact I saw the book two months back in the bookstall; however, after having read the few lines written on the cover, under the misconception that it would be a third class love story I left it there. Now I'll try to get one for me. Thanks!

    ReplyDelete
  2. ഞാന്‍ ഈ പുസ്തകം വായിച്ചിട്ടുണ്ട്. Brilliant. സമകാലിക ഇന്ത്യയുടെ നേര്‍ക്കാഴ്ച ഇതിന്‍റെ ഓരോ വരിയിലുമുണ്ട്. പക്ഷെ നമ്മുടെ മുഖ്യ ധാരാ എഴുത്തുകാരില്‍ പലരും ഇപ്പോഴും ചേതന്‍ ഭഗത്തിനെ അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല എന്നത് ദു:ഖകരമാണ്.

    ReplyDelete
  3. ഇത്തരം പരിചയപ്പെടുത്തലിന്ന്   ഒരു വലിയ നന്ദി അറിയിക്കുന്നു

    ReplyDelete
  4. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വായിക്കപ്പെടുന്ന എഴുത്തുകാരന്‍ ആണ് ചേതന്‍ ഭഗത്.ലോകത്തെ സ്വാധീനിച്ച വ്യക്തികളെ ടൈം മാഗസിന്‍ തെരഞ്ഞെടുത്തപ്പോള്‍ ആദ്യത്തെ പത്തുപേരില്‍ ഇദ്ദേഹവും ഉള്‍പ്പെട്ടിട്ടുണ്ട് .ഒറ്റയിരുപ്പിന് വായിച്ചു തീര്‍ക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്ന ശൈലി.മോട്ടിവേഷണല്‍ പ്രഭാഷണകലയില്‍ അഗ്രഗണ്യന്‍ .അദ്ദേഹം എഴുതിയ അഞ്ചു പുസ്തകങ്ങളും.Five Points to someone,One night at Call Centre, 2states,3 mistakes in my life,Revolution 2020 തീര്‍ച്ചയായും വായിച്ചിരിക്കേണ്ട പുസ്തകങ്ങള്‍ ആണ്.
    Revolution 2020 വായിക്കുമ്പോള്‍ ഇന്നത്തെ ലോകം നമ്മുടെ മുന്നില്‍ തുറന്നു വെക്കുകയാണ് .Losers,even if they don't have a brain,have a heart..ഒറ്റ വായനയില്‍ എന്റെയും മനസ്സില്‍ പതിഞ്ഞ വരികള്‍ .തോറ്റവന്റെ മനസ്സറിയാന്‍ എല്ലാ പുസ്തകങ്ങളിലും ചേതന്‍ ഭഗത് ഓര്‍മ്മപ്പെടുതുന്നുണ്ട്.വളരെ നല്ല റിവ്യു എഴുതിയ ഡി.പ.കെ.യ്ക്ക് നന്ദി.

    ReplyDelete
  5. ഈ ചെറുകുറിപ്പിലൂടെ തന്നെ ഭംഗിയായി വായനക്കാരെ പുസ്തകത്തിലേക്ക് എത്തിക്കാന്‍ സാധിച്ചിട്ടുണ്ട് . ലോകത്തെ മനുഷ്യരെല്ലാം ലഹരി നുനഞ്ഞുകൊണ്ട് പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ തുനിയുമ്പോള്‍ ഞാന്‍ മാത്രം നിശ്ശബ്ദമായി വായനയില്‍ മുഴുകിയിരിക്കുകയായിരുന്നു എന്ന ഒറ്റ വരിയിലൂടെ എഴുത്തുകാരന്‍ ഈ പുസ്തകത്തെ മുഴുവന്‍ തുറന്നു തന്നതായി തോന്നി....

    പരിചയപ്പെടുത്തലിനു നന്ദി ......

    ReplyDelete
  6. പുസ്തകം പരിചയപ്പെടുത്തിയതിന് നന്ദി.
    ആശംസകളോടെ

    ReplyDelete

താങ്കൾ എന്തുപറയുന്നു പുസ്തക വിചാരത്തെപ്പറ്റി ?