Monday, January 30, 2012

മുന്‍പേ പറക്കുന്ന പക്ഷികള്‍

പുസ്തകം : മുന്‍പേ പറക്കുന്ന പക്ഷികള്‍
രചയിതാവ് : സി. രാധാകൃഷ്ണന്‍

പ്രസാധകര്‍ : സാഹിത്യപ്രവര്‍ത്തക സഹകരണസംഘം

അവലോകനം : deepdowne


ദ്യമായി സി. രാധാകൃഷ്ണനെക്കുറിച്ച്‌ കേള്‍ക്കുന്നത്‌ ‘മുന്‍പേ പറക്കുന്ന പക്ഷി‘കള്‍ക്ക്‌ വയലാര്‍ അവാര്‍ഡ്‌ കിട്ടിയപ്പോഴാണ്‌. പക്ഷെ ഇപ്പോള്‍ മാത്രമാണ്‌ ഈ പുസ്തകം വായിക്കാന്‍ ഇടവന്നത്‌. ശാന്തിയും സമാധാനവും എക്കാലവും എങ്ങും പുലര്‍ന്നുകാണണമെന്ന് ആഗ്രഹിക്കുന്നവര്‍ക്കൊക്കെ ഈ മനോഹര പുസ്തകം ഇഷ്ടമാകും. കഥയും ആശയങ്ങളും ശരിയായി പാകപ്പെടുത്തുന്ന കാര്യത്തില്‍ ഗ്രന്ഥകാരന്‍ വിജയിച്ചിരിക്കുന്നു. പക്ഷേ കഥയ്ക്കല്ല അതിലെ ആശയങ്ങള്‍ക്കാണ്‌ വയലാര്‍ അവാര്‍ഡ്‌ കൊടുത്തിരിക്കുന്നത്‌ എന്ന് ഒരു വായനക്കാരന്‌/കാരിക്ക്‌ മനസ്സിലാക്കാന്‍ പ്രയാസമില്ല.

കേന്ദ്ര ആശയങ്ങളില്‍ കൂടുതലും അവതരിപ്പിച്ചിരിക്കുന്നത്‌ വ്യക്തികള്‍ തമ്മിലുള്ള സംഭാഷണങ്ങളുടെ രൂപത്തിലാണ്‌. അതുകൊണ്ട്‌ തന്നെ അതെത്ര ഹൃദ്യം! സായുധവിപ്ലവത്തിനെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള ആശയങ്ങളുടെ ഉള്ളിലേക്കിറങ്ങിച്ചെന്ന് പല ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുകയും അതുവഴി വായിക്കുന്നയാളെ ഗൗരവപൂര്‍വമായ ചിന്തകളിലേക്കു തള്ളിയിടുകയും ചെയ്യുന്നു ഈ പുസ്തകം. മനസ്സില്‍ നന്മയുള്ളവര്‍ക്ക്‌ ഈ പുസ്തകം വായിക്കാന്‍ ചെലവഴിക്കുന്ന സമയം ഒരു നഷ്ടമായി തോന്നില്ല.

11 comments:

 1. പത്തു വര്‍ഷത്തോളം മുമ്പ് വായിച്ചിരുന്നു. വളരെ ഇഷ്ടപ്പെട്ടിരുന്നു. വളരെ നന്ദി ഈ അവലോകനത്തിന്.

  ReplyDelete
 2. വായിച്ചിരുന്നു.കൊള്ളാമെന്നു തോന്നിയിരുന്നു.

  ReplyDelete
 3. വായിച്ചിട്ടുണ്ട് വളരെ മുമ്പ് -അഥവാ നോവല്‍ ഇറങ്ങിയ ഉടനെ ....സി.ആര്‍.ന്റെ പുസ്തകങ്ങള്‍ ,എഴുത്തുകള്‍ ...ആ മഹാപ്രതിഭ, ദൈവത്തിന്റെ കയ്യൊപ്പ് നേടിയപോലെ.

  ReplyDelete
 4. സി.രാധാകൃഷ്ണന്‍റെ ഏതാണ്ടെല്ലാപുസ്തകങ്ങളും വായിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.1965മുതല്‍ ഗ്രന്ഥശാലാപ്രസ്ഥാനത്തില്‍ സജീവ
  പ്രവര്‍ത്തകനായതിന്‍റെ അനുഭവത്തില്‍ വായനക്കാരുടെ വായനാഭിരുചിയെ കുറിച്ച് മനസ്സിലാക്കിയിട്ടുണ്ട്.ഗ്രാന്‍റിന്
  പുസ്തകങ്ങള്‍ വാങ്ങിവന്നാല്‍ പുതുപുസ്തകങ്ങള്‍ആദ്യം
  വായിക്കാനുള്ളതിരക്കാണ്‌ ഓരോരുത്തര്‍ക്കും.പ്രത്യേകിച്ച് സി.രാധാകൃഷ്ണന്‍റെ പുസ്തകങ്ങള്‍ക്ക്.മറ്റഭിരുചിയുള്ളവരും
  ഏറെ. വായനയുടെ സുവര്‍ണ്ണകാലങ്ങള്‍!<!
  ഇന്നതൊക്കെ മാറിയല്ലോ!!!
  എങ്കിലും പുസ്തകം വായിക്കുന്നവരും കുറെയുണ്ട്.
  അവലോകനം നന്നായി.

  ReplyDelete
 5. പുസ്തക പരിചയത്തില്‍ സി .രാധാകൃഷ്ണന്റെ വളരെ പ്രശസ്തമായ ഒരു പുസ്തകം ,അതും നിരവധി പുസ്കാരങ്ങള്‍ നേടിയ പുസ്തകം പരിചയപ്പെടുത്തുമ്പോള്‍ കുറച്ചു കൂടി വിവരങ്ങള്‍ നല്‍കണം ..നല്ല ഒരു വായനാനുഭവം പങ്കുവയ്ക്കുന്നതും ഉചിതമാണ് ..ആശംസകള്‍

  ReplyDelete
 6. അവലോകനം തീരെ ചുരുങ്ങിപ്പോയി എന്നു തോന്നുന്നു . ഏറ്റവും ചുരുക്കിപ്പറഞ്ഞാല്‍ പോലും ഇതില്‍ കൂടുതല്‍ പറയാനുണ്ടല്ലോ സി.രാധാകൃഷ്ണന്റെ മുമ്പെ പറക്കുന്ന പക്ഷികളെപ്പറ്റി....

  എങ്കിലും പരിചയപ്പെടുത്താനുള്ള ഉദ്യമത്തെ അഭിനന്ദിക്കുന്നു.

  ReplyDelete
 7. അവലോകനം തീരെ ചുരുങ്ങിപ്പോയല്ലോ.കലാകൌമുദിയില്‍ പണ്ട് തുടര്‍ച്ചയായി വന്നിരുന്നു ഇത്

  ReplyDelete
 8. എന്റെ ഇഷ്ടപുസ്തകം, എന്തെ ഇങ്ങനെ ചുരുക്കി കളഞ്ഞു, എന്തെല്ലാം പറയാനുണ്ട് . കൌമാരത്തിന്റെ കുതൂഹലങ്ങള്‍ക്കിടയില്‍ ആരുഷീം അനൂം അപ്പുവും അതോ ഉണ്ണിയോ ..മറന്നിരിക്കുന്നു , വല്ലാത്തെ നൊമ്പരമായി ഉണ്ടായിരുന്നു മനസ്സില്‍ കുറേകാലം. ഒരുപാട് ചെറുപ്പക്കാരുടെ ജീവിതഗതി തന്നെ മാറ്റിക്കളഞ്ഞ ആദര്‍ശങ്ങള്‍ ,വിപ്ലവങ്ങള്‍..

  ReplyDelete
 9. വളരെ ഇഷ്ടപ്പെട്ട പുസ്തകങ്ങളാണ് കരള് പിളരും കാലവും, മുമ്പേ പറക്കുന്ന പക്ഷികളും.

  ReplyDelete
 10. എന്താണന്നറിയില്ല,ദഹിക്കാൻ കുറച്ച് പ്രയാസം ഉണ്ട്.

  ReplyDelete

താങ്കൾ എന്തുപറയുന്നു പുസ്തക വിചാരത്തെപ്പറ്റി ?